കണക്കുപുസ്തകം – 2

: സോറി സാർ…

അൽപ്പം ചമ്മലോടെ സ്വപ്ന കാറിൽനിന്ന് ഇറങ്ങി വേഗം ഓഫീസിലേക്ക് ഓടിക്കയറി. ഹരി വരുന്നതിന് മുൻപ് ക്യാബിൻ തുറക്കുന്നതും വൃത്തിയായി വയ്ക്കുന്നതും സ്വപ്നയുടെ ദിനചര്യകളിൽ ഒന്നായി മാറിയിരുന്നു. രാവിലെ എത്രയൊക്കെ ഭംഗിയാക്കി വച്ചാലും വൈകുന്നേരം പോകാൻ നേരം ഹരി എല്ലാം തകിടം മറിച്ചിട്ടാണ് പോകുക. അതുകൊണ്ട് സ്വപ്നയുടെ ആദ്യത്തെ ജോലി അതൊക്കെ വൃത്തിയായി വയ്ക്കുന്നതാണ്. ഈ ജോലി അവളെ ആരും ഏല്പിച്ചതല്ല. അവളുടെ ഇഷ്ടപ്രകാരം ചെയ്യുന്നെന്ന് മാത്രം. അത് ഹരിക്ക് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. അതുകൊണ്ട് അവളെ തടയാനും പോയില്ല.

ഹരി ഓഫീസിലേക്ക് കയറിവരുമ്പോൾ കാണുന്നത് വെപ്രാളത്തോടെ എല്ലാം ചെയ്യുന്ന സ്വപ്നയെ ആണ്.. അവന് ചെറിയ ചിരി വന്നെങ്കിലും പുറത്തുകാണിച്ചില്ല.

: സ്വപ്ന… ദൃതി പിടിക്കണ്ട. പതുക്കെ മതി. ഞാൻ രാമേട്ടനെ കണ്ടിട്ട് വരാം.

: ശരി സാർ..

രാമേട്ടനുമായി സംസാരിച്ച് തന്റെ ക്യാബിനിൽ എത്തിയ ഹരി നോക്കുമ്പോൾ സ്വപ്ന ഏതോ സ്വപ്നലോകത്താണ്.. ഉടനെ ഹരി തന്റെ ഫോണെടുത്ത് വൈഗയെ വിളിച്ചു.

: എന്താ ഏട്ടാ…

: നീ ആ കാമറ ഓണാക്കി നോക്കിയേ…. അതിൽ കാമറ 6 നോക്ക്..

: എന്താ സംഭവം.. അവിടെ വല്ല തീയും പിടിച്ചോ..

: ആഹ്.. ചെറിയൊരു സ്പാർക്കുണ്ട്..ആളിക്കത്തുമോന്ന് നോക്കാം….നീ വേഗം നോക്കെടി പോത്തേ

: ഏട്ടൻ ഫോൺ വയ്ക്ക്.. ഞാൻ നോക്കിയിട്ട് വിളിക്കാം

വൈഗയുടെ ഫോൺ വച്ച ശേഷം ഹരി സ്വപനയെ നോക്കിയെങ്കിലും അവൾ അറിഞ്ഞതേ ഇല്ല. താടിക്ക് കയ്യുംകൊടുത്ത് കമ്പ്യൂട്ടറിന്റെ സ്ക്രീനിലേക്ക് നോക്കിയിരിപ്പാണ് പെണ്ണ്. ഓഫീസ് ബോയ് വന്ന് ചായ കൊണ്ടുവച്ചതൊന്നും അവളറിഞ്ഞതേ ഇല്ല… അതിനിടയിൽ രാമേട്ടൻ ക്യാബിനിലേക്ക് വന്നപ്പോൾ ഹരി ഈ രംഗം രാമേട്ടന് കാണിച്ചുകൊടുത്തു.

: ഇവളെ ഞാനിന്ന്…. ഈ പെണ്ണ് ഇതെന്ത് കിനാവ് കാണുവാ. ഞാൻ ഇപ്പൊ വരാം

: ഈ കിളവനെകൊണ്ട്… എന്റെ രാമേട്ടാ, ഇതൊന്നും നിങ്ങൾക്ക് പറഞ്ഞാൽ മനസിലാവില്ല.. അവൾ നന്നായി ആലോചിക്കട്ടെ

: നീ എന്തെങ്കിലും കുഴപ്പംപിടിച്ച ജോലി കൊടുത്തുകാണും.. അല്ലാതെ എന്താ ഇത്ര ചിന്തിക്കാൻ
: രാമേട്ടാ ഒരു മിനിറ്റ്.. വൈഗ വിളിക്കുന്നുണ്ട്

: ഹലോ… പറയെടി.. എന്ത് മനസിലായി

: ഇത് അതുതന്നെ.. എന്റെ ഏട്ടത്തിയമ്മ…. കള്ളാ.. അന്ന് കേക്ക് വായിൽവച്ചു കൊടുക്കുന്നത് കണ്ടപ്പോഴേ എനിക്ക് തോന്നിയതാ..

