ജീവന്റെ അമൃതവർഷം 2
Jeevante Amrithavarsham Part 2 | Author : Eakan
[ Previous Part ] [ www.kambi.pw ]
മഞ്ഞു വീഴുന്ന സായാഹ്നം.. ചുരം കയറി വരുന്ന റോഡ്. ചുറ്റും വലിയ കാട്ടുമരങ്ങൾ. അതിന്റെ ഇരുട്ടിൽ ഒരു കാർ പതിയെ വരുന്നു. ആ കാർ പിന്നേയും മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ അവിടെ കണ്ട ഒരു കൊച്ചു ചായക്കടയുടെ മുന്നിൽ വന്നു നിന്നു. ആ കാറിന്റെ സൈഡ് ഗ്ലാസ് താണ്.
കാറിന്റെ ഉള്ളിലേക്ക് തണുപ്പ് ഇരച്ചു കയറി. തണുപ്പല്ല ഇത് കൊടും തണുപ്പ്. അതുമനസ്സിലാക്കി ഗ്ലാസ് വീണ്ടും ഉയർത്തി. ഡ്രൈവർ സൈഡിൽ നിന്നും അയാൾ ഇറങ്ങി. അത് ജീവൻ ആയിരുന്നു. ജീവൻ ആ കടയിലേക്ക് കയറിയിട്ട് ചോദിച്ചു.
“അണ്ണാ ഈ വെള്ളൈ പുരത്തേക്ക് എപ്പടി പോകണം.. ഇങ്കെ നിന്ത് എത്തന കിലോമീറ്റർ ഇറുക്ക്?”
“വെള്ളൈ പുരത്തേക്ക് ഇന്ത നേരമാ? ഉങ്കൾക്ക് എന്ന മൂളയേ കിടായതാ? ഇന്ത നേരം അങ്കെ പോഹ മുടിയാത് ? ” ആ ചായ കടയിൽ ഉള്ള ഒരു തമിഴൻ വിളിച്ചു പറഞ്ഞു.
ജീവൻ ഇപ്പോൾ ഉള്ളത് തമിഴ് നാട്ടിൽ ആണ്. തമിഴ് നാട്ടിൽ എന്ന് പറഞ്ഞാൽ തമിഴ് നാട്ടിന്റെ ഏതോ ഒരു മൂലയിൽ ഉള്ള ഒരു മലയോര ഗ്രാമത്തിലേക്കുള്ള യാത്രയിൽ. ജീവൻ എന്തിനാണ് അങ്ങോട്ടേക്ക് പോകുന്നത് അത് വഴിയേ അറിയാം. അയാൾ പറയുന്നത് കേട്ട് ജീവൻ അയാളോട് ചോദിച്ചു.
“പോകാൻ പറ്റില്ലേ? എന്ത് കൊണ്ട്? ”
“മലയാളിയ? എടയ് വേലു . ഉങ്ക ഊരിന്നു യാറോ വന്തിറുക്കു എന്നാന്നു കേട്ട് പരെടാ. ഇന്ത നേരമാ അങ്കെ പോകറുത്. ഇന്ത നേരം അങ്കെ പോഹ മുടിയലേ എന്ന് സൊല്ലി കൊട് ”
അയാൾ ആരെയോ നോക്കി വിളിച്ചു പറഞ്ഞു. അത് കേട്ട് ഒരാൾ കടയുടെ ഉള്ളിൽ നിന്നും പുറത്തേക്ക് വന്നു. എന്നിട്ട് ജീവനോട് ചോദിച്ചു.
“എന്താ സാർ എന്താ പ്രശ്നം? സാറിന് എവിടെയാ പോകേണ്ടത്.?
“ഹാവൂ !! ഒരു മലയാളിയെ കണ്ടത് ആശ്വാസം ആയി. പ്രശ്നം ഒന്നും ഇല്ല അനിയാ. എനിക്ക് വെള്ളൈ പുരത്തേക്ക് പോകണം . അത് എങ്ങനെയാ പോകേണ്ടത് എന്ന് ചോദിച്ചതാ.? ജീവൻ പറഞ്ഞു.
