നഗ്നസത്യം – 2 1

ഞാൻ : അത് ശെരി, ഒരു പ്ലാനുമില്ലാതെയാണോ ഈ പണിക്കു വന്നത്?

അജിത് അല്പം ദേഷ്യത്തോടെ : തന്റെ പ്ലാൻ എന്താ?

ഞാൻ : നിത്യയുടെ റൂം..

അജിത് : മുകളിലാണ്..

ഞാൻ : അത് ശെരി,അപ്പൊ ഇടക്ക് വരാറുണ്ടല്ലേ?

അജിത് : ഈ അടുത്താണ് നമ്മൾ തമ്മിലുള്ള ബന്ധം അല്പം വഷളായത് ..

നമ്മൾ പടികൾ കയറി…

അവളുടെ റൂമിലെത്തി..

പിങ്ക് നിറത്തിലുള്ള ബാർബി ഹൗസിനെ ഓർമിപ്പിക്കുന്ന രീതിയിൽ ആയിരുന്നു..

അജിത് : ഇനി?
ഞാൻ : ഇവനെക്കൊണ്ട്…പരിശോധിക്കണം.. 😡

ഞാൻ അവളുടെ മുറിയിൽ കയറി മുക്കിലും മൂലയിലും പരിശോധന തുടങ്ങി…

ആദ്യം അലമാര തുറന്നു നോക്കി.. എന്തോ ഭാഗ്യം കാരണം അത് ലോക്ക് ചെയ്തില്ലായിരുന്നു…

അതിൽ മുഴുവൻ അവളുടെ തുണിയും മറ്റുമായിരുന്നു…

അവൾ ഉപയോഗിക്കുന്ന പെർഫ്യൂംന്റെ സൗരഭ്യ അവിടമാകെ പരന്നു..

കുറച്ചു നേരം ഞാനത് ആസ്വദിച്ചു കൊണ്ട് നിന്നു..

പെട്ടന്ന് എന്റെ ശ്രദ്ധ അവിടെ വച്ചിരിക്കുന്ന ഒരു ടെഡി പാവയിൽ പെട്ടു…

അതിനെ സൂക്ഷിച്ചു നോക്കിയപ്പോൾ അത് ഞാൻ കണ്ടു…

ഓഹ് മൈ ഗോഡ്.. 😳😳

അജിത് :എന്താ എന്ത് പറ്റി??

ഞാൻ ആ പാവയ്യെടുത്ത് അജിത്തിനെ കാണിച്ചു..

ഇത് ആരാ ഇവിടെ വച്ചത്?

അജിത് : അ.. അറിയില്ല…

ഒരു പാവ വച്ചതാണോ ഇത്ര വലിയ പ്രശ്നം?

ഞാൻ : പാവ വയ്ക്കുന്നത് പ്രശ്നമല്ല.. പക്ഷേ ഇത്..

അജിത് : ഇതെന്താ പാവയല്ലേ 😡?

ഞാൻ : സൂക്ഷിച്ചു നോക്കിട്ട് പറ.. എന്താ ഇതെന്ന്…

അജിത് ഒരു കിളി പാറിയ രീതിയിൽ എന്നെ നോക്കി, എന്നിട്ട് പറഞ്ഞു..

താൻ തന്നെ പറ..

ഇത് ഒരു സ്പയ്‌ ക്യാമറ ആണ്..

അത് കേട്ട് അജിത് ഒന്ന് ഞെട്ടി എന്നിട്ട് വീണ്ടും സൂക്ഷിച്ചു നോക്കി..

ആ പാവയുടെ കണ്ണുകൾ…

മറ്റാരുടെയോ മൂന്നാം കണ്ണ്..

അജിത്തിന്റെ കണ്ണുകൾ ചുവന്നു തുടുത്തു..

ഏത് പുന്നാര മോനായിരിക്കും ഇത് …😡

ഞാൻ :അതറിയുമായിരുന്നെകിൽ കേസ് തീർന്നില്ലേ…മാത്രമല്ല ഈ പണി ചെയ്തവനേക്കാളും കൂടുതൽ നമുക്ക് ആവശ്യം നിത്യയെയാണ്..

അജിത് ഒരു ദീർഘാനിശ്വാസമെടുത്തു..

ഇനി എന്ത്‌..

