ജീവന്റെ അമൃതവർഷം – 2 20

 

വർഷയും ജീവനും പുറത്തേക്ക് വന്നു.

 

“ജീവേട്ട ഞാൻ .. ” വർഷ പറഞ്ഞു തുടങ്ങി.

 

“അതേ ജീവൻ തന്നെയാണ്. ഇത് വർഷയോ അതോ അമൃതയോ? ആരാണ് ?.”

 

“ജീവേട്ടാ ഞാൻ എന്നോട് ദേഷ്യം തോന്നല്ലേ ജീവേട്ടാ.. ഞാൻ അവൾക്ക് വേണ്ടി. എന്നെ വെറുതെ വിട്ടേക്ക് ജീവേട്ടാ ഞാൻ ഇവിടെ എങ്ങനെ എങ്കിലും കഴിഞ്ഞോളാം.. ആരേയും ശല്ല്യം ചെയ്യാൻ വരില്ല.”

 

“അതൊക്കെ വർഷയുടെ ഇഷ്ട്ടം. പക്ഷെ എനിക്ക് എന്റെ കുഞ്ഞിനെ വേണം. വർഷ ഈ വയറിൽ ചുമന്നു നടക്കുന്നത് എന്റെ കുഞ്ഞല്ല എന്ന് പറയാമോ.. എങ്കിൽ ഞാൻ പോകാം. പക്ഷെ ഇത് ആരുടെ കുഞ്ഞാണെന്ന് വർഷ പറയണം. എന്താ പറ്റുമോ?”

 

“ജീവേട്ടാ … പ്ലീസ് ജീവേട്ടാ എന്നെ ഇങ്ങനെ വേദനിപ്പിക്കല്ലേ..”

 

“ഞാൻ ആണോ വേദനിപ്പിക്കുന്നത്.? നിങ്ങൾ രണ്ടാളും ചേർന്നു എന്നയല്ലേ വേദനിപ്പിച്ചത്. എന്നെ വെറും വിഡ്ഢിയാക്കിയില്ലേ? ഞാൻ നാളെ രാവിലെ വരും പോകാൻ റെഡിയായി നിന്നോളണം. ”

 

“ഞാൻ വരില്ല ജീവേട്ടാ… എനിക്ക് അതിന് കഴിയില്ല.. എനിക്ക് ആരുടേയും മുഖത്തു നോക്കാൻ ഉള്ള ശക്തിയില്ല. ”

 

“വർഷേ നിന്നെ വിളിക്കുന്നത് ഞാൻ ആണ് നിന്റെ ജീവേട്ടൻ. നിന്റെ കഴുത്തിൽ താലി കെട്ടിയ ആൾ. നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ. ഞാൻ എല്ലാവരോടും വിളിച്ചു പറയും ഇത് ഞാൻ കെട്ടിയ പെണ്ണ് ആണെന്ന്. ഇവളുടെ ഉദരത്തിൽ ഉള്ളത് എന്റെ കുഞ്ഞാണെന്ന്. ദേ വർഷേ അവിടെ ഒരാൾ ഉണ്ട് നിന്റെ ചേച്ചി. നിന്നെ കാണാതെ ചങ്കു തകർന്ന് കിടക്കുന്ന നിന്റെ ചേച്ചി. നീ എന്റെ കൂടെ ഇപ്പോൾ വന്നില്ലെങ്കിൽ പിന്നെ നീ വരേണ്ട .. ഒരിക്കലും അവളെ കാണാൻ ആയി. നീ വന്നില്ലെങ്കിൽ അവൾ ജീവനോടെ ഉണ്ടാവില്ല. ഈ ജീവന്റെ ജീവനും കൊണ്ട് അവൾ പോകും. അവൾ പോയാൽ ഈ ഞാനും. അത് കാണണോ നിനക്ക്.?” അതും പറഞ്ഞു ജീവൻ ഇറങ്ങി നടന്നു. വർഷ കരച്ചിൽ അടക്കിപിടിച്ചു ക്ലാസ്സ്‌ റൂമിലേക്ക് നടന്നു.