: പോടീ.. അന്നൊന്നും ഇല്ലായിരുന്നു.. ഈയടുത്ത് മനസ്സിൽ കയറിയതാ.. നിന്റെ അഭിപ്രായം എന്താ… ആളെ ഇഷ്ടപ്പെട്ടോ

: എന്റെ ഏട്ടന് പറ്റിയ ആളാ… നമുക്ക് ഇത് ഉറപ്പിക്കാം. എന്തായാലും അവളുടെ പത്ത് തലമുറയുടെ ചിത്രമെങ്കിലും ഏട്ടൻ അന്വേഷിച്ചിട്ടുണ്ടാവും.. അതുകൊണ്ട് ഇനി ഒന്നും നോക്കണ്ട.. ഞാൻ അമ്മാവനെ വിളിക്കട്ടെ..

: നീ ഒന്ന് അടങ്ങ് എന്റെ വൈഗേ… അവൾ ഒന്നും പറഞ്ഞില്ലല്ലോ..

: അവളെക്കൊണ്ട് ഞാൻ സമ്മതിപ്പിച്ചോളാം.. ഏട്ടൻ ആ നമ്പർ അയച്ചേ..

: എടി ഇത് കൊലക്കേസിലെ പ്രതിയൊന്നുമല്ല ഇടിച്ച് സമ്മതിപ്പിക്കാൻ.. നീ ഇപ്പൊ വയ്ക്ക്. രാമേട്ടൻ ഇവിടെ പുട്ട് വിഴുങ്ങിയതുപോലെ നിൽപ്പുണ്ട്..ഞാൻ കാര്യങ്ങൾ പറയട്ടെ..

ഹരി സ്വാപ്നയെ പ്രപ്പോസ് ചെയ്തതും അവളെ കെട്ടിയാൽ കൊള്ളാമെന്നും പറഞ്ഞതുകേട്ട് രാമേട്ടന് അത്ഭുതം തോന്നി.

: ഇത് വേണോ ഹരി… നിന്റെ നിലയും വിലയും വച്ച് നോക്കുമ്പോൾ.. അവളുടെ ഇപ്പോഴത്തെ സ്ഥിതിയൊക്കെ ഞാൻ പറഞ്ഞതല്ലേ..

