അകത്തു കേറിയതും നീ ഇവിടെ ഇരിക്ക് എന്ന് പറഞ്ഞു അകത്തു പോയി ലിസി ചേച്ചി വെള്ളം ചൂടാക്കാൻ വെച്ചു.. എന്നിട്ടു വീണ്ടും ഒരു ഗ്ലാസ് ചായയും ഒരു ജിലേബിയും ആയി വന്നു എന്റെ നേരെ നീട്ടി.. എന്റെ അടുത്തേക് ഇരിക്കാൻ പോയ ലിസി ചേച്ചി അപ്പാപ്പന്റെ വരവ് കണ്ടു കുറച്ചു മാറി ഇരുന്നു.. എന്തിനാ ചേച്ചി അങ്ങനെ മാറുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ അടുത്ത് ഇരുന്നാൽ എന്താ കുഴപ്പം??
ഞാൻ ജിലേബി രസിച്ചു കഴിക്കുന്നത് നോക്കി ലിസി ഇരുന്നു..
“ഒരണം കൂടെ എടുക്കട്ടെ? ജെസ്സി നിനക്കു വേണ്ടി ഉണ്ടാക്കി തന്നു വിട്ടതാ. നേരത്തെ ഷെറിൻ ഉള്ളത് കൊണ്ടു തരാതെ ഇരുന്നത്.. അവള് ഇതു പോലെ ഉള്ള സാധനം കണ്ടാൽ വിടത്തില്ല.. മുഴുവൻ ഒറ്റ ഇരിപ്പിനു തിന്നു തീർക്കും. നിനക്കു മാത്രം ആണെന്ന് അവൾ പ്രത്യേകിച്ച് പറയുകയും ചെയ്തു..ഇതു ഉണ്ടാകാൻ നിന്നത് കൊണ്ടാ ഞാൻ വരാൻ വൈകിയത്.” ലിസി ചേച്ചി അത് പറയുമ്പോൾ മനസ്സിൽ നിന്നും എന്തോ ഭാരം എടുത്തു ഇറക്കി വച്ചതുപോലെ ശാസം വിട്ടു.
എനിക്ക് ഇതു കേട്ടപ്പോൾ ചിരിയ വന്നത്.. ഞാൻ പൊട്ടി ചിരിച്ചു.. ഷെറിൻ അത് മുഴുവൻ തിന്നു തീർക്കും എന്നു പറഞ്ഞത് മാത്രം ഞാൻ കാര്യം ആക്കിയുള്ളു.. ലിസി ചേച്ചിയുടെ മുഖം വാടി.. എന്ത് പറ്റി?? ഞാൻ ഇരുന്നു ആലോചിച്ചു.
ഓഹോ.. താൻ ഇതു കൊണ്ടു വരാൻ മാത്രം ആയി കാത്തു നിന്നത് കൊണ്ടു ആണ് വരാൻ വൈകിയത് എന്നാണ് എന്റെ സുന്ദരി പറയാൻ ഉദേശിച്ചത്.. എന്നിൽ നിന്നും കിട്ടാൻ കൊതിച്ച മറുപടിയോ ഭാവമോ ഒന്നും കിട്ടാത്തതിൽ ഉള്ള വാട്ടം ആണ്. അയ്ശേരി..!
ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് അപ്പാപ്പൻ ഒരു പൊതിയും ആയി വന്നു.. അത് എന്റെ കയ്യിൽ തന്നു അപ്പാപ്പൻ ഇരുന്നപ്പോൾ വെള്ളം ചൂടായോ എന്ന് നോക്കട്ടെനു പറഞ്ഞു ലിസി എഴുന്നേറ്റു അടുക്കളയിൽ പോയി.
കവർ തുറന്നു നോക്കിയതും ഞാൻ മനസ്സിൽ കണ്ട സാധനം തന്നെ.. ഗെയിം സിഡി.. ഞാൻ എഴുനേറ്റു അപ്പാപ്പനെ കെട്ടിപിടിച്ചു കവിളത്തു ഒരു ഉമ്മ കൊടുത്തു.. അപ്പാപ്പന് നല്ല സന്തോഷം ആയെന്നു ആ മുഖത്തു എഴുതി വച്ചതു പോലെ മുഖം തെളിഞ്ഞു.. ഇതും കണ്ടു ചൂട് വെള്ളവും ആയി വന്ന ലിസി ചേച്ചി ചുണ്ടുകൾ കൊണ്ടു കൊഞ്ചനം കുത്തി കാണിച്ചു വെള്ളവും ആയി ചേച്ചിയുടെ മുറിയിലേക് കേറി..
