ചിത്രശലഭം Like

”’ നിങ്ങളല്ലേ അവരോട് മിണ്ടാൻ പോകൂ ..എന്നാ വേഗത്തിലിങ്ങോട്ട് ഓടിപ്പോന്നെ ? മതിയായോ “” വേഗത്തിൽ ഷർട്ടിടുന്ന അരുണിന്റെ അടുത്തേക്ക് വന്ന ജിഷ ചോദിച്ചതും അരുൺ അവളെ ക്രൂദ്ധമായി നോക്കി

“‘നീ വന്നേ … അത് പ്രിയാ തോമസാണ് .. പ്രിയ ടീച്ചർ “”

“”‘ഏത് പ്രിയ ടീച്ചർ “‘

“‘ ഉണ്ണിക്കുട്ടനെ നോക്കാനൊക്കെ പഠിപ്പിക്കുന്ന ഒരു ക്‌ളാസ്സിന് ഞാൻ പോയത് ഓർക്കുന്നുണ്ടോ . നീ വന്നില്ലതിന് . ആളുകളുടെ സഹതാപം ഇഷ്ടമല്ലന്ന് പറഞ്ഞു നീ ഒഴിവായി . ആ ക്‌ളാസ്സിലൂടെയാണ് ഓട്ടിസം ബാധിച്ചവരെ കുറിച്ച് കൂടുതലായറിയുന്നേ . ഉണ്ണിക്കുട്ടനെ എങ്ങനെ നോക്കണമെന്നും എന്താണ് അവരുടെ സ്വഭാവങ്ങളെന്നുമൊക്കെ പഠിച്ചത് . ആ ക്‌ളാസ് എടുത്തത് ഇവരാ . പ്രിയ ടീച്ചർ . പല ക്ലബ്ബ്കളും ചാരിറ്റി സ്ഥാപനങ്ങളും ഒക്കെ ഇവരെ ക്ലാസ് എടുക്കാൻ വിളിക്കാറുണ്ട് . . വണ്ടിയിൽ വന്നു വിളിച്ചുകൊണ്ട് പോകും . കൊണ്ട് വന്നു വിടുകയും ചെയ്യും . അന്ന് ക്‌ളാസ് കഴിഞ്ഞു ഞാൻ മടങ്ങിയ കാറിലാണ് ഇവരും മടങ്ങിയത് . കാറിലിരുന്നും ഉണ്ണിക്കുട്ടന്റെ കാര്യങ്ങൾ ഓരോന്നും ചോദിച്ചറിഞ്ഞു പറഞ്ഞു തന്നു . ആളറിയാതെ , ആളെ മനസ്സിലാക്കാതെയാണ് നീയൊക്കെ ഓരോന്നും ഇത്രനാളും പറഞ്ഞു കൊണ്ടിരുന്നത്””

“‘ പള്ളീൽ ..പള്ളീൽ പോകാൻ നേരം പോയി . അരുണേട്ടൻ വന്നേരെ “‘ജിഷ അയാളുടെ കുറ്റപ്പെടുത്തൽ കേൾക്കാനാവാതെ ധൃതിയിൽ അവിടുന്ന് രക്ഷപെടാൻ നോക്കി .

“‘ പള്ളീലേക്കല്ല .നമ്മൾ അവരുടെ അടുത്തേക്കാണ് പോകുന്നത് . നിന്റെ അയൽവക്കംകാരെ സഹായിക്കാതെയും സ്നേഹിക്കാതെയും ബലിയർപ്പിച്ചിട്ടെന്താ കാര്യം . പ്രിയടീച്ചർ ക്ലാസ്സെടുക്കാൻ പോകുമ്പോൾ നീയാ കുട്ടിയെ ഇങ്ങോട്ട് വിളിക്ക് . നീയും തനിച്ചല്ലേയുള്ളു .അതൊരു പെൺകുട്ടിയല്ലേ ? .എന്ത് വിശ്വസിച്ചാണ് അവളെ അവിടെ തനിച്ചിരുത്തുക . നീയതലോചിട്ടുണ്ടോ ? ..വാ നമുക്ക് അങ്ങോട്ട് പോകാം “‘ ‘അരുൺ അവളുടെ കൈ പിടിച്ചു .
“” അയ്യോ .. ടീച്ചറോ ..ഞങ്ങളങ്ങോട്ട് വരുവായിരുന്നു.”” പുറത്തേക്കിറങ്ങാൻ തുടങ്ങിയ അരുൺ സിറ്റൗട്ടിലേക്ക് ഇന്ദുവിന്റെ കൈപിടിച്ച് കയറി വരുന്ന പ്രിയയെ കണ്ടു .