: എന്റെ രാമേട്ടാ… അച്ഛനും അമ്മയും ഞങ്ങളെ അമ്മാവന്റെ കയ്യിൽ കൊടുത്തിട്ട് പോയപ്പോ ആകെ സമ്പാദ്യമെന്ന് പറയാൻ ഉണ്ടായിരുന്നത് നാട്ടുകാർ തീയിട്ട് നശിപ്പിച്ച ഒരു കടയും അതിരിക്കുന്ന മുപ്പത് സെൻറ് സ്ഥലവുമാണ്. എനിക്കും വൈഗയ്ക്കും പ്രായപൂർത്തിയായി തിരിച്ചറിവ് വന്ന കാലത്ത് ഞാൻ അമ്മാവനോട് പറഞ്ഞിട്ടുണ്ട് അത് വിൽക്കാം.. എന്നിട്ട് കിട്ടുന്ന പണംകൊണ്ട് എന്തെങ്കിലും പുതിയ ബിസിനസ് തുടങ്ങാമെന്ന്. അച്ഛനുണ്ടാക്കിയത് വിറ്റിട്ട് തിന്നാനല്ല നിന്നെ ഞാൻ പഠിപ്പിച്ചതും ജോലിക്കാരനാക്കിയതെന്നുമാണ് അന്ന് എന്നോട് അമ്മാവൻ പറഞ്ഞത്. ബോംബെയിലും ദുബായിലുമായി രാവും പകലും പണിയെടുത്തിട്ടാണ് ഹരി ഈ കാണുന്നതെല്ലാം ഉണ്ടാക്കിയത്. രാമേട്ടനറിയോ, അന്നെന്റെ കുഞ്ഞുപെങ്ങൾ കോളേജ് വിട്ടുവന്നാൽ പാർട്ട് ടൈം ജോലിക്ക് പോകുമായിരുന്നു ഏട്ടനെ സഹായിക്കാൻ..അങ്ങനെ കെട്ടിപൊക്കിയതാ ഇന്നീക്കാണുന്ന ലാലാ ഗ്രൂപ്പ്. അതുകൊണ്ട് സ്വാപ്നയുടെ ഇപ്പോഴത്തെ അവസ്ഥ ആരെക്കാളും നന്നായി എനിക്ക് മനസിലാവും. സഹതാപം കൊണ്ട് തോന്നിയ ഇഷ്ടമല്ല എനിക്ക് അവളോട്.. പണം കൊടുത്താലും കിട്ടാത്ത ചിലതില്ലേ രാമേട്ടാ… എന്റെ കണ്ണിൽ അവൾ ഏറ്റവും സുന്ദരിയാണ്, കറകളഞ്ഞ മനസാണ്, തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആരുടെ മുന്നിലും തലകുനിക്കാത്ത മനോവീര്യമുള്ളവളാണ്.. ഇതിൽപ്പരം വേറെ എന്താ വേണ്ടത്, എന്റെ അച്ഛനും അമ്മയ്ക്കും തെറ്റ് ചെയ്തിട്ടില്ലെന്ന പൂർണവിശ്വാസമുണ്ടായിട്ടും അവർക്കില്ലാതെപോയ മനക്കരുത്ത് ഞാൻ അവളിൽ കണ്ടു. അവസ്ഥകൾ പലതുമുണ്ടാവും, അതിൽ നിന്നും ഒളിച്ചോടാതെ സധൈര്യം മുന്നോട്ട് പോകാനല്ലേ നമ്മൾ നോക്കേണ്ടത്… അതിന് എനിക്ക് പറ്റിയ കൂട്ടാണ് സ്വപ്ന.
: ഹരീ… ഞാൻ നിന്നെ വിഷമിപ്പിച്ചു അല്ലെ… പോട്ടെടാ, എനിക്കറിയില്ലേ നിന്നെ. എന്തായാലും നിന്റെ മനസ് വലുതാ… നല്ലതേ വരൂ. ഞാൻ വൈഗയെകൂട്ടി നിന്റെ അമ്മാവനെ കാണാം.. ഇതൊന്നും അധികം വൈകിക്കണ്ട. ഇന്ന് തന്നെ പോവാം

: ആയില്ല രാമേട്ടാ… അവളുടെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ എന്നറിയില്ലല്ലോ… അവൾ പറയട്ടെ എന്നിട്ട് ബാക്കി നോക്കാം..അതുമല്ല എന്റെ ചരിത്രം അവളറിയണം. എന്നിട്ട് തീരുമാനിക്കട്ടെ

: എല്ലാം ഇപ്പോഴേ പറയണോ…

: ഞാൻ അന്വേഷിച്ചിടത്തോളം നല്ല കുടുംബമാണ്. പോരാത്തതിന് നല്ല സ്വഭാവമുള്ള കുട്ടിയും. സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിതംവരെ വേണ്ടെന്നുവയ്ക്കാനുള്ള മനസുണ്ട്. അതുകൊണ്ട് അവളോട് പറയണം എല്ലാം..

: എന്ന നിന്റെ ഇഷ്ടംപോലെ…

……..

ഇതേസമയം വൈഗയുടെ ഓഫീസിൽ നിന്നും അവൾ ചാടിയെഴുന്നേറ്റ് നേരെ പോയത് കമ്മിഷണർ ശ്യാമപ്രസാദിന്റെ അടുത്തേക്കാണ്. ചിരിച്ച മുഖവുമായി തന്റെ ഓഫിസിലേക്ക് ദൃതിയിൽ വരുന്ന വൈഗയെ കണ്ടതോടെ ശ്യാമപ്രസാദ് ആകെ അന്തംവിട്ട് നോക്കുകയാണ്..

: എടി എടി… നിർത്ത് നിർത്ത്. ഇതെങ്ങോട്ടാ ഈ ചാടിക്കയറി

: ഡാ കമ്മീഷണറെ.. നീ ഒരുമാതിരി പോലീസ് കളിക്കല്ലേ…

: അല്ലെങ്കിലേ ഇവിടുള്ള പോലീസുകാരൊക്കെ പറഞ്ഞുതുടങ്ങി എനിക്ക് നിന്നെ കാണുമ്പോ ഒരു ചാട്ടം കൂടുതലാണെന്ന്…. നീ ആളെകൊണ്ട് പറയിപ്പിക്കല്ലേ

: അവര് പറയട്ടെ മോനെ ശ്യാമൂട്ടാ

Leave a Reply

Your email address will not be published. Required fields are marked *