പൈങ്കിളിച്ചെമ്മാനം – 1

എന്തോ നല്ല കാര്യം കേൾക്കാനെന്ന

പോലെ.

“അത് പിന്നെ ഓർക്കാതിരിക്കുമോ..

നീ മറന്നാലും ഞാൻ മറക്കുമോ…”

ഞാനെന്റെ തണുപ്പെല്ലാം മാറ്റി വെച്ച്

ആവേശത്തോടെ പറഞ്ഞു തുടങ്ങി.

“എന്ത് രസമായിരുന്നല്ലേ…

വലുതാവണ്ടായിരുന്നു..”

“ശരിയാ … വലുതാവണ്ടായിരുന്നു..”

ഞാനും ദീർഘ നിശ്വാസത്തോടെ

ശരിവെച്ചു..

“നിനക്ക് അന്നത്തെ എന്താ

ഏറ്റവും ഓർക്കാനിഷ്ടം..”

“നമ്മുടെ ട്യൂഷൻ ക്ളാസ് … പിന്നെ

സ്കൂളിലെ ഓണാഘോഷ മത്സരം”

ഞാൻ മനപ്പൂർവ്വമെന്നോണം പറഞ്ഞു.

ട്യൂഷൻ ക്ളാസിലെ ഓർമകൾ കഴിഞ്ഞാൽ ഓണാഘോഷ മത്സരങ്ങൾ

ഇഞ്ചോടിഞ്ച് വാശിയോടെ നേർക്കുനേർ മത്സരിച്ചത് സുഖമുള്ള

അനുഭവങ്ങളായിരുന്നു..

“മം.. നിനക്കാ ഉറിയടി ഓർമയുണ്ടോ..”

ദൈവമേ ഇവളെന്താണിങ്ങനെ..!?

നിലാവത്തഴിച്ചിട്ട കോഴികളെപ്പോലെ

എല്ലാവരും ഉറിയടിച്ചപ്പോൾ ഒന്നും

രണ്ടും സ്ഥാനത്ത് വന്നത് ഞങ്ങൾ

രണ്ടു പേരായിരുന്നു.. അന്ന് കുട്ടിയിടിച്ച്

വീണ് കെട്ടി മറിഞ്ഞ് കിടന്നതിന്റെ

സുഖം ഞാനൊരിക്കലും മറന്നിട്ടില്ല..

ആകെക്കൂടി അവളുടെ പച്ചപുതച്ച

മൃദുമേനിയുടെ മണം നുകർന്ന്

രോമാഞ്ചം വന്ന് കിടന്നു പോയ
ഏക നിമിഷങ്ങളാണത്.! ഉറിയടി

സമയം ആയത് കൊണ്ട് മാത്രമാണ്

മുഖത്തടി കിട്ടാതെ രക്ഷപ്പെട്ടത്….

പക്ഷെ ആ കിടന്നുരുളലും അത്

കഴിഞ്ഞുള്ള അവളുടെ മുഖത്തെ

നാണം ചുവപ്പിച്ച കോക്രി കാണിക്കലും

മാത്രം മതിയായിരുന്നു എന്റെ

ആ യൗവ്വന രാത്രികൾക്ക് ചൂട്

പകർന്നുറങ്ങാൻ!!!

“അതിന് ഞാനന്ന് തന്നെ സോറി

പറഞ്ഞില്ലേ ടി…” ഞാൻ വെറുമൊരു

പകൽ മാന്യൻ ഉണ്ണാക്കനായി.

“ ഹാ.. അന്ന് സോറി.. ഇന്നതൊക്കെ

ഓർക്കുമ്പോ.. നല്ല രസ വെടാ””

ഏ..ങ്.!? ഇവൾക്കതൊക്കെ ഇഷ്ടം

ആയിരുന്നോ..!?

“ഞാൻ വിചാരിച്ചു നിനക്കന്ന്

ഒട്ടും ഇഷ്ടമായില്ലെന്ന്…””

““ഓ..നീയായിരുന്നത് കൊണ്ട്

എനിക്കിഷ്ടമായിരുന്നെടാ..പിന്നെ

ഓർക്കുമ്പോഴൊക്കെ ഇഷ്ടം

കൂടിയിട്ടെയുള്ളു…!”” അവളുടെ

മൊഴിയൊരു തേൻ പുഴ പോലെ……….;

എന്റെ ഹൃദയ പളുങ്ക് മല പൊട്ടിച്ചിതറുന്നു..!!!

