ശേഖരൻ… എന്താടി കാര്യം
വള്ളി…. യോ അറിവ്കെട്ടവനെ ഉന്നോടാ ഡ്രെസ്ലെ ബ്ലഡ് ഇരിക്യായാ ഇതേ മാതിരി പോ ഉന്നെ അങ്കെ ജെട്ടിയിലെ നിർത്തു വാങ്കെ അവൾ അതു പറഞ്ഞു ചിരിച്ചു അപ്പോഴാണ് ശേഖരൻ നോക്കുന്നത് അയാൾ ഡ്രസ്സ് ആയിക്കാൻ പോയത്
വള്ളി.. ഇങ്കെ ഇല്ലേ ഉന്ന് വീട്ടിക് പോ അയാൾ ഒന്നും പറയാതെ കാറിൽ കയറി വീട്ടിലേക്ക് വിട്ടു…
പോലീസ് സ്റ്റേഷൻ… വീരപൂരം
വിഷ്ണു…സാർ ഞാൻ ഇവിടെ ഇനി എത്ര നേരം ഇരിക്കണം
റൈറ്റർ… എടോ തന്റെ അച്ഛൻ വരുന്ന വരെ അല്ലെങ്കിൽ സി. ഐ സാർ പോകാൻ പറയുന്നത് വരെ
വിഷ്ണു.. സാർ ഞാൻ ഒന്നും ചെയ്തിട്ടില്ലലോ
റൈറ്റർ… അതിന് താൻ സെല്ലിൻറെ ഉള്ളിൽ ഒന്നും അല്ലാലോ ഇവിടെ വരാന്തയിലെ കസേരയിൽ അല്ലെ താൻ ഒന്നും തഞ്ചപെടു. തന്റെ തന്ത വിളിച്ചിട്ട് എടുക്കുന്നില്ല സ്വിച്ച് ഓഫ് പിന്നേ മിസ്സിംഗ് പിന്നേ പ്രമാണി അല്ലെ വല്ലതും പറ്റിയോ എന്ന് അറിയില്ല ഇനി അങ്ങനെ വല്ലതും ആണെങ്കിലും തനിക്കു വേഗം കംപ്ലൈന്റ് താരമാലോ അപ്പൊ ഇവിടെ ഇരിക്കുന്നത് അല്ലെ എല്ലാം കാര്യംത്തിലും തനിക്ക് എളുപ്പം അല്ലെ.അയാൾ അവനെ നോക്കി ഒന്നും ആക്കി ചിരിച്ചു.. തനിക്കു വെള്ളം കുടിക്കാനോ, തുറന്നോ മുത്രം ഒഴിക്കാനോ ഓക്കേ ഉണ്ടേ പോയി സാധിച്ചു പോര്. അല്ലെങ്കിൽ അവിടെ സുഖം ആയി ഇരിക്. വിഷ്ണു ആകെ ചടച്ചു അവന്ന് ശേഖരനോട് ദേഷ്യം വന്നു
വിഷ്ണു… (ഈ മൈരൻ എവിടെ പോയി ചത്ത് കിടക്കു ആവോ അയാൾ കാരണം ഞാൻ ഇവിടെ നാണം കേടുന്നു ) സാർ എന്റെ ഫോൺ ഒന്നും തരുമോ
റൈറ്റർ… എടോ അത് സി.ഐയുടെ ഓഫീസിൽ ആണ് അവിടