ഹരിയുടെ കാവൽക്കാർ – 1 28അടിപൊളി 

 

“”ഹ ഹ.. ഞാൻ വിചാരിച്ചു ഇയാളെന്താ ചോദിക്കാതെന്നു””

 

“”ഇന്നലെ ഫ്ലാറ്റിൽ വച്ചു ചോദിക്കാൻ വന്നതാ ഒരു പേടി പോലെ””

 

“”പിന്നെ ഇപ്പൊ ചോദിക്കാൻ കാരണം””

 

“”അത്.. അന്ന് എന്റെ കൂടെയുണ്ടായിരുന്ന കൂട്ടുകാരിയെ കുറിച്ചാണ് ഞാൻ നേരത്തെ പറഞ്ഞത്””

 

“”ആഹാ.. അവളാണോ. അവൾ നല്ല സ്മാർട്ട്‌ കുട്ടിയാണല്ലോ.. എന്തായാലും അവൾക്കു ഒക്കെ ആണെങ്കി ഈ വീക്കിൽ തന്നെ ജോയിൻ ചെയ്യാൻ പറഞ്ഞോളൂ””

 

“”അപ്പൊ അതിനു മുമ്പ് ഒന്ന് മീറ്റ് ചെയ്യണ്ടേ””

 

“”വേണ്ടാ.. “”

 

“”സാറിനു പ്രശ്നമൊന്നുമില്ലെങ്കിൽ ഒക്കെ””

 

“”ഒക്കെ ശരി””

 

വൈകുന്നേരം ഫ്ലാറ്റിൽ ഇരിക്കുകയാണ് ഹരി..

 

“”സർ ഫുഡ്‌ റെഡി ആയിട്ടുണ്ട്”” ആതിര വന്നു പറഞ്ഞു..

 

ഹരി തിരിഞ്ഞു നോക്കി.. അവളെ കണ്ടതും ഹരി ആകെ വല്ലാണ്ടായി.. ഒരു ട്രാക്ക് സ്യൂട്ട് പാന്റും ടീ ഷർട്ടും. ഈ രാത്രിയിൽ ഫ്ലാറ്റിലെ നിശബ്ദയിൽ അവളെ വളരെ സുന്ദരിയായി അവനു തോന്നി. അവളുടെ മുടിയിൽ നിന്നും നല്ല എണ്ണയുടെ മണം അവിടെയാകെ പരന്നു.

കൂടുതൽ ചിന്തിക്കാതെ ഹരി ഭക്ഷണം കഴിക്കാനായി ടേബിളിൽ ഇരുന്നു. കൂടെ അവളും.

 

“”സാറിന്റെ വീട്ടിൽ ആരൊക്കെയുണ്ട്””

 

“”Hm.. അച്ഛൻ അമ്മ പിന്നെ ഞാൻ.. Small ഫാമിലി””

 

“”അപ്പൊ സാർ ഇവിടെ ജോലി ചെയ്താൽ അവരവിടെ ഒറ്റക്കാവില്ലേ.. സാറിനു നാട്ടിൽ ജോലിയൊന്നും റെഡി ആയില്ലേ””

 

ഇത് കേട്ട് ഹരിയൊന്നു ചിരിച്ചു. എങ്കിലും അവൻ സത്യം പറഞ്ഞില്ല.

 

“”ഒന്നുമില്ല ഇവിടെ ഇഷ്ടമായത് കൊണ്ട് ഇങ്ങോട്ട് പോന്നു.. “”

 

“”Mm ഫുഡ്‌ കൊള്ളാമോ”” വളരെ പ്രതീക്ഷയോടെ അവൾ ചോദിച്ചു..

 

“”സത്യം പറയാലോ.. എന്റെ അമ്മ ഉണ്ടാക്കുന്ന അതെ ടേസ്റ്റ്. താൻ കൊള്ളാം””

 

ആ വാക്കുകൾ അവൾക്കു വല്ലാതെ ഇഷ്ടപ്പെട്ടു. കുറച്ചു നേരം മൗനം മാത്രം..

 

“”ആട്ടെ തന്റെ വീട്ടിൽ അച്ഛനും അമ്മയും മാത്രേയുള്ളു””

 

“”അതെ.. അവരാണെന്റെ എല്ലാം. അവരും കൂടെ പോയാൽ പിന്നെ ഞാനില്ല””

 

 

“”നമുക്കൊന്ന് പുറത്തു പോയാലോ.. വെറുതെ “” അവളുടെ മുഖം വാടിയത് കണ്ട് ഹരി ചോദിച്ചു.

