ജീവന്റെ അമൃതവർഷം – 4 11

 

“വർഷയല്ലേ… ? ഇനി ആള് മാറിപോകരുതെല്ലോ.. അതാ.. ” പിന്നെ എന്റെ നേർക്ക് ഒരു കവർ നീട്ടിയിട്ട് പറഞ്ഞു ” ഇത് ഞങ്ങളുടെ വക ഒരു സമ്മാനം. വർഷ ഇപ്പോൾ എന്റെ അനിയത്തി ആണല്ലോ ” ജീവേട്ടൻ ചേച്ചിയെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

 

“”താങ്ക്സ് ഏട്ടാ. താങ്ക്സ് ചേച്ചി ” ഞാൻ പറഞ്ഞു.

 

പിന്നെ ജീവേട്ടൻ അച്ഛനും അമ്മയ്ക്കും ഡ്രെസ്സ് എടുത്തു കൊടുത്തു.

 

“അല്ല അതിരിക്കട്ടെ!! മോന് എങ്ങനെ മനസ്സിലായി.. ഇത് വർഷ ആണെന്ന് ?”

അച്ഛൻ ജീവേട്ടനോട് ചോദിച്ചു.

 

“അത് സിമ്പിൾ അല്ലേ അച്ഛാ… അമ്മൂന്റെ കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവും കാണും.. വർഷയുടെ കഴുത്തിലും നെറ്റിയിലും ഇത് രണ്ടും കാണില്ല.” ജീവേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

എല്ലാവരും അത് കേട്ട് ചിരിച്ചു. ഞാനും ചേച്ചിയും ഒഴിച്ച്. ഞങ്ങൾ ചിരിക്കുന്നപോലെ വെറുതെ കാണിച്ചു.

 

“മോൻ എന്തായാലും പോയി കുളിച്ചു വാ.. എന്നിട്ട് മോളും മോനും കൂടെ ഇവിടെ അടുത്തുള്ള അമ്പലത്തിൽ ഒന്ന് പോയി വാ.. നടക്കാൻ ഉള്ള ദൂരമേ ഉള്ളൂ. ” അമ്മ ജീവേട്ടനോട് പറഞ്ഞു.

 

” അമൃത മോളെ മോള് തന്നെ മോനെ മോളുടെ മുറി കാണിച്ചു കൊടുക്ക്. എന്നിട്ട് ഡ്രെസ്സ് ഒക്കെ എടുത്തു കൊടുക്ക്. ” അച്ഛൻ പറഞ്ഞു.

 

ചേച്ചി ജീവേട്ടനെയും കൂട്ടി മുറിയിലേക്ക് പോയി. ഞാൻ എന്റെ മുറിയിലേക്ക് പോയി. അവിടെയുള്ള കേസേരയിൽ ഇരുന്നു. ജീവേട്ടൻ ഇപ്പോൾ ചേച്ചിയെ കെട്ടിപിടിച്ചു കാണുമോ ഉമ്മ വെച്ചു കാണുമോ എന്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചു. പക്ഷെ ജീവേട്ടൻ അങ്ങനെ ചെയ്താലും പേടിക്കാതെ എങ്ങനെ പെരുമാറണം എന്നൊക്കെ ഞാൻ ചേച്ചിയോട് പറഞ്ഞു കൊടുത്തിരുന്നു. അങ്ങനെയൊക്കെ നടന്നാൽ മതിയായിരുന്നു.

 

“” ഹലോ വർഷേ… എന്തൊരു ഉറക്കം ആടോ ഇത്.. എഴുനേൽക്ക്. വാ ഒരു ചായ കുടിച്ചിട്ട് നമുക്ക് യാത്ര തുടരാം. എന്താ .. ” ജീവേട്ടൻ പറയുന്നത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്. അപ്പോൾ ആണ് ഞാൻ ജീവേട്ടനൊപ്പം കാറിൽ യാത്രയിൽ ആണെന്ന കാര്യം ഓർമ്മയിൽ വന്നത്.

 

ജീവേട്ടൻ കാറിൽ നിന്നും ഇറങ്ങി വന്നു. എനിക്ക് ഇറങ്ങാൻ ആയി ഡോർ തുറന്നു തന്നു. എനിക്ക് നേരെ കൈ നീട്ടി. ഞാൻ ആ കയ്യിലും പിന്നെ ജീവേട്ടന്റെ മുഖത്തും നോക്കി . പിന്നെ ഞാൻ ആ കൈയിൽ പിടിച്ചു കാറിൽ നിന്നും ഇറങ്ങി.

 

“ഈ അവസ്ഥയിൽ ഒരേ യാത്ര നല്ലതല്ല. അതാ ഒന്ന് നിർത്തി ചായ കുടിക്കാം എന്ന് കരുതിയത്. ” ജീവേട്ടൻ പറഞ്ഞു.

 

ഞാൻ ചിരിച്ചു. ജീവേട്ടൻ ഇന്നലെ വഴി ചോദിച്ച അതേ ചായകടയിൽ ആണ് കാർ നിർത്തിയത്. ജീവേട്ടൻ വളരെ പതുക്കെയാണ് കാർ ഓടിച്ചത്. അവിടെ നിന്നും ചായ കുടിച്ചു കുറച്ചു സമയം നടന്നു.

 

“ജീവേട്ടന് എന്നോട് ദേഷ്യം തോന്നുന്നില്ലേ? ” ഞാൻ ചോദിച്ചു.

 

“എന്തിന്… ഞാൻ എന്തിനാ വർഷയോട് ദേഷ്യം കാണിക്കുന്നത്. എനിക്ക് എന്തിനാ ദേഷ്യം…. ഒരുകണക്കിന്.. എനിക്ക് വർഷയോട് സ്നേഹമേ ഉള്ളൂ.. ശരിയാണ് ഞാൻ വർഷയുടെ ചേച്ചിയെ ആണ് ആദ്യമായി കാണുന്നതും ഇഷ്ട്ടപെടുന്നതും. എന്നാൽ എനിക്ക് കൂടുതൽ ഇഷ്ട്ടം തോന്നിയത് വർഷയോടായിരിക്കും വർഷയല്ലേ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നത്.

ഞാൻ ആദ്യം ഉമ്മ വെച്ചത്. ആദ്യം അറിഞ്ഞതും അനുഭവിച്ചതും എല്ലാം വർഷയെ അല്ലേ… എന്നോട് സ്നേഹത്തോടെ സംസാരിച്ചത് എന്റെ കൈപിടിച്ച് നടന്നത്. എന്തിന് ഞാൻ താലി കെട്ടിയതുപോലും വർഷയെ അല്ലേ ,? അങ്ങനെ ഉള്ള വർഷയെ ഞാൻ എങ്ങനെ വെറുക്കും.. എങ്ങനെ എനിക്ക് ദേഷ്യം തോന്നും. ” ജീവേട്ടൻ പറഞ്ഞു.

 

“അച്ഛനും അമ്മയും ഇതൊക്കെ അറിഞ്ഞോ?” ഞാൻ ചോദിച്ചു.

 

“ഏത് അച്ഛനും അമ്മയും എന്റെയോ അതോ വർഷയുടെയോ? ”

 

“രണ്ടും.. അവരിത് അറിഞ്ഞാൽ എന്നെ വെറുക്കില്ലേ? ചേച്ചിയെ വെറുക്കില്ലേ? എന്തിനാ ജീവേട്ട എന്നെ കൊണ്ട് പോകുന്നത്? ”

 

“വെറുക്കുന്നവർ വെറുത്തോട്ടെ.. പക്ഷെ എനിക്ക് വെറുപ്പില്ല.. ഇഷ്ട്ടം മാത്രമേ ഉള്ളൂ.. പിന്നെ ആരും അറിഞ്ഞിട്ടില്ല.. അത് കൊണ്ട് ഞാൻ എന്റെ വീട്ടിലേക്കാണ് വർഷയെ കൊണ്ടു പോകുന്നത്. എന്റെ വീട് എന്ന് പറഞ്ഞാൽ ഞാൻ ജോലിചെയ്യുന്ന സ്ഥലത്തുള്ള എന്റെ വീട്ടിൽ.”

Leave a Reply

Your email address will not be published. Required fields are marked *