“എന്താ…. ടാ… നിനക്കതൊക്കെ

ഇഷ്ടമല്ലായിരുന്നോ..” തൊണ്ട വിറച്ച്

എന്റെ മറുപടി വരാതിരുന്നപ്പോൾ

അവള് തന്നെ വീണ്ടും സന്തോഷ മൗനം

മുറിച്ചു.

“പിന്നെ… എനിക്കതൊക്കെ

എന്തിഷ്ടമായിരുന്നു നിധി ..പക്ഷെ”

ഞാൻ വിക്കി വിക്കി ശബ്ദത്തെ

പുറത്തേക്ക് വിട്ടു..

“പക്ഷെ…!?”

“നിനക്കതൊക്കെ ഇഷ്ടമായിരുന്നെന്നും .. എല്ലാം ഓർത്തിരിക്കുന്നു ന്നും,

അറിയുമ്പോ..”

“എനിക്കെല്ലാം ഓർമയുണ്ടെടാ..”

അവളുടെ ശബ്ദം മധുവായ്

നിറഞ്ഞു..

“നിധു അപ്പോ ഞാൻ കണ്ണടച്ച്

പറയുന്നത് നിനക്കോർമയുണ്ട്

എന്ന് പറഞ്ഞത് സത്യമാണോ..!?”

ചോദ്യത്തിൽ എന്റെ തൊണ്ട വരണ്ടു!

“പിന്നെ… അപ്പോഴല്ലേ നിനക്ക്

എന്നോടുള്ള ഇഷ്ടം കൂടി കണ്ണ്

കാണാതാവുന്നത്…!!!!!””””

ഓഹ്.. മൈ…! ഞാനെന്താണി

കേൾക്കുന്നത് അവൾക്കെല്ലാം

മനസിലായിരുന്നു..!

“നിധു നിന്നെ ഇഷ്ടപ്പെടാൻ എത്ര

ആളുകളായിരുന്നു..പിന്നെ ..” ഞാൻ

ഒരു നിമിഷം രമണനായി ആട്

മേയ്ക്കാൻ പോയി….

“ ഏതാളുകൾ…”

“നിനക്കോർമയില്ലേ.. ഞാൻ തന്നെ

നിന്റടുത്ത് പലരുടെയും ശുപാർശ

കത്തുമായി വന്നത്. …പിന്നെ എന്റെ

ചേട്ടൻ പോലും..”” ഞാനാകെ

വികാരാധീനനായി ഒന്ന് നിർത്തി.

“ ചേട്ടന്റെ എന്താടാ ..”

“ചേട്ടൻ നിനക്കെഴുതിയ കത്തുകൾ

വായിച്ചിട്ട് ഞാനെത്രയോ ചിരിച്ചിട്ടുണ്ട്

എന്നറിയുമോ.!” ഞാൻ കഷ്ടപ്പെട്ട്

പൊട്ടൻ ചിരി ചിരിച്ചു.

“ഉ….ഹും..പക്ഷേ നീ എന്നിട്ടും

എന്നോട് ഒരിക്കലും ഇഷ്ടമാണെന്ന്

പറഞ്ഞില്ലല്ലോ..” അവളുടെ ശബ്ദം

നേർത്ത മർമ്മരം പോലെ..

“നിന്നെ ഇഷ്ടപ്പെടാൻ ഞാൻ
ആരായിരുന്നു..നിധു..” യുഗങ്ങൾക്കപ്പുറത്ത് നിന്ന് എന്റെ

ഗദ്ഗദം പുറത്ത് വന്നു..

“അതെന്താടാ നിനക്കങ്ങനെ

തോന്നാൻ!?”

“നിധു നിനക്കറിയില്ലേ, നീയൊരു

മിടുക്കി, ഞാനൊരു ശരാശരിക്കാരൻ

മാത്രമല്ല നിന്നെ ഇഷ്ടപ്പെടാൻ എത്ര

ആൺകുട്ടികളാ പുറകേ…””

“അതുകൊണ്ട് ..”

“നിനക്ക് സാദാ സൗഹൃദത്തിനപ്പുറം

വേറൊന്നുമുണ്ടാവാൻ വഴിയില്ല..

എന്ന് ഞാൻ കരുതി…” ഞാനറിയാതെ

എന്റെ നാവ് ഹൃദയത്തിന്റെ അറകൾ

തുറന്നു കൊണ്ടിരുന്നു…

“എന്നാ … ഇപ്പോ പ്പറയെടാ..നിനക്ക്

എത്രയിഷ്ടമായിരുന്നു എന്നെ..”

