ആന്മരിയ – 9 Like

Related Posts


ഞാൻ എണീറ്റത് തല പൊളിയുന്ന വേദന കൊണ്ടാണ്. കണ്ണ് തുറക്കാൻ പോലും കഴിയുന്നില്ല.പടച്ചോനെ കണ്ണ് അടിച്ചു പോയാ. ഞാൻ പതിയെ കണ്ണ് തുറന്നു. തുറന്നപ്പോൾ തന്നെ കണ്ണിലേക്കു സൂര്യന്റെ കിരണങ്ങൾ സൂചി കുത്തും പോലെ കുത്തി ഇറങ്ങി തല പൊളിക്കുന്നത് പോലെ. ഞാൻ പയ്യെ തപ്പി തടഞ്ഞു എണീറ്റു. ഇപ്പൊ എത്ര സമയം ആയെന്നോ ഞാൻ എത്ര നേരം ആയി ഉറങ്ങുന്നു എന്നോ ഇപ്പോ ഞാൻ എന്താ ചെയ്യുക എന്നോ ഒന്നും അറിയില്ല. ഇതാണ് എനിക്ക് കുടിക്കുന്നത് ഇഷ്ടമില്ലാത്തത്. കുടിച്ചാൽ ഇങ്ങനെ ആണ്. എനിക്ക് എന്റെ കണ്ട്രോൾ പോകുന്നത് ഇഷ്ടമില്ല. എപ്പോഴും ഷാർപ് മൈൻഡ് കീപ് ചെയ്യുന്ന ഒരാൾ ആണ് ഞാൻ.

പെട്ടെന്ന് ഡിസോറിയെന്റേഡ് ആകുമ്പോ ആ ഫീൽ അത്ര വെൽകം ആയി തോന്നില്ല. ഞാൻ പയ്യെ കണ്ണ് തുറന്നു. അതികം തുറന്നില്ല കുറച്ചു മാത്രം. എങ്ങെനെയോ തപ്പി പിടിച്ചു ബാത്‌റൂമിൽ എത്തി. മുഖത്തു കുറച്ചു തണുത്ത വെള്ളം ഒഴിച്ചു കഴുകിയപ്പോൾ കുറെ ആശ്വാസം തോന്നി. കണ്ണ് തുറക്കാനും സാധിച്ചു. പതിയെ ബ്രെഷ് ചെയ്തു റിൻസ് ചെയ്തു പുറത്തിറങ്ങി. ഇപ്പൊ കുറെ കൂടെ മെച്ചപ്പെട്ടിട്ടുണ്ട്. നടക്കാനും കാണാനും എല്ലാം കഴിയുന്നുണ്ട് പക്ഷെ ഇപ്പോഴും തല പൊട്ടിപൊളിയുന്ന വേദന. പെട്ടെന്ന് ഛർദിക്കാൻ വരുന്ന പോലെ തോന്നി. വേദന ഒന്നും നോക്കിയില്ല നേരെ ബാത്‌റൂമിലേക്ക് തന്നെ ഓടി. പോകുന്ന വഴിക്ക് രണ്ടു തവണ വീയാനും പോയി കയ്യും വേദനിക്കാൻ തുടങ്ങി. ഞാൻ ബാത്‌റൂമിൽ ക്ലോസെറ്റിൽ എത്തിയപ്പോയെക്കും കയ്യിന്നു പോയിരുന്നു.

പക്ഷെ ഫ്ലോറിലൊന്നും ആയില്ല.ഓരോ തവണ ഹീവ് വരുമ്പോഴും തല രണ്ടായി പൊളിയുന്ന പോലെ തോന്നി. ഛർദിക്കുന്നതിന് പ്രേത്യേകിച്ചു രുചി ഒന്നും ഇല്ല. ഒരു മാതിരി ചവർപ്പ്.പടച്ചോനെ ചാവാൻ പോകണോ. വേദന അല്ല പ്രോബ്ലം. എത്ര വേണേലും സഹിക്കാം. പക്ഷെ അതിന്റെ കൂടെ ഉള്ള ആസ്വസ്ഥത ആണ്. എല്ലാം കൂടെ ഒരുമിച്ചു വരുമ്പോ ഒന്നിനെ മാത്രം സഹിക്കാൻ പറ്റില്ലല്ലോ. ഞാൻ ഒന്ന് കൂടെ ചർദിച്ചു. മുഖത്തു കൂടെ ചോര പിന്നേം ഒഴുകുന്നത് ഫീൽ ചെയ്തു. അപ്പോഴാണ് ഓർമ വന്നത് തലയിൽ ഇപ്പോഴും സ്റ്റിച് ഉണ്ട്.ഇന്നലെ ഒന്നും നോക്കാതെ ആ ഭാഗം വച്ചു ഉറങ്ങി കാണും. അതും, ഹാങ്ങോവറും എല്ലാം കൂടെ തല പൊളിക്കുന്നു. പെട്ടെന്ന് എന്നെ പുറകിന്നു ആരോ പിടിച്ചു സപ്പോർട്ട് ചെയ്യുന്ന പോലെ തോന്നി. തിരിഞ്ഞു നോക്കാൻ സമയം കിട്ടിയില്ല. ആപ്പോയെക്കും ഒരു കൂട്ടം കൂടെ വയറിന്ന് മുകളിലേക്ക് കയറി. കുറച്ചു തുണ്ടയിൽ വന്നു നിക്കുന്നുണ്ട്. ഇപ്പൊ വരും ഇപ്പൊ വരില്ല എന്നും പറഞ്ഞു. അതാണ് ഏറ്റവും ആസ്വസ്ഥത ഉണ്ടാക്കുക. അത് അവസാനം പുറത്തു വരുന്നത് ഒരു എമണ്ടൻ ഒക്കാനം കൊണ്ടായിരിക്കും. അത് കൂടി എന്റെ തല താങ്ങും എന്ന് തോന്നുന്നില്ല. ചിലപ്പോ രണ്ടായി പൊളിയും. പുറകിന്നു ആരോ എന്തൊക്കെയോ ചോദിക്കുന്നും പറയുന്നും ദേഷ്യപ്പെടുന്നും എല്ലാം ഉണ്ട്. എനിക്ക് ഇതിന്റെ ഇടക്ക് അതെന്ത് മൈര്.ഞാൻ ഇപ്പോ ചാകാണ്ടിരിക്കാൻ ശ്രേമിക്കുകയാണ്
മിസ്റ്റർ.തൊണ്ടയിൽ വന്നു നിക്കുന്ന ഉണ്ട പുറത്തു കളയാൻ വേണ്ടി നന്നായി പരിശ്രമിച്ചു. അവസാനം അതും പുറത്തേക്ക് വന്നു തല പൊളിക്കുന്ന വേദനയും കൊണ്ട്.ഉഫ് … ഇരട്ട പെറ്റ സുഖം.ഞാൻ ഫ്ലോറിൽ ഇരുന്നു പോയി. സാധാരണ എനിക്ക് ബാത്രൂം ഫ്ലോറിൽ നിക്കുന്നത് തന്നെ ഇഷ്ടമില്ല. പക്ഷെ ചില സമയത്തു അതൊന്നും നോക്കാൻ പറ്റിയെന്നു വരില്ലല്ലോ. ഇപ്പോ ഞാൻ ഇരിക്കുന്നത് അംബാനിയുടെ തലയിലായിരുന്നാലും എണീക്കാൻ എന്നെ കൊണ്ട് പറ്റില്ല. പക്ഷെ എന്നെ അവിടെ ഇരുത്താൻ എന്റെ കൂടെ ഉള്ള ആൾക്ക് താല്പര്യം ഇല്ല. ടോയ്ലറ്റ് flesh ചെയ്ത് എന്റെ രണ്ടു കക്ഷത്തിൽ കൂടിയും കയ്യിട്ട് വലിച്ചു എഴുന്നേപ്പിക്കാൻ നോക്കി.എണീറ്റോ..? ഇല്ല!