“‘ വന്നിട്ടിത് വരെ അയൽവക്കംകാരെ പരിചയപ്പെടാൻ പറ്റിയില്ല . തിരക്കായിപ്പോയി . ഇപ്പൊ മോള് പറഞ്ഞു എന്റെ ക്‌ളാസ് കേട്ടിട്ടുണ്ടെന്ന് . അതാ പെട്ടന്നോടി വന്നേ . അരുൺ ..അരുണല്ലേ ..എന്തിയെ മോൻ ?”” പ്രിയ അരുണിന്റെ പുറകിലേക്ക് നോക്കി .

“‘ ഉണ്ണിക്കുട്ടൻ ..അവൻ പോയി ടീച്ചറെ . ഇപ്പൊ ഒരു വർഷമാകുന്നു . “‘

“‘ ഓഹ് ..സോറി കേട്ടോ . ഞാനറിഞ്ഞിരുന്നില്ലല്ലോ … സാരമില്ല .എല്ലാം ദൈവത്തിന്റെ ഇഷ്ടമല്ലേ . വൈകല്യമുള്ളവർ മരിക്കുമ്പോഴാണ് ചിത്രശലഭങ്ങളായി പുനർജനിക്കുകയെന്ന് കേട്ടിട്ടുണ്ട് . ഉണ്ണിക്കുട്ടനിപ്പോ ഒരു പൂമ്പാറ്റയായി പാറിപ്പറന്നു നടപ്പുണ്ടാവും “‘ പ്രിയ പുഞ്ചിരിച്ചു .

”മോള് വാ .. ഇത് കണ്ടോ ഒരു ചേച്ചി . മോൾക്ക് ചേച്ചി പോകുമ്പോ കൂട്ടാവും മോൾടെ ചേച്ചിയെ പോലെ തന്നെ കണ്ടാൽ മതി കേട്ടോ . ..”‘ അരുൺ ഇന്ദുമോളുടെ കൈ പിടിച്ചു ജിഷയുടെ അടുത്തേക്ക് .നിർത്തി .

“‘ ചേച്ചി … സുഖമാണോ ?”’ഇന്ദു ജിഷയുടെ ശരീരത്തിൽ പരതി . അത് കണ്ടതും ജിഷ അമ്പരപ്പോടെ പ്രിയയയെയും അരുണിനെയും നോക്കി .

”അവൾക്ക് കണ്ണ് കാണില്ല ജീഷേ .”” അരുൺ മെല്ലെ പറഞ്ഞു .

“‘ മൂന്നിൽ പഠിക്കുമ്പോഴാണ് മോൾക്ക് കണ്ണിലൊരു മൂടലുണ്ടായത് . കുറെ ട്രീറ്റ്‌മെന്റ് നടത്തി . ഇനിയൊരു ഓപ്പറേഷൻ കൂടി വേണമെന്ന് പറഞ്ഞിരുന്നു . ക്യാഷിന്റെ പ്രശ്നത്തിൽ അത് മാറ്റി വെച്ചിരിക്കയായിരുന്നു .ഇവിടെയടുത്തൊരാൾ ആണ് ഈ വീട് റെഡിയാക്കി തന്നത് .അദ്ദേഹത്തിന്റെ രണ്ടു പിള്ളേരും ഓട്ടിസം ബാധിച്ചവരാണ് . ഇവിടെയാകുമ്പോൾ എനിക്കിടക്ക് വന്നു പോകാല്ലോയെന്ന് പറഞ്ഞദ്ദേഹമാണ് ഈ വീട് അറേഞ്ച് ചെയ്‌തത്. ഇവൾക്കിപ്പോ വെക്കേഷനാണ് .ഈ വെക്കേഷനിൽ ആ ഓപ്പറേഷൻ നടത്തണമെന്ന് കരുതുന്നു . അദ്ദേഹം സഹായിക്കാമെന്ന് പറഞ്ഞു . “”

Leave a Reply

Your email address will not be published. Required fields are marked *