“അയ്യോ!! ഈ സമയം അങ്ങോട്ടേക്ക് ആരെയും കടത്തി വിടില്ല സാർ. സാർ വരുന്ന വഴിയിൽ ബോർഡ് ഒന്നും കണ്ടില്ലേ? ഈ സമയം കോട മഞ്ഞു ഇറങ്ങുന്ന സമയം. കോട മഞ്ഞെന്ന് പറഞ്ഞാൽ ചെറുതല്ല.. ഒന്നും കാണാൻ കഴിയില്ല. എല്ലാം വെള്ളകളർ പോലെയേ തോന്നു. അതാ ആ നാടിന് പേര് തന്നെ വെള്ളൈ പുരം എന്ന പേര്. പിന്നെ ഈ സമയം കൊമ്പൻ ഇറങ്ങുന്ന സമയം കൂടെയാ.. അത് എപ്പോൾ എവിടെ ഇറങ്ങും എന്നൊന്നും പറയാൻ പറ്റില്ല. ഈ സമയം ഇനി അങ്ങോട്ട് പോകാൻ പറ്റില്ല. ”
“പിന്നെ ഇപ്പോൾ എന്താ ചെയ്യുക.? എനിക്ക് അവിടെ പോയേ പറ്റു. ”
“എന്തായാലും ഈ സമയം സാറിന് അങ്ങോട്ട് പോകാൻ കഴിയില്ല. കൂടിയാൽ ഇവിടുന്ന് ഒരു പത്തു കിലോമീറ്റർ കൂടെ സാറിന് പോകാം അതിനു മുകളിൽ പോകാൻ കഴിയില്ല. അവിടെ ഗാർഡ് തടഞ്ഞു നിർത്തും. സാറിന് തിരിച്ചു വരേണ്ടി വരും. ഇവിടെ തൊട്ടടുത്ത് ഒരു ചെറിയ ലോഡ്ജ് ഉണ്ട് അവിടെ റൂം എടുത്തു താമസിക്കുന്നതാണ് നല്ലത്. അവിടെ തന്നെ ഹോട്ടലും ഉണ്ട് അതുകൊണ്ട് സാറിന് ഫുഡും കഴിക്കാം.” വേലു പറഞ്ഞു.
ഒടുവിൽ ജീവൻ അവിടെ നിന്ന് ഒരു കട്ടൻ ചായ കുടിച്ച് വേലു പറഞ്ഞ ലോഡ്ജിൽ മുരിയെടുത്തു. അവിടെ ഇരുന്ന് ജീവൻ കഴിഞ്ഞ കാലം ഓർത്തു നോക്കി. വിവാഹം നിശയിച്ചു കഴിഞ്ഞ ശേഷം പല തവണ അമൃതയെ കണ്ടു. വിളിച്ചു.
അങ്ങനെ ഒരു ദിവസം. ജീവൻ അമൃതയെ വിളിച്ചു. വർഷയാണ് സംസാരിച്ചത്.
“ഏയ് അമ്മു നാളെ താൻ എന്റെ കൂടെ ഒരു സ്ഥലം വരെ വരുമോ ? അച്ഛനോട് ഞാൻ പറഞ്ഞോളാം. ”
“അത് ഏട്ടാ എനിക്ക് നാളെ.. എന്റെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോകാൻ ഉണ്ടായിരുന്നു.”
“അതിനെന്താ.. എന്റെ കൂടെ വന്ന ശേഷം കൂട്ടുകാരിയെ കാണാൻ പോകാമല്ലോ.. ഞാനും കൂടെ വരാം.. നമുക്ക് ഒരുമിച്ചു കല്യാണം ക്ഷണിക്കാം എന്താ. വേറെ ഒന്നും പറയാൻ ഇല്ല. നാളെ രാവിലെ ഒൻപതു മണിക്ക് ഞാൻ വീട്ടിൽ വരും. റെഡി ആയി നിന്നോണം. ആഹ്!! പിന്നെ സാരി ഉടുത്താൽ മതി. തന്നെ സാരിയിൽ കാണാൻ നല്ല ഭംഗിയാ.’ അതും പറഞ്ഞു ജീവൻ ഫോൺ വെച്ചു.
