ദിവ്യാനുരാഗം – 14 Likeഅടിപൊളി  

Kambi Kadha – Divyanuraagam Part 14 | Author : Vadakkan Veettil Kochukunj

Previous Part ]

വൈകിയെന്നറിയാം…കാരണങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട്…അതുകൊണ്ട് കാത്തിരിപ്പിച്ചതിൽ വിഷമം ഉണ്ട്…കൂടുതൽ ഒന്നുമില്ല…എല്ലാവർക്കും സുഖം ആണെന്ന് കരുതുന്നു…

ഒരുപാട് സ്നേഹം…😘😘

അവിടുന്ന് വീട്ടിലേക്കുള്ള യാത്രയിലും അവളെന്റെ കൂടെയുള്ള ഫീൽ തന്നെ ആയിരുന്നു എനിക്ക്…ഈ പെണ്ണെൻ്റെ തലയ്ക്ക് പിടിച്ച മട്ടാണ്…ഒരു വഴക്കിൽ തുടങ്ങിയ ബന്ധം ഇവിടം വരെ എത്തിയത് ആലോചിക്കുമ്പൊ എനിക്കും ഇച്ചിരി കൗതുകം തോന്നുന്നുണ്ട്… പിന്നെ എൻ്റെ കാര്യമല്ലേ കൗതുകം ലേശം കൂടുതൽ ആണ്… മാപ്പാക്കണം മക്കളേ…

അങ്ങനെ ഓരൊന്നൊക്കെ ചിന്തിച്ച് കൂട്ടി വീട് എത്തുമ്പോൾ അച്ഛനും അമ്മയും നേരത്തെ ഹാജരിട്ടിരുന്നു…അതോടെ വണ്ടിയും കേറ്റിയിട്ട് ഞാനും അകത്തേക്ക് കയറി…

” ഹാ വന്നോ… ഈയിടെയായി കറക്കം ഒക്കെ കൂടുന്നുണ്ടല്ലോ മോനേ…. ”

അകത്തേക്ക് കാലെടുത്ത് വെക്കേണ്ട താമസം അമ്മയുടെ ചോദ്യം തേടി എത്തി…അതിന് ആ ഭാഗത്തേക്ക് നോക്കുമ്പോൾ ചായ ഊതി കുടിക്കുന്ന തന്തപടിയുടെ അടുത്ത് എന്നേയും നോക്കി ഇളിച്ചുകൊണ്ടിരിക്കുന്ന പുള്ളിക്കാരിയുടെ തിരുമുഖവും കണ്ടു…

” കറക്കമോ…ഞാൻ കോളേജിൽ തന്നാർന്നു…അതിനുമാത്രം സമയം ഒന്നും ആയില്ലല്ലോ… ”

ഞാൻ അതിന് വല്ല്യ വില കൽപ്പിക്കാതെ അകത്തേക്ക് നടക്കാനൊരുങ്ങി…

” പിന്നേ…മണി 6 വരെ നിനക്ക് ആരാടാ അവിടെ പാഠം എടുക്കുന്നേ…? ”

ഒഴിഞ്ഞുമാറാൻ ശ്രമിച്ചാലും പുള്ളിക്കാരിയുടെ ചോദ്യം വന്നുകൊണ്ടേ ഇരിക്കും…ഇനി ഇവരിത് നേരത്തെ പേപ്പറിൽ എഴുതി വെച്ച് ചോദിക്കുന്നതാണോ…??

” ഒന്ന് ചുമ്മാ ഇരിയടി…6 മണിയൊക്കെ ഞങ്ങൾ ആമ്പിള്ളേർക്ക്… കോളേജ് ടൈം തന്നെയാ… ”

എൻ്റെ അവസ്ഥ കണ്ടത് കൊണ്ടാണോ അതോ പുള്ളിയുടെ ജീവിതത്തിൽ നിന്നും ചികഞ്ഞെടുത്തത് ആണോന്നൊന്നും അറിയില്ല.. എനിക്കും മുന്നേ മറുപടി കൊടുത്തത് അച്ഛനായിരുന്നു…അതിന് അങ്ങേരെ നോക്കി വെൽഡൺ വാസു വെൽഡൺ…എന്ന രീതിയിൽ ഞാൻ ആംഗ്യം കാണിച്ചു…

” ആണോ കോളേജ് കുമാരാ…ദേ എന്നെ കൊണ്ടൊന്നും പറയിക്കല്ലേ…ചെക്കനോട് നേരത്തേം കാലത്തേം വീട്ടിൽ കേറാൻ പറയാതെ അവന് വളം വെച്ച് കൊടുക്കുവാ അങ്ങേര്….അതെങ്ങനാ വിത്തു ഗുണം പത്ത് ഗുണം… “
പ്രിയതമൻ എന്നെ സപ്പോർട്ട് ചെയ്തത് കക്ഷിക്ക് തീരെ ദഹിച്ചില്ലാന്ന് തോന്നുന്നു…

