സാരിയാണ് വേഷം പതിവ് പോലേ പൊക്കിളിനു താഴെയാണ് സാരി ഉടുത്തിരിക്കുന്നത്…. ആ വയറിലെ വെള്ളത്തുള്ളികൾ അവൾക്ക് കൂടുതൽ ഭംഗി നൽകി…..
‘വന്ന കാര്യം ചോദിക്ക് മൈരേ…. ‘
ഞാൻ എന്നോട് തന്നെ പറഞ്ഞു….. കൂടുതൽ നേരം നോക്കിയാൽ കണ്ട്രോൾ പോവും ചിലപ്പോൾ….
അവൾ ഇനിയും എന്നേ കണ്ടില്ലെന്ന് മനസ്സിലാക്കിയ ഞാൻ അവളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ഒന്ന് ചുമച്ചു…..
സംഗതി ഏറ്റു അവൾ ഞാൻ നിന്നിടത്തേക്ക് ഒന്ന് നോക്കി….
“ഹലോ എന്താണ് പതിവില്ലാതെ…. ”
കണ്ണാടിയിൽ നോക്കികൊണ്ട് തന്നെയാണ് അവൾ അതെന്നോട് ചോദിച്ചത്….
“വൈശു നിനക്ക് സംസ്‌കൃതം അറിയാമോ… ”
വളച്ചു കെട്ടില്ലാതെ ഞാൻ കാര്യം അവതരിപ്പിച്ചു….
“അറിയാലോ…. ”
അവൾ എന്നേ ഒന്ന് ചൂഴ്ന്നു നോക്കിയ ശേഷം പറഞ്ഞു…
പിന്നേ ഒന്നും നോക്കിയില്ല… അവളുടെ കൈയ്യും പിടിച്ചു ഒറ്റ നടത്തമായിരുന്നു റൂമിലേക്ക്…
അവളേ അകത്ത് കയറ്റിയതും ഞാൻ വാതിൽ ഉള്ളിൽ നിന്നും ലോക്ക് ചെയ്തു…
മൂന്ന് സുന്ദരിമാരുടെ ഒപ്പം ഞാൻ ഒറ്റക്ക്… ഹോ ഓർത്തപ്പോൾ തന്നെ കുളിര്കോരി…
“എന്താടാ…. ”
വൈശു ഒരു കൃത്രിമ ദേഷ്യം കാണിച്ചുകൊണ്ട് എന്നോട് ചോദിച്ചു…
ഞാൻ മായയുടെ കയ്യിലുള്ള ആ ബുക്കിലേക്ക് കൈചൂണ്ടി…..
“ഞങ്ങൾക്ക് അതൊന്നു വായിച്ചു അതിന്റെ അർത്ഥം പറഞ്ഞു തരണം…. ”
ഞാൻ വൈശുവിനോടതു പറഞ്ഞതും അവൾ സംശയ രൂപേണ ആ ബുക്കിന്റെ അടുത്തേക്ക് പതിയേ നടന്നു….
ശേഷം മായയുടെ കയ്യിൽ നിന്നും ബുക്ക് വാങ്ങി ഒന്ന് രണ്ടു പേജ് മറിച്ച് നോക്കി….
“ലാപ്ടോപ് ഉണ്ടോ…. ”
വൈശു ഞങളെല്ലാവരോടും കൂടേ ചോദിച്ചു…
അത് കേട്ടതും കല്ല്യാണി മേശപ്പുറത്തിരുന്ന അവളുടെ ലാപ്ടോപ് വൈശുവിന് കൊടുത്തു….
അതും പിന്നേ ആ ബുക്കുമായി പുള്ളിക്കാരി ബെഡിന്റെ ഒരു സൈഡിലോട്ട് ഇരുന്നു…. കല്ല്യാണിയും മായയും അവളുടെ അടുത്തേക്ക് നീങ്ങി…
ഞാനാണെങ്കിൽ കല്ല്യാണിയുടെ മടിയിലും കയറി കിടന്നു….
അരമണിക്കൂർ കഴിഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞു… വൈശു ഇപ്പോഴും ആ ബുക്ക് നോക്കി അതേ ഇരിപ്പാണ്…. ഇടക്ക് ഇടക്ക് ലാപ്പിൽ എന്തൊക്കെയോ സെർച്ച് ചെയ്യുന്നുമുണ്ട്…
ബോറടിയുടെ പരമോനതയിൽ എത്തിയ ഞാൻ ഉറക്കത്തിനു കീഴടങ്ങി…..
“സിദ്ധു…. എഴുന്നേൽക്ക്…. ”
കല്ല്യാണിയുടെ തട്ടിവിളികേട്ടാണ് പിന്നീട് ഞാൻ എഴുന്നേൽക്കുന്നത്….അപ്പോഴേക്കും സമയം ഒരുവിധമായിരുന്നു….
“എന്തായി സാധനം കിട്ടിയോ… ”
എണീച്ചപാടെ ഞാൻ വൈശുവിനോടായി ചോദിച്ചു….
“മ്മ് കിട്ടി… ”
ഞങളുടെ ശ്രദ്ധ മുഴുവൻ അവളിലേക്കായി….
“ഇതിൽ പറഞ്ഞത് മൊത്തം പറയാനാണെങ്കിൽ കുറച്ചു സമയം വേണ്ടി വരും അത്കൊണ്ട് ഇതൊന്നു ഞാൻ ഷോർട് ആക്കി പറഞ്ഞു തരാം….
ഈ ബുക്ക് കറുപ്പൻ എന്നയാൾ ആത്മാക്കളെ പറ്റിയെഴുതിയതാണ്…..ഇതിൽ പകുതി വരെയും ആത്മാവും അതിന്റ സ്വഭാവസവിശേഷതകളെയുമാണ് പരാമർശിച്ചിട്ടുള്ളത്…. പകുതി പേജ് കഴിഞ്ഞാൽ ഇതിൽ പറയുന്നത് പൂജകളെ പറ്റിയാണ്…..എന്നാൽ അവസാന പേജുകൾ അടുക്കുമ്പോഴേക്കും ഇതിൽ പറയുന്നത്…”
അതു വരേ പറഞ്ഞു തീർത്തത് വൈശു പേജുകൾ വളരേ വേഗത്തിൽ മറക്കാൻ തുടങ്ങി….
അവൾക്കു വേണ്ട പേജ് എത്തിയതും അവൾ അത് ഞങ്ങളേ തിരിച്ചു കാണിച്ചു…
“സിദ്ധു നിനക്ക് ഈ ചിത്രത്തെ പറ്റി അറിയുമോ…. ”
വൈശു ഒരു കരിയിൽ വരച്ച ചിത്രം എന്നേ കാണിച്ചുകൊണ്ട് ചോദിച്ചു….
അതു കണ്ടതും എനിക്ക് ആ ചിത്രം മനസ്സിലായി അത് ആ കാട്ടിലുള്ള ആ വീടായിരുന്നു….
വൈശു എന്നേ ഒന്ന് നോക്കിയ ശേഷം വീണ്ടും തുടർന്നു…
“ഈ ബുക്കിൽ പൂജവഴി അതാമവിനെ എങ്ങനെ തളക്കാം എന്നാണ് പകുതിയിൽ നിന്നും പറയുന്നത് പക്ഷേ എങ്ങനെ ഉന്മൂലനം ചെയ്യാം എന്ന് പറയുന്നത് ബുക്കിന്റെ ലാസ്റ്റ് പേജ്കളിൽ ആണ്….”
