ഇതൊക്കെ കേട്ടതോടു കൂടി ഹരിക്കു കലി കയറി. പെട്ടെന്ന് ഹരി അവളുടെ കയ്യിൽ പിടിച്ചു. അവൾ ഒന്ന് ഞെട്ടി.. അവനെ നോക്കി.
“”വാ”” ആ ശബ്ദത്തിന്റെ പവർ അവളെ പേടിപ്പെടുത്തി. അവന്റെ കണ്ണുകളിലെ തീക്ഷണത അവൾ നോക്കി നിന്നു..
അവളെയും വലിച്ചു പിടിച്ചു അവൻ നടന്നു. ദേഷ്യത്തോടെ ഹരി അവളുടെ കൈപിടിച്ച് നടക്കുമ്പോൾ അവൻ പിടിച്ച കയ്യിലേക്കും അവനെയും നോക്കിയവൾ പിന്നാലെ നടന്നു.
വലിയൊരു വീട്ടിലെ ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുകയാണ് ആതിരയെ കയറി പിടിച്ച മഹാൻ.. ഹരി അവളെയും വിളിച്ചു അയാളുടെ മുമ്പിൽ ചെന്ന് നിന്നു.
“”നിന്റെ ബോയ് ഫ്രണ്ടിനെയും കൂട്ടി എന്നെ അടിക്കാൻ വന്നതാണോ”” തെലുങ്കിൽ ഹരിയെ വക വെക്കാതെ ആതിരയെ നോക്കി അയാൾ ചോദിച്ചു.
അവൾ ഹരിയെ നോക്കി.. അയാൾ ഉറക്കെ ചിരിച്ചു.. അയാളുടെ ചിരിയും പ്രഹസനവും ഹരിക്കു പിടിച്ചില്ല.. എന്തോ ഒന്ന് പറയാൻ അയാൾ വാ തുറന്നതും “”ട്ടെ”” അയാളുടെ മുഖത്തു ഹരിയുടെ കൈവീണു.. വീഴ്ചയിൽ രണ്ടു പല്ലുകൾ നിലത്തു വീണു.. ആശ്ചര്യത്തോടെ ആതിര ഹരിയെ നോക്കി വായ പൊത്തി പിടിച്ചു നിന്നു. അയാൾ എണീക്കാൻ നോക്കിയെങ്കിലും കണ്ണ് പോലും തുറക്കാനാവാതെ അയാൾ നിലത്തേക്ക് ബോധം കെട്ട് വീണു.. ഹരി കൈ കുടഞ്ഞു ആതിരയുടെ നേരെ തിരിഞ്ഞു.
“”നിന്റെ സാധനങ്ങൾ മുഴുവൻ എടുത്തോ.. ഇനി ഇവിടെ വേണ്ട”” ഹരിയുടെ പൌരുഷം നിറഞ്ഞ ശബ്ദം കേട്ടപ്പോൾ മറുത്തൊന്നും പറയാതെ ആതിര അകത്തേക്ക് വേഗത്തിൽ നടന്നു.
ടൗണിലെ പ്രശസ്തമായ മാളിൽ നിന്നും കുറച്ചു ദൂരെയാണ് ഹരിയുടെ ഫ്ലാറ്റ്.. ഓട്ടോയിൽ നിന്നും ഹരിയും ആതിരയും ഇറങ്ങിയപ്പോൾ അവരുടെ ബാഗുകൾ എടുത്തു കൊണ്ട് പോകാൻ സെക്യൂരിറ്റി വന്നു. എന്താണിവിടെ സംഭവിക്കുന്നത്. ഇത്രെയും വലിയ ഫ്ലാറ്റിലാണോ ഒരു മാനേജർ താമസിക്കുന്നത്.. തന്റെ ദുഖങ്ങൾക്കിടയിലും ആതിരയുടെ മനസ്സിലൂടെ ചിന്തകൾ കടന്നു പോയി. തനിക്കു നൽകിയ കീ കൊണ്ട് സെക്യൂരിറ്റി ഡോർ ഓപ്പൺ ചെയ്തു ബാഗുകൾ അവിടെ വച്ചു. അയാൾക്ക് കയ്യിൽ അൽപ്പം പൈസ നൽകി ആതിരയെ ഹരി അകത്തേക്ക് ക്ഷണിച്ചു. അൽപ്പം മടിയോടെ അവൾ അകത്തേക്ക് നടന്നു.