ഞാനാരാ മോൻ അവിടെ തന്നെ ബലം പിടിച്ചു ഇരുന്നു. അവസാനം കയ്യും കാലും എല്ലാം പിടിച്ചു വലിക്കാൻ തുടങ്ങിയപ്പോ ഒന്ന് സഹകരിച്ചു.അങ്ങനെ പാതി ഇഴഞ്ഞു പാതി നടന്നു എങ്ങോട്ടോ പോകുന്ന ഓർമ ഉണ്ട് അവസാനം നല്ല പഞ്ഞിയിൽ വന്നു വീണു. ഹാ കിടക്ക. ഇപ്പൊ കിടക്കാൻ നല്ല സുഖമുണ്ട്. അല്ലേലും വാള് വച്ചു കഴിഞ്ഞ വല്ലാത്ത മനസമാധാനം ആണ്. അത് ആരുടേലും ദേഹതാണെങ്കി ഒന്നും കൂടെ സമാധാനം. അതിനു പറ്റിയില്ല. കിടന്നപ്പോ തല പൊളിയൽ കുറച്ചു നിന്നു.ഞാൻ ഒരു കണ്ണ് പതിയെ തുറന്നു നോക്കി. തുറക്കാൻ നല്ല പാടുണ്ട്. നോക്കിയപ്പോൾ മരിയ ഒരു വലിയ പാത്രത്തിൽ വെള്ളം കൊണ്ട് വരുന്നുണ്ട്.അപ്പൊ ഇവളാണ്!.എന്തിനുള്ള പുറപ്പാടാണോ എന്തോ. കുളിപ്പിക്കാനകല്ലേ ഈശ്വരാ അവളുടെ മുമ്പിൽ നാണം കൂടെ അടിയറവു പറയാൻ ബാക്കി ഒള്ളു.അവൾ വന്നു എന്റെ ടി ഷർട്ട്‌ പൊക്കി രണ്ടു കയ്യും മടക്കി ഷർട്ടിന്റെ കൈ വഴി ഊരി തല കുറച്ചു പൊക്കി മൊത്തത്തിൽ ഊരി എടുത്തു. ഇനി എന്നെ പീഡിപ്പിക്കാൻ പോകുവാണോ..?. അടുത്തത് എന്റെ ട്രൗസറിൽ കയറി പിടിച്ചു.പടച്ചോനെ ഇത് ടൊന്റി ടു ഫിമെയിൽ കോട്ടയം ആണ് . ഞാൻ കിടന്നോന്നു പിടഞ്ഞു അപ്പൊ തന്നെ തലയിലെ വേദന കൂടി അവൾ എന്റെ ട്രൗസറിന്ന് പിടിയും വിട്ടു.സമാധാനം.അവൾ അടുത്തത് എന്റെ തലയിൽ പിടിച്ചു. മ്മ്…തല പോയാലും കുഴപ്പല്ല. തൊട്ടോട്ടെ. എന്ത് വേണേലും ചെയ്തോട്ടെ.അവൾ നെറ്റിയിൽ തുടക്കുകയും കഴുകുകയും എല്ലാം ചെയ്യുന്നുണ്ട്.മുറിവ് കഴുകുക ആകും. ഹോ വെറുതെ ഓരോന്ന് ചിന്തിച്ചു പേടിച്ചു.ഞാൻ പിന്നെ ഒന്നും ചെയ്തില്ല അവിടെ കിടന്നു കൊടുത്തു. അല്ലാതെന്തു ചെയ്യാൻ.
“സഹലെ..?സഹലെ..? കേക്കുന്നുണ്ടോ..?. ഇത് കുടിക്ക് ”
ഒരു ഗുളിക കയ്യിന്റെ ഉള്ളിൽ വച്ചു തന്നു പറഞ്ഞു. എങ്ങനെ കുടിക്കാൻ..?. അവൾ തന്നെ എന്നെ ഒന്ന് പൊന്തിച്ചു ഗുളിക എടുത്ത് വായിൽ വച്ചു തന്നു ഒരു ഗ്ലാസ്‌ എടുത്ത് വെള്ളവും തന്നു. വിഷ ഗുളിക വല്ലോം ആകാണ്ടിരുന്ന മതിയായിരുന്നു. എന്നെ പയ്യെ അവൾ കിടക്കയിൽ തന്നെ കിടത്തി നനഞ്ഞ തുണി വച്ചു എന്റെ മുഖവും നെഞ്ചും എല്ലാം തുടച്ചു. അത് വച്ചു തുടച്ചാലൊന്നും അവൾ അവിടെ ഇട്ടു കത്തിച്ചോണ്ടിരിക്കുന്ന തീ കെട്ടെന്ന് വരില്ല. എന്നാലും കുറച്ചു ആശ്വാസം തോന്നി. പതിയെ ഉറക്കത്തിലേക്ക് തന്നെ വീണു. സാധാരണ അടിക്കുമ്പോൾ ഇങ്ങനെ ഉണ്ടാകാറില്ല.അതും ബിയർ. എന്താണാവോ പറ്റിയെ.ഛർദിലും തലവേദനയും പതിവാണ് പക്ഷെ ഇത്രക്ക് തളർത്താറില്ല. എന്തായാലും പെട്ടെന്ന് തന്നെ കണ്ണിൽ ഇരുട്ട് കയറി ഉറക്കത്തിലേക്ക് വീണു.പിന്നീട് ഉണർന്നത് കുറച്ചു ബേധം ആയിട്ടാണ്.അതല്ലേലും ഒന്ന് ഉണർന്ന് ഛർദിച്ചു കുറച്ചു അനുഭവിച് ഒന്ന് കൂടി ഉറങ്ങിയാലെ എന്റെ ഹാങ്ങോവർ ശരിയാകാറുള്ളു. അവൾ തന്ന ഗുളികയും സഹായിച്ചെന്നു തോന്നുന്നു. ഞാൻ പയ്യെ കണ്ണ് തുറന്നു. ചുറ്റും നോക്കി. അവളെ കാണാൻ ഇല്ല. ഇപ്പൊ കയ്യും ദേഹവും എല്ലാം ഇച്ചിരി വേദന ഉണ്ട് പക്ഷെ സഹിക്കാൻ പറ്റുന്നതാണ്.തലവേദനയും കുറവുണ്ട്. അതാണ്‌ ഏറ്റവും പ്രശനം ഉണ്ടായിരുന്നത്.ഞാൻ പതിയെ എഴുന്നേറ്റ് ഒരു പുതിയ ടി ഷർട്ട്‌ ഇട്ടു താഴേക്ക് നടന്നു. ഇപ്പൊ തലച്ചുറ്റലും കുറവുണ്ട്.ഗുഡ്.ഞാൻ ഇറങ്ങി ചെന്ന് അടുക്കളയിൽ നോക്കിയപ്പോൾ അവൾ ഇല്ലായിരുന്നു. ശെടാ ഇന്നത്തെ ദിവസം തുടങ്ങിയതേ ശകുനി ആയാണ്. ഇനി ഇപ്പോ ഞാൻ അവളെ എങ്ങനെ പേടിപ്പിച്ചു കെട്ടിപ്പിടിക്കും. അവൾ എന്റെ കയ്യിൽ നിക്കുന്നത് ശീലമായ പോലെ. ചെറിയ സോഫ്റ്റ്‌ ഡോൾ. കെട്ട് ഇപ്പോഴും വിട്ടിട്ടില്ല എന്ന് തോന്നുന്നു. ക്ലോക്കിൽ നോക്കിയപ്പോൾ അധികം ആയിട്ടില്ല. പതിനൊന്നു ആകുന്നതേ ഒള്ളു. അപ്പൊ കുറച്ചു നേരമേ മയങ്ങിയൊള്ളു. ഞാൻ നേരെ ഹാളിലേക്ക് തന്നെ വിട്ടു. അവിടെ നോക്കിയിട്ടും അവളെ കാണാൻ ഇല്ല.സ്റ്റോർ റൂമിൽ പോയി അവിടേം കാണാൻ ഇല്ല. സിറ്റ്ഔട്ടിൽ പോയി നോക്കി അവിടേം കാണാൻ ഇല്ല. എന്റെ നെഞ്ചിടിപ്പ് കൂടുന്നത് ഞാൻ അറിഞ്ഞു. എന്തിനാണ് ഞാൻ പേടിക്കുന്നത് എന്ന് മാത്രം കൃത്യമായി പിടുത്തം ഇല്ല. അവൾ പോയാൽ നല്ലത് തന്നെ ആണ്.
