കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും – 2 14

“നിന്റെ കുഞ്ഞ്…! മിണ്ടരുത് മിണ്ടിയാ ഞാനാ കരണം അടിച്ചു പൊകയ്ക്കും!”

കുഞ്ഞിനെ ഒന്നുകൂടി നെഞ്ചോട് ചേർത്തു ഞാൻ മുരണ്ടു…

“ചാകാനും സമ്മതിക്കില്ലേ ന്റെ ദൈവമേ…”

അവൾ കുത്തിയിരുന്ന് കാൽ മുട്ടുകളിൽ കൈ കെട്ടി മുഖം പൂഴ്ത്തി ഇരുന്ന് തലതല്ലി കരഞ്ഞു…

അവളുടെ ആ കരച്ചിലിന്റെ അലകൾ ഒന്ന് അടങ്ങാനായി ഞാനും ക്ഷമയോടെ കാത്തിരുന്നു….

“മോനോ മോളോ…? ഇപ്പൊ എത്ര വയസ്സായി..?”

“മോൾ…. ഒന്നര വയസ്സ്….”

അവൾ തന്റെ മുഖം ഉയർത്താതെ തന്നെ പതിയെ പറഞ്ഞു….

“കഴിഞ്ഞതു കഴിഞ്ഞു ഒന്നും സംഭവിച്ചില്ലാലോ… ഏതായാലും നമുക്കെന്റെ വീട്ടിലോട്ടു പോകാം നീയിനി പയ്യെ സമാധാനമായി ഇരുന്ന് ആലോചിച്ചു തീരുമാനിച്ചു ചാകുവോ ചാകാതിരിക്കുവോ എന്താന്നാ ചെയ്തോ പക്ഷേ ഇവളെ കൊല്ലാൻ തരില്ല എനിക്കു വേണം ഞാൻ പൊന്നുപോലെ വളർത്തിക്കോളാം ഇവളെ….”

അവൾ വീണ്ടും കരയാൻ തുടങ്ങി….

“എണീക്ക് എണീറ്റ് മുഖം തുടക്ക് ഇവിടമൊക്കെ അറിയാമോ അങ്ങോട്ട്‌ പോയാൽ വഴിയിൽ എത്തുമോ”

അവൾ എണീറ്റ് സാരി തുമ്പു കൊണ്ട് മുഖം അമർത്തി തുടച്ചു ആ ദിശയിൽ പോവാം എന്ന് തല കുലുക്കി കുഞ്ഞിനായി കൈ നീട്ടി….

“വേണ്ട… ട്രാക്കിലൂടെ നടക്കുമ്പോൾ കാല് ഇടറും ഞാൻ എടുത്തോളാം”

ഞാൻ അവളുടെ പഞ്ഞി പോലെ മാർദ്ദവം ഉള്ള ആ കൈയിൽ പിടിച്ചു നടന്നു….

അർദ്ധരാത്രി കഴിഞ്ഞ ആ സമയം…

വഴിയിൽ ഇടയ്ക്കിടെ കാണുന്ന ഓട്ടോകൾ ഒന്നും തന്നെ കൈ കാട്ടിയിട്ട് നിർത്തുന്നില്ല….

ഉത്സവം കഴിഞ്ഞ് പോകുന്നവർ ആകണം…. ഒടുവിൽ ഒരു വണ്ടി നിർത്തി പരുക്കനായി ഓട്ടോക്കാരന്റെ ചോദ്യം….

“എങ്ങോട്ടാ….?”

“അങ്ങു ടൌണിൽ വരെ പോകണം അവിടെ പോലീസ് കോർട്ടേഴ്സിൽ സർക്കിളിന്റെ കോർട്ടേഴ്സിലോട്ട് ആണ് പോകേണ്ടത്…”

“ക്ഷമിക്കണം സാർ…. ആളറിഞ്ഞില്ല കയറിക്കോളൂ…”

ഞാൻ അത് പറഞ്ഞപ്പോൾ ഓട്ടോയിൽ നിന്ന് ചാടിയിറങ്ങിയ ഡ്രൈവർ ഭവ്യതയോടെ പറഞ്ഞു….

“സാറു പുതുതായി ചാർജെടുത്തതാണോ? മുണ്ടുടുത്ത്? ഫാമിലിയായി അമ്പലത്തിൽ പോന്നതായിരിക്കുമല്ലേ?”

വണ്ടി ഓടുമ്പോൾ തിരിഞ്ഞു നോക്കാതെ ഓട്ടോക്കാരൻ കുശലം ചോദിച്ചു….

