അശ്വതി -അതും ശെരിയാ. ഞാൻ പിന്നെ കിരണേട്ടന്റെ അടുത്ത് സംസാരിച്ചിരുന്നു പുള്ളിക്ക് ഇതിൽ പങ്ക് ഇല്ലെന്ന പറഞ്ഞേ
ശോഭ -ഏട്ടൻ നിരപരാധി ആണ്
അശ്വതി -അതെ പക്ഷേ തല്ക്കാലം തെളിവ് ഒക്കെ എതിര് ആണ് നാളെ ആ ജോലിക്കാരെ ഒന്ന് ചോദ്യം ചെയ്യട്ടെ
ശോഭ -മ്മ്
അശ്വതി -ഞാൻ ഇറങ്ങട്ടെ നാളെ കടയിൽ വെച്ച് കാണാം. പിന്നെ ഒറ്റക്ക് ആണെന്ന് കരുതി ആവിശ്യം ഇല്ലാത്തത് ഒന്നും ചെയ്യരുത്
ശോഭ -ഏട്ടൻ പുറത്ത് വരുന്നത് വരെ ഞാൻ ഒന്നും ചെയ്യില്ല
അശ്വതി -മ്മ് സത്യം എന്തായാലും തെളിയും അത് വരെ നമ്മൾ കരുതി ഇരിക്കണം
അതും പറഞ്ഞ് അശ്വതി അവിടെ നിന്നും ഇറങ്ങി. അങ്ങനെ പിറ്റേന്ന് അശ്വതി ശോഭയുടെ കടയിൽ ഉള്ള മുഴുവൻ പേരെയും ചോദ്യം ചെയ്യ്തു പക്ഷേ സംശയിക്കുന്ന തരത്തിൽ അവൾക്ക് ഒന്നും ലഭിച്ചില്ല അത് കൊണ്ട് അവൾ കിരണിന്റെ അടുത്ത് ഒന്നും കൂടി ചെന്നു
അശ്വതി -കിരണേട്ടന് ഇവിടെ ശത്രുക്കൾ ആരെങ്കിലും ഉണ്ടോ
കിരൺ -അങ്ങനെ ആരും ഇല്ല
അശ്വതി -ഒന്ന് ആലോചിച്ച് നോക്ക്
കിരൺ -അങ്ങനെ ശത്രു എന്ന് പറയാൻ പറ്റില്ല എന്നാലും ഒരാൾ ഉണ്ട്
അശ്വതി -ആരാ ആയാൾ
കിരൺ -എന്റെ കടയുടെ എതിരെ ഉള്ള കടക്കാരൻ ആണ് പേര് ഗുർജിത്
അശ്വതി -എന്താ നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നം
കിരൺ -ആദ്യം ഞങ്ങൾ അയാളുടെ അടുത്ത് നിന്ന് വലിയ വിലയ്ക്കാ തുണികൾ വാങ്ങിയത് പിന്നിടാണ് മനസ്സിലായത് ആയാൾ ഈ തുണികൾ എടുക്കുന്നത് ഒരു ഗ്രാമത്തിൽ നിന്നാണ് തുച്ഛമായ വിലയാണ് അയാൾ അവർക്ക് നൽകിയത്. ഒരു ദിവസം ഞാൻ അവരുടെ കൈയിൽ നിന്ന് നേരിട്ട് തുണികൾ വാങ്ങി അത് ഗുർജിത്തിന് ഇഷ്ടപ്പെട്ടില്ല. ഞാൻ നല്ല പൈസ കൊടുക്കുന്നത് കൊണ്ട് അവർ തുണികൾ എനിക്ക് മാത്രം തരാൻ തുടങ്ങി അതോടെ അയാളുടെ കച്ചവടം കുറഞ്ഞു. അതിൽ അയാൾക്ക് ഒരു ദേഷ്യം എന്നോട് ഉണ്ട്
അശ്വതി -മ്മ് ഞാൻ അയാളെ ഒന്ന് കാണട്ടെ. പിന്നെ കടയിൽ cctv ക്യാമറ ഉണ്ടോ
കിരൺ -ഉണ്ട്
അശ്വതി -അതും കൂടി ഒന്ന് നോക്കണം
കിരൺ -മ്മ്