പക്ഷെ അവളെ കയ്യിൽ കിട്ടിയാൽ പകരം വീട്ടാൻ നോക്കുന്ന കുടുംബക്കാർ തന്നെ പുറത്തുണ്ട്. ഞാൻ അവിടെ മൊത്തം അരിച്ചു പെറുക്കിയിട്ടും അവളെ കണ്ടില്ല. അവസാനം കയ്യും കാലും ബോഡിയും എല്ലാം നന്നായി വേദനിക്കാൻ തുടങ്ങിയപ്പോൾ ഹാളിൽ സോഫയിൽ ഇരുന്നു. എന്റെ തല മിനുട്ടിൽ കിലോമീറ്റർ വച്ചു കണക്കു കൂട്ടി കൊണ്ടിരിക്കുകയായിരുന്നു. ഞാൻ എണീച്ചപ്പോൾ സൂര്യപ്രകാശം ഉണ്ടായിരുന്നു അപ്പൊ രാവിലെ ആണ്. അത് കഴിഞ്ഞു ഇവിടുന്ന് ഇറങ്ങി പോകുവാണെങ്കിൽ മാക്സിമം നാലു മണിക്കൂർ കിട്ടിക്കാണും എവിടേലും എത്താൻ.ഇവിടുന്ന് അവൾ എവിടെ പോകാൻ. ഇത്ര സമയം കൊണ്ട് എവിടെ വരെ എത്തിക്കാണും എല്ലാം ആലോചിച്ചു ഇരുന്നപ്പോൾ സ്റ്റെപ്പിന്റെ മുകളിൽ നിന്നും ശബ്ദം കേൾക്കാൻ തുടങ്ങി. മുകളിലേക്ക് നോക്കിയപ്പോൾ അവൾ ഇറങ്ങി വരുന്നുണ്ടായിരുന്നു. ഹാളിൽ ടെൻഷൻ അടിച്ചു ഇരിക്കുന്ന എന്നെ സംശയത്തിലും പേടിയിലും നോക്കുന്നുണ്ട്. എനിക്ക് നല്ലവണ്ണം ദേഷ്യം വന്നെങ്കിലും എന്റെ സ്വഭാവത്തിന്റെ പ്രശ്നത്തിന് അവളെ കുറ്റം പറയാൻ പറ്റാത്തത് കൊണ്ട് മിണ്ടാണ്ടിരുന്നു. അല്ലേലും എനിക്ക് ഓവർതിങ്കിങ് കൂടുതൽ ആണ്. അവൾ താഴെ എത്തിയപ്പോൾ ഞാൻ ചോദിച്ചു.
“എവിടെയായിരുന്നു ”
അവൾ ലാസ്റ്റ് സ്റ്റെപ്പും ഇറങ്ങി എന്നെ സംശയത്തിൽ നോക്കി.
“ഞാൻ ബാത്‌റൂമിൽ ആയിരുന്നു ”
“ഓ. ഓക്കേ. സോറി.”
ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല. എന്ത് പറയാൻ. പെട്ടെന്ന് അവൾ എന്നെ വിളിച്ചു ഞാൻ തല ഉയർത്തി നോക്കിയപ്പോൾ അവൾ മുഖത്ത് ഒരു എക്സ്പ്രഷനും ഇല്ലാതെ പറഞ്ഞു.
“ഏതോ ‘ആര്യ’കുറെ തവണ വിളിച്ചിരുന്നു.ഒരു അഞ്ചാറുവട്ടം അടിച്ചപ്പോ ഞാൻ ഫോൺ എടുത്ത് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു ”
സഭാഷ്. ഇന്ന് എണീക്കണ്ടായിരുന്നു.
“മ്മ് ഞാൻ നോക്കിക്കൊള്ളാം. പിന്നെ താങ്ക്സ്
എന്നെ സഹായിച്ചതിന് ”
“വെൽകം “അവൾ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി. ഇപ്പൊ പോയ അവളെ ഒന്ന് കെട്ടിപ്പിടിക്കാം. പക്ഷെ അതിനു മുമ്പ് ഒരു കാര്യം ചെയ്തു തീർക്കാൻ ഉണ്ട്. ഞാൻ വേഗം സ്റ്റെപ് കയറി റൂമിൽ എത്തി ഫോൺ എടുത്തു. പറഞ്ഞ പോലെ തന്നെ ഏഴു മിസ്സ്‌കാൾ ഉണ്ട്.
ഞാൻ അപ്പോ തന്നെ തിരിച്ചു വിളിച്ചു. ആദ്യത്തെ രണ്ടു തവണത്തെ അടിയും അവൾ മനഃപൂർവം ഒഴിവാക്കിയ പോലെ. മൂന്നാമത്തെ കോളിൽ ആണ് ഫോൺ എടുത്തത്.
“ഹലോ നീ വിളിച്ചായിരുന്നോ ”
“ഓ എനിക്ക് സുഖമാണ്. നിനക്കോ..?”
“ആര്യ എന്തിനാ ഇത്രേം കോൾ അടിച്ചേ. ഒന്ന് കണ്ടാൽ ഞാൻ സമയം കിട്ടുമ്പോൾ തിരിച്ചടുക്കും എന്നറിയില്ലെ ”
“ആ ഞാൻ ചായ കുടിച്ചു. ഇവിടെ ചപ്പാത്തിയും മുട്ടക്കറിയും ആയിരുന്നു. അവിടെ എന്തായിരുന്നു..?”
ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു ബെഡിൽ ഇരുന്നു. ഇവൾ ഒരു പ്രേത്യേക ടൈപ്പ് ആണ്.
“നിനക്ക് ബോയ്ഫ്രണ്ട്സിനെ ഒന്നും കിട്ടാത്തത് എന്താന്നറിയോ..?”
“എന്താ..?”
“നിന്റെ ഊമ്പിയ സ്വഭാവം കൊണ്ട്.”
“ആണുങ്ങൾക്ക് അത് വലിയ ഇഷ്ടമാണെന്ന വിചാരിച്ചത് ”
“എന്റെ പൊന്നു ആര്യ ഇപ്പൊ ശെരിക് സംസാരിക്ക്.ഇപ്പൊ എന്തിനാ വിളിച്ചത് എന്ന് പറ “
“ഓ ഇപ്പോ വേറെ ഒരുത്തിയെ കിട്ടിയപ്പോ നമ്മൾ കറിവേപ്പില. ഞാൻ വിളച്ചപ്പോ ദേഷ്യം. കുറച്ചു ദിവസം മുമ്പ് വരെ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ.പാലെ തേനേ എന്തൊക്കെയായിരുന്നു. അല്ലേലും എല്ലാ ആണുങ്ങളും ഒരു പോലെ ആണ്. നിന്നെ ഒന്നും വിശ്വസിക്കാൻ കൊള്ളില്ല”
“സോറി ഡി. ഒന്നടങ്. ഈ ടൈമിൽ നീയും കൂടെ തുടങ്ങല്ലേ …”
അവൾ കുറച്ചു നേരം സൈലന്റ് ആയി. അവസാനം ചോദിച്ചു.
“എന്താ സീൻ..?”
ഉഫ് ഭാഗ്യം അവൾ സീരിയസ് ആയി.
“സീൻ എല്ലാം ഡാർക്ക്‌ ആണ്. പറയാം പക്ഷെ ഇന്ന് രാവിലെ ഇത്രേം വിളിച്ചത് എന്തിനാണെന്ന് പറ ”
“അതൊന്നുമില്ല. പരീക്ഷ എല്ലാം കഴിഞ്ഞു. നാട്ടിൽ വരുവാണ് ഇന്ന്. രാത്രി വണ്ടി കയറും അപ്പൊ ഒന്ന് മീറ്റ് ചെയ്യണോ എന്ന് ചോദിക്കാൻ വിളിച്ചത അതുമല്ല കുറച്ചായില്ലേ വിളിച്ചിട്ട്.വീട്ടിൽ എത്താൻ കുറച്ചു ദിവസം വൈകിയാലും കുഴപ്പമില്ല.ചെല്ലുന്നത് അവരോട് പറഞ്ഞിട്ടില്ല. പരീക്ഷ തീർന്നില്ല എന്ന് പറഞ്ഞ മതി. അതല്ല ആരാ നിന്റെ ഫോൺ എടുത്തേ.ഗേൾഫ്രണ്ട് വല്ലോം ആണോ. അവിഹിതം സ്റ്റാർട്ട്‌ ചെയ്യാൻ വല്ല പ്ലാനും ഉണ്ടോ. കട്ടു തിന്നുന്നതിന് ഒരു പ്രേത്യേക രുചി ആയിരിക്കും. നമുക്ക് ട്രൈ ചെയ്താലോ..?”
“ആര്യ നിനക്ക് ഇത് മാത്രമേ ചിന്ത ഒള്ളോ..?”
“ഓ പിന്നെ അല്ലാതെ എന്തിനാ ജീവിക്കുന്നെ. നീയൊക്കെ കുറെ പ്രിൻസിപ്പ്പേൾസും പറഞ്ഞു കുറെ കാര്യങ്ങൾ മിസ്സ്‌ ചെയ്തു ജീവിച്ചു മണ്ണായി പോവും. ഞാനൊക്കെ എല്ലാം ട്രൈ ചെയ്തു സുഖിച്ചു ജീവിച്ചു മണ്ണായി പോകും. അപ്പൊ ആരാ ഭാഗ്യവാൻ..?”
“മ്മ് ഭാഗ്യവാൻ നീ തന്നെ. എന്നിട്ട് കൊച്ചിയിൽ എപ്പോ എത്തും..?”
“ഇന്നുരാത്രി കയറിയ രാവിലെ ആകും. പതിനൊന്നു മണിക്കൂർ ഉണ്ട്.”
“മ്മ്. പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു..?”
“അതൊന്നും കുഴപ്പമില്ല. നീ കാര്യം മാറ്റാതെ സീൻ എന്താണെന്നു പറ ”
“സീൻ എന്താന്ന് വച്ചാൽ ഞാൻ ഒരു ചെറിയ കല്യാണം കഴിച്ചു ”
“ചെറിയ കല്യാണമോ..?”
“മ്മ്… ഒരു ചെറിയ കല്യണം. ഞാനും കുറച്ചു പോലീസുകാരും ഒരു ഡോക്ടറും ഒരു പട്ടാളക്കാരനും വധുവും മാത്രേ ഉണ്ടായിരുന്നോള്ളൂ.”
അവൾ കുറച്ചു നേരം സൈലന്റ് ആയി.
“പാക്കിസ്ഥാൻ കാരി വല്ലോം ആണോ..?”
“അല്ല. മലയാളിയ. നീ അറിയും ”
അത് അവളുടെ ഇട്രെസ്റ്റ് കൂട്ടി.
“ഞാൻ അറിയുന്ന ആളോ..?. അതാര..?. അപ്പൊ നിന്റെ ഭാര്യ ആണോ ഫോൺ എടുത്തേ. വെറുതെയല്ല നല്ല പരിജയം ഉള്ള ശബ്‍ദം.”
“മ്മ് എന്റെ ഭാര്യ തന്നെയാ ഫോൺ എടുത്തത്.”
“നീ എന്നെ കളിപ്പിക്കുവാണോ..?”
“വിശ്വാസം ഇല്ലെങ്കി വച്ചിട്ട് പൊ..”
“വൗ. കൂൾ മാൻ. ചിൽ. ഓക്കേ.?
ഞാൻ വിശ്വസിച്ചു. ആരാ കക്ഷി. ഞാൻ അറിയുന്ന ആരേയ നിനക്ക് അറിയ..?”
“നിനക്ക് അറിയില്ലേ ആര്യ.”
“ആരാണെന്നു പറഞ്ഞാലല്ലേ അറിയുമോ ഇല്ലയോ എന്ന് നോക്കാൻ പറ്റുവൊള്ളൂ സഹലെ..”
“മരിയ ”
“ആര്..?”
“സോറി. ആന്മരിയ “
അവൾ പിന്നേം സൈലന്റ് ആയി. പിന്നെ ഒരു പൊട്ടിത്തെറി ആയിരുന്നു.
“എന്താടാ ഈ പറയുന്നേ സത്യമാണോ. എന്താ പറ്റിയെ..?.ഞാൻ അവളോടാണോ സംസാരിച്ചേ.അവളെ എങ്ങനെയാ സമ്മതിപ്പിച്ചേ..?അവളുടെ മറ്റവന്റെ കാര്യമോ..?. എല്ലാം അറിഞ്ഞിട്ടും നീ അവളെ തന്നെ കെട്ടിയോ കഷ്ടം. എന്തിനാ പോലീസും പട്ടാളവും എല്ലാം വന്നേ. എനിക്ക് ഒന്നും മനസിലാകുന്നില്ല. നിനക്ക് അവളെ നേരത്തെ പരിജയം ഉണ്ടായിരുന്നോ..? നീ വീട്ടിൽ പോയി പെണ്ണ് ചോദി-*”
“നിക്ക് നിക്ക് നിക്ക് എങ്ങോട്ടാ ഈ പോണത്. എല്ലാം പറയാൻ ഇപ്പൊ പറ്റില്ല. ഇപ്പൊ ചെറിയ ഒരു ആക്‌സിഡന്റ് എല്ലാം പറ്റി കയ്യും തല ഒക്കെ പൊട്ടി ഇരിക്ക. ഞാൻ പിന്നെ പറഞ്ഞു താരാ. പിന്നെ ഇപ്പൊ ഇത് പറഞ്ഞത് ഇനി ഫ്രണ്ട് ആയിട്ട് മാത്രമേ ഞാൻ ഉണ്ടാകുവൊള്ളൂ എന്ന് പറയാനാ ”
“അതൊന്നും പറഞ്ഞ പറ്റില്ല എനിക്ക് എല്ലാം അറിയണം അല്ലെങ്കി ഞാൻ അവളെ വിളിച്ചോളാം. നീ പറഞ്ഞു തരേണ്ട.”
