കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും – 2 14

 

സി ഐ ആയി പ്രമോഷൻ കിട്ടി ഏലിയാമ്മക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ പുതിയ സ്ഥലത്ത് ഞങ്ങൾ ഒരുമിച്ചായി താമസം…

 

എന്റെ അമ്മയോ അവളുടെ അമ്മയോ ആരെങ്കിലും ഒരാൾ എപ്പോഴും കൂടെ ഉള്ളത് കൊണ്ട് വലിയ ബഹളം ഒന്നും ഇല്ലാതെ ഒരു താളത്തിലും മയത്തിലും ഒക്കെയേ കാര്യങ്ങൾ നടക്കുന്നുള്ളു….

 

ഉത്സവ സീസൺ ആയി….

അണ്ണാൻ മൂത്താലും മരം കയറ്റം മറക്കുമോ….

 

ഒന്ന് പാട്ട കുലുക്കി കമഴ്ത്തി വെക്കാഞ്ഞു എന്റെ കൈ തരിച്ചു….

 

ഏലിയാമ്മയുടെ പിന്നാലെ കെഞ്ചി നടന്നു നടന്ന് അവസാനം അവൾ ഉത്സവപറമ്പ് കാണാൻ ഒന്ന് പോകാൻ ഒരു അർദ്ധ സമ്മതം മൂളി…..

 

പരിചയമില്ലാത്ത നാട്….

പടംകളി ഒരു വയലിൽ ആണ്…

 

പോലീസു വന്നാൽ ഒടി രക്ഷപെടാൻ ഉള്ള വഴി ആണ് പതിവ് പോലെ ഞാൻ ആദ്യമേ നോക്കി വച്ചത്…

 

ഒറ്റ കുതിപ്പിന് റെയിൽവേ ലൈനിൽ എത്താം… വലത്തോട്ട് കാടും ഇടത്തോട്ട് തുറസായ സ്ഥലവും ആണ് വലത്തോട്ട് ഓടിയാൽ ഓക്കേ…!!

 

പ്രതീക്ഷിച്ച പോലെ ജീപ്പിന്റെ ഇരമ്പൽ കേട്ടു… കട്ടയും പടവും വലിച്ചെടുത്ത് കളികാരൻ ആദ്യം പാഞ്ഞു കളിക്കാർ തലങ്ങും വിലങ്ങും പാഞ്ഞു…

 

ഞാൻ നൈസ് ആയി ട്രാക്കിലേക്ക് ചാടി വലതു വശത്തെ ഇരുളിലേക്ക് ട്രാക്കിലൂടെ നടന്നു…

 

ആ രണ്ടുവരിപാതയിൽ നടുവിലൂടെ ഞാൻ അൽപ്പം വേഗത്തിൽ നടന്നു… മങ്ങിയ നിലാവെളിച്ചം ഉണ്ട്….

 

കാടിനുള്ളിൽ നല്ല ഒരു വളവിൽ ട്രാക്ക് മറയുന്നു….

മുന്നിൽ അകലെ നിന്ന് ട്രെയിനിന്റെ ശബ്ദം ചെറുതായി കേൾക്കാൻ തുടങ്ങി…

 

വളവിൽ ഇടതുവശത്തെ ട്രാക്കിൽ ചെറിയൊരു അനക്കം!

ഒന്ന് കുതിച്ചിട്ട് ഞാൻ മുന്നിലേക്ക് ഓടാതെ നിന്നു…

കാൽപെരുമാറ്റം കേൾപ്പിക്കാതെ വേഗത്തിൽ നടന്നു….

 

സാരി ആണ് കാണുന്നത് ഏതോ ഒരു സ്ത്രീ ആണ് പക്ഷേ സൈഡ് അറിയാതെ ട്രാക്ക് മാറിപ്പോയി അടുത്ത ട്രാക്കിൽ കൂടി ആണ് വണ്ടി ഇങ്ങോട്ട് വരുന്നത്… അതാണ്‌ ഞാൻ ഓടി ചെല്ലാതെ വേഗതയിൽ നടന്ന് അടുത്തതും…

 

