ദിവ്യാനുരാഗം – 14 1അടിപൊളി  

എന്നെ ഉപദേശിക്കാൻ നോക്കിയ അച്ഛനെ നൈസ് ആയി അമ്മയൊന്ന് കളിയാക്കി വിട്ടു…അതോടെ അവിടെ ഒരു കൂട്ട ചിരി മുഴങ്ങി…അച്ഛൻ ആണേൽ ആകെ ചമ്മി നാറുകയും ചെയ്തു…

” പക്ഷെ ആൻ്റി നിങ്ങൾ ഇവൻ്റെ കാര്യം അറിഞ്ഞപ്പോൾ ഉള്ള മട്ടും ഭാവവും ഒക്കെ കാണണമായിരുന്നു….ഞാൻ തന്നെ പേടിച്ച് പോയി… ”

അച്ഛൻ നൈസ് ആയി ഒന്ന് സൈഡ് ആയപ്പൊ എനിക്കിട്ട് വെക്കാൻ നന്ദു മറന്നില്ല..

” അതല്ലേലും അങ്ങനാടാ ഈ ചെക്കൻ…എനിക്കൊരു പനി വന്നാ ഉറക്കം കളഞ്ഞ് കാവലിരിക്കുന്ന ടീമാ… ”

അമ്മ എൻ്റെ സ്വഭാവം എല്ലാർടേം മുന്നിൽ തുറന്ന് കാട്ടിയതും നേരത്തെ ഉള്ള അച്ഛൻ്റെ സ്ഥാനത്ത് ഇപ്പൊ ഞാനായി…ദിവ്യയെ നോക്കിയപ്പോൾ പെണ്ണ് വാ പൊത്തി എന്നെ കളിയാക്കി ചിരിക്കുന്നുണ്ട്…

” അത് അല്ലേലും സ്നേഹം ഉള്ള മക്കൾ അങ്ങനെയാ… ”

ഞാൻ വാദം തള്ളി അമ്മയുടെ കൈയ്യുടെ മീതെ ഒരുമ്മ കൊടുത്തു…

” ആണോ…എന്നാ എൻ്റെ പൊന്ന് മോൻ തൽകാലം സ്നേഹിച്ചത് മതി…വേഗം കോളേജിലേക്ക് വിട്ടോ…ഞാൻ വീട്ടിലോട്ട് പോകാൻ ഇറങ്ങുവാ… ”

അമ്മയെൻ്റെ കവിളിനൊരു തട്ട് തന്ന ശേഷം ചിരിച്ചുകൊണ്ട് പറഞ്ഞു…

” അതെന്താ.. ഞാനും വരാം വീട്ടിലോട്ട്… ”

ഞാൻ പിള്ളാരെ കണക്കെ വാശിയിട്ടു…

” ഒരെണ്ണം അങ്ങ് തരും… മര്യാദയ്ക്ക് പോകാനാ പറഞ്ഞേ…എനിക്കൊരു കൊഴപ്പവുമില്ല…അവൻ കൂട്ട് വരാൻ നിക്കുന്നു… ”

അമ്മ ബെഡ്ഡിൽ നിന്നും എഴുന്നേറ്റ് എൻ്റെ നേരെ തിരിഞ്ഞു…ഞാനും വീട്ടിലേക്ക് വരാം എന്ന് എത്ര പറഞ്ഞിട്ടും പുള്ളിക്കാരി വഴങ്ങിയില്ല…ഒടുക്കം ഞാൻ തോൽവി സമ്മതിച്ചു കൊടുത്തു…അങ്ങനെ അച്ഛൻ്റെ ബൈക്കിന്റെ കീയും വാങ്ങി കാറ് പുള്ളിക്കാരന് കൊടുത്ത് അവിടുന്ന് ഇറങ്ങാൻ തീരുമാനിച്ചു…

” എന്നാ മാഡം ഞങ്ങളും ഇറങ്ങുവാ…നൈറ്റ് ഡ്യൂട്ടിക്ക് കേറണ്ടേ… “
ഞങ്ങൾ ഇറങ്ങാൻ തുടങ്ങിയതും ശ്രദ്ധ അമ്മയോടായി പറഞ്ഞു…

” എന്നാ മക്കളും ഇറങ്ങിക്കോ…എൻ്റെ മോൾക്ക് ക്ഷീണം ഒന്നുമില്ലല്ലോ… ”

ശ്രദ്ധയോട് മറുപടി പറഞ്ഞ ശേഷം രണ്ടാമതായി അമ്മ ദിവ്യയുടെ കവിളിൽ വാത്സല്യപൂർവ്വം തലോടി കൊണ്ട് ചോദിച്ചു…അത് കണ്ടപ്പൊ എനിക്കിച്ചിരി കുശുമ്പ് തോന്നി…മനുഷ്യൻ അല്ലേ പുള്ളേ…