“എന്റെ പൊന്ന് ആര്യ ഞാൻ പറഞ്ഞു തരാം എന്ന് പറഞ്ഞില്ലേ. നീ അറിയാത്ത കുറെ കാര്യങ്ങൾ ഉണ്ട്. കേട്ടാൽ നീ ഒന്നും വിശ്വസിക്കാൻ പോകുന്നില്ല. നീ നാട്ടിൽ വാ. ഒന്ന് കാണാം. ഇത് വരെ നേരിട്ട് കണ്ടിട്ടില്ലല്ലോ അപ്പൊ പറഞ്ഞു തരാം. ഓക്കേ ”
അവൾ കുറച്ചു നെരത്തേക്ക് ഒന്നും മിണ്ടിയില്ല. അവസാനം പറഞ്ഞു
“മ്മ് ശെരി. ഞാൻ വന്നിട്ട് നേരിട്ട് പറഞ്ഞാൽ മതി. പറ്റിക്കരുത് ”
“ഇല്ലടി. പ്രോമിസ്. നിന്റെ ഒരു സഹായം വേണം അത് ഞാൻ കാണുമ്പോൾ പറയാം. അപ്പൊ ഹാപ്പി ജേർണീ ”
“ഓ ഇനിയെന്ത് ഹാപ്പി ജേർണീ. ഞാൻ നിന്റെ കൂടെ കുറച്ചു ദിവസം നിക്കാം എന്ന് വിചാരിച്ചതാ ”
“ആര്യാ…”
“മ്മ്.. യോഗല്ലാമ്മിണിയെ പായ അങ്ങ് മടക്കിക്കള അല്ലെ…?”
ഞാൻ ചെറുതായി ഒന്ന് ചിരിച്ചു. അപ്പൊ തന്നെ മരിയ റൂമിലേക്ക് കയറി വന്നു. കയ്യിൽ കോഫീയും ഉണ്ടായിരുന്നു.ഞാൻ അവളുടെ കയ്യിൽ നിന്നും കോഫീ വാങ്ങി. അവൾ എന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്. ഞാൻ മൈൻഡ് ചെയ്തില്ല. അവൾ കപ്പ്‌ കയ്യിൽ തന്നു ഇറങ്ങി പോയി.ഞാൻ കുറച്ചു കൂടെ അവളോട് സ്മസാരിച്ചു ഫോൺ വച്ചു. തിരിച്ചു താഴേക്ക് ഇറങ്ങി. ഫോൺ ഹാളിൽ വച്ചു അവളെ തിരഞ്ഞു അടുക്കളയിലേക്ക് പോയി. പ്രതീക്ഷിച്ച പോലെ തന്നെ അവൾ അവിടെ ഉണ്ടായിരുന്നു പക്ഷെ തിരിഞ്ഞല്ല നിക്കുന്നത്. കൗണ്ടറിൽ രണ്ടു കയ്യും വച്ചു ഊര ചാരി മുമ്പോട്ട് നിക്കുകയാണ്. ഞാൻ വന്നത് അറിഞ്ഞിട്ടില്ല. എന്തോ വലിയ ആലോചനയിൽ ആണ്. ഞാൻ നടന്നു അവളുടെ തൊട്ടു മുമ്പിൽ എത്തിയപ്പോൾ ആണ് അവൾ അവളുടെ ചിന്തകളുടെ ലോകത്തിൽ നിന്നും ഉണർന്നത്.പക്ഷെ അപ്പോയെക്കും ഞാൻ തൊട്ട് അടുത്ത് എത്തിയിരുന്നു. അവൾക്ക് അങ്ങോട്ടോ ഇങ്ങോട്ടോ മാറാൻ സമയം കൊടുക്കാതെ ഞാൻ അവളുടെ രണ്ടു സൈഡിലും കൈ വച്ചു ലോക്ക് ചെയ്തു.
“എന്താ ആലോചിക്കുന്നെ ”
അവൾ ഒന്നും മിണ്ടിയില്ല. എന്നെ പേടിയോടെ നോക്കുക മാത്രം ചെയ്തു. പക്ഷെ പുറകോട്ടു പോകാൻ ഞാൻ തയ്യാറല്ലായിരുന്നു. ഞാൻ തല താഴ്ത്തി അവളുടെ പാടുകൾ ഉള്ള കവിളിൽ ഒരു ചെറിയ ഉമ്മ കൊടുത്തു. അവൾ ചെറുതായി വിറക്കാൻ തുടങ്ങി.ഞാൻ തല ഉയർത്തി അവളെ തന്നെ നോക്കി നിന്നു. ഒരുപാട് ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ട് പക്ഷെ എങ്ങനെ ചോദിക്കണം എന്നോ എവിടെ നിന്ന് തുടങ്ങണം എന്നോ അറിയില്ല. അവളുടെ സുന്ദരമായ മുഖം ഇത്ര അടുത്ത് കാണാം എന്ന് ഞാൻ
വിചാരിച്ചതല്ലായിരുന്നു. ഇപ്പൊ കിട്ടിയപ്പോൾ ഓരോ ഭാഗവും ശെരിക്ക് നോക്കാൻ തുടങ്ങി.തലയിൽ ഇപ്പോ കറുപ്പ് മുടി ആണ് കളർ ഒന്നും ഇല്ല. ഗോതമ്പിന്റെ കളർ ഉള്ള മുഖം. പാടുകൾ എല്ലാം നന്നായി കുറഞ്ഞിട്ടുണ്ട്.ചെറിയ മൂക്ക്. അധികം രോമം ഇല്ലാത്തതു കൊണ്ട് കാപ്പി കളർ ആയി കാണുന്ന പുരികം. മയിൽ‌പീലി പോലത്തെ കാൺപീലി ഒന്നും ഇല്ല എന്നാലും ഭംഗി ഉള്ള കണ്ണുകൾ. കണ്ണ് എല്ലാം ക്ലിയർ ആയിട്ടുണ്ട്. ഇപ്പൊ വെളുത്ത കണ്ണിൽ കറുത്ത കൃഷ്ണമണി എന്നെ മുകളിലേക്ക് പേടിയോടെ നോക്കുന്നുണ്ട്. അവളുടെ കണ്ണുകൾ എപ്പോയും വലുതായി തോന്നാറുണ്ട്. അവളുടെ മുഖത്തിനു ചെറിയ കണ്ണുകൾ ആണ് കിട്ടേണ്ടത് പക്ഷെ അവൾക്കുള്ളത് വലിയ ഉണ്ട കണ്ണുകൾ ആണ് .അത് എനിക്ക് വളരെ ഇഷ്ടമാണ്. അത് കഴിഞ്ഞു ഞാൻ ചുണ്ടിലേക്ക് നോക്കി.