“വർഷേ…….. ” അമൃത വിളിച്ചു.
“ആ വർഷ തന്നെയാ … ചേച്ചിയുടെ എല്ലാത്തിനും ഞാൻ ഇതുവരെ കൂട്ട് നിന്നു. എന്നെ കുറച്ചു ചേച്ചി എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഞാൻ ആകെ പിടിവിട്ട് നിൽക്കുകയാ. ഇനിയും എനിക്ക് വയ്യ ”
“എന്താടി. രണ്ടും കൂടെ .? കുറേ സമയം ആയല്ലോ? ഇനി കല്യാണത്തിന് ഒരു ദിവസം മാത്രമേ ബാക്കി ഉള്ളൂ. അപ്പോഴാ ചേച്ചിയും അനിയത്തിയും കൂടെ അടികൂടുന്നത്.” അമൃതയുടെയും വർഷയുടേയും സംസാരം കേട്ട് വന്ന അവരുടെ അമ്മ രാധാമണി ചോദിച്ചു
“ആ.. വന്നല്ലോ….. ഞങ്ങൾ അടികൂടും. അതിന് നിങ്ങൾക്കെന്താ ? ” വർഷ ദേഷ്യത്തോടെ രാധാമണിയോട് ചോദിച്ചു.
“നീ വെറുതെ എന്റെ കൈയിൽ നിന്നും വാങ്ങിച്ചു കൂട്ടേണ്ട. നിനക്കെന്തിനാ ഇത്രയും ദേഷ്യം ? . ” രാധാമണി ചോദിച്ചു.
“അത് ഒന്നും ഇല്ല അമ്മേ. ഇവള് വെറുതെ. അമ്മ പോയേ ഞങ്ങൾക്ക് ഒരുപാട് പണിയുണ്ട് . ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ഇനിയും പ്ലാൻ ചെയ്യാൻ ഉണ്ട്. ” അമൃത പറഞ്ഞു.
അതും പറഞ്ഞു അമൃത രാധാമണിയെ തള്ളി പുറത്താക്കി വാതിൽ ചാരി.
“എടി മോളെ ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക്. ”
“എന്ത് കേൾക്കാൻ ആണ് ചേച്ചി പറയുന്നത്. എന്റെ ജീവിതം വെച്ചാ കളിക്കുന്നത്. ”
“എന്ത് കളിക്കുന്നത് എന്നാ നീ പറയുന്നത്. എടി ഒരു പകൽ അത് കൂടെ കഴിഞ്ഞാൽ പോരെ. ഞാൻ പറഞ്ഞത് പോലെ നീ കല്യാണ പെണ്ണായി നിൽക്കുന്നു. പിന്നെ താലികെട്ടും ചടങ്ങും കഴിഞ്ഞു അതിനു ശേഷം ഭക്ഷണം ഒക്കെ കഴിഞ്ഞു പോകാൻ നേരം പുടവ മാറ്റാൻ എന്ന് പറഞ്ഞു ഞാനും നീയും അകത്തു കയറി വേഷം മാറുന്നു. ഞാൻ കല്യാണ പെണ്ണായി മാറി പോകുന്നു. കല്യാണം കഴിഞ്ഞാൽ പിന്നെ പേടിക്കണ്ടല്ലോ? ജീവേട്ടൻ എനിക്ക് സ്വന്തമാകില്ലേ?”
“അയ്യട!! നല്ല കണ്ടുപിടിത്തം. അപ്പോൾ ഞാൻ ആര് ഡെമ്മിയോ? ഇതെന്താ താലികെട്ടുക എന്ന് പറഞ്ഞാൽ കുട്ടികളിയോ? അതൊന്നും പറ്റില്ല. ചേച്ചി കല്ല്യാണ പെണ്ണാകാൻ റെഡി ആയിക്കോ. അതാ നല്ലത്.”