ഞാൻ : നമ്മുടെ പണി ഇവിടെ തീർന്നില്ല…

ഞാൻ വീണ്ടും എന്റെ പരിശോധന തുടർന്നു…

ഞാൻ ബെഡ്‌റൂമിനടുത്തുള്ള കബോർഡ് തുറന്നു..

അതിൽ ഒരു ഡയറി കണ്ടു..

ഞാൻ അത് അജിത്തിനെ കാണിച്ചു…

അജിത് : നീ വായിക്ക്..

ഞാൻ : ഞാനോ 😳

അജിത് : ആ 😡

ഞാൻ ആ ബുക്ക്‌ തുറന്നു..

പലതിലും ചില കണക്കുകളും ചില നോട്ടുകളും മറ്റുമായിരുന്നു…
അവസാനം എഴുതിയ ഒരു കുറിപ്പ് അജിത്തും കൂടെ കേൾക്കാൻ വേണ്ടി വായിച്ചു..

ഞാൻ ഒരു ജീവിതം സ്വപ്നം കണ്ടിരുന്നു.. എല്ലാവരും സന്തോഷത്തോടെ എന്റെ കല്യാണത്തിൽ വരുന്ന സ്വപ്നം.. കുട്ടികാലം മുതൽക്കേ മനസിലെ ഉള്ളറകളിൽ ഒളിപ്പിച്ചു നടന്ന സ്വപ്നം.. അത് പോലെത്തന്നെ എന്റെ പ്രിയനെക്കുറിച്ചും…

പക്ഷെ…

ഞാൻ അതിനു താഴെയുള്ള പാരഗ്രാഫ് വായിച്ചപ്പോൾ ഒന്ന് നടുങ്ങി..

അജിത് : എന്താടാ നാവിറങ്ങിയോ 😡

ഞാൻ : പക്ഷെ.. എന്റെ സ്വപ്നങ്ങളെല്ലാം തകർന്നു…ഈ നിമിഷം എന്റെ അടുക്കpm. എന്റെ ചേട്ടനുണ്ടായിരുനെകിൽ.. ആദ്യമൊന്നും ഞാനത് വിശ്വസിച്ചില്ല.. ഇന്ന് അർമാൻ വേറൊരു പെണ്ണിന്റെ കൂടെ…

ഡും..

ഞാൻ ഒന്ന് അജിത്തിന്റെ അടുക്കൽ നോക്കി…

അവൻ കൈ ചുരുട്ടി ചുവരിൽ അടിച്ചതായിരുന്നു…

അജിത് :ഞാൻ പോവാ..

ഞാൻ :എങ്ങോട്ടാ..

അജിത് : എന്റെ അളിയനെ ഒന്ന് സത്കരിക്കാൻ.. 😡😡

ഞാൻ : ഡാ, മണ്ടത്തരമൊന്നും ചെയ്യരുത്.. ഇന്ന് അവിടെ ഉണ്ടാക്കിയത് കൊണ്ടൊന്നും മതിയായില്ലേ നിനക്ക്😡

അജിത് : ഇതിന് എനിക്ക് പകരം ചോദിച്ചേ തീരു…

ഞാൻ തിരിച്ചെന്തെകിലും പറയുന്നതിന് മുൻപേ അവൻ അവിടെ നിന്നു ഇറങ്ങി പോയി…

ഇനി…

അടുത്തതെന്ത്…

ഞാൻ എന്താണ് ചെയേണ്ടതെന്നറിയാതെ കുറച്ചു നേരം അവിടെ തന്നെ ഇരുന്നു…

മനസാക്കേ ഒന്ന് മന്ദീഭവിച്ച അവസ്ഥ..

പിന്നെ ഞാൻ വീണ്ടും സ്വബോധത്തിൽ തിരിച്ചു വന്നു…

ഞാൻ സമയം നോക്കി

8:30 pm

ഞാൻ അവിടെ നിന്നു ഇറങ്ങാനൊരുങ്ങവേ പുറത്തു നിന്ന് ആരോ റൂമിലേക്കു കയറി വരുന്ന ശബ്ദം കേട്ടു..

എനിക്കെന്തകിലും ചെയ്യാൻ കഴിയുന്നതിനു മുൻപേ ഒരാൾ അവിടെ വന്നു…

Leave a Reply

Your email address will not be published. Required fields are marked *