അവളുടെ ശബ്ദം ചിലമ്പിച്ചു….

“നിധു..നിന്റെടുത്തിരുന്ന് പഠിക്കുമ്പോൾ

നിന്റെ പാട്ട് കേൾക്കുമ്പോൾ.. നമ്മൾ

മത്സരിക്കുമ്പോൾ… പ്രൊജക്ട്

ഡിസ്കസ് ചെയ്യുമ്പോൾ.. ഹോം വർക്ക്

പകർത്തുമ്പോൾ … പിന്നെ നിനക്ക്

ഓർമയുണ്ടോ നിന്റെ ക്രീം കളർ

ചുരിദാറ് ,നീല മിഡിയും ടോപ്പും

പിന്നെ എനിക്കേറ്റവും ഇഷ്ടപ്പെട്ട

ആ പച്ചപ്പാവാടയും ബ്ളൗസുമിട്ട്

നീ…”” ഞാൻ ഒരു പതിനെട്ടുകാരന്റെ

ചാപല്യത്തോടെ വിളിച്ചു കൂവി..

“ പിന്നെ……” അവളുടെ ശബ്ദമൊരു

നീണ്ട കുറുകലായി …

“പിന്നെ..പിന്നെ..നീയെന്നെ തൊട്ടുരുമ്മി

ഇരിക്കുമ്പോൾ കക്ഷത്തിൽ നിന്ന്

വരുന്ന പൗഡറും നിന്റെ വിയർപ്പ്

തുള്ളികളും ചേർന്ന മണത്തിൽ

ലയിച്ച് ….”

“ എടാ..ബിബി.. നീ സത്യ വായിട്ടും..”

അവളുടെ കുറുകൽ പനിനീരായി.

“സത്യവായിട്ടും നന്ദനത്തിലെ

ബാലാമണിയുടെ കൈ മുട്ടിൽ പ്രഥ്യു

തഴുകിയ പോലെ നിന്റെ പച്ച ബ്ലൗസ്

തീരുന്ന സ്വർണക്കര അലങ്കരിച്ച

ആ വി ഷെയ്പ്പായ ഇറുകിയ നനുത്ത

ഇടുക്കിൽ തട്ടിത്തടവിത്തഴുകാൻ..””

ഞാൻ നാണമില്ലാതെ പറഞ്ഞു…

“ എടാ..ബിബി..””

“ ഉം……….””

“ കൊച്ച് കള്ളാ….””

“ ഉം………….””

…… ഹ….ഹ… ഹ…. ഹ… അവളുടെ

പുറകെ ഞാനും ഉറക്കെയുറക്കെ

പൊട്ടിച്ചിരിച്ചു.

വീണ്ടുമൊരു നീണ്ട മൗനം….

“നീയിപ്പോഴെങ്കിലും പറഞ്ഞല്ലോ.. ടാ”

പരിഭവം നിറഞ്ഞ കുറുകലോടെ

അവളുടെ നനുത്ത ശബ്ദം മൗനം

മുറിച്ചു…

“എടി.. അതാടി നിധു ..എനിക്കിപ്പോഴെങ്കിലും ഒന്ന് പറയാൻ

പറ്റിയല്ലോ..” ഞാൻ ആമോദം കൊണ്ട്

പുഴ പോലെയായി…

“ എടാ.. എനിക്ക് നിന്നെക്കാണണം..

ബിബി..” അവളുടെ ഉറച്ച ശബ്ദം

കാതിനെ മുറിച്ചു..

“നിനക്ക് എപ്പോ വേണേലും വരാം

നിധു… അവര് ഒരു മാസം കഴിഞ്ഞേ
വരു…” പ്രേമ സാക്ഷാത്കാരം കൊണ്ട്

കണ്ണ് കാണാതായ ഞാൻ വിളിച്ചു

കൂവി.

“ഞാൻ നാളെത്തന്നെ വരാമെടാ..

കൊതിയായെടാ ഒന്ന് കാണാനും..””

തിളങ്ങുന്ന മണിയൊച്ച പോലെ

ഞാനവളെ കേട്ടുകൊണ്ടിരുന്നു…

“ഹം…രഹ് യാന…” പെട്ടന്ന് പ്രേമ നദി ഒരു കുളമാക്കി തീർത്ത പോലെ ഫോൺ

റിംഗ് ട്യൂൺ ഉയർന്നുവന്നു താളമടിച്ചു..

മെർളി… !?

Leave a Reply

Your email address will not be published. Required fields are marked *