അശ്വതി സിദ്ധുവിന്റെ ഭാര്യ – 9 Like

സിദ്ധു -അച്ചു നമ്മുക്ക് പോയാലോ

സിദ്ധുവിന്റെ ആ വാക്ക് അശ്വതിയുടെ മനസ്സിനെ ചെറുതായി വേദനിപ്പിച്ചു എന്നാലും ഇനി തങ്ങളുടെ സൗകര്യ നിമിഷം നഷ്ടപ്പെടുത്താൻ അശ്വതി തയ്യാർ ആയില്ല

അശ്വതി -എന്നാ നമുക്ക് ഇറങ്ങാം സിദ്ധുഏട്ടാ

ശോഭ -നിങ്ങൾ പോവണോ

അശ്വതി -പോട്ടേ ശോഭ പോയിട്ട് കുറച്ചു കാര്യങ്ങൾ ചെയ്യത് തീർക്കാൻ ഉണ്ട്

ശോഭ -മ്മ്

അങ്ങനെ അശ്വതിയും സിദ്ധുവും ഒരു ക്യാബ് ബുക്ക് ചെയ്യ്തു അത് വരുന്നത് വരെ അശ്വതി ശോഭയോട് യാത്ര ചോദിച്ചു. ഒരു 5 മിനിറ്റ് കഴിഞ്ഞ് ക്യാബ് വന്നു പോകാൻ നേരം ശോഭ പറഞ്ഞു

ശോഭ -ഇനി വരുമ്പോൾ രണ്ട് ദിവസം തങ്ങാൻ കരുതി വരണം

അശ്വതി -ശെരി. പിന്നെ സമയം കിട്ടുമ്പോൾ അങ്ങോട്ടും ഇറങ്ങ്

ശോഭ -ആ ഇറങ്ങാം

അവസാനമായി യാത്ര പറഞ്ഞ് അശ്വതിയും സിദ്ധുവും അവിടെ നിന്നും ഇറങ്ങി പോകും വഴി സിദ്ധു അശ്വതിയോട് ചോദിച്ചു

സിദ്ധു -ഫ്രണ്ടിനെ കണ്ടതിൽ പിന്നെ നല്ല സന്തോഷം ആണേല്ലോ

അശ്വതി -പിന്നെ സന്തോഷം ഇല്ലാതെ ഇരിക്കോ കുറെ നാൾ കഴിഞ്ഞ് കാണുന്നത് അല്ലേ

സിദ്ധു -എന്തൊക്കെയാ നിങ്ങൾ സംസാരിച്ചത്

അശ്വതി -ഞങ്ങൾ ഭയങ്കര ചർച്ചയിൽ ആയിരുന്നു എങ്ങനെ ഭർത്താവിനെ സ്നേഹിക്കാം എന്ന്

സിദ്ധു -എന്നിട്ട് വല്ല ഐഡിയയും കിട്ടിയോ

അശ്വതി -മ്മ് വീട്ടിൽ ചെല്ലട്ടെ ഓരോന്നായി കാട്ടാം

സിദ്ധു -മ്മ്

അങ്ങനെ അവർ വീട്ടിൽ എത്തി പെട്ടെന്ന് തന്നെ കുളിച്ച് ഡ്രസ്സ് ഒക്കെ മാറി

അശ്വതി -സിദ്ധുഏട്ടാ

സിദ്ധു -എന്താ

അശ്വതി -അവരെ ഒരു ദിവസം ഇങ്ങോട്ട് ക്ഷണിക്കണ്ടേ

സിദ്ധു -അവരെ ഇങ്ങോട്ട് വിളിക്കാം

അശ്വതി -പിന്നെ ചോദിക്കാൻ മറന്നു കിരണേട്ടൻ ആയി എന്താ സംസാരിച്ചേ

സിദ്ധു -കിരണേട്ടനോ അവന് അച്ചുനെക്കാളും പ്രായം കുറവാ

അശ്വതി -അതൊക്കെ ശെരിയാ പക്ഷേ അവൾ എന്റെ ഫ്രണ്ടിന്റെ ഹസ്ബൻഡ് അല്ലേ ആ ബഹുമാനം ഞാൻ കൊടുക്കണ്ടേ

സിദ്ധു -മ്മ്

അശ്വതിയുടെ മനസ്സിൽ രണ്ട് മക്കളുടെയും സംഭാഷണം എന്തെന്ന് അറിയാൻ കൊതിച്ചു

അശ്വതി -എന്തൊക്കെയാ നിങ്ങൾ സംസാരിച്ചേ

സിദ്ധു -ഞങ്ങൾ ഒരുപാട് ഒന്നും സംസാരിച്ചില്ല. ഞങ്ങൾക്ക് രണ്ടാൾക്കും നല്ല നാണം ഉണ്ടായിരുന്നു

അശ്വതി -എന്തിന്

സിദ്ധു -അത് പിന്നെ രണ്ടാളും മുതിർന്ന സ്ത്രീകളെ അല്ലേ കെട്ടിയേക്കുന്നെ

അശ്വതി -അതിനെന്താ. ഞാൻ കരുതി ഏട്ടൻ എല്ലാം ബോൾഡ് ആയി ചെയ്യുന്ന്

സിദ്ധു -ഒട്ടും പ്രേതീക്ഷിക്കാത്ത ഒരു സംഭവം ആയിരുന്നില്ലേ ഇനി അങ്ങനെ ഉണ്ടാവില്ല

അശ്വതി -മ്മ്

സിദ്ധു -എന്തായാലും അശ്വതിക്ക് അവിടെന്ന് വന്നേ പിന്നെ നല്ല മാറ്റം ഉണ്ട്

അശ്വതി -മ്മ്. അണ്ണോ ഇപ്പോ എന്നെ കുറിച്ച് എന്ത് തോന്നുന്നു

സിദ്ധു -നല്ല സന്തോഷവതിയായ ഭാര്യ

അശ്വതി ഒന്ന് ചിരിച്ചു

അങ്ങനെ അവർ വീട്ടിൽ എത്തി എന്നത്തേയും പോലെ ആ ദിവസം കടന്ന് പോയി. അങ്ങനെ ഓരോ ദിവസം കടന്ന് പോകുമ്പോഴും അശ്വതിയുടെയും ശോഭയുടെയും ബന്ധം കൂടുതൽ ദൃഡമായി. ഒരു ദിവസം പോലീസ് സ്റ്റേഷനിലേക്ക് ഒരു കാൾ വന്നു സിറ്റിയിലെ ഒരു കടയിൽ മയക്ക് മരുന്ന് ഉണ്ടെന്ന് ആ വിവരം അനുസരിച്ച് അശ്വതിയും കൂട്ടരും ആ കടയിലേക്ക് ചെന്നു. കട പുറത്തു നിന്ന് കണ്ടാ അശ്വതി ആകെ ഞെട്ടിപ്പോയി കാരണം അത് ശോഭയുടെ കട ആയിരുന്നു. പെട്ടെന്ന് ഉള്ള ഷോക്ക് കാരണം അശ്വതി അകത്തേക്ക് കയറിയില്ല മറ്റു പോലീസുകാർ അകത്ത് കയറി ഇൻഫോർമാർ പറഞ്ഞ സ്ഥലത്ത് അനേഷിച്ചു. അവർക്ക് ലഭിച്ച വിവരം ശെരി ആയിരുന്നു മൂന്ന് കവറുകളിൽ ആയി ഏകദേശം 20 കിലോയോള്ളം ഉള്ള മയക്ക് മരുന്ന് അവർക്ക് അവിടെ നിന്നും ലഭിച്ചു. പോലീസുക്കാർ പെട്ടെന്ന് തന്നെ കിരണിനെ ജീപ്പിലേക്ക് കൊണ്ട് പോയി പുറത്ത് അശ്വതിയെ കണ്ട് കിരൺ ഒന്ന് ഞെട്ടി എന്നിട്ട് നിസ്സഹായാനായി അവളെ നോക്കി. പോലീസുക്കാർ പെട്ടെന്ന് തന്നെ കിരണിനെ ജീപ്പിൽ കയറ്റി അശ്വതി കടയുടെ അകത്തേക്ക് നോക്കി ശോഭയെ അവൾക്ക് കാണാൻ സാധിച്ചില്ല. അങ്ങനെ ആളുകൾ കൂടും മുൻപ് എല്ലാവരും അവിടെ നിന്നും പോയി. പോകും വഴി അശ്വതിയുടെ മനസ്സിൽ ഒരുപാട് ചോദ്യം ഉയർന്നു

Leave a Reply

Your email address will not be published. Required fields are marked *