“നിനക്ക് അറിയാലോ മോളെ ചേച്ചിക്ക് അതിനുള്ള ധൈര്യം ഇല്ല എന്ന്. അങ്ങനെ നിന്നാൽ ഞാൻ അവിടെ പേടിച്ചു വിറച്ചു വീഴും.. പിന്നെ ഈ താലികെട്ട് സിനിമയിലും സീരിയലിലും എല്ലാം ഉള്ളതല്ലേ ? അതുപോലെ ആണെന്ന് വിചാരിച്ചാൽ മതി.”
“ചേച്ചിക്ക് നാണം ഇല്ലേ എന്നോട് ഇങ്ങനെ പറയാൻ..? ചേച്ചിക്ക് ഒന്നും ഇല്ല. എല്ലാം ചേച്ചിയുടെ തോന്നൽ ആണ്. അങ്ങനെ ഒന്നും സംഭവിക്കില്ല. ചേച്ചി ധൈര്യമായി ഒരുങ്ങി നിന്നോ. ഞാൻ കൂടെ തന്നെ കാണും. വിവാഹം കഴിഞ്ഞു ചേച്ചി ജീവേട്ടന്റെ കൂടെ പോകുന്നത് വരെ.”
“അത് ഞാനും അങ്ങനെ തന്നെയാ കരുതുന്നത്. പക്ഷെ ആ സമയം ആകുമ്പോൾ ഞാൻ പോലും അറിയാതെ എന്റെ കൈയും കാലും വിറക്കുന്നു. തളരുന്നു. അത് എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല അതാ. നീ ഒന്ന് എന്നെ മനസ്സിലാക്ക്. നീ ഒരു ദിവസം കൂടെ എനിക്ക് വേണ്ടി. പ്ലീസ് മോളെ ”
“എന്ത് മനസ്സിലാക്ക് എന്നാ ചേച്ചി പറയുന്നത്.? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. ആഹ്!!! വരുന്നിടത്തു വെച്ച് കാണാം. ”
അതും പറഞ്ഞു വർഷ അവിടെ ഇരുന്നു. അത് കണ്ടു അമൃത വർഷയുടെ അടുത്ത് ഇരുന്നു അവളോട് ചോദിച്ചു.
“എടി നീ നേരത്തെ പറഞ്ഞത് ശരിക്കും ഉള്ളതാണോ? ആ പുള്ളി.”
“പുള്ളിക്കാരിയോ!!!? എന്ത് ചേച്ചീടെ വെളുത്ത കുണ്ടിയിലെ കറുത്ത പുള്ളിയോ!!? ” അതും പറഞ്ഞു വർഷ ചിരിച്ചു.
അമൃത ദേഷ്യത്തോടെ മുഖം വീർപ്പിച്ചു.
“എന്റെ ചേച്ചി അങ്ങനെ ഒന്നും ഇല്ല. ഒരു പുള്ളിയും ഇല്ല. അതൊക്കെ അന്നേ പറഞ്ഞതല്ലേ? അങ്ങനെ ഒന്നും ഇല്ലെന്ന്. അതൊക്കെ ചേച്ചിയെ കളിയാക്കാൻ വെറുതെ പറഞ്ഞതല്ലേ. കളിയാക്കുന്നവർക്ക് അറിയാമോ അത് കാരണം അവർ എത്ര മാത്രം വേദന അനുഭവിക്കും എന്ന്. കളിയാക്കുന്നവർക്ക് ഒരു രസം. അത്രയേ ഉള്ളൂ. കളിയാക്കപ്പെടുന്നവരുടെ ജീവിതം തന്നെ ചിലപ്പോൾ ആ കളിയാക്കൽ കാരണം നശിച്ചു പോകാറുണ്ട്. അതൊന്നും ചേച്ചി കേൾക്കേണ്ട. ചേച്ചിയുടെ നല്ല വെളുത്ത കുണ്ടി തന്നെയാ.