 

അന്ന് രാത്രിയിൽ വർഷയുടെ ഓർമ്മകൾ പഴയ കാലത്തിലേക്ക് പോയി. അന്ന് ജീവന്റെ സുഹൃത്തിന്റെ കല്യാണത്തിന് പോയതിന്റെ പിറ്റേന്ന്.

 

സാധാരണ പിരീഡ് ആകുന്നതിന്റെ ഒരു ദിവസം മുൻപാണ് വർഷയ്ക്ക് ഇത്തവണ പിരീഡ് ആയത്. വർഷയ്ക്കും അമൃതയ്ക്കും സാധാരണ ഒരുമിച്ചാണ് പിരീഡ് ആകാറുള്ളത്. ചിലപ്പോൾ ഒരു ദിവസം മാറും. എന്നാൽ ഇത്തവണ വർഷയ്ക്ക് ഒരു ദിവസം നേരത്തേയും അമൃതയ്ക്ക് ഒരു ദിവസം കഴിഞ്ഞും ആണ് പിരീഡ് ആയത്.

 

അങ്ങനെ പിരീഡ് ആയെന്ന് പറഞ്ഞു. വർഷ പിറ്റേന്ന് പുറത്ത് എവിടേയും പോയില്ല. അവളുടെ മനസ്സിൽ നിറയെ ഇപ്പോൾ ജീവൻ ആണ്. അതോടൊപ്പം അവളുടെ ജീവന്റെ ജീവനായ അവളുടെ ചേച്ചി അമൃതയും. പിന്നെ ദിവസങ്ങൾ വേഗത്തിൽ പോയി.

 

അങ്ങനെ വിവാഹത്തിന് ഒന്ന് രണ്ടു ദിവസം മുൻപ് അമൃതയും വർഷയും തമ്മിലുള്ള സംസാരത്തിൽ.

 

“പറ്റില്ല…പറ്റില്ല.. പറ്റില്ല. ചേച്ചി എന്താ ഈ പറഞ്ഞു വരുന്നത്? എല്ലാവരുടെയും മുന്നിൽ ഞാൻ പോയി കല്യാണപെണ്ണായി നിൽക്കണം എന്നോ ? എന്നിട്ട് താലികെട്ടും ബാക്കി ചടങ്ങും എല്ലാം കഴിഞ്ഞു പോകാൻ നേരം ചേച്ചി പുടവ മാറ്റി ഉടുത്തു എന്റെ കഴുത്തിൽ നിന്ന് താലിയും എടുത്തിട്ട് യഥാർത്ഥ കല്യാണപെണ്ണായി ചേച്ചി പോയിക്കോളാം എന്നോ? അതൊന്നും നടക്കില്ല.

നിനക്ക് ആദ്യമേ ജീവേട്ടനോട് പറഞ്ഞാൽ പോരായിരുന്നോ…… ജീവേട്ട

.. എനിക്ക്… എനിക്ക് പേടിയാ… എനിക്ക് എല്ലാത്തിനും പേടിയാ.. അതുകൊണ്ട് നമുക്ക് ആരും കാണാതെ ഒളിച്ചോടാം. എന്ന്. അല്ലെങ്കിൽ ഇങ്ങനെ പറഞ്ഞാലും മതിയായിരുന്നല്ലോ… ജീവേട്ട പണ്ട് ഞാൻ സൈക്കിൾ പഠിക്കാൻ നോക്കിയപ്പോൾ മൂക്കും കുത്തി വീണ്ണെന്നും വീഴുമ്പോൾ എന്റെ പാവാട പൊന്തി എന്റെ വെളുത്ത കുണ്ടിയിലെ കറുത്ത വലിയ പുള്ളി കൂട്ടുകാർ കണ്ടെന്നും . എന്നെ എല്ലാവരും കളിയാക്കി ചിരിച്ചെന്നും . അതിന് ശേഷം എല്ലാവരും എന്നെ പുള്ളിക്കാരി എന്ന് വിളിച്ചു കളിയാക്കി എന്നും . അതുമുതൽ എനിക്ക് മറ്റുള്ളർ എന്നെ നോക്കുമ്പോൾ എനിക്ക് പേടിയും വിറയലും വരും എന്നും എല്ലാം പറഞ്ഞു കൂടായിരുന്നോ?” വർഷ ദേഷ്യത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *