നഗ്നസത്യം – 2 1

കഷ്ടകാലത്തിനു അന്ന് അവളോട് അത് ചോദിക്കാൻ ഞാൻ മറന്നു…

കത്രിന ചേട്ടത്തിക്ക് അറിയുമോ?

ചോദിച്ചു നോക്കാം…

ചേട്ടത്തി…

കത്രിന ചേട്ടത്തി..

എന്തോ…

ഞാൻ : ചേച്ചിക്ക് നിത്യയുടെ വീട് എവിടെയാണെന്ന് അറിയുമോ?

കാത് : ഉം…ഡയറക്ടറിയിൽ നോക്കേണ്ടി വരും…

ഞാൻ : ഡയറക്ടറിയോ 😱?

കാത് : നിക്ക്, ഒന്ന് നോക്കിട്ടു പറയാം..
അവർ നേരെ ലിവിങ് റൂമിലേക്ക് പോയി..

ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു കടലാസ് തുണ്ടുമായി അവർ വന്നു..

കാത് : ഇതാണ് അഡ്രെസ്സ്.. അവൾ ആദ്യമൊക്കെ ബാറിലായിരുന്നു ജോലി..

ഞാൻ ഒന്ന് ഞെട്ടി..

ബാറിലോ…

ആ, അതെ, പക്ഷെ ആള് ശുദ്ധയായിരുന്നു കേട്ടോ…

ഞാൻ മനസ്സിൽ : നിത്യ, എന്തായിത്…

ശെരിയാണ്, അവൾക്കു പഠിത്തത്തിൽ അത്ര താല്പര്യമില്ല.. സ്വന്തമായി ഒരു ബേക്കറി കട തുടങ്ങണമെന്നായിരുന്നു ആഗ്രഹം.. പക്ഷേ ഇത്രയും കഷ്ടപ്പെട്ട്…

ഞാൻ ആ തുണ്ട് വാങ്ങി..

അതിലെഴുത്തിയിരിക്കുന്ന അഡ്രസ്സിൽ പോവാൻ ഞാൻ തീരുമാനിച്ചു..

ഞാൻ സമയം നോക്കി..

6:30 pm

________________

ഞാൻ ആ കടലാസിൽ ഉള്ള അഡ്രസ്സിൽ പോവാൻ തീരുമാനിച്ചു…

ഞാൻ അങ്ങനെ ആ സ്ഥലത്തെത്തി…

ഒരു കൊച്ചു അപാർട്മെന്റ്..

മര്യാദക്ക് ഒരു കോമ്പൗണ്ട് പോലുമില്ല..

ഇരുട്ടിൽ കത്തിച്ചു വച്ച മെഴുകുതിരി നാളാമെന്നപോലെ ഒരു സ്ട്രീറ്റ് ലൈറ്റ്..

ഞാൻ മെല്ലെ ആ വീടിലേക്ക് നടന്നു..

പെട്ടന്ന്, എവിടെ നിന്നറിയില്ല അവിടെ കറുത്ത ഡ്രെസ്സിട്ട ഒരാൾ പ്രത്യക്ഷപെട്ടു!…

അയാൾ കൈയിൽ എന്തോ ഒരു ആയുധം കരുതിയിരുന്നു..

അയാൾ വേഗത്തിൽ ആ വീടിന്റെ വാതിലിൽ എത്തി…

ഇനി ഇയാളായിരിക്കുമോ നിത്യയെ…

ഞാൻ ശാരീരികമായും മാനസികവുമായും തയ്യാരാരെടുത്തു..

എന്നിട്ട് അയാൾക്കു നേരെ കുതിച്ചു..

പക്ഷേ ഒരു കുഴപ്പം പറ്റി..

സ്ട്രീറ്റ് ലൈറ്റ് എന്റെ പിന്നിലെത്തിയപ്പോൾ നിഴൽ എന്റെ മുൻപിൽ വന്നു..

കൃത്യം അത് ആ വാതിലിൽ പ്രതിഫലിച്ചു..

അത് കണ്ട് അപകടം മണത്ത അജ്ഞാതൻ നിമിഷനേരം കൊണ്ട് ചവിട്ടി വീഴ്ത്തി..

