Related Posts
കഥയിവിടെ തീരുകയാണ്. കഴിഞ്ഞ കഥയിൽ വിമർശനം നൽകിയ വായനക്കാർക്ക് നന്ദി.
ഒരു ഒമ്ലെറ്റ് ഉണ്ടാക്കി ബ്രെഡിനിടയില്‍ വച്ച് സാവധാനം ഞാൻ കഴിക്കാൻ തുടങ്ങി . സംഭവിച്ച്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍, ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടു കൊണ്ട് അയവിറക്കി. ഇംപള്‍സിവ് ആണ് അവള്‍, വേണി. പെട്ടന്ന് ദേഷ്യം വരും, ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കുകയും പൊട്ടിക്കരയുകയും ചെയ്യും, ഇത്തരുണത്തില്‍ ഒരു ആവേശത്തിന്റെ പുറത്താണോ എന്നെ പ്രേമിക്കാന്‍ തുടങ്ങിയതും, ശരീരം പങ്കിടാന്‍ തുടങ്ങിയതും? ഞാനിനി അവള്‍ക്ക് ആരും അല്ലാതാവുമോ?
പണ്ടുമുതലേ എനിക്കൊരു കോംപ്ലെക്സ് ഉണ്ടായിരുന്നു, ഞാന്‍ അവള്‍ക്ക് യോജിച്ച ഇണ അല്ലെന്ന്, അവക്ക് എന്നെക്കാള്‍ എത്രയോ മുന്തിയ കാമുകനെ കിട്ടുമെന്ന്. അത് എന്റെ പ്രായത്തിലുള്ള മിക്കവർക്കും കാണുമായിരിക്കും. പക്ഷെ ആരുമത് ആത്മാർത്ഥ സുഹൃത്തിനോട് പോലും, പറയില്ല. ഇനി അതറിയുന്ന നിമിഷം അവൻ കാമുകിയെ സ്വന്തമാക്കാൻ ശ്രമിച്ചാലോ?
പക്ഷ എന്തായാലും എന്റെ ആ ഇൻസെക്യൂരിറ്റിയുടെ മൂലകാരണം, വേണിയുടെ ഭ്രമിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ്. എന്റെയുള്ളിലെ പേടി ഇന്നത് യാഥാര്‍ഥ്യം ആയിരിക്കുന്നു. ഇതൊരു വഴിത്തിരിവാണോ?
എന്ത് ചെയ്യണം എങ്ങിനെ റിയാക്റ്റ് ചെയ്യാം എന്ന് എനിക്കൊരു രൂപവും കിട്ടിയില്ല. അങ്ങിനെ ആലോചിച്ചുകൊണ്ടിരിക്ക്ന്നതിനിടെ സമയം കാലത്ത് 10 മണി ആയിരിക്കുന്നു. പൊടുന്നനെ ബെല്ലടിക്കലും കതക് തുറക്കലും എല്ലാം ഒരു ബഹളത്തോടെ നടത്തിക്കൊണ്ട് വേണി കയറി വന്നു. അവള്‍ അങ്ങിനെയാണ്, അകത്ത് ആരും ഇല്ലെന്നറിഞ്ഞാലും വെറുതെ ഒന്ന് ബെല്ലടിക്കും, എന്നിട്ട് ഡോറിന്റെ നോബ് ഒന്ന് തിരിച്ചു നോക്കും, പിന്നയെ താക്കോല്‍ ഇടുന്ന കാര്യം ചിന്തിക്കപോലും ചെയ്യു. കഴിഞ്ഞ രാത്രി ഞാനാണെങ്കില്‍ കതക് അകത്തു നിന്ന് പൂട്ടാനും മറന്നിരുന്നു.
ആദ്യ നോട്ടത്തില്‍ ഞാന്‍ ശ്രദ്ധിച്ചത് അവള്‍ കുളിച്ചിട്ട് അധികം നേരമായില്ല എന്നാണ്, മുടി ഇനിയും മുഴുവനായി ഉണങ്ങിയിട്ടില്ല.
