കണക്കുപുസ്തകം – 2

: എനിക്ക് വേണമെന്നില്ല… സാർ കുടിച്ചോ..

: നീ വാടി പെണ്ണേ… ഒരു ചായയും വടയും കഴിക്കാനുള്ള സ്പേസോക്കെ ആ വയറ്റിൽ കാണും

ഹരിയുടെ സ്ഥിരം ചായക്കടയിൽ വണ്ടി നിർത്തി സ്വപ്നയെ അവർക്ക് പരിചയപ്പെടുത്തി. ചൂട് ചായയിലേക്ക് ഊതുന്ന സ്വപ്നയുടെ മനോഹരമായ ചുണ്ടുകളെ നോക്കി ഹരി ചായ കുടിച്ചു. ചായകുടിച്ച് ചുണ്ടിൽ നാവുകൊണ്ട് തുടയ്ക്കുന്ന സ്വപ്നയെ നോക്കിയിരിപ്പാണ് ഹരി. ഹരിയുടെ കണ്ണുകൾക്ക് മുന്നിലൂടെ ചായഗ്ലാസുമായി അവളുടെ കൈ നീണ്ടത് അവൻ ശ്രദ്ധിച്ചു. കുഞ്ഞൻ രോമങ്ങൾ അഴകുത്തീർക്കുന്ന വെണ്ണ കളറുള്ള അവളുടെ കയ്യിൽ അഴകായി പിങ്ക് പട്ടയുള്ള വാച്ച്. ഭംഗിയായി വെട്ടിയൊതുക്കി നെയിൽപോളിഷിട്ട നീളൻ നഖങ്ങൾ. ചായക്കടയിലെ ഫാനിന്റെ കാറ്റിൽ പാറിനടക്കുന്ന മുടിയിഴ തന്റെ കവിളിൽ തലോടിയതും ഹരിയുടെ ഹൃദയമിടിപ്പ് കൂടി. തനിക്ക് മുന്നിൽ എഴുന്നേറ്റ് നിന്ന അവളുടെ അകാരവടിവ് കണ്ട് കണ്ണുകൾ സ്തംഭിച്ചുപോയ ഹരിയെ സ്വപ്ന തട്ടിവിളിച്ചപ്പോഴാണ് അയാൾ സ്വർഗ്ഗത്തിലല്ല ഇഹലോകത്തിലാണെന്ന് തിരിച്ചറിഞ്ഞതും ചായക്കാശ് കൊടുത്ത് യാത്ര തുടരുന്നതും.

: സ്വപ്നേ… ഇന്ന് ഓഫീസിലിരുന്ന് ഭയങ്കര ആലോചന ആയിരുന്നല്ലോ…

: അതുപോലെ ഞെട്ടിക്കുന്ന കാര്യമല്ലേ സാർ പറഞ്ഞത്.. എന്നോട് ആരും ഇതുവരെ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല.. അതുകൊണ്ട് എങ്ങനാ ഒരു തീരുമാനം പറയേണ്ടതെന്നും അറിയില്ല..

: വീട്ടിൽ പോയിട്ട് അമ്മയോട് സംസാരിച്ചു നോക്ക്… പക്ഷെ അമ്മയുടെ തീരുമാനമല്ല എനിക്ക് വേണ്ടത്. സ്വപ്നയുടേതാണ്.

: അമ്മയ്ക്ക് പ്രത്യേകിച്ച് താല്പര്യമൊന്നുമില്ല.. എന്റെ ഇഷ്ടങ്ങൾക്ക് കൂടെ നിൽക്കാനാണ് അമ്മയ്ക്ക് ഇഷ്ടം

: ഇന്ന് രാവിലെമുതൽ ആലോചിച്ചിട്ട് എന്ത് ഉത്തരമാ കിട്ടിയത്…

: അത്….

: നാണിക്കാതെ പറയെടോ…

: സാറിന് എന്നെകുറിച്ച് ഒന്നും അറിയാഞ്ഞിട്ടാ… ഞങ്ങൾ പാവങ്ങളാ. സാറിനെപോലെ വലിയൊരു ആളിന്റെ വീട്ടിലേക്ക് കയറിവരാനുള്ള സ്റ്റാറ്റസൊന്നും എനിക്കില്ല… ഇതൊക്കെ സാറിന് ഇപ്പൊ തോന്നുന്ന ഒരുതരം ആഗ്രഹം മാത്രമാവും… അതുകൊണ്ട്…

: അതുകൊണ്ട്… ഇഷ്ടമല്ലെന്നാണോ

: സാറിനെ ഇഷ്ടപെടാതിരിക്കാൻ എന്താ… നല്ല സ്വഭാവമാണ്, കാണാൻ സുന്ദരനാണ്, കാശുണ്ട്…. സാറിന് ഇതേ നിലയിലുള്ള ഏതെങ്കിലും പെണ്ണിനെ നോക്കുന്നതല്ലേ നല്ലത്
: അപ്പൊ ഇഷ്ടമാണ്…

: അയ്യോ… അല്ല ഞാൻ..

: അപ്പൊ ഇഷ്ടമല്ലേ

: കഷ്ടമുണ്ട്… ഇങ്ങനൊക്കെ ചോദിച്ചാൽ

: ശരി… നമുക്ക് വണ്ടി എവിടെങ്കിലും പാർക്ക് ചെയ്താലോ..

: ഉം…

സ്വപ്നയുമായി ആളൊഴിഞ്ഞ റോഡരികിൽ വണ്ടി പാർക്ക് ചെയ്തശേഷം ഹരി തന്റെ മനസ് തുറന്നു….