അശ്വതി -പിന്നെ ഈ ഇടക്ക് കടയിൽ ആസ്വഭാവികമായി എന്തെങ്കിലും നടന്നോ ചെറിയ കാര്യം ആയാലും കുഴപ്പം ഇല്ല
കിരൺ -ഇത് പറയാമോ എന്ന് അറിയില്ല ഈ ശനിയാഴ്ച ഉച്ചക്ക് ഗ്ലാസിന്റെ ഒരു ടേബിൾ പൊട്ടിയിരുന്നു. ഉച്ച ആയത് കൊണ്ട് സ്റ്റാഫ് മിക്കവരും ഭക്ഷണം കഴിക്കാൻ പോയിരുന്നു കൊണ്ട് ഞാനും ശോഭയും പിന്നെ രണ്ട് പേരും കൂടിയാ ചില്ല് ഒക്കെ പെറുക്കി കളഞ്ഞത്
അശ്വതി -മ്മ് എന്തായാലും ഞാൻ ഇത് കൂടി ഒന്ന് അനേഷിക്കട്ടെ
കിരൺ -മ്മ്
അങ്ങനെ അശ്വതി അവളുടെ രണ്ടാമത്തെ പരിശ്രമം തുടങ്ങി അവൾ ശോഭയുടെ കടയിൽ ചെന്ന് cctv പരിശോധിക്കാൻ തുടങ്ങി അങ്ങനെ ശനിയാഴ്ചത്തെ cctv ദൃശ്യങ്ങൾ അവൾക്ക് കുറച്ചു സംശയങ്ങൾ ഉണ്ടാക്കി. അശ്വതി അതെല്ലാം ഫോണിൽ കേറ്റി കിരണിന്റെ അടുത്ത് ചെന്നു
അശ്വതി -കിരൺ പറഞ്ഞത് ശെരിയാ തനിക്ക് ഇവിടെ ശത്രുക്കൾ ഉണ്ട്
കിരൺ -എന്തേ അങ്ങനെ തോന്നാൻ
അശ്വതി -തന്നെ ആരോ ചതിച്ചതാ
കിരൺ -അണ്ണോ
അശ്വതി -അതെ
അശ്വതി അവളുടെ ഫോണിൽ കേറ്റിയ cctv ദൃശ്യങ്ങൾ കിരണിനെ കാണിച്ചു
അശ്വതി -ഈ കയറി പോകുന്ന മൂന്നു പേരെ ശ്രദ്ധിച്ചോ
കിരൺ -ഉവ്വാ
അശ്വതി -ഇവരുടെ കൈയിൽ ഇപ്പോൾ മൂന്ന് കവർ ഉണ്ട് ഈ കവർ ആണ് ഞങ്ങൾ കടയിൽ നിന്നും പിടിച്ചത്
കിരൺ -ശെരിയാ
അശ്വതി -പിന്നെ ഇത് കണ്ടോ ടേബിൾ തള്ളി ഇടുന്നത് ഈ രണ്ട് പേരും ആണ് ഈ സമയം എല്ലാവരും അങ്ങോട്ട് വന്നു. ഡ്രസ്സ് ഇട്ട് നോക്കാൻ എന്നാ വ്യച്ചെന്നാ ട്രയൽ റൂമിൽ കയറിയവൻ ആ കവർ അവിടെ ഒളിപ്പിച്ചു. പിന്നെ അവർ മൂന്ന് ഷർട്ട് വാങ്ങി അവിടെ നിന്നും ഇറങ്ങി പോകുമ്പോഴും വരുമ്പോഴും അവരുടെ കൈയിൽ കവർ ഉണ്ട് അതാവും അന്ന് ശ്രദ്ധിക്കാഞ്ഞത് പിന്നെ നിങ്ങൾ വിശന്ന് ഇരിക്കുകയായിരുന്നില്ലേ
കിരൺ ആ ദൃശ്യങ്ങളിൽ തന്റെ നിരപരാധിത്വം എല്ലാവരും തിരിച്ച് അറിയും എന്ന് ഓർത്ത് സന്തോഷിച്ചു
അശ്വതി -ഈ മൂന്ന് പേരെയും മുൻപ് കണ്ടതായി ഓർക്കുന്നുണ്ടോ
കിരൺ -ആ നീല ഷർട്ട് ഇട്ടവൻ ഗുർജിത്തിന്റെ കടയിൽ ഒരിക്കൽ നിന്നിരുന്നു
