“”റെയിൽവേ സ്റ്റേഷന്റെ അടുത്തൊരു ലോഡ്ജ് റൂം എടുത്തിട്ടുണ്ട് തല്ക്കാലം. വേറെ നോക്കണം “”
“”ശരി “” അതുമാത്രം അവൻ കാർ എടുത്തു മുന്നോട്ടു നീങ്ങി.
“”ഹും എന്തൊരു ഗൗരവം.. ഇയാൾക്കൊരു ഗിഫ്റ്റ് തന്നാലെന്താ “” അവൾ പിറുപിറുത് നിന്നു.
ദിവസങ്ങൾ കടന്നു പോയി. ഹരി പ്രതീക്ഷിച്ച പോലെ ബിസിനസ്സിൽ ചെറിയ മാറ്റങ്ങൾ വരാൻ തുടങ്ങി.. പക്ഷെ ഇതുവരെ ഹരിക്കു അവളുടെ പേരുപോലും അറിയില്ലായിരുന്നു. മോഹൻ എന്ന അസിസ്റ്റന്റ് മാനേജർ വഴിയായിരുന്നു എല്ലാ കാര്യങ്ങളും നടത്തിപോന്നത്.
ഒരു സൺഡേ.. ഒരു സിനിമ കാണാൻ ഇറങ്ങിയതായിരുന്നു ഹരി. വളരെ തിരക്കേറിയ ഒരു കായൽക്കര.. നിറയെ ആളുകൾ അതിന്റെ ഭംഗി ആസ്വദിക്കാൻ വന്നിരിക്കുന്നു.. ഇണകുരുവികൾ കാമ കുസൃതികളുമായി സമയം ചിലവഴിക്കുന്നു.. നിരവധി ചെറുകിട കച്ചവടക്കാർ അവിടെ വിശ്ഷ്ടമായ പലഹാരങ്ങളും നാടൻ വിഭവങ്ങളുമായി കച്ചവടം പൊടിപൊടിക്കുന്നു.. ആ തിരക്കുകൾക്കിടയിലും ഹരി തന്റെ ഇഷ്ടവിഭവമായ ഉപ്പിലിട്ട മാങ്ങ വാങ്ങാൻ മറന്നില്ല. അതിന്റെ പുളിയും ഉപ്പുരസവും കൂടെ അവനതങ്ങനെ നുണഞ്ഞു നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്.
പാർക്കിൽ ഒരു മരത്തിന്റെ ചുവട്ടിലെ ഇരിപ്പിടത്തിൽ സങ്കടത്തോടെ ഇരിക്കുന്ന അവളെ.. അവളുടെ മുഖം കണ്ടപ്പോൾ തന്നെ അവനു മനസിലായി എന്തോ വലിയ പ്രശ്നത്തിലാണെന്ന്.. തന്റെ കയ്യിലെ മാങ്ങ നിലത്തേക്കിട്ട് അവൻ അവളുടെ അടുത്തേക്ക് നടന്നു.. അവൻ വരുന്നത് കണ്ട അവൾ മുഖം തുടച്ചു ചിരിക്കാൻ ശ്രമിച്ചു. പക്ഷെ അവൻ തിരിച്ചു ചിരിക്കാൻ ശ്രമിച്ചില്ല.
“”ഡോ എന്താ തന്റെ പ്രശ്നം.. എന്തിനാ ഇങ്ങനെ മൂഡ് ഓഫ് ആയി ഇരിക്കുന്നെ “” അവളുടെ അടുത്ത് നിന്നു കൊണ്ട് അവൻ ചോദിച്ചു.
“”””ഒന്നുമില്ല സർ “” അവൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
“”തന്റെ പേരെന്താ “” ആദ്യമായി അവൻ അവളോട് പേര് ചോദിച്ചു.. കാരണം ഓഫീസിൽ എല്ലാം ഒരു കോഡ് ആണ്. പേർസണൽ ആയി ഹരി ഇതുവരെ ആരോടും സംസാരിച്ചിട്ടില്ല. അതുകേട്ടു അവൾക്കും വലിയ അത്ഭുതം ഒന്നും തോന്നിയില്ല.
“”ആതിര “” അവൾ മറുപടി നൽകി.
“”താനിരിക്കു. എന്താണ് തന്റെ പ്രശ്നം. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളുകളല്ലേ നമ്മൾ. എന്താണെങ്കിലും പറയ് “”
“”അത് പിന്നെ സർ.. അയാൾ…….”” കൂടുതൽ സംസാരിക്കാനാവാതെ അവൾ കരഞ്ഞുപോയി.
ആളുകൾ ശ്രദ്ദിക്കാതിരിക്കാൻ അവൻ അവളെ പിടിച്ചവിടെ ഇരുത്തി. ഒരു ബോട്ടിൽ വെള്ളം വാങ്ങി നൽകി. അവളത് വാങ്ങി കുടിച്ചു.
“”ആ മുഖം കഴുകു “” അവൻ പറഞ്ഞത് കേട്ടു അവൾ മുഖം കഴുകി. ഉടുത്തിരുന്ന ഷാൾ കൊണ്ട് മുഖം തോർത്തി.
“”നോക്കൂ ആതിര.. നീ ഇവിടെ തനിച്ചാണെന്ന തോന്നൽ നിനക്കുണ്ടോ. “”
“”ഇല്ല സർ “”
“”ഒന്ന് മില്ലെങ്കിലും നമ്മൾ മലയാളികളല്ലേ.. എന്താണ് നിന്റെ പ്രശ്നം.. ഓഫീസിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ “”
“”അതല്ല, “”
“”പിന്നെ “”
“”ഞാനിവിടെ ഒരു വീട്ടിൽ പെയിങ് ഗസ്റ്റ് ആയിട്ടാ നിൽക്കുന്നെ.. ഇന്ന് അവിടെ ആരുമില്ലായിരുന്നു. കിച്ചണിൽ വച്ച ഫുഡ് എടുക്കാൻ പോയതായിരുന്നു ഞാൻ. അപ്പോൾ അവിടുത്തെ ഓണർ എന്നെ.. എന്നെ.. “” അവൾ തേങ്ങി തേങ്ങി പതിയെ പറഞ്ഞു.
“”അയാളെന്താ ചെയ്തേ “” ഹരി ദേഷ്യത്തോടെ ചോദിച്ചു..
“”അയാളെന്നെ കയറിപിടിച്ചു “” ആതിര പൊട്ടിക്കരഞ്ഞു.
“”എന്നിട്ട് “”
“”ഞാൻ പുറത്തേക്കോടി. പോലീസിനോട് പറയണമെങ്കിൽ പറയാൻ പറഞ്ഞു.. അവരൊക്കെ അയാളുടെ ആളുകളാണെന്നും എന്ത് വേണെങ്കിലും ചെയ്യാൻ പറഞ്ഞു. പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ഇവിടെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ല എന്നും പറഞ്ഞു “” അവളിരുന്നു കരഞ്ഞു..
“”കരയണ്ട”” ദേഷ്യം കടിച്ചടക്കി ഹരി പറഞ്ഞു..
“” ഈ ജോലിയാണ് എന്റെ വീട്ടിലെ ആകെയുള്ള വരുമാനം. അച്ഛൻ ശരീരം തളർന്നു കിടക്കാണ്. അമ്മക്കു കാലിനു സ്വാധീനമില്ല.. ഈ ജോലി കൂടി പോയാൽ… എനിക്കറിയില്ല “”
