ഇത് കണ്ട് വേണിക്കും ഹരം കേറി, അവളും തുടങ്ങി ഡാന്‍സ് ചെയ്യാന്‍. കുറച്ചുനേരം ഞങ്ങള്‍ ബിയറും കുടിച്ച് അവളുടെ തുള്ളിച്ചാടല്‍ നോക്കി നിന്നപ്പോഴാണ് ഒരു നാടന്‍ സായിപ്പ് ചെക്കന്‍ അവന്റെ പെണ്ണിനോട് എന്തോ പറഞ്ഞ് വേണിയുടെ അടുത്തേക്ക് നീങ്ങുന്നത് ശ്രദ്ധിച്ചത്. ക്രിസ്റ്റി എന്റെ മുഖത്തേക്ക് ഒന്ന്‍ നോക്കിയപ്പോള്‍ ഞാന്‍ തലയാട്ടി. അതോടെ അവന്‍ കയ്യില്‍ ഉണ്ടായിരുന്ന വേണിയുടെ സാധനം മേടിച്ച ബാഗും അവന്റെ ഊരിയിട്ട ടീ ഷര്‍ട്ടും എന്റെ കയ്യില്‍ തന്ന് അവളുടെ അടുത്തേക്ക് നീങ്ങി ഒപ്പം ഡാന്‍സ് ചെയ്യാന്‍ ആരംഭിച്ചു. അവന്റെ ഫിസിക്ക് കണ്ടതോടെ നാടന്‍ സായ്പ് ചെക്കന്റെ പൊടി പിന്നെ കണ്ടില്ല. കയ്യിലുള്ള സാധനങ്ങളെല്ലാം നിലത്ത് വെച്ച്, മറ്റു പലരെയും പോലെ ഞാനും ആ മണ്‍തരികള്‍ ഇരിപ്പായി കാഴ്ചകളും വീക്ഷിച്ച്.
അരമണിക്കൂര്‍ കഴിഞ്ഞപ്പോഴെക്ക് വേണി ക്ഷീണിച്ചു. അവള്‍ ഓടി വന്ന് എന്റെയടുത്ത് ഇരുപ്പായപ്പോള്‍ ക്രിസ്റ്റി അതെലെകൂടെ ഒരു പ്ലാസ്റ്റിക് ഐസ് ബോക്സും തോളില്‍ തൂക്കി നടന്നിരുന്ന ചെറുപ്പക്കാരനെ വിളിക്കുന്നത് കണ്ടു. അപ്പോഴാണ് ഇവിടങ്ങളിലെ ബീച്ചില്‍ മൊബൈല്‍ ബിയര്‍ വില്‍പ്പന നടക്കുന്ന കാര്യം ഞാന്‍ ശ്രദ്ധിച്ചത്. അയാള്‍ അടുത്ത് വന്ന് ഞങ്ങള്‍ക്ക് മൂന്ന് സ്റ്റോം ബിയറും തന്ന് കാശ് മേടിച്ചു പോകാന്‍ തുടങ്ങുന്നതിനിടെ എന്തോ ക്രിസ്റ്റിയോട് ചോദിക്കുന്നതും അവന്‍ ‘നോ’ എന്ന് പറയുന്നതും കേട്ടു.
“ജോയെന്റ്റ് വേണോ, വീഡ്…. കഞ്ചാവ്?” ചെറുപ്പക്കാരന്‍ പോയുടനെ അവന്‍ എന്നോട് ചോദിച്ചു. “ഞാന്‍ വലിക്കാറില്ല, നിനക്ക് വേണമെങ്കില്‍ കിട്ടും.”
അത് കേട്ട വഴിക്ക് വേണി ചാടി വീണു, “മേടിക്ക് മേടിക്ക് എനിക്കൊന്ന് ശ്രമിച്ചു നോക്കണം, ഇതിലും നല്ലൊരു ചാന്‍സ് കിട്ടാനില്ല …. മേടിക്ക്.” അതും കേട്ട് ക്രിസ്റ്റി അയാളുടെ പിറകെ പോയി.
ഞാന്‍ സ്ഥിരം സിഗരറ്റ് വലിക്കാറുണ്ടെങ്കിലും കുഞ്ചന്‍ വളരെ അപൂര്‍വമായേ നോക്കിയിട്ടുള്ളു. വല്ലപ്പോഴുമൊക്കെ എന്റെ സിഗരറ്റ് മേടിച്ച് വേണിയും ഒന്ന്‍ രണ്ട് പഫോക്കെ എടുക്കാറുണ്ട്. എന്നാലും അവള്‍ക്ക് ജോയിന്റ് അടിക്കണം എന്ന ആശ വന്നത് എനിക്ക് വിശ്വസിക്കാനായില്ല.