ഞെട്ടിപ്പിടഞ്ഞ് പാതി എഴുന്നേറ്റ എന്റെ അടുത്തേക്ക് വേണി കയ്യിലുണ്ടായിരുന്ന ബാക്ക്പാക് താഴെയിട്ട് ധൃതിയില്‍ എത്തി, ഇറുകെ പുണര്‍ന്നു. അത് കൂടിയായപ്പോള്‍ ഞാന്‍ അറിയാതെ തന്നെ വിതുമ്പിപ്പോയി. ഏങ്ങലടിച്ചു കൊണ്ട് ഞാന്‍ അവളെ തിരികെ കെട്ടിപ്പിടിച്ച് കഴുത്തില്‍ മുഖം ചായ്ച് തേങ്ങി. അതോടെ അവളും പൊട്ടിക്കരഞ്ഞു.
“ഓഹ് മൈ ബേബി, വാട്ട് ഹാവ് ഐ ഡണ്‍ …… ഓഹ് മൈ ബേബി പ്ലീസ് ഫോര്‍ഗിവ് മീ ……..” എന്ന് പറഞ്ഞു കൊണ്ടവള്‍ എന്നെ കെട്ടിപ്പിടിച്ചു.
എത്ര നേരം ഞങ്ങള്‍ അങ്ങിനെ ആലിംഗനം ചെയ്തു കൊണ്ട് കരഞ്ഞു എന്നെനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല. ഓര്‍മ്മവന്നപ്പോള്‍ ഞങ്ങള്‍ നഗനരായി കിടക്കയില്‍ കിടക്കുകയാണ്, തമ്മില്‍ പുണര്‍ന്ന് രണ്ടാളും കണ്ണീര്‍ ഒഴുക്കി കൊണ്ട് തന്നെ. മെല്ലെ അത് ഉമ്മകള്‍ കൈമാറുന്നതിലേക്ക് നീങ്ങി. പക്ഷെ രതിമൂര്‍ച്ഛയില്‍ എത്തുന്നതിനേക്കാള്‍ അപ്പോള്‍ ഞങ്ങള്‍ രണ്ടാള്‍ക്കും ആവശ്യം അന്യോന്യം സ്വാന്തനിപ്പിക്കുകയും തമ്മില്‍ സമാശ്വസിപ്പിക്കലും ആയിരുന്നു.
ഞാന്‍ അവളോട് ഒന്നും ചോദിക്കുകയുണ്ടായില്ല. കരച്ചിലിനിടയില്‍, എന്റെ അംഗീകാരത്തിനെന്നോണം പക്ഷെ പലപ്പോഴായി അവള്‍ ക്രിസ്റ്റിയുമായുള്ള ബന്ധം വിശദീകരിച്ചുകൊണ്ടിരുന്നു. തമ്മില്‍ റിലേറ്റ് ചെയ്യാവുന്ന സുഹൃത്തുക്കള്‍ എന്നതില്‍ ആരംഭിച്ച്, ഇരുവരും മറ്റേയാളുടെ സാമീപ്യത്തില്‍ സന്തോഷം കണ്ടെത്തുന്ന നിലയിലേക്ക് അത് മാറി. പക്ഷെ അപ്പോഴും സൌഹൃദത്തിനപ്പുറം അവര്‍ രണ്ടാളും മറ്റൊന്നും ചിന്തിച്ചിരുന്നില്ല. രാത്രി ബീച്ചില്‍ കറങ്ങാന്‍ പോയപ്പോഴും, ഐസ്ക്രീം കഴിച്ചപ്പോഴും അതൊരു ഫ്രണ്ട്ഷിപ് മാത്രമായി നിലനിര്‍ത്താന്‍ ഇരുവരും ശ്രദ്ധിച്ചു.