” ഹേയ് ഇല്ല മാഡം…ഞാൻ ഓക്കെയാ…മാഡം റെസ്റ്റ് എടുക്കണം… ”

അവൾ അമ്മയ്ക്ക് സ്നേഹത്തോടെ മറുപടി നൽകി…

” ഹാ…എന്നാ മക്കൾ എറങ്ങിക്കോ… ”

അമ്മ അവരെ നോക്കി പറഞ്ഞ ശേഷം എൻ്റെയും നന്ദുവിൻ്റേയും നേരെ തിരിഞ്ഞു…

” എന്നാ നിങ്ങളും വീട്ടോടാ…പിന്നെ രണ്ടും കോളേജിൽ തന്നെ എത്തണം…കേട്ടോ… ”

അമ്മ ഞങ്ങളുടെ രണ്ടിൻ്റേം സ്വഭാവം അറിയുന്നത് കൊണ്ട് ചിരിച്ചുകൊണ്ട് ഉപദേശം പോലെ പറഞ്ഞു…അതിന് ഞങ്ങള് രണ്ടും ഇളിച്ചുകൊണ്ട് ചോട്ടാ ഭീമിലെ ദോലു-ബോലുവിനെ പോലെ ഒരുപോലെ തലയാട്ടി…അങ്ങനെ ഞങ്ങൾ നാലും അവിടെ നിന്നും ഇറങ്ങി…അമ്മയും അച്ഛനും പ്രഷർ നോക്കിയതിൻ്റെ ടെസ്റ്റ് റിസൾട്ട് വാങ്ങി ഇറങ്ങും എന്ന് പറഞ്ഞു…

അവിടുന്ന് ഇറങ്ങി ഒപ്പം നടക്കുമ്പോൾ ഒന്നും നന്ദുവും ശ്രദ്ധയും ഉള്ളതുകൊണ്ട് ഞങ്ങൾ ഒന്നും സംസാരിക്കാൻ നിന്നില്ല…ഒരു ചമ്മൽ അതുതന്നെ…ആദ്യം ആയത് കൊണ്ടാവാം..ഒടുക്കം ശ്രദ്ധയും നന്ദുവും പാർക്കിംഗിന് ഉള്ളിലേക്ക് വണ്ടി എടുക്കാൻ പോയപ്പോൾ ഞാനും ദിവ്യയും പുറത്ത് നിന്നപ്പോഴാണ് ഞാൻ ദിവ്യ കുട്ടിയെ മൈൻ്റാക്കിയത്…

” എന്താണ് ഒരു മിണ്ടാട്ടം… ”

ഞാൻ അവളെ തോണ്ടി കൊണ്ട് ചോദിച്ചു…

” ഇയാൾക്കല്ലെ നമ്മളെ ഒന്നും മൈൻ്റ് ഇല്ലാത്തത്….

അവൾ ഒരു കപട ദേഷ്യം മുഖത്ത് വരുത്തി കൊണ്ട് മറുപടി പറഞ്ഞു…

” ശ്ശെടാ…അങ്ങനെ പറയല്ലേ…എൻ്റെ ദിവ്യ കുട്ടിയെ അല്ലാതെ ആരെയാ ഞാൻ മൈൻ്റ് ചെയുകാ…പിന്നെ അവരുടെ മുന്നിൽ മിണ്ടാനൊക്കെ ഒരു ചമ്മൽ… ”

ഞാൻ അവളുടെ കൈയ്യിൽ കൈ കൊർത്തു കൊണ്ട് പറഞ്ഞു…അതോടെ പെണ്ണിന്റെ മുഖത്തൊരു നാണം വിരിഞ്ഞു…

” അല്ല ഇയാളെന്തിനാ ഇവിടേക്ക് വന്നേ…ഇയാൾ ഉണ്ടായിരുന്നോ അമ്മ തലകറങ്ങി വീഴുമ്പൊ… “
ഞാൻ അവളുടെ ഡ്യൂട്ടി ടൈം അല്ലാത്തത് കൊണ്ട് കാര്യം തിരക്കി…

” ഞങ്ങൾ ഡേ ഷിഫ്റ്റ് നൈറ്റ് ആക്കാൻ വേണ്ടി വന്നതാ…അപ്പോഴാ മാഡത്തിന് വയ്യാഞ്ഞെ… പിന്നെ ബ്ലഡ് ഒക്കെ കൊടുത്ത് മാഡത്തിൻ്റെ അടുത്ത് നിന്നു… ”

Leave a Reply

Your email address will not be published. Required fields are marked *