ചവിട്ടിന്റെ ശക്തിയിൽ ഞാൻ തെറിച്ചു വീണു…

അയാൾ വീടിന്റെ ഒരു ഭാഗത്തു കൂടെ പുറത്തേക്ക് ഓടി ..

ഞാൻ പിന്നാലെ വിട്ടു…

അയാൾക്കു നല്ല വേഗതയുണ്ട്…

കുറച്ചു മുൻപിലായി ഒരു പാർക്കിന്റെ വേലിയിൽ തടഞ്ഞു അയാൾ നിന്നു..

അവിടെ അടുത്തായി കിടന്ന വടി ഞാനെടുത്തു..

എന്തിനും തയ്യാറായി ഞാൻ നിന്നു..

കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ആ വേലിക്കു കുറുകെ ചാടാൻ ഉള്ള ഒരു അനാവശ്യ ഉദ്യമത്തിന് ശ്രമിച്ചു..
ഈ അവസരം മുതലാക്കി ഞാൻ സർവ ശക്തിയുമെടുത്തു അയാളുടെ തുടയിൽ ആഞ്ഞടിച്ചു..

ഒരു ആർത്താനാദത്തോടെ അയാൾ നിലത്തു മലർന്നടിച്ചു വീണു..

ആ സമയം ഞാൻ മുട്ടുകൾ കൊണ്ട് അയാളുടെ നടുവിൽ ഇരുന്നു..

എന്നിട്ട് ആ മുഖമൂടി വലിച്ചുരി…

ഞാൻ :അജിത്😱😨!!….

നീയെന്താ ഇവിടെ?..

അജിത് : നിന്റെമ്മയെ കെട്ടിക്കാൻ…

ഞാൻ :എന്നിട്ട് എനിക്കു പുതിയ അച്ഛനെ കണ്ടുപിടിച്ചോ?

ഇല്ല, കണ്ടുപിടിക്കാം..എന്റെ മൈ@₹&&##-=-%-(‘!://()*##₹±•^[[£[[•××÷…മോനെ 😡😡🤬🤬

ഞാൻ :ഹോ 😵😵😵😵‍💫😵‍💫😳🥺

ഇതിന് മാത്രം ഞാൻ എന്ത്‌ തെറ്റാ ചെയ്തേ?

അവന്റെ ശരീരത്തിൽ നിന്നു മദ്യത്തിന്റെ ഗന്ധമുയർന്നു..

അജിത് : നീയെന്തിനാ ഇവിടെ വന്നത്?

അതിനു എനിക്കുത്തരം മുട്ടി..

എന്റെ അവസ്ഥ കണ്ടിട്ട് അവനും പൊട്ടി ചിരിച്ചു..

നീ വന്നത് എന്തിനാണോ അതിനു വേണ്ടി തന്നെയാണ് ഞാനും ഇവിടെ വന്നത്…😁

അജിത് ഒന്ന് നിർത്തികൊണ്ട് തുടർന്നു…

നിന്നെ എനിക്കു എന്താണെന്നറിയില്ല ഒരു വിശ്വാസം പോലെ…ഇനി നമുക്ക് ഒന്നിച്ചു മുൻപോട്ടു പോവാം..

ഞാനും അതിനു സമ്മതം മൂളി..

കൂടെ ഒരാൾ ഉള്ളത് നല്ലതാണ്..

അജിത് :അപ്പോൾ നമുക്ക് അകത്തു കയറിയാലോ?

ഞാൻ : അപ്പൊ വാതിൽ താൻ പൊട്ടികുമോ ?

അജിത് : അതിൽ ഞാൻ എക്സ്പെർട്ട് അല്ലെ 🤣..

നമ്മൾ ചിരിച്ചു..

________________

അജിത് നിത്യയുടെ അപാർട്മെന്റ് വാതിൽ പൊട്ടിച്ചു..

ഞാൻ ശ്രദ്ധിച്ചു അകത്ത് കയറി..

അകത്തു കൂരാക്കുരിരുട്ടായിരുന്നു..

അകത്തെ ലൈറ്റ് ഓണാക്കി..

അജിത് : ഇനി എന്താ ചെയ്യേണ്ടത്?

Leave a Reply

Your email address will not be published. Required fields are marked *