ഇപ്പൊ അതിൽ മുറിവുകൾ ഒന്നും തന്നെ ഇല്ല. റോസ് കളർ ഉള്ള സോഫ്റ്റ്‌ ചുണ്ടുകൾ. കണ്ടാൽ തന്നെ അറിയാം അതിന്റെ ടേസ്റ്റ് അപാരമായിരിക്കും. പക്ഷെ എനിക്ക് രുചിക്കാൻ അനുവാദം ഇല്ല. അടുത്തത് അവളുടെ കഴുത്തിലേക്ക് നോക്കി. ഒന്ന് രണ്ടു മറുകുകൾ ഉണ്ട് അവളുടെ കഴുത്തിൽ അത് ആ നീളൻ കഴുത്തിന്റെ ഭംഗി കൂട്ടുന്നുണ്ട്. അവളുടെ ഷോൾഡറിന്റെ എല്ലുകൾ കഴുത്തിനു താഴെ വ്യക്തമാണ്. ഇപ്പോയും തടി അധികം വച്ചിട്ടില്ല. അവൾ വിയർക്കുന്നുണ്ട്. അവളുടെ കഴുത്തിൽ വെള്ളം കൊണ്ട് തുടച്ചത് പോലെ നനവ് കാണാൻ ഉണ്ട്. ഞാൻ കണ്ണ് ഉയർത്തി വീണ്ടും അവളുടെ കണ്ണിലേക്കു നോക്കി. ഇപ്പോ ആ കണ്ണുകളിൽ പേടി കുറവ് ഉണ്ട്. എത്ര നേരം ആയി നോക്കി നില്കുന്നു എന്നറിയില്ല.അവളുടെ കണ്ണിലെ പേടി പോയപ്പോൾ എനിക്ക് എന്തോ പോലെ തോന്നി. എന്നോട് ഇത്ര ഒക്കെ ചെയ്തിട്ട് എന്നോട് പേടി പോലും ഇല്ലെങ്കിൽ ശെരി ആകില്ലല്ലോ. ഞാൻ അവളുടെ കണ്ണിലേക്കു തന്നെ നോക്കി തല താഴ്ത്താൻ തുടങ്ങി. അവളുടെ കണ്ണിലേക്കു ഭയം തിരിച്ചു വരുന്നത് ഞാൻ കണ്ടു. താഴ്ന്നു താഴ്ന്നു എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളുടെ തൊട്ടു മുമ്പിൽ എത്തി. തൊട്ടു തൊട്ടില്ല എന്ന് പറഞ്ഞു നിക്കുമ്പോൾ അത് അവൾക്ക് കൊടുക്കുന്ന ടോർച്ചറിനെക്കാളും എന്നെയാണ് ടോർച്ചർ ചെയ്തത്. അപ്പോയും ഞങ്ങളുടെ രണ്ടു പേരുടെയും കണ്ണുകൾ ഉടക്കി തന്നെ ആയിരുന്നു. അവളുടെ പേടി അടങ്ങിയതും എന്റേത് നിശ്ചയതിഷ്ടം ഉള്ളതും. ഞാൻ എന്താണ് ചെയ്യാൻ പോകുന്നത് എന്നെനിക്ക് അപ്പൊ വ്യക്തമായി.ഞാൻ പയ്യെ തല ഒന്ന് കൂടെ താഴ്ത്തി അവളുടെ കഴുത്തിലേക്ക് ആഴ്ത്തി.എന്റെ കുറ്റിതാടിയും ചുണ്ടും അവളുടെ കഴുത്തിൽ തട്ടിയപ്പോൾ അവൾ ഒന്ന് പിടഞ്ഞു പക്ഷെ അനങ്ങിയില്ല. ഞാൻ ചുണ്ട് തുറന്നു ഇച്ചിരി ഭാഗം വായിലേക്ക് എടുത്ത് നുണഞ്ഞു വിട്ടു. അവളിടെ വിയർപ്പിന്റെ പുളിപ്പും ഉപ്പു രുചിയും ഞാൻ അറിഞ്ഞു. അവൾ അതിലും പിടയുന്നത് ഞാൻ അറിഞ്ഞു. അവളുടെ കണ്ണീർ എന്റെ കവിളിൽ വന്നു വീയുന്നുണ്ടായിരുന്നു. അവളുടെ കഴുത്ത് തണുപ്പായിരുന്നു. വിയറിപ്പിന്റെ തണുപ്പ്. ചൂടായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. ഞാൻ രണ്ടു തവണ കൂടെ നുണഞ്ഞു വിട്ടു. എന്റെ താടി ഉരഞ്ഞു അവിടെ എല്ലാം ചെറിയ ചുമന്ന വരവരവരകൾ ഉണ്ടായിട്ടുണ്ട്. ഞാൻ അതിൽ ഊതി പതിയെ നോവ് അകറ്റി. ഞാൻ അവളുടെ ചെവിയുടെ അടുത്തേക്ക് ചുണ്ട് അടുപ്പിച്ചു.എനിക്ക് ചോദിക്കേണ്ടത് ചോദിച്ചു. അതിന് ആൻസർ ആയി വന്ന അടി ഞാൻ എന്റെ കവിളിൽ എത്തുന്നതിനു മുമ്പ് തടഞ്ഞു.ഇത് ഞാൻ പ്രതീക്ഷിച്ചതാണ്. അവളുടെ കണ്ണിലേക്കു നോക്കിയപ്പോൾ കുറച്ചായി കാണാത്ത ഒരു ഭാവം ഉണ്ടായിരുന്നു. ദേഷ്യം. കത്തുന്ന കണ്ണുകളുമായി അവൾ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. അതിൽ നിന്നും ഇപ്പോയും കണ്ണുനീർ ധാര ആയി ഒഴുകുന്നുണ്ട്. പക്ഷെ അതിലെ തീ ആ കണ്ണീർ കെടുത്തിയില്ല. ഞാൻ ചെറിയ ഒരു ചിരി കൊടുത്തു.
“എന്തിനാ ഇത്രക്ക് ദേഷ്യം. ഞാൻ പറഞ്ഞത് സത്യമല്ലേ ”
അവൾ പല്ല് കടിച്ചു പിടിച്ചു എന്നെ നോക്കി ദാഹിപ്പിക്കുകയല്ലാതെ ഒന്നും ചെയ്തില്ല.
“ഇനി ഞാൻ പറഞ്ഞത് സത്യമല്ല എന്ന് തെളിയിക്കാൻ നിനക്ക് എന്തേലും പറയാൻ ഉണ്ടോ..?”
അടുത്ത് അടി വന്നത് വലതു വശത്തു നിന്നായിരുന്നു തടയാൻ ശ്രേമിച്ചത് എന്റെ പൊട്ടിയ കൈ കൊണ്ടും. തടയാനുള്ളത് ഞാൻ തടഞ്ഞു എന്നാൽ അവളുടെ കൈ ആഞ്ഞു വന്നു തട്ടിയതിൽ ഉണ്ടായ വേദന അസഹിനീയമായിരുന്നു. ഒറ്റ നിമിഷത്തേക്കുള്ള വേദന അത് കഴിഞ്ഞു കുറഞ്ഞു പക്ഷെ ആ
നിമിഷത്തെ വേധന മതിയായിരുന്നു ഞാൻ കഷ്ടപ്പെട്ട് പിടിച്ചു നിക്കുന്ന കൺഫ്യൂഷനും ദേഷ്യവും സങ്കടവും എല്ലാം പുറത്തു വരാൻ.
പിന്നെ ഞാൻ സംസാരിച്ചത് ഫുൾ അലറി ആയിരുന്നു. അവൾ പേടിച്ചു ബാക്കിലേക്ക് എത്ര ചുരുങ്ങാൻ പറ്റുമോ അത്രയും ചുരുങ്ങുന്നുണ്ട്.