“”ആതിരക്ക് ഇവിടെ നിൽക്കാൻ പേടിയുണ്ടോ.. “”
ആതിര മിണ്ടിയില്ല
“” മറ്റൊരു റൂം കിട്ടുന്നത് വരെയോ അല്ലെങ്കിൽ സ്ഥിരമായിട്ടോ ഇവിടെ താമസിക്കാം. വീട്ടിൽ പറയാൻ ബുദ്ധിമുട്ടാണെങ്കിൽ തല്ക്കാലം പറയണ്ട “”
“”അതല്ല സർ.. ഞാൻ ആദ്യമായിട്ടാ ഇങ്ങനെയൊക്കെ.. “”
“”സീ ആതിര.. നല്ലൊരു ഫ്രണ്ട് ആയിട്ട് ആതിരക്ക് എന്നെ കാണാം.. അതല്ല എന്റെ കൂടെ നിൽക്കാൻ പേടിയുണ്ടോ””
“”ഇല്ല””
“”എങ്കിൽ വേറെ ഒന്നും പറയണ്ട.. ദേ ആ റൂം ആതിരക്ക് യൂസ് ചെയ്യാം.. പിന്നെ ഓഫീസിൽ വേറെ ആരും ഇതറിയണ്ട. “”
“”Ok സർ, “”
ആതിര തനിക്കു കിട്ടിയ മുറിയിലേക്ക് കടന്നു.. നല്ല ഭംഗിയുള്ള മുറി.. Ac ഉണ്ട്. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ഉള്ള റൂം പോലെ. നല്ല തണുപ്പ്.. മുറിയിലെ ഭംഗി ആസ്വദിച്ച ശേഷം അവൾ തന്റെ സാധനങ്ങളെല്ലാം അടുക്കി വൃത്തിയാക്കി വച്ചു.
ഈ സമയം കുളിച്ചു വൃത്തിയായി ഓൺലൈൻ മീറ്റിംഗ് കഴിഞ്ഞു എന്തെങ്കിലും കഴിക്കാനായി പുറത്തു പോവാൻ നിൽക്കുകയായിരുന്നു ഹരി.. ഹാളിൽ ചെന്നപ്പോ ആതിര മൂഡ് ഓഫ് ആയി ഇരിക്കുന്നത് കണ്ടു.
“”എന്താണ് മാഷേ ഇതുവരെ അത് വിട്ടില്ലേ””
ഹരിയുടെ ശബ്ദം കേട്ട് ആതിര എണീറ്റ് നിന്ന് ചിരിക്കാൻ ശ്രമിച്ചു.
“”നോക്ക്.. അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ല.. ഇയാളല്ലേ പറഞ്ഞെ അമ്മയെയും അച്ഛനെയും നോക്കണം എന്ന്. ഇങ്ങനെയിരുന്നാൽ പിന്നെയെങ്ങനെയാ.. വാ എണീക്ക് വല്ലതും കഴിക്കാൻ പോവാ””
“”സർ, ഞാനൊരു കാര്യം ചോദിക്കട്ടെ””
“”ആതിരക്ക് എന്തും ചോദിക്കാം. ഇന്ന് മുതൽ നമ്മളൊരു വീട്ടുകാരാണ് എന്നാണ് എന്റെ വിശ്വാസം””
“”എങ്കിൽ നമുക്ക് കഴിക്കാനുള്ള ഫുഡ് ഞാൻ ഉണ്ടാക്കിക്കോട്ടെ””