” ഞാനൊരു സത്യം പറഞ്ഞതാണെൻ്റമ്പോ… പിന്നെ എൻ്റെ ഗുണം ഒന്നും ഇവന് കിട്ടിട്ടില്ല…ഉണ്ടായിരുന്നേൽ ഈ സമയത്തും അവനെത്തി കാണില്ലായിരുന്നു… ”

അച്ഛൻ എന്നെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞത് കണ്ടപ്പൊ എനിക്കാകെ കൺഫ്യൂഷൻ ആയി…അല്ല സാധരണ രണ്ടും ഒറ്റക്കെട്ടാണ് ഇന്നിപ്പൊ എന്നോടിത്ര സിമ്പതിക്ക് കാരണം എന്തായിരിക്കും…ഇനിയിപ്പൊ വല്ല കിഡ്നിയും വേണായിരിക്കുവോ…?? അതോ നാളെ തൊട്ട് പുള്ളിക്കാരൻ പണിക്ക് പോകാതെ ഇവിടിരുന്ന് എന്നോട് പണിക്ക് പോയി കുടുംബം നോക്കാൻ പറയുവോ…ഹോ ആലോചിക്കാൻ വയ്യ… കിഡ്നി ആണെങ്കിൽ ഒന്നുകൂടെ നോക്കാർന്നു…പണിക്ക് പോവേണ്ട കാര്യം ആലോചിക്കാൻ വയ്യ…

“എന്താടാ പോത്തേ നിന്ന് സ്വപ്നം കാണുന്നേ… ”

ചിന്തകൾ കാട് കേറിയപ്പോൾ അത് വെട്ടിത്തെളിച്ച് കൊണ്ടുള്ള അമ്മയുടെ ചീറല് കേട്ടതും സ്വബോധത്തിൽ വന്ന ഞാൻ അവരെ നോക്കി ഒന്ന് ഇളിച്ച് കാണിച്ച ശേഷം ഞാൻ റൂമിലേക്ക് വെച്ച് പിടിച്ചു…

പിന്നെ പതിവ് പോലെ സമയം കളയാതെ കുളിച്ച് ഫ്രഷായി ഹോസ്പിറ്റലിലേക്ക് വെച്ച് പിടിക്കാൻ തീരുമാനിച്ചു…അങ്ങനെ ഒടുക്കം ഒരുങ്ങി ഇറങ്ങി ചായ കുടിക്കാൻ ഡൈനിംഗ് ടേബിളിൽ ഇരിക്കുമ്പോൾ നല്ല ചൂട് കല്ലുമ്മക്കായ നിറച്ചത് എൻ്റെ മുന്നിലേക്ക് അമ്മ കൊണ്ട് വെച്ചു…ഓ…അല്ലേലും ഞമ്മള് തലശേരിക്കാർക്ക് ഒരു വികാരമാണല്ലോ ഈ സാധനം…അതിൽ നിന്ന് ഒരണ്ണം എടുത്ത് കഴിച്ചു കൊണ്ട് അമ്മയെ നോക്കി കലക്കി എന്ന് ആംഗ്യംകാണിക്കുമ്പോഴായിരുന്നു അച്ഛൻ്റെ എൻട്രിയും…

” അല്ല എന്നിട്ട് എന്താ ഇന്ദുചൂഡൻ്റെ ഫ്യൂച്ചർ പ്ലാൻസ്സ്… ”

മൂപ്പര് തൊട്ടടുത്തിരുന്ന് നരസിംഹത്തിലെ തിലകൻ കളിച്ചതോടെ എൻ്റെ കഴിക്കാനുള്ള മൂഡ് അങ്ങ് പോയി…അല്ലേലൂം ഈ തൊലിഞ്ഞ ചോദ്യം നേരിടാത്ത ആമ്പിള്ളേരുണ്ടോ കേരളത്തിൽ…??