 

“”എനിക്കിന്തിഷ്ടാണെന്നറിയോ.. പക്ഷെ ഇവിടെ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ പേടിയാ “”

 

“” ആഹാ എന്നാ വാ “”

 

കഴിച്ചു കഴിഞ്ഞു രണ്ടുപേരും നടക്കാനിറങ്ങി.. പകൽ സമയത്തെ ചൂടിനെ മറക്കാൻ രാത്രിയിലെ ഇളം തണുപ്പ്. നിലാവിൽ തെളിയുന്ന ആകാശ കാഴ്ച.. നിരയായി നിൽക്കുന്ന തെരുവ് വിളക്കിന്റെ കീഴിലൂടെ അവരങ്ങനെ നടക്കുകയാണ്.. പാന്റിന്റെ രണ്ടു പോക്കറ്റിലും ഹരി കൈകൾ ഇറക്കി വച്ചു ആതിരയോട് എന്തൊക്കെയോ പറയുന്നു. കൈകൾ കെട്ടിവച്ചു ആതിര തന്റെ സമയം ആസ്വദിക്കുന്നു.

 

“”സമയം പെട്ടെന്ന് പോകുന്നത് പോലെ അല്ലെ “”ഹരിയെ നോക്കി ആതിര ചോദിച്ചു.

 

“”Hm അത് തനിക്കു ഈയൊരു walk അത്രക്കിഷ്ടായിട്ടാണ് “”

 

“” എന്നും ഇത് പോലെ ഒരു അവസരം കിട്ടുകയാണെങ്കിൽ ഹോ ആലോചിക്കാൻ വയ്യ “”

 

“”ആഹാ ഇനി ഞാനെന്നും കൊണ്ട് വരേണ്ടി വരുമോ “”

 

“”അയ്യോ ഞാനങ്ങനെയൊന്നും ഉദ്ദേശിച്ചില്ല.. വെറുതെ പറഞ്ഞൂന്നേയുള്ളു സോറി “”

 

“”സോറിയോ.. ഹ ഹ.. അതൊന്നും വേണ്ട.. എന്റെ കീഴിൽ വർക്ക്‌ ചെയ്യുന്ന സ്റ്റാഫ്‌ എന്നതിലുപരി എനിക്ക് ആതിര ഇപ്പോൾ നല്ലൊരു ഫ്രണ്ടാണ് “” അവളെ നോക്കി ഹരിയത് പറഞ്ഞപ്പോൾ അവൾക്കു വല്ലാത്തൊരു സന്തോഷവും സമാധാനവും തോന്നി. കാരണം അവളുടെ മേലുദ്യോഗസ്ഥൻ ആണ് ഇങ്ങനെ സംസാരിക്കുന്നതു.

 

“”സത്യം പറഞ്ഞാ എന്താണ് പറയേണ്ടതെന്നനിക്കറിയില്ല. വിശ്വസിക്കാൻ പറ്റുന്നില്ല “”

 

“”ആഹാ തന്റെ കണ്ണുകളൊക്കെ നിറഞ്ഞല്ലോ..””

 

അവൾ തന്റെ കണ്ണുകൾ ചിരിച്ചു കൊണ്ട് തുടച്ചു.

 

അത് കണ്ട് ഹരി തുടർന്നു.. “” ഒരു കാര്യം കൂടി പറഞ്ഞാൽ തനിക്കു ഇഷ്ടാവോ “”

 

ആതിര ഹരിയുടെ മുഖത്തേക്ക് നോക്കി.

 

“”തന്റെ പ്രശ്നങ്ങളെല്ലാം ഞാൻ സോൾവ് ചെയ്തു തരും.. ഇനി ജീവിതത്തിൽ തനിക്കു പൈസ കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു കാര്യത്തിനും ബുദ്ധി മുടിയുണ്ടാവില്ല.. തന്റെ അവസ്ഥ കണ്ടപ്പോൾ എനിക്കിത് ചെയ്യണമെന്ന് തോന്നി “”

Leave a Reply

Your email address will not be published. Required fields are marked *