“നീ എന്താടി വിചാരിച്ചത് ഞാൻ നിന്റെ കഥന കഥ കേട്ട് മനസലിഞ്ഞു നിക്കുവാണെന്നോ. നീ വേശ്യ തന്നെയാ. നിനക്ക് അതല്ല എന്ന് പ്രൂവ് ചെയ്യാൻ സാധിക്കുമോ. നീ ഇപ്പൊ നിന്റെ ബോഡി വച്ചല്ലേ എന്റെ വീട്ടിൽ നിക്കുന്നെ. നിന്റെ ബോഡി അല്ലെ എനിക്ക് തരാം എന്ന് പറഞ്ഞെ. എല്ലാം ചെയ്യാനും പറയാനും നിനക്ക് പറ്റും. ഞാൻ വിളിച്ചാൽ ആണ് കുഴപ്പം അല്ലെ. നിന്നെ അവിടെ കിടത്തി അനുഭവിച്ചപ്പോൾ എന്നെ വിളിക്കായിരുന്നില്ലേ… വിളിച്ചോ.. ഇല്ല.. എല്ലാത്തിനും നിന്ന് കൊടുത്ത് അവസാനം വിളിച്ചത് എന്തിനാ..? എന്നെ ട്രിക്ക് ചെയ്തു കല്യാണം കഴിക്കാൻ അതും നിന്റെ ബോഡി കിട്ടിയത് പോരാ അവനു നിന്നെ കല്യാണം കൂടെ കഴിക്കണം എന്ന് പറഞ്ഞപ്പോൾ മാത്രം. ഇപ്പൊ അവൻ നിന്നെ കല്യാണം കഴിക്കുന്നില്ല അങ്ങനെ ഉപയോഗിച്ച് തീർക്കാമെന്നു വച്ചാൽ നീ ഇപ്പൊ എന്റെ അടുത്ത് നിക്കുവോ.. അവന്റെ ചൂടിൽ തന്നെ കിടന്ന് നിന്റെ മറ്റവനെ കാത്തിരിക്കില്ലേ-*”
പറഞ്ഞു മുഴുവൻക്കാൻ സമ്മതിച്ചില്ല ഒറ്റ തള്ള് വച്ചു തന്നു പക്ഷെ ഞാൻ അനങ്ങിയില്ല. എനിക്ക് എല്ലാം അറിഞ്ഞേ പറ്റു. അവൾ മൊത്തത്തിൽ കമ്പോസ് ആയി നിൽകുമ്പോൾ ഫിൽറ്റർ ചെയ്ത ആൻസ്വാർസ് മാത്രമേ കിട്ടുവൊള്ളൂ.ദേഷ്യം പിടിച്ചു നിൽക്കുന്ന ആളും ലഹരിയിൽ മുങ്ങി നിക്കുന്ന ആളും കള്ളം പറയില്ല.അവൾ എന്റെ താഴെ നിന്ന് കണ്ണ് കൊണ്ട് വെടിയുണ്ട പായിക്കുന്നുണ്ട് എന്റെ മുഖത്തേക്ക്.
അവസാനം അവൾ ചീറി.
“നിനക്ക് മനസിലാകില്ല. ആർക്കും മനസിലാകില്ല. ഞാൻ എന്താ ചെയ്യാ. ഞാൻ നിന്നെ വിശ്വസിച്ച എല്ലാം പറഞ്ഞെ.നിനക്ക് പോലും മനസിലായില്ലല്ലോ.”
എന്റെ ചെവി പൊട്ടിക്കാൻ പാകത്തിനാണ് അവൾ അത് വിളിച്ചു പറഞ്ഞത്. എന്റെ തല പിന്നെയും വേദനിക്കാൻ തുടങ്ങി എന്നാലും ഞാൻ ബാക്കിലോട്ട് പോകാൻ തയ്യാർ അല്ലായിരുന്നു.അവൾ നന്നായി കിതക്കുന്നുണ്ട് പക്ഷെ ഇപ്പോഴും ആ തീ കേട്ടിട്ടില്ല. എന്നെ തന്നെ നോക്കി കണ്ണിൽ നിന്നും തീ പാറിച്ചു കണ്ണീർ പോയിച്ചു കിതച്ചു നോക്കുന്നുണ്ട്. ഒരു ചെറിയ ആംഗ്രി ബേഡ്.
“എനിക്കെന്താ മനസിലാകാതെ എന്നറിയോ നീ നിന്റെ ബോഡി പലർക്കും കുറച്ചു കുറച്ചു കൊടുക്കുന്നത് പോലെ എനിക്ക് കുറച്ചു കുറച്ചു ഫിൽറ്റർ ചെയ്തു പറഞ്ഞു തന്നിട്ടാ. എല്ലാം കൂടെ പറഞ്ഞു താ അപ്പൊ മനസിലാകുമോ ഇല്ലയൊ എന്ന് നോക്കാം.”
ഇപ്പൊ അവൾ എന്നെ നോക്കുന്നത് ലോകത്തെ ഏറ്റവും വൃത്തികേട്ട മൃകം ആയാണ്. അതെന്നെ വേദനപ്പിച്ചു. പക്ഷെ എനിക്കറിയേണ്ടത് എനിക്കറിഞ്ഞേ പറ്റു. കുറച്ചു കാലത്തേക്കെങ്കിൽ കുറച്ചു കാലത്തേക്ക് എനിക്കവളെ വിശ്വസിക്കണമെങ്കിൽ എല്ലാം അറിഞ്ഞേ പറ്റു. അവൾക് എല്ലാത്തിലും നിന്ന് പുറത്തു വരണമെങ്കിൽ എല്ലാം അവളുടെ മനസിൽ നിന്നും പുറത്തു വന്നേ പറ്റു.അടുത്ത ഓരോ വാക്കും അവളുടെ വായിൽ നിന്ന് വന്നത് എന്നെ കൊല്ലാൻ മാത്രം ദേഷ്യവും വെറുപ്പും കൊണ്ടാണ്. കൂടാതെ അലറിയുള്ള അവളുടെ സംസാരം ചെവിയിൽ ചൂട് സൂചി കുത്തി ഇറക്കുന്നത് പോലെ തോന്നി.
“ആട ഞാൻ വേശ്യ ആണ്. ഞാൻ ജീവിക്കാൻ അർഹയല്ല എന്നെ കൊല്ല്, എന്നെ കൊല്ല്…. എന്താ പറ്റുന്നില്ലേ. എന്റെ സമ്മതം ഇല്ലാതെ ഒരുത്തൻ എന്നെ ഉപയോഗിച്ച ഞാൻ വേശ്യ ആകും അല്ലെ. എന്നാ ശെരി ഞാൻ വേശ്യ ആണ്. ഞാൻ കാരണം എല്ലാരും കൂടെ കെട്ടിതൂങ്ങി ചാകണ്ട എന്ന് വച്ചു കിടന്ന് കൊടുത്ത ഞാൻ വേശ്യ ആകും. അവൻ മഹാൻ. അവനു പഴി ഒന്നും ഇല്ല. ഞാൻ മാത്രം കുറ്റക്കാരത്തി. ആട ഞാൻ അവന്റെ ചൂട് അനുഭവിച്ചു തന്നാ നിന്റെ അടുത്ത് വന്നേ. അതിന് നിനക്ക് എന്ത് ചെയ്യാൻ പറ്റും. ഞാൻ ഇനിയും പോകും നിനക്ക് കാണണോ. ഞാൻ ഒരു രൂപ വച്ചു വിക്കും എന്റെ ശരീരം നിനക്ക് കാണണോ. എന്നെ വേശ്യ ആയി കാണാനല്ലേ നിനക്കിഷ്ട്ടം അത് ശെരിക്ക് കാണട്ടെ. പിന്നെ നീ ചോദിച്ചല്ലോ എന്താ നിന്നെ അത്രയും ദിവസം വിളിക്കാഞ്ഞേ എന്ന്. നീ ആരാ എന്റെ. ഒരു റൂമിൽ പൂട്ടി ഇട്ട അവർ എനിക്ക് വൈഫൈ വച്ചു റീചാർജ് ചെയ്തു അഞ്ചു മൊബൈൽ എന്റെ കയ്യിൽ വച്ചു തരും
അറിയില്ലെ നിനക്ക്. അടികിട്ടി ബോധം ഇല്ലാതെ കിടക്കുമ്പോ ഡാൻസ് കളിക്കാൻ ഹോം തിയേറ്റർ വച്ചു തരും.എനിക്ക് അവിടെ ചെറിയൊരു സ്വിമ്മും പൂൾ വരെ ഉണ്ടായിരുന്നു.
