കൗതുകകരമായ കേസ് – 2 2

കൗതുകകരമായ കേസ് – 2
Author : Willie Beamen | Previous Part


 

സണ്ണിയെ മറന്നു ആ വെയിലിൽ മുന്നോട്ട് നടന്നു.എന്റെ പേരിൽ അവൻ കളിച്ചയെങ്കിലും ദിവ്യയെ മുന്നിൽ കൊണ്ടുവന്നു നിർത്തിയത് കൊണ്ടും.സണ്ണികുട്ടനോട് തത്കാലം ക്ഷമിക്കാൻ ഞാൻ അത്ര നല്ലവൻ ഒന്നുമല്ല.

 

ദേഷ്യം കളഞ്ഞു മുന്നോട്ട് നടക്കാനുള്ള കാര്യം ഇപ്പോൾ അവന്റെ വീട്ടിൽ പോയാലും ആ തെണ്ടി അവിടെ കാണില്ല.

റോഡിൽ അതികം ആളുകളില്ല.അടുത്ത ബസ് സ്റ്റോപ്പ്‌ നോക്കി ഞാൻ നിന്നും.ഓട്ടോ പിടിച്ചാൽ അമ്മയുടെ വീട്ടിൽ പോകും അവിടെ പോയിട്ടു വലിയ കാര്യമില്ല.
സത്യത്തിൽ എന്നിക്ക് അവരോട് താല്പര്യമില്ലല്ലെന്നു തന്നെ പറയാം.

5മിനിറ്റ് നിന്നപ്പോൾ ഒരു ബസ് വന്നു.വിൻഡോ സിറ്റ് പിടിച്ചു സൺഗ്ലാസ് ഊരി മാറ്റി പോക്കറ്റിൽ നിന്നും ക്യാഷ് കൊടുത്തു കണ്ടക്ടറോട് ടിക്കറ്റ് പറഞ്ഞു.

എന്റെ ലുക്ക്‌ കണ്ടാണോ മുഖത്തുയിരുന്ന സൺഗ്ലാസ്‌ കണ്ടാണോ എതിർ സിറ്റിൽ ഇരുന്ന രണ്ടും ചേച്ചിമാര് നോക്കി ചിരിക്കുന്നണ്ടായിരുന്നു.അവരെ നോക്കി ഞാനും ചിരിച്ചു സൺഗ്ലാസ് എടുത്തു വീണ്ടും മുഖത്തു വെച്ചു.

അടുത്ത സ്റ്റോപ്പിൽ നിന്നും ഒരു അപ്പുപ്പൻ കൂടെ എന്റെ കൂടെ കേറിയിരുന്നു.പിന്നെ പുള്ളിക്കാരൻ എന്റെ വീടും നാടും ചോദിക്കാൻ തുടങ്ങി.
കൂടുതൽ പറഞ്ഞു വന്നാപ്പോൾ ആൾ വല്യപ്പന്റെ പഴയൊരു ജോലിക്കാരനാണ്.

“ഹാരിസ് സാറിന്റെ എതിരെയുള്ള കേസ് “.

അത്രയും സമയം ചിരിച്ചു നിന്ന കള്ള കിളവൻ പുച്ഛം മറച്ചു പിടിച്ചു കൊണ്ടൊരു ചോദ്യം.

മുൻനിരയിലെ പല്ലുപോയാ കിളവന്റെ ദേഹത്ത് തൊട്ടാലും ഞാൻ അകത്തു പോകും.

എനിക്കിട്ടു ഒന്നും വെച്ചതാണ്.

” ജഡ്ജിക്ക് ക്യാഷ് കൊടുത്തപ്പോൾ പുള്ളി കേസ് അങ്ങ് തള്ളി കളഞ്ഞു”.

ഞാൻ നടന്ന സത്യം പറഞ്ഞപ്പോൾ പേടിച്ചു വിറച്ചു കിളവൻ സീറ്റിൽ നിന്നും ചാടിയെന്നേറ്റു.കമ്പിയിൽ പിടിച്ചു മുന്നോട്ട് ഒരു നടത്തം പിന്നെ എന്നേ തിരിഞ്ഞു പോലും നോക്കിയില്ല.

അച്ഛൻ സർവീസിന്റെ അവസാനം ഘട്ടത്തിൽ ജയിലിലെ ഡ്യൂട്ടിയിൽ പെട്ടുപോയിരുന്നു.
ആ സമയം ജയിലിൽ നടന്ന ഒരു കൊലപാതകം. കേസിന്റെ പേരിൽ പ്രേമോഷൻ നടന്നില്ല.ന്യൂസിലും പത്രത്തിലും നല്ലോരും വാർത്തയും വന്നുയിരുന്നു.

എന്നിക് ഇറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തി.

എന്നോട് സുഖം വിവരം ചോദിച്ച കിളവനും മുന്നിൽ കൂടെയിറങ്ങി വേഗം നടന്നു പോയിരുന്നു.

ബസ് സ്റ്റോപ്പിൽ നിന്നും നോക്കുബോൾ ലോപ്പസിന്റെ ഇരുനില കൊട്ടാരം കാണാം.

റോഡ് ക്രോസ്സ് ചെയ്തു ഗേറ്റിന്റെ മുന്നിലേക്ക് ചെന്നപ്പോൾ സെക്യൂരിറ്റി എന്നേ തടഞ്ഞു.വീണ്ടും മുഖത്തെ സൺഗ്ലാസ് എടുത്തു മാറ്റേണ്ടി വന്നു.

ഭാഷ പ്രശ്നമുള്ളത് കൊണ്ടു അവനോടു കൂടുതൽ സംസാരിക്കാൻ ഞാൻ നിന്നില്ല.

“സോറി സാബ് “.ഒരു കാര്യമില്ലതെ എന്റെ പുറകെ അവൻ വീടിന്റെ വാതിൽ വരെ വന്നു പറഞ്ഞു കൊണ്ടേയിരുന്നു.

കുഴപ്പമില്ല എന്നു ഹിന്ദിയിൽ പറഞ്ഞപോൾ അവന്റെ മുഖം ഒന്നും തെളിഞ്ഞു തിരിച്ചു പോയി.

പുറത്തു കാറുകൾ ഒന്നുമില്ലയായിരുന്നു.വല്ലപ്പനും മാമ്മന്മാരും കമ്പനിയിൽ പോയി കാണണം.പകുതി ആശ്വാസം.

ഞാൻ വീട്ടിന്റെ അകത്തേക്ക് കയറി.
നല്ല മീൻ കറിയുടെ മണം പിടിച്ചു നേരെ കേറി ചെന്നത് അടുക്കളയിലേക്കാണ്.

ലില്ലി ആന്റിയും റെബേക്ക ആന്റിയും അടുക്കളയിൽ നല്ല ജോലിയിൽ ആയിരുന്നു.ഇട്ടിരുന്ന നെറ്റിയിൽ അതിന്റെ അടയാളങ്ങൾ കാണാനും ഉണ്ടായിരുന്നു.

“ഹലോ ആന്റിസ് “.ഞാൻ അടുക്കളയിലേക്ക് കേറി ചെന്നു വിളിച്ചു.

ഒരേപോലെ രണ്ടുപേരും എന്നേ തിരിഞ്ഞു നോക്കി.

“കൊച്ചുമുതലാളി എന്താണ് ഈ വഴിയിൽ “.പുച്ഛത്തോടെ ആദ്യ തുടങ്ങിയത് റെബേക്ക ആന്റിയാണ്.

വലിയയെന്തോ തമാശ കേട്ട പോലെ ലില്ലി ആന്റിയും കൂടെ ചിരിക്കുന്നുണ്ട്.

വലിയവീട്ടിൽ കുരുവിളയുടെ സ്വത്തുകൾ ഒരു 19 വയസുകാരൻ നോക്കാൻ തുടങ്ങിയപ്പോൾ ഇവരും എനിക്കിട്ട പേരാണ് കൊച്ചുമുതലാളി.

രണ്ടിനും എന്നേ കാണുമ്പോൾ ഉള്ള സ്‌നേഹം മാത്രമേയുള്ളു.

“അമ്മ പറഞ്ഞു ഇവിടെയൊന്നു കേറാൻ”.ഞാൻ ചിരിച്ചു കൊണ്ട് വന്ന ഉദ്ദേശം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *