ജീവന്റെ അമൃതവർഷം – 2 20

 

“അയ്യടാ!! എന്നെകൊണ്ട് ഓരോ കോലം കെട്ടിച്ചിട്ട് പറയുന്നത് കേട്ടില്ലേ.. അതേ എനിക്ക് ഇതിന്റെ ഒരു ആവശ്യവും ഇല്ല. പിന്നെ എന്റെ മുന്നിൽ നിന്ന് കണ്ണ് നിറച്ചിട്ട്… പ്ലീസ് എടി നീ ഒന്നു പോകെടി.. എനിക്ക് ഞാൻ ഞാൻ എനിക്ക് പേടിച്ചിട്ട്. അങ്ങനെ ഒക്കെ എന്റെ മുന്നിൽ നിന്ന് പറഞ്ഞിട്ട് ഇപ്പോൾ വന്നു പറയുന്നു. നിനക്ക് പറഞ്ഞൂടായിരുന്നോ എന്ന്. സ്വയം അങ്ങ് പറഞ്ഞാൽ മതി. ഇനി ഞാൻ പോകില്ല. സ്വയം അങ്ങ് പോയാൽ മതി.” വർഷ പറഞ്ഞു.

 

 

“ഡി…. ഞാനോ..? ഞാൻ എങ്ങനെയാ പോകുന്നത് .. നീ വിളിച്ചു പറഞ്ഞാൽ മതി . വരാൻ കഴിയില്ല എന്ന്.”

 

“അത് സ്വയം വിളിച്ചു പറഞ്ഞാൽ മതി.. അല്ല അതിരിക്കട്ടെ എന്താ മോളുടെ പരിപാടി. ഇങ്ങനെ പോയാൽ എങ്ങനെ ശരിയാകും.. നീ എങ്ങനെയാ കല്യാണമണ്ഡപത്തിൽ കയറാൻ പോകുന്നത്.”

 

“ദേ നീ ഓരോന്ന് പറഞ്ഞു വെറുതെ പേടിപ്പിക്കല്ലേ?.. അല്ലെങ്കിലേ അതോർക്കുമ്പോൾ മനുഷ്യന്റെ കൈയും കാലും വിറക്കുന്നു. ”

 

“ആഹ! ബെസ്റ്റ്.. എന്റെ ചേച്ചി നീ അച്ഛനോട് പോയി പറ എനിക്ക് ഈ കല്യാണം വേണ്ട എന്ന്. അതോടെ എല്ലാ പ്രശ്നവും തീരും. ഞാനും രക്ഷപെടും.”

 

അമൃത പിന്നെ ഒന്നും പറഞ്ഞില്ല. മിണ്ടാതെ കിടക്കയിൽ കമിഴ്ന്നു കിടന്നു. വർഷ അമൃതയുടെ മുകളിലായി കിടന്നു. അമൃതയെ കെട്ടിപിടിച്ചു കിടന്നു..

 

“എന്റെ ചേച്ചി. ഇനി വരാൻ കഴിയില്ല. എന്ന് പറയാൻ പറ്റില്ലെടി. ഞാൻ വരാം എന്ന് പറഞ്ഞപ്പോൾ ആ മുഖത്തു ഉണ്ടായ സന്തോഷം ഒന്ന് കാണണമായിരുന്നു. ഇനി വിളിച്ചു വരാൻ പറ്റില്ല എന്ന് പറഞ്ഞാൽ ജീവേട്ടൻ തകർന്നു പോകുമെടി.. ഇത്തവണ കൂടെ ഞാൻ പോകാം പിന്നെ എന്നോട് ഒന്നിനും പറയരുത്.. ഈ പേടിയൊക്കെ മാറ്റാൻ ഒന്ന് വേഗം ശ്രമിച്ചോ കല്ല്യാണം ഇങ്ങ് അടുത്തു. .”