ട്രാക്കിൽ തലവച്ചു കിടക്കുന്ന സ്ത്രീരൂപത്തെ വ്യക്തമായി കാണാൻ കഴിഞ്ഞതും എന്റെ നട്ടെല്ലിലൂടെ ഒരു മിന്നൽ ഒരു തണുപ്പ് പാഞ്ഞു പോയി…

 

ഒറ്റ കുതിപ്പിന് മറുവശത്തെ ട്രാക്കിൽ കൂടി വന്ന ട്രെയിനിന്റെ വെട്ടത്തിൽ ആ സ്ത്രീ കയ്യിൽ അമർത്തി പിടിച്ചിരുന്ന കുഞ്ഞ് എന്റെ കയ്യിൽ ആയി…

 

വണ്ടിയുടെ ശബ്ദത്തിൽ ഞെട്ടി ഉണർന്ന കുഞ്ഞിന്റെ കരച്ചിൽ ആ ഉരുക്ക് ഉരുക്കിൽ ഉരയുന്ന കടകട ശബ്ദത്തിൽ അമർന്നു പോയി…

 

ഓടിച്ചെന്നു ഞാൻ കുഞ്ഞിനെ വാരി എടുക്കുന്ന രംഗം ആണ് ലോക്കോ പൈലറ്റിന്റെ കണ്ണിൽ പതിഞ്ഞ ആ കാഴ്ച…

 

ഇടം കയ്യിൽ വലിച്ചു പറിച്ചു വാരി എടുത്ത കുഞ്ഞിനെ മാറിൽ ചേർത്തു പിടിച്ചു വലം കയ്യാൽ വലിച്ചു പൊക്കി അവൾക്കിട്ട് കൊടുത്തു കൈ നിവർത്തി ഒന്ന്….

 

അത് കറങ്ങി താഴെ വീണു… എന്റെ അടി കൊള്ളുമ്പോൾ ബോധം ഉണ്ടായിരുന്നോ അതോ വണ്ടിയുടെ ശബ്ദം കേട്ട് ബോധം പോയിരുന്നോ ആവോ!

എന്തായാലും ആകെ വാടി തളർന്നു ചെമ്പിൻ തണ്ട് പോലെ കിടന്നിരുന്ന കുഞ്ഞ് എന്റെ മാറിൽ കിടന്ന് മയങ്ങി…

മയക്കത്തിലും ആ പാവം എങ്ങലടിക്കുന്നുണ്ട്….

എന്റെ ഉടുമുണ്ട് പറിച്ചു മടക്കി ഇട്ട് കുഞ്ഞിനെ ട്രാക്കിന് വെളിയിൽ കിടത്തിയിട്ട് ഞാൻ അവളെ കോരി എടുത്തു…

പഞ്ഞിക്കെട്ട് പോലെ ഒരതിസുന്ദരി… തൂവെള്ള നിറം. നീണ്ട ഓമനത്വം തുളുമ്പുന്ന മുഖം.. ഒരു അഞ്ചടി പൊക്കം കഷ്ടിച്ച് കാണും…. നടി അനന്യയുടെ അതേ മുഖം! ഫിഗർ!

അവളെയും ട്രാക്കിന് വെളിയിൽ ആരെങ്കിലും ട്രാക്കിൽ കൂടി നടന്ന് വന്നാലും കാണില്ലാത്ത വിധം കിടത്തിയിട്ട് കുഞ്ഞിനെ ഞാൻ പൊതിഞ്ഞെടുത്ത് എന്റെ നെഞ്ചോട് ചേർത്തു പിടിച്ചു…

ഉത്സവ സീസൺ അല്ലേ നല്ല മഞ്ഞും തണുപ്പും ഉണ്ട്… ഏതാണ്ട് ഒരു അര മണിക്കൂർ കഴിഞ്ഞു കാണും അടുത്ത ഒരു ഗുഡ്‌സ് ട്രെയിൻ പാഞ്ഞു പോയ ശബ്ദം കേട്ട് അവൾ കണ്ണ് തുറന്നു..

“അയ്യോ ന്റെ കുഞ്ഞ്…. ”

ചാടി എണീറ്റിരുന്ന അവൾ വെപ്രാളപ്പെട്ടു സ്ഥിരബുദ്ധി ഇല്ലാത്തത് പോലെ ചുറ്റും പരതി..

Leave a Reply

Your email address will not be published. Required fields are marked *