“ഞാനല്ലടോ എന്റെ ഭാര്യയാ സർക്കിൾ! ഈ കൊച്ച് ഈ കുഞ്ഞുമായി മരുന്ന് വാങ്ങാൻ ഇറങ്ങിയതാ ചെറിയ പനിയേ ഉള്ളു ഞങ്ങൾ അവിടെ ചെന്നിട്ടു മരുന്നിനു പൊക്കോളാം”

ഇത് പറഞ്ഞിട്ട് മിണ്ടരുത് എന്ന് ഞാൻ അവളുടെ തുടയിൽ ഒന്ന് പതിയെ നുള്ളി….

തുടയുടെ ആ മാർദ്ദവം കയ്യിൽ അറിഞ്ഞു കഴിഞ്ഞാണ് അത് പെണ്ണാണല്ലോ എന്നത് ഞാൻ ചിന്തിച്ചത്….

“സോറി… പെട്ടന്നറിയാതെയാ…”

ഞാൻ ഡ്രൈവർ കേൾക്കാതെ അവളുടെ ചെവിയിൽ മന്ത്രിച്ചു…

“ഇവിടെ നിർത്തിയാ മതി എത്രയാ…”

ഓട്ടോയ്ക്ക് പണവും കൊടുത്ത് ഞാൻ അവളെയും കൂട്ടി നടന്നു കോർട്ടകോർട്ടേഴ്സിന് മുന്നിൽ എത്തി…

ആ അസമയത്ത് ഓട്ടോ വന്നു നിന്ന ശബ്ദം കേട്ട് ഞാൻ ആവും എന്ന് കരുതി ഉറങ്ങാതെ കിടന്ന ഏലിയാമ്മ പുറത്തെ ലൈറ്റ് ഇട്ടു…

വാതിൽ തുറന്ന ഏലിയാമ്മ കാണുന്നത് പടംകളി കാണാൻ പോയ ഞാൻ ഒരു കുഞ്ഞും തള്ളയുമായി മുറ്റത്ത് നിൽക്കുന്നതാണ്!!

“റെയിൽവേട്രാക്കിൽ നിന്ന് കിട്ടിയതാ… അതാണ്‌ ഡബിൾ ട്രാക്ക് ആയതിന്റെ ഗുണം! ഇവൾക്ക് ട്രാക്ക് മാറിപ്പോയി…”

ഈ പാതിരാത്രി ഞാൻ ആണ് ചെന്നത് എന്ന ഉറപ്പിൽ ഒരു റോസ് ബ്രെയിസറും ക്രീം പാവാടയും മാത്രം ഉടുത്ത് വന്നു വാതിൽ തുറന്നിട്ട്‌ വായും പൊളിച്ചു നിന്ന സി ഐ ഞാൻ പറഞ്ഞത് കേട്ടിട്ട് ഇനി ഒന്നും അറിയേണ്ട എന്ന മട്ടിൽ എന്നോട് കുഞ്ഞിനെ വാങ്ങി അവളെ അകത്തേക്ക് വിളിച്ചു….

“ഏലിയാമ്മച്ചീടെ മുത്തേ…..”

നീട്ടി പിടിച്ചു കുഞ്ഞിന്റെ മുഖത്തൊട്ട് നോക്കി ഏലിയാമ്മ വിളിച്ചപ്പോൾ ഉറക്കത്തിൽ അവളൊന്നു പുഞ്ചിരിച്ചു…

ഉറങ്ങുന്ന കുഞ്ഞിനെ കൊണ്ടുപോയി കട്ടിലിൽ കിടത്തി നന്നായി പുതപ്പിച്ച ശേഷം ഒരു നൈറ്റിയും എടുത്തിട്ട ഏലിയാമ്മ അവളോട് ചോദിച്ചു….

“കുഞ്ഞ് സുഖമായി ഉറങ്ങട്ടെ ആട്ടെ മോടെ പേരെന്താ…?”

“അപർണ്ണ”

“ഇപ്പോൾ ഒന്നും ആലോചിക്കേണ്ട… അതാ ബാത്ത്റൂം മോളൊന്നു പോയി മേലു കഴുക്… എന്റെ നൈറ്റി നിനക്കവിടെ ഒപ്പിക്കാനാ എന്റെ മോളു ഷെറിന്റെ നൈറ്റ്‌ ഡ്രസ്സ്‌ ഇവിടെ കാണും അൽപ്പം ഇറുക്കം ആയിരിക്കും എന്നാലും സാരമില്ല അതിട്ടോ….”

Leave a Reply

Your email address will not be published. Required fields are marked *