“അപ്പു പോയി കുളിച്ചു വാ, പിന്നെ ഇതു വാങ്ങി തന്നു എന്ന് വെച്ചു പഠിക്കാതെ ഒന്നും ഇരിക്കരുത്.. നിന്റെ അമ്മ അറിഞ്ഞാൽ സ്വന്തം തന്ത ആണെന്നു നോക്കാതെ അവൾ എന്നെ തല്ലും ” അപ്പാപ്പൻ കുലുങ്ങി ചിരിച്ചു കൊണ്ടു തമാശ രീതിയിൽ ആണ് അതു പറഞ്ഞത്.. പക്ഷെ ചിലപ്പോൾ ശരിക്കും അപ്പാപ്പന് അടി കിട്ടും എന്ന് എനിക്ക് തോന്നി. എന്റെ അമ്മയെ എനിക്ക് നല്ല പോലെ അറിയാം.
“വാ വന്നു കുളിക് അപ്പു ” ലിസി ചേച്ചി എന്നെ ചേച്ചിയുടെ മുറിയിലേക്ക് കൈ കാട്ടി വിളിച്ചു..
“ഞാൻ എന്റെ കുളിമുറിയിൽ കുളിച്ചോളാം ” ചേച്ചിയുടെ മുറിയിൽ കേറാനും കുളിമുറിയിൽ കേറി കുളിക്കാനും ഉള്ള സന്തോഷം കാണിക്കാതെ ചുമ്മാ ഒരു ജാഡ ഇട്ടു.
“പിന്നെ ഇനി ഈ ചൂട് വെള്ളവും പിടിച്ചു ഞാൻ മുകളിൽ കൊണ്ടു വരാം.. നിന്നു കളിക്കാതെ വന്നു കുളിക് ചെക്കാ ” സ്വരം കുറച്ചു കടിപ്പിച്ചു ചേച്ചി പറഞ്ഞപ്പോൾ പോടാ എന്ന പോലെ അപ്പാപ്പൻ എന്റെ തോളത്തു കൈ വച്ചു മയം മുൻപോട്ടു തള്ളി.
ഞാൻ മുറിയിൽ കേറി ചെന്നു.. ആദ്യമായി ആണ് ചേച്ചിയുടെ മുറിയിൽ കേറുന്നത്.. മുറിയിൽ ചേച്ചിയുടെ സുഗന്ധം നിറഞ്ഞു നിൽക്കുന്നു.. നല്ല ഭംഗിയിൽ എല്ലാം അടുക്കി വെച്ചിരിക്കുന്നു.. അവിടെ നിന്നു അനങ്ങാൻ തോനുന്നില്ല.. ശാസം എടുത്തു വിട്ടു ഞാൻ നിന്നു.
“നിന്നോട് പറഞ്ഞാൽ കേൾക്കാൻ പറ്റില്ലെ?” കുളിമുറിയുടെ കതകു തുറന്നു എന്നെ തള്ളി അകത്തു കയറ്റി ലിസി ചേച്ചി കതകു അടച്ചു.. ഞാൻ ചുറ്റും നോക്കി.. എന്റെ കുളിമുറിയെകാളും വൃത്തി ഉണ്ട്.. ഒരു തട്ടിൽ ഒരു വലിയ ടവൽ മടക്കി വച്ചിരിക്കുന്നു.. വേറെ ഒരു തട്ടിൽ സോപ്പ് ഷാംപൂ കണ്ടിഷനെർ ഫേസ് വാഷ് അങ്ങനെ ഒരുപാട് സാധനങ്ങൾ.. കൊള്ളാലോ സെറ്റ് അപ്പ്.. ഡ്രസ്സ് അഴിച്ചു മടക്കി വച്ചു വെള്ളത്തിന്റെ ചൂട് തൊട്ടു നോക്കി.. കുഴപ്പമില്ല.. കുളി തുടങ്ങി..