എന്റെ ചോരയുടെ ആയിരുന്നെന്നു മാത്രം. അവസാന ദിവസം നിന്നെ വിളിച്ചത് എന്റെ മമ്മിക്ക് സഹതാപം തോന്നി ആരെയെങ്കിലും വിളിക്കാൻ പറഞ്ഞു ഫോൺ കൊണ്ട് വന്നു തന്നപ്പോഴാ. നിന്നെ വിളിക്കണം എന്ന് വിചാരിച്ചതല്ല. ഞാൻ ആദ്യം വിളിച്ചത് എന്റെ അശ്വിനെ ആണ്. അവൻ വന്നിരുന്നെങ്കിൽ നിന്റെ കൺവെട്ടത് പോലും വരില്ലായിരുന്നു. അവനാ പറഞ്ഞെ നിന്നെ വിളിക്കാൻ. ഞാൻ ചെയ്തത് തെറ്റാ എനിക്കറിയാം. മറ്റുള്ളവർക്ക് വേണ്ടിയാ ഞാൻ എല്ലാം സഹിച്ചേ. എന്നെ ഇഷ്ടമില്ലാത്തവർക്ക് വേണ്ടി. നിന്നെ വഞ്ചിച്ചതും എന്റെ തെറ്റാ. എല്ലാം എൻറെ തെറ്റാ. ഞാൻ തന്നെ കാരണക്കാരി. എനിക്കറിയാം ഞാൻ സീൽ പൊട്ടിയതായതോണ്ട് നിന്റെ ദിവ്യ പ്രണയം കാറ്റിൽ പറന്നു പോയി എന്ന്.ഒമ്പതു കൊല്ലത്തിനു ഒറ്റ തുള്ളി ചോരയുടെ വിലയേ ഒള്ളു.ഞാൻ നിന്ന് താരാ രണ്ടും കൂടെ പശ വച്ചു ഒട്ടിക്ക് അല്ലെങ്കി തുന്നിക്കൂട്ട്.അങ്ങനെ എങ്കിലും സമാധാനം ആകട്ടെ.അല്ല ഞാൻ ഇനി കിടന്നു കൊടുത്തിട്ടുണ്ടേൽ തന്നെ അത് പറഞ്ഞു എന്നെ തരം താഴ്ത്താൻ നീ ആരാ. നിനക്ക് ഇവിടെ നിന്ന് പറയാൻ പറ്റുമോ നീ ഒരു പെണ്ണിന്റെ ചൂട് അറിഞ്ഞിട്ടില്ല എന്ന് അവൾ വേശ്യ ആയിരുന്നോ. നിന്റെ അമ്മയ്ക്കും പെങ്ങമ്മാർക്കും കാമുകന്മാർ ഇല്ലായിരുന്നു എന്ന് നിനക്ക് ഉറപ്പുണ്ടോ
ഇനി നിന്റെ കണ്ണിൽ അവരും വേശ്യ ആണോ.വേദന സഹിച്ചത് ഞാൻ പട്ടിണി കിടന്നത് ഞാൻ മരിക്കാൻ വേണ്ടി പ്രാർത്ഥിച്ചത് ഞാൻ ചോര വാർന്നു കരഞ്ഞത് ഞാൻ അത് ആസ്വദിക്കാത്തത് ഞാൻ ആ ഞാൻ നിനക്ക് കുറ്റക്കാരത്തി എന്നെ വാദനിപ്പിച്ചവൻ അവൻ എന്റെ കരചിൽ കണ്ടു ആസ്വദിച്ചത് അവൻ എന്നെ പേപട്ടിയെ പോലെ കണ്ടത് അവര് ഞാൻ മനുഷ്യനാണെന്നു മറന്നത് അവൻ അവർക്ക് വേണ്ടി സഹിച്ചത് മറന്നത് അവർ എന്റെ ജീവിതം നശിപ്പിച്ചത് അവനും അവരും, അവർ മഹാന്മാർ. ശെരിയാ ഞാൻ തന്നെയാ തെറ്റ് കാരി.ഇനി നിനക്ക് എന്നെ വേശ്യ ആക്കിയേ അടങ്ങു എന്നാണെങ്കിൽ ഞാൻ അതിനും റെഡിയാ. നിന്റെ ഫ്രണ്ട്സിനെയോ മർവാടികളെയോ തമിഴന്മാരെയൊ ആരെ വേണമെങ്കിലും കൊണ്ട് വാ. മരിക്കുന്ന വരെ കാലകത്തി കിടക്ക. നിനക്ക് ഞാൻ തരാൻ ഉള്ള അഞ്ചു ലക്ഷം അല്ല അതിന്റെ അഞ്ചിരട്ടി ഞാൻ ഉണ്ടാക്കി തരാ. എന്താ വേണോ. പറ. എന്താ ഒന്നും മിണ്ടാതെ.എന്താ നിനക്ക് നിന്റെ പൈസ വേണ്ടേ. എന്നെ വേശ്യ ആക്കണ്ടേ. അല്ല വേശ്യ ആയ എന്താ കുഴപ്പം. അവർക്കും ഉണ്ട് മാനം. ചിലപ്പോ നിന്നെക്കാളും ഉണ്ടാകും.”
ഇത്രയും അലറികരഞ്ഞു പറഞ്ഞു അവൾ കിതച്ചു എന്റെ കണ്ണിലേക്കു തീ കാണികകൾ എയ്തു കൊണ്ടേ ഇരുന്നു. എന്റെ തലയിൽ ഇപ്പോൾ ആയിരം സൂചി ഒരുമിച്ചു കുത്തുന്ന വേദന ഉണ്ടായിരുന്നു. എന്നാൽ അതിനേക്കാൾ മനസ്സിൽ ആയിരുന്നു. അങ്ങനെ നോക്കി നിൽക്കാനല്ലാതെ ഒന്നിനും ആയില്ല. എന്റെ ഇടതു ചെവിയിൽ നിന്നും ചൂട് ചോര ഒലിച്ചു ഇറങ്ങുന്നുണ്ട്. അതെനിക്ക് ഫീൽ ചെയ്യാമായിരുന്നു അതിലെറെ അവളുടെ കണ്ണിലെ വെറുപ്പും. എന്റെ കണ്ണിൽ ഇരുട്ട് കയറുന്നത് ഞാൻ അറിഞ്ഞു. ആ ഇരുട്ടിനെ ഞാൻ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു.എനിക്ക് അവിടെ നിന്ന് ഭൂമി പിളർന്നു പാതാളത്തിൽ പോയി ഒളിച്ചാൽ മതിയായിരുന്നു.ഞാൻ നിലത്തേക്ക് വീണത് പെട്ടെന്ന് ബോഡി നിലത്തു തട്ടിയപ്പോൾ മനസിലായി. അവസാനമായി ഞാൻ അറിഞ്ഞത് എന്റെ മുഖം പഞ്ഞിപോലുള്ള എന്തിലോ അമരുന്നതും അവളുടെ സ്മെൽ എന്നെ മൂടുന്നതും ആണ്. എന്റെ പേര് പേടിയോടെ വിളിക്കുന്നത് കേൾക്കാം. പക്ഷെ അധികനേരം അതും നിന്നില്ല. പൂർണമായ ഇരുട്ടിലേക്ക് തലയിലെ വേദന എന്നെ കൊണ്ട് എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *