“ചേച്ചിയോ? ആരുടെ ചേച്ചി..? നാവു ഞാൻ പിഴുതു എടുക്കും നായെ .. ഇനി ചേച്ചി എന്നു വിളിച്ചാൽ..” ഷെറിൻ നിന്നു കത്തി കയറി.
“ഷെറിൻ അല്ലേ പറഞ്ഞത് പ്രായത്തിൽ മൂത്തത് ആണെന്നു.. ചേച്ചിയെന്നു വിളിക്കാൻ..” ഞാൻ ദയനീയമായി മുഖം പൊത്തി പിടിച്ചു കൊണ്ടു തന്നെ ചോദിച്ചു.
“അത്.. അത്.. മുന്നേ അല്ലേ.. ഇപ്പോൾ അങ്ങനെ അല്ലലോ..” ഷെറിൻ കുറച്ചു മയപ്പെട്ടു സംസാരിച്ചു തുടങ്ങി.. എനിക്ക് ചെറിയ ഒരു ആശ്വാസം തോന്നി.
“നിനക്കു പിന്നെ എന്നെകാളും ഒരു വയസു ഇളപ്പം അല്ലേ ഉള്ളു.. അത് എനിക്ക് അറിയില്ലായിരുന്നു..കണ്ടാലും പഠിക്കുന്ന ക്ലാസ്സും ഒക്കെ വെച്ചു ഞാൻ നീ ഷാരോൺ ഇന്റെ പ്രായം ഉണ്ടാകുള്ളൂ എന്ന് ഓർത്തു പറഞ്ഞതാ..ലിസി ചേച്ചി അത് കഴിഞ്ഞപ്പോൾ ആണ് എന്നോട് എല്ലാം പറഞ്ഞത്..” ഷെറിൻ ശരിക്കും നോർമൽ ആയി.. എന്റെ അടുത്ത് സോഫയിൽ ഇരുന്നു..
“ഉം ” ഞാൻ മൂളി.
അതെ ശരിയാണ്..18ആം വയസിൽ ആണ് ഞാൻ 10ഇൽ എത്തിയത്… 9ഇൽ ഒരു തവണ തോറ്റു എന്നു അല്ലാതെ തോറ്റു തോറ്റു അല്ല കേട്ടോ പ്രായം ആയതു.. കുഞ്ഞിലേ ഞാൻ ജനിക്കുമ്പോൾ ഒരു എലികുഞ്ഞിന്റെ അത്രെയും ഉണ്ടായിരുന്നുള്ളു എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് .. ഒരുപാട് ആരോഗ്യ പ്രശനങ്ങൾ ഉണ്ടായിരുന്നു എനിക്ക്.. ഹോസ്പിറ്റലുകൾ കേറി ഇറങ്ങുന്നത് ആയിരുന്നു പപ്പയും അമ്മയുടെയും സ്ഥിരം പരിപാടി.. എന്നെ നോക്കുന്നതിന് ആണ് ഇനി ഒരു കുട്ടി വേണ്ട എന്ന് അവർ തീരുമാനിച്ചത് തന്നെ..പക്ഷെ അവസാനം ഞാൻ ആരോഗ്യവാൻ ആയി..2,3 കൊല്ലം ലേറ്റ് ആയി ആണ് സ്കൂളിൽ ചേർന്നത്..അടുത്ത സുഹൃത്തുക്കൾക്ക് മാത്രം അറിയാവുന്ന ഒരു സത്യം ആയിരുന്നു അത്.. അവർ ചിലപ്പോൾ “മൂത്താപ്പ ” എന്നു രഹസ്യം ആയി കളിയാക്കി ഇരുന്നു. എനിക്കും അതിന്റെ ഒരു കോംപ്ലക്സ് ഉണ്ടായിരുന്നു എങ്കിലും എന്റെ ശരീരവും മുഖവും എല്ലാം പ്രായം തോന്നിക്കാതെ എന്നെ സംരക്ഷിച്ചു..മനസ് 15കാരന്റെയും ആയിരുന്നു എന്നത് മറ്റൊരു സത്യം.