” അങ്ങനെ ഒന്നുമില്ല… ഇങ്ങനെ ജീവിച്ച് പോയാൽ മതി… ”

ഞാൻ പ്രതേകിച്ച് ഒരു ഭാവ വ്യത്യാസവും വരാതെ മൂപ്പർക്ക് മറുപടി കൊടുത്ത ശേഷം കഴിപ്പ് തുടരാൻ തീരുമാനിച്ചു…

” വേറൊന്നുമല്ല… കോഴ്സ് കഴിയാറായല്ലോ അതുകൊണ്ട് ചോദിച്ചതാ…നിനക്ക് ഏത് മേഖലയിൽ ആണ് താൽപര്യം… “
ഇങ്ങേരെന്നെ ഇത് കഴിക്കാൻ സമ്മതിക്കില്ല… ഇതൊക്കെ കണ്ട് അമ്മ കിണിക്കുന്നുണ്ട്…അത് കണ്ടപ്പൊ മനസ്സിലായി വായ മാത്രേ ഇങ്ങേരുടെ ഉള്ളൂ…ഡയലോഗും സംവിധാനവും ഒക്കെ അവിടുന്നാണെന്ന്…

” അങ്ങനെ എനിക്ക് പ്രതേകിച്ച് ഒരു മേഖലയോടും വല്ല്യ താൽപര്യം ഒന്നുമില്ലാന്നെ…ബാക്കി ഒക്കെ വഴിയെ നോക്കാം…ഇപ്പൊ ഇതൊന്ന് കേറ്റിക്കോട്ടെ… ”

ഞാൻ രണ്ടാളെയും മുഖത്ത് നോക്കി ഒന്ന് ഇളിച്ച ശേഷം മുന്നിലുള്ള പ്ലേറ്റിലേക്കാക്കി പൂർണ്ണ ശ്രദ്ധ…അത് കേട്ടതും രണ്ടാളും ചെറിയ ചിരിയോടെ എൻ്റെ കഴിപ്പും നോക്കി നിന്നു…അങ്ങനെ ഒടുക്കം ചായയും കുടിച്ച് രണ്ടാളോടും യാത്ര പറഞ്ഞ് വീട്ടിന്നിറങ്ങി…

വീട്ടിൽ നിന്നും ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ അവിടെ എത്താറായപ്പൊ 2-3 തവണ ദിവ്യയുടെ കോൾ വന്നിരുന്നു…പക്ഷെ ഞാൻ വണ്ടിയോടിക്കുന്നതിനാൽ എടുത്തില്ല…ഒടുക്കം പാർക്കിംഗ് ഏരിയയിൽ വണ്ടി വെച്ചപ്പോൾ ഞാനവളെ തിരിച്ചു വിളിച്ചു…

” ഹലോ എന്താടോ…ന്താ പറ്റിയേ… ”

ഞാൻ കാര്യം എന്താണെന്നറിയാൻ തിരക്കി…

” ഹേയ് ഒന്നൂല്ല്യ…ചുമ്മാ വിളിച്ചയാ… ”

അവൾ ഒരു കൊഞ്ചലോടെ മറുപടി തന്നു…

” ഒന്നങ്ങ് തന്നാലുണ്ടല്ലോ…അവൾടെ വിളി കണ്ടാ പേറ്റുനോവെടുത്ത് ഇരിക്കുമ്പോലാ…ചുമ്മാ വിളിച്ചതാ പോലും… ”

അവൾടെ കൊഞ്ചല് കേട്ടതും ഞാൻ ഒരു കപട ദേഷ്യം അഭിനയിച്ചു…പക്ഷെ അതിന് മറുപടിയായി വന്നത് അവൾടെ കുണുങ്ങി ചിരി ആയിരുന്നു…

” കിണിക്കല്ലേ പെണ്ണേ… ”

ഞാൻ പാർക്കിംഗ് ഏരിയയിൽ നിന്നും റൂം ലക്ഷ്യമാക്കി അവളോട് സംസാരിച്ച് കൊണ്ട് നടന്നു…

” ന്താ എനിക്ക് ചിരിച്ചൂടേ…അല്ല ഹോസ്പിറ്റൽ എത്തിയോ… ”

മറുതലയ്ക്കൽ അതേ ചിരിയുടെ അകമ്പടിയോടെ അവൾടെ മറുചോദ്യം

” ഇതാ ഇപ്പൊ കയറുന്നേ ഉള്ളൂ… പിന്നെ ഇയാള് സത്യത്തിൽ വെറുതേ വിളിച്ചതാണോ… ”

2-3 തവണ വിളിച്ചത് കൊണ്ടായിരിക്കാം എൻ്റെ ഉള്ളിൽ നിന്നും ആ ചോദ്യം വന്നത്…

” ഹാ മോനേ…എനിക്കെന്റെ ചെക്കനെ ചുമ്മാ വിളിച്ചൂടെ… ”

അവൾടെ കൊഞ്ചികോണ്ടുള്ള സംസാരം കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു ഫീൽ ആയിരുന്നു….

” അയ്യോ…വിളിച്ചോ വിളിച്ചോ…മാഡം അല്ലാതെ നമ്മളെ ഒക്കെ വേറെ ആര് വിളിക്കാനാ… “
ഞാനും തിരിച്ച് അതേ രീതിയിൽ മറുപടി കൊടുക്കാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *