ജാതകം ചേരുമ്പോൾ – 13 15

“അത് കുഴപ്പമില്ല ചെറിയമ്മേ ഞങ്ങൾ വേഗം വരാം….”

 

ഞാൻ ചേച്ചിയുടെ കയ്യും പിടിച്ചു തിരിച്ചു ക്ഷേത്രത്തിലേക്ക് തന്നെ നടക്കാൻ തുനിഞ്ഞതും

 

അരുൺ വരാമെന്ന് പറഞ്ഞു.. പക്ഷേ ചേച്ചി വേണ്ട എന്ന് പറഞ്ഞു ഒഴിവാക്കി….

 

മുടക്ക് പറഞ്ഞു നിന്നവർക്ക് കണക്കിന് കിട്ടിയത് കാരണമാവം പിന്നെയാരും ഒന്നും പറഞ്ഞു വന്നില്ല…

 

പോവുന്നതിനു മുന്പേ ഞാൻ കല്ല്യാണിയേ ഒന്ന് നോക്കി….

 

അവളുടെ മുഖത്ത് പല ചോദ്യങ്ങളും തങ്ങി നിൽക്കുന്നത് ഞാൻ കണ്ടു… പക്ഷേ അതിനേക്കാളേറെ… ആ മുഖത്ത് പേടിയായിരുന്നു…..

 

ഞാൻ അവളോട് ഒന്നുമില്ല എന്ന് കണ്ണ് ചിമ്മി…..

 

അവളുടെ എക്സ്പ്രഷൻ ഓക്കേ കണ്ടിട്ട് ഇനിയും ഇവിടേ നിന്നാൽ അവളേം കൂടേ ഒപ്പം കൂട്ടേണ്ടി വരും….

 

അത് മതി അരുണിന് കാരണം പറഞ്ഞ് ഒപ്പം കൂടാൻ…..

 

നടക്കൂല മോനേ…. 😏

 

ഞാൻ ചേച്ചിയെയും വലിച്ചുകൊണ്ട് നടക്കാൻ തുടങ്ങി…..

 

 

 

സമയം കുറച്ചു കഴിഞ്ഞു… ഞങ്ങൾ വീണ്ടും കാട് കഴിഞ്ഞു പാടം എത്തിയിരിക്കുന്നു…

 

“ഒന്ന്‌ പയ്യേ നടക്കട സിദ്ധു….. ”

 

“എന്റെ… ചേച്ചി അത് എത്ര കൊല്ലമായി ഞാൻ വാങ്ങി തന്നിട്ട്… ഇത്ര കാലം നിന്നത് തന്നെ ഭാഗ്യം… ”

 

“ഞാൻ അത് എന്റെ ജീവൻ പോലേ കൊണ്ടു നടക്കുന്ന സാധനമാണ്…. ആ പാറു കാരണമാ…… തെണ്ടി….അതെങ്ങാനും കിട്ടാതെ ഇരിക്കട്ടെ സത്യായിട്ടും കൊല്ലും ഞാൻ അവളേ….”

 

സാധനം സാധനം എന്നല്ലാതെ അത് എന്താണ് എന്ന് നിങ്ങൾക്ക് അറിയില്ല ലെ….

 

പറഞ്ഞ് തരാം…

 

അതൊരു ചെറിയ ടെഡ്ഡി ബെയർ ആണ് ഈ കീ ചെയിൻ ഓക്കേ പോലത്തെ സംഭവമില്ലേ അത്പോലെ പക്ഷേ അത്രയും വലുപ്പമില്ല…. ഒരു കുഞ്ഞു സാധനം… ഭയങ്കര ക്യൂട്ട് ആണ് അത് കാണാൻ…പണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോ ദേവുചേച്ചിടെ ബർത്ത്ഡേയ്ക്ക് വാങ്ങിച്ചു കൊടുത്തതാണ്… അന്ന് മുതൽ അത്രയും സൂക്ഷിച്ചാണ് ചേച്ചി അതിനേ നോക്കുന്നത്… നന്ദുവിനെ ഫോൺ എടുത്ത് എറിയുന്നത് വരെയും ചേച്ചിയുടെ ഫോൺ പൗച്ചിൽ അത് ഉണ്ടായിരുന്നു…ദേവു ചേച്ചിയുടെ മാത്രമല്ല… എന്റെ എല്ലാ ചേച്ചിമാരുടെയും ഫോൺ നോക്കിയാലും അതിൽ ഈ പറഞ്ഞ ടെഡ്ഡി ബെയർ കാണാം.. എല്ലാം ഞാൻ കൊടുത്ത ഗിഫ്റ്റ് ആണ്…. അതാണ് ഇന്ന് കളഞ്ഞു പോയത്….

 

അത് ഇന്ന് കിട്ടിയില്ലെങ്കിൽ ഇന്ന് എന്തെങ്കിലുമൊക്കെ ഉണ്ടാവും…

 

ഞങ്ങൾ ഫോൺ എറിഞ്ഞ ഭാഗത്ത്‌ എത്തിയിരിക്കുന്നു…. എത്തിയതും ചേച്ചി തിരയാൻ തുടങ്ങി ഒപ്പം ഞാനും… ഓരോ മിനുട്ട് കഴിയുമ്പോഴും എന്റെ ഫോണിലേക്ക് കാൾ വന്നുകൊണ്ടേയിരുന്നു കിട്ടിയോ കിട്ടിയോ എന്ന് ചോദിച്ച്…

 

ദേവുചേച്ചിയെ നേരിട്ട് വിളിക്കാനുള്ള പേടികൊണ്ടാണ്……

 

 

ഏകദേശം ഒരു അര മണിക്കൂർ തിരഞ്ഞിണ്ടാവും പക്ഷേ കണ്ടെത്താൻ മാത്രം പറ്റിയില്ല…

 

ചേച്ചിയുടെ മുഖം മാറുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. പൊന്നു പോലേ കൊണ്ടു നടന്ന സാധനമായിരുന്നു….

 

 

“ചേച്ചി വിഷമിക്കാതെ…. ഞാൻ പുതിയത് വേറേ വാങ്ങി തരാം….”

 

“പുതിയത് കിട്ടിയത് പോലെയാവുമോ സിദ്ധു ഇത്… ഇത് നീ ആദ്യമായി വാങ്ങി തന്നതല്ലേ….”

 

തിരച്ചിൽ അവസാനിപ്പിച്ചു ചേച്ചി ആ ആൽത്തറയിൽ ഇരുന്നു… പക്ഷേ മുഖം കുനിച്ചാണ് ഇരിക്കുന്നത്…. ചേച്ചിക്ക് അത്രക്കും വിഷമം ഉണ്ട് എന്ന് എനിക്ക് മനസ്സിലായി….

 

“ഞാൻ… ഞാൻ കുറച്ചു നേരം കൂടേ തിരയട്ടെ….ചെലപ്പോ കുറച്ചു മാറി തെറിച്ചു പോയിട്ടുണ്ടാവും… അമ്മാതിരി എറല്ലേ എറിഞ്ഞത്…”

 

ചേച്ചിയുടെ വിഷമം കാണാൻ പറ്റാത്തോണ്ട് ഞാൻ വീണ്ടും തിരിയാൻ തീരുമാനിച്ചു….പക്ഷേ ഒന്ന്‌ കൊള്ളിച്ചാണ് ഞാൻ അത് പറഞ്ഞത്….

 

ചേച്ചി എന്റെ മുഖത്തേക്ക് നോക്കി… ഞാൻ ചേച്ചിയേ തന്നെയാണ് നോക്കി നിൽക്കുന്നത് എന്ന് മനസ്സിലായല്ലോ പെട്ടന്ന് തന്നെ തല വീണ്ടും താഴ്ത്തി…

 

ഞാൻ കുറച്ചു മാറി തിരയാൻ തുടങ്ങി… നിലത്ത് കിടക്കുന്ന ചപ്പും ചവറുമൊക്കെ.. കാല് കൊണ്ട് തട്ടി തെറിപ്പിച്ചു… ഇനി ഇതിന്റെ അടിയിൽ എവിടേലും ഉണ്ടെങ്കിലോ….

Leave a Reply

Your email address will not be published. Required fields are marked *