പക്ഷെ തീർത്തും കാമത്തിന് വിദേയയായി ആണ് ഷെറിൻ നേരത്തെ എന്റെ കൂടെ കുത്തി മറിഞ്ഞത് എന്ന എന്റെ ധാരണക്കു വിപരീതം ആയിരുന്നു അവളുടെ സംസാരം. ഞാനോ?? കാമത്തിന്റ ഒരു അടിമ മാത്രം ആയിരുന്നു.. എനിക്ക് കുറച്ചു ലജ്ജ തോന്നി.. അവൾ എന്നിൽ നിന്നും എന്താകും ആവിശ്യപെടുന്നത്?? അത് ഇപ്പോളും മനസിലാക്കാൻ എനിക്ക് സാധിക്കുന്നില്ല.
“എന്താടാ ആലോചിക്കുന്നത്? നീ എന്തിനാ ലിസി ചേച്ചിയോട് അങ്ങനെ സംസാരിക്കുന്നതു?” മനസിന്റെ വാതിൽ തട്ടി ശ്രദ്ധ തിരിച്ചു കൊണ്ടു ഷെറിൻ എന്റെ മുഖത്തേക്കു തന്നെ നോക്കി.
“ഞാൻ വെറുതെ.. തമാശക്കു ” സത്യം പറയാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷെ അതിനുള്ള ധൈര്യം ദൈവം എനിക്ക് തന്നില്ല. ലിസി ചേച്ചിയെ കാണുമ്പോൾ തന്നെ എന്റെ ഉള്ളിൽ ഉണ്ടാകുന്ന മാറ്റം.. അത് പറയാൻ ആഗ്രഹിച്ചാലും എനിക്ക് വാക്കുകൾ കിട്ടില്ല..
“ഉം.. എങ്കിൽ പറ ഞാൻ ആരാ നിന്റെ?” ഷെറിൻ എന്തോ കേൾക്കാൻ ആഗ്രഹിച്ചു കൊണ്ടു എന്റെ അടുത്തേക് നീങ്ങി ഇരുന്നു.
“അത്.. ഷെറിൻ.. എനിക്ക്..” ഞാൻ വിക്കി.. അവൾ ആരാ എന്റെ? എനിക്ക് അറിയില്ല.. പക്ഷെ അവൾ ആഗ്രഹിക്കുന്ന മറുപടി തന്നെ കൊടുക്കണം എന്ന ആഗ്രഹം എന്റെ ഉള്ളിൽ കിടന്നു തിളച്ചു..അവളുടെ കണ്ണുകൾ ആ മറുപടിക്കു വേണ്ടി തപസ്സു ഇരിക്കുന്ന പോലെ എന്റെ കണ്ണുകളിൽ തന്നെ നോക്കി ഇരിക്കുന്നതു എനിക്ക് കാണാം.
“ഇനി ഞാൻ ആണ് നിന്റെ പൊണ്ടാട്ടി.. കേട്ടോടാ ചെറുക്കാ?” ഷെറിൻ എന്റെ കവിളത്തു തലോടി കുറച്ചു കൂടെ മുന്നോട്ടു ആഞ്ഞു അവളുടെ വിറക്കുന്ന ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞു..
എനിക്ക് കുറച്ചു കുളിരു കേറി.. എങ്കിലും അവളെ അങ്ങനെ കാണാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല.. പക്ഷെ തന്റെ കന്യത്വം എന്റെ മുമ്പിൽ സമർപ്പിച്ച പെണ്ണിനോട് അതിനു ശേഷം അങ്ങനെ എനിക്ക് കാണാൻ പറ്റില്ല എന്ന് പറയാൻ മാത്രം കട്ടി എന്റെ മനസിന് ഇല്ലായിരുന്നു. ഒരു പക്ഷെ ലിസി ചേച്ചി ഇല്ലായിരുനെങ്കിൽ ഒന്നും ചിന്തിക്കാതെ ഞാൻ അവളെ കെട്ടിപിടിച്ചു മുത്തങ്ങൾ കൊണ്ടു മൂടിയേനെ.. കാരണം അവളെ പോലെ ഒരു സുന്ദരിയെ പ്രണയിനി ആയി കിട്ടാൻ ഭാഗ്യം ചെയ്യണം..
“അപ്പുവിന്റെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ? എന്താ ഒന്നും മിണ്ടാതെ?” എന്നിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടാവാത്ത കണ്ടു ഷെറിൻ എന്നെ പിടിച്ചു കുലുക്കി ചോദിച്ചു.