ക്രിസ്റ്റി വേഗം തന്നെ തിരികെ എത്തി ഒരു പൊതി എന്റെ കയ്യില്‍ തന്നു. തുറന്നു നോക്കിയപ്പോള്‍ 5 ബീഡികളാണ്. ഞാന്‍ ഒരെണ്ണം എടുത്ത് കത്തിച്ച്, രണ്ട് വലിവലിച്ച് വേണിക്ക് കൊടുത്തു. ഇതെന്തു ചെയ്യണം എന്നറിയാതെ ഏതാനും നിമിഷങ്ങള്‍ നോക്കി നിന്ന്‍ അവളും മൂന്നു വലിവലിച്ചുകൊണ്ട് എനിക്ക് തിരികെ തന്നു. അവള്‍ സിഗരറ്റായിരുന്നു പ്രതീക്ഷിച്ചത് എന്ന് തോന്നുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാവണം ബീഡി കാണുന്നത് തന്നെ. ഒരു മിനിട്ട് കൊണ്ട് തന്നെ, ഞങ്ങള്‍ രണ്ടാളും കൂടി അത് തീര്‍ത്തു.
ബീറില്‍ നിന്നൊരു സിപ്പ് എടുത്ത് കൊണ്ട് വേണി പറഞ്ഞു, “ഇതെന്താണ്? ഒരു ചുക്കും തോന്നുന്നില്ലല്ലോ.” ഞാന്‍ ഒന്ന് പൊട്ടിച്ചിരിച്ചു, എന്നിട്ട് പറഞ്ഞു, “അഴുകാതെടി കുഴന്തേ ….. കൊഞ്ചും നിമ്മതിയായിരി. ഇത്തിരി സമയം കഴിയട്ടെ. ക്രിസ്റ്റി, മോനെ, നീ പോയി കുറച്ച് മിട്ടായി വാങ്ങി വാ, നാരങ്ങാ മിട്ടായി കിട്ടിയാല്‍ പഷ്ട്ട്ട്.” ഇതോടെ ഞങ്ങള്‍ മൂന്നാള്‍ക്കും ഞാന്‍ മൂഡായി എന്ന് വ്യക്തമായി.
ക്രിസ്റ്റി ചിരിച്ചു കൊണ്ട് ഓടിപ്പോയി കുറച്ച് എക്ലയെര്സ് ആയി വന്നു ……. അതെങ്കില്‍ അത് എന്ന് ഞാന്‍ ഓര്‍ത്ത് ഒരെണ്ണം കവറുകളഞ്ഞു വായിലിട്ടു, ബാക്കി രണ്ടാളും ഓരോന്ന് കഴിച്ചു. അപ്പോഴാണ് നല്ല ബീറ്റുള്ള ഒരു പാട്ട് തുടങ്ങിയത്. കാണികള്‍ കയ്യടിച്ചു, വേണിയും എഴുന്നേറ്റ് ക്രിസ്റ്റിയുടെ കയ്യും പിടിച്ച് ഡാന്‍സ് ചെയ്യാന്‍ പോയി.
ഇത്തവണ അവന്റെ തോളില്‍ കയ്യിട്ടായിരുന്നു അവളുടെ ഡാന്‍സ്. പിന്നെ ചുറ്റുമുള്ളവര്‍ പലരും ചെയ്യും പോലെ, അവര്‍ ഇടയ്ക്കിടെ ഹൃസ്വമായ ഉമ്മകളും തമ്മില്‍ കൊടുത്തിരുന്നു. ഒന്ന് രണ്ടു പ്രാവശ്യം അവള്‍ പാട്ടിന്റെ ശബ്ദം കാരണം എന്തോ അവന്റെ ചെവിയില്‍ ചോദിക്കുന്നതും അവന്‍ അതിന് അതുപോലെ തന്നെ മറുപടി കൊടുക്കുന്നതും ഞാന്‍ കണ്ടു. ഓരോ പ്രാവശ്യം അവന്‍ അവളോട് സ്വകാര്യം പറഞ്ഞപ്പോഴും, അത് തീരുന്നതോടെ അവളുടെ ചെവിയുടെ കീഴറ്റം നുണഞ്ഞിട്ടെ അവന്‍ മുഖം മാറ്റിയുള്ളു, അപ്പോഴൊക്കെ അവള്‍ ഇക്കിളിയായവണ്ണം ചിരിച്ച് പുളഞ്ഞു.
