ജീവന്റെ അമൃതവർഷം – 2 20

ഇനിയും ചേച്ചിക്ക് സംശയം ആണെങ്കിൽ ജീവേട്ടനോട് നോക്കിയിട്ട് പറയാൻ പറഞ്ഞാൽ മതി.”

 

“അയ്യേ!! ഈ പെണ്ണ് എന്തൊക്കെയാ ഈ പറയുന്നത്. എനിക്ക് നാണമാ..”

 

“അയ്യടാ! ഒരു നാണം… ആദ്യ രാത്രി തന്നെ ജീവേട്ടൻ ഈ പെണ്ണിനെ കടിച്ചു തിന്നും. അതെനിക്ക് ഉറപ്പാ. ”

 

 

അങ്ങനെ പലതും പറഞ്ഞു ആ ദിവസവും കഴിഞ്ഞു. കല്ല്യാണ ദിവസം വന്നെത്തി. അവർ സംസാരിച്ച പോലെ വർഷയാണ് കല്യാണപെണ്ണായി ഒരുങ്ങിയത്.

 

അങ്ങനെ താലികെട്ട് കഴിഞ്ഞു. മറ്റുള്ള ചടങ്ങുകളും . അതുകഴിഞ്ഞു ഫോട്ടോ എടുക്കലും ഭക്ഷണവും കഴിഞ്ഞപ്പോൾ സമയം ഏറെ വൈകി.

 

“എന്നാൽ പുടവ മാറ്റിയിട്ട് പെണ്ണും ചെറുക്കനും ഇറങ്ങിക്കോട്ട് അല്ലേ? ” പെണ്ണിന്റെ കുടുംബത്തിൽ നിന്ന് ആരോ ചോദിച്ചു.

 

എന്നാൽ……

 

“ഇനി അതിനുള്ള സമയം ഇല്ല. കൃത്യ സമയം ഇറങ്ങണം.. ഇല്ലെങ്കിൽ അശുഭം ആണ്. രണ്ടു ദിവസം കഴിഞ്ഞാൽ ഇങ്ങോട്ട് തന്നെ വരില്ലേ.. അപ്പോൾ പുടവ ഉടുത്താൽ മതി. ഇല്ലെങ്കിൽ കൃത്യസമയം വീട്ടിൽ കയറാൻ കഴിയില്ല. ” ജീവന്റെ അമ്മാവൻ പറഞ്ഞു. പിന്നെ ആരും എതിര് പറഞ്ഞില്ല. ഒടുവിൽ വർഷ ജീവന്റെ കൈ പിടിച്ചു ഇറങ്ങി.

 

ഇറങ്ങുമ്പോൾ വർഷ പൊട്ടിക്കരഞ്ഞു. അമ്മയേയും അച്ഛനെയും കെട്ടിപിടിച്ചു കരഞ്ഞു. അമൃതയെ കെട്ടിപിടിച്ചു കരഞ്ഞു അമൃതയെ വിടാതെ കെട്ടിപിടിച്ചു നിന്നു. ഒടുവിൽ എല്ലാവരും ചേർന്നു പിടിച്ചു മാറ്റി വർഷയെ കാറിൽ കയറ്റി. കാർ മുൻപോട്ട് പോയപ്പോൾ അമൃത ബോധം കേട്ട് വീണു.

 

തുടരും.

 

ബൈ

 

സ്നേഹത്തോടെ

 

നിങ്ങളുടെ

 

സ്വന്തം

 

ഏകൻ.

 

 

ഇത് വെറും ഒരു കഥ മാത്രമാണ്. വെറും ഭാവന. പക്ഷെ വളർത്തു ദോഷം കാരണം. മറ്റുള്ളവരുടെ കളിയാക്കലുകൾ കാരണം ഇത്പോലെ എല്ലാത്തിനെയും പേടിയോടെ കാണുന്നവർ ഉണ്ട്. അത് ഒരു സത്യം ആണ്. എന്ത് ചെയ്യാൻ ശ്രമിക്കുമ്പോഴും അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് പറഞ്ഞു മക്കളെ പേടിപ്പിച്ചു വളർത്തുന്നവർ. എന്ത് ചെയ്യാൻ ശ്രമിക്കുമ്പോഴും നീ ചെയ്താൽ ശരിയാവില്ല എന്ന് പറഞ്ഞു ആത്മവിശ്വാസം നശിപ്പിക്കുന്നവർ . അങ്ങനെ ഉള്ളവർ ഉണ്ട്. ചിലർക്ക് അത് ജീവിതകാലം മുഴുവൻ ഒരു ഭാരമായി കൊണ്ടു നടക്കേണ്ടിയും വരാറുണ്ട്. ഇത് ഒരു യാഥാർഥ്യം ആണ്. എന്നാൽ എല്ലാവരും അങ്ങനെ ആവണം എന്നും ഇല്ല. അതിനെ കുറച്ചു ചിന്തിച്ചപ്പോൾ തോന്നിയ ഒരു കഥ മാത്രം ആണ് ഇത്. ഇനി ഒരു പാർട്ട്‌ കൂടെ മാത്രം. എത്രത്തോളം നന്നായിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല. പനി ആയിരുന്നു. അത് മാറിയിട്ടും. മനസ്സിന് എന്തോ ഒരു സന്തോഷം തോന്നുന്നില്ല… എന്തോ വല്ലാത്ത ഒരു നിരാശ ബാധിച്ചത് പോലെ. അല്ലെങ്കിലും സുഖമില്ലാതെ കിടക്കുന്ന സമയം നമുക്ക് വേണ്ടപ്പെട്ടവർ അടുത്ത് ഇല്ലെങ്കിൽ ഒരു വല്ലാത്ത നിരാശ തോന്നും.

Leave a Reply

Your email address will not be published. Required fields are marked *