: ഞാൻ ഇതുവരെ ഒരു കല്യാണത്തെക്കുറിച്ച് ചിന്തിച്ചിട്ടപോലുമില്ല…അനിയത്തികുട്ടിക്ക് വേണ്ടിയായിരുന്നു ഇത്രയും നാൾ ജീവിച്ചതും ഈ കാണുന്ന നിലയിലൊക്കെ എത്തിയതും. പക്ഷെ അവൾക്ക് പ്രായം കൂടിവരുന്നത് ഞാൻ കണ്ടില്ല. ഈയടുത്ത് അവളെ കെട്ടിക്കാൻ ഒരുപാട് ശ്രമിച്ചു. പക്ഷെ അവളെന്നെ തോൽപിച്ചുകളഞ്ഞു. ഏട്ടന് ഒരു ജീവിതമുണ്ടാവാതെ അവളുടെ ജീവിതത്തെക്കുറിച്ച് പറയേണ്ടെന്നാണ് അവളുടെ നിലപാട്. സ്വപ്നയെ ആദ്യം കണ്ടപ്പോൾ തന്നെ ഇഷ്ടമായി. പക്ഷെ അത് വെറുമൊരു ആകർഷണം മാത്രമാണെന്നാണ് ഞാനും കരുതിയത്. ഈയടുത്താണ് തന്റെ സാനിധ്യം എന്നെ വല്ലാതെ നിന്നിലേക്ക് അടുപ്പിക്കാൻ തുടങ്ങിയത്. നീയടുത്തുള്ളപ്പോൾ എനിക്ക് ഭയങ്കര പോസിറ്റീവ് ഫീലാണ്. ജീവിതത്തിൽ ഒരു പെണ്ണിനെക്കുറിച്ചും ഫാമിലി ലൈഫിനെക്കുറിച്ചൊക്കെ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത് തന്നെ നീയാണ്. അതുകൊണ്ട് ഇത് വെറുമൊരു ആഗ്രഹം മാത്രമായി കണ്ട് തള്ളിക്കളയരുത്…

: സാറേ ഞാൻ എന്താ പറയുക… എനിക്ക് സാറിനോട് വല്ലാത്ത ബഹുമാനവും ആരാധനയുമുണ്ട്… അല്ലാതെ ഒരുമിച്ചുള്ള ജീവിതത്തെകുറിച്ചൊന്നും ഞാൻ ചിന്തിച്ചിട്ടുപോലുമില്ല… ഇനി എങ്ങനായിരിക്കുമെന്ന് എനിക്കറിയില്ല…

: സ്വപ്ന ഇഷ്ടംപോലെ സമയമെടുത്തോളൂ…. നമ്മുടെ ഇടയിൽ ഈ സാർ വിളി ഒഴിവാക്കാൻ പറ്റുന്ന സാഹചര്യം വന്നാൽ മാത്രം എന്നോട് പറഞ്ഞാൽ മതി…പിന്നെ എന്നെകുറിച്ച് സ്വപ്ന അറിയാത്ത കുറേ കാര്യങ്ങളുണ്ട്.. ഓഫീസിൽ ഉള്ള രാമേട്ടനല്ലാതെ മറ്റാർക്കും അറിയില്ല ഹരി ആരാണെന്നും, ലാലാ ഗ്രൂപ്പ് ഉണ്ടായത് എങ്ങനെയാണെന്നും… സ്വപ്നയെ എനിക്ക് വിശ്വാസമാണ്. എന്റെ കഥകൾ മുഴുവൻ കേട്ട ശേഷം മാത്രം സ്വപ്ന തീരുമാനിച്ചാൽ മതി….

: സാറിന് ദോഷംവരുന്നതൊന്നും ഞാൻ ചെയ്യില്ല… വിശ്വാസമുണ്ടെങ്കിൽ മാത്രം പറഞ്ഞാൽ മതി..

: ഉം… നമുക്ക് രണ്ടുദിവസം കഴിഞ്ഞിട്ട് ഒരു സ്ഥലംവരെ പോകാം… അവിടെവച്ച് പറയാം എന്താണ് ഹരിയെന്നും ലാലാ ഗ്രൂപ്പെന്നും…

: ദൂരെ എവിടെങ്കിലും ആണോ
: രണ്ടുദിവസത്തെ ബിസിനസ് ട്രിപ്പ് ഉണ്ടെന്ന് പറഞ്ഞാൽ മതി ഓഫീസിൽ… എന്റെകൂടെ വരാൻ പേടിയുണ്ടോ സ്വപ്നയ്ക്ക്

: സാർ എന്തായാലും എന്നെ ചതിക്കില്ലെന്ന വിശ്വാസമുണ്ട്.. പക്ഷെ അമ്മ വീട്ടിൽ തനിച്ചാണ്… അതേ ഒരു പ്രശ്നമുള്ളൂ..

: അമ്മയെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചിട്ടേ നമ്മൾ പോകൂ…

: ഉം… സാറേ… രണ്ടുദിവസം ക്ഷമിക്കാനുള്ള ക്ഷമ ഇല്ലാഞ്ഞിട്ടാ… …. സാറെന്തിനാ എല്ലാവരിൽ നിന്നും എല്ലാം മറച്ചുവച്ച് ജീവിക്കുന്നത്..നമ്മുടെ ഓഫീസിൽ വർഷങ്ങളായിട്ട് ജോലിചെയ്യുന്നവർക്ക്പോലും സാറിനെക്കുറിച്ച് ഒന്നുമറിയില്ല… സത്യത്തിൽ സാറ് ആരാണ്….?

(തുടരും)

❤️🙏

© wanderlust

Leave a Reply

Your email address will not be published. Required fields are marked *