 

“ശരിക്കും നീ പോകുമോ.?. ഇനി ഞാൻ പറയില്ല. ഇനി എല്ലായിടത്തും ഞാൻ പൊയ്ക്കോളും. ഈ ഒരു തവണ കൂടെ എന്റെ മോള് പോയി വാ. ”

 

“ഇത് തന്നെയാ എപ്പോഴും പറയുന്നത്. ഇനി കെട്ട് കഴിഞ്ഞാലും ഞാൻ തന്നെ പോകേണ്ടി വരുമോ. ”

 

“പോ അവിടുന്ന്!!!. അതൊന്നും ഇല്ല. അപ്പോഴേക്കും ഞാൻ റെഡിയാകും. ”

 

“റെഡിയായ മതി. അതിനും എന്നെ വിളിക്കരുത്. അടുത്ത മാസം ആകുമ്പോഴേക്കും എനിക്ക് ആ ജോലി കിട്ടും. അപ്പോൾ ഞാൻ എന്റെ പാട്ടിനു പോകും. പിന്നെ നിങ്ങളായി നിങ്ങളുടെ പാടായി.”

 

അങ്ങനെയാണ് വർഷ വീണ്ടും അമൃതയായി ജീവന്റെ കൂടെ പോയത്. അന്നും ബൈക്കിൽ ആണ് പോയത്. ആ യാത്രയിൽ വെച്ച് വർഷയ്ക്ക് ജീവന്റെ വലിയൊരു സഹായം ആവശ്യമായി വന്നു. അന്നോ അതിന്റെ അടുത്ത ദിവസമോ ആയിരുന്നു വർഷയ്ക്ക് മാസമുറ ആകേണ്ടിയിരുന്നത്. എന്നാൽ യാത്രയെ പറ്റിയുള്ള ചിന്തയിൽ മാസമുറയുടെ കാര്യം വർഷ മറന്നു പോയി.

 

വിവാഹം കഴിഞ്ഞു പെണ്ണിന്റ വീട്ടിൽ നിന്നും ചെക്കന്റെ വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് വർഷയ്ക്ക് പ്രശ്നം ഉണ്ടായത്. വേറെ വഴിയില്ലാതെ ആ കാര്യം വർഷയ്ക്ക് ജീവനോട് പറയേണ്ടി വന്നു. അവർ ജീവന്റെ ബുള്ളറ്റിൽ തന്നെയാണ് പെണ്ണിന്റെ വീട്ടിലേക്ക് പോയത്. .

 

“ജീവേട്ട… എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് .”

 

“എന്താ…എന്ത് പറ്റി..” ബുള്ളറ്റ് നിർത്തി ജീവൻ ചോദിച്ചു.

 

“എനിക്ക് ഒന്ന് ടോയ്‌ലെറ്റിൽ പോകണം . അത്യാവശ്യം ആണ്. പിന്നെ എനിക്ക് ഒരു കാര്യം വേണം. ”

 

“എന്താ നീ കാര്യം പറ. മുള്ളാൻ മുട്ടുന്നുണ്ടോ ? അങ്ങനെ ആണെങ്കിൽ ഏതേലും വീട്ടിൽ കയറാം.. ഇനി ഇവിടെ അടുത്തെങ്ങും ടോയ്ലറ്റ് ഒന്നും കാണില്ല. ”

 

“ജീവേട്ട എവിടെയെങ്കിലും മെഡിക്കൽ ഷോപ്പ് കാണുണെങ്കിൽ ഒന്ന് നിർത്തിയിട്ട് എനിക്ക് ഒരു പേട് വാങ്ങിച്ചു തരണേ. എന്റെ പിരീഡ് ആയെന്ന തോന്നുന്നത്. ”

 

“ഓ! അതാണോ.. എന്നാൽ പിടിച്ചു ഇരുന്നോ. ഞാൻ ഇത്തിരി സ്പീഡിൽ വിടാം.. ഏതെങ്കിലും ഹോട്ടലിൽ റൂം എടുക്കാം. ”

 

“അതൊന്നും വേണ്ട ഒരു ടോയ്‌ലറ്റിൽ പോയാൽ മതി. ”

 

ജീവൻ സ്പീഡിൽ പോയി. പേട് വാങ്ങി ഒരു ഹോട്ടലിൽ റൂം എടുത്തു. റൂം എടുക്കേണ്ട എന്ന് വർഷ പറഞ്ഞിട്ടും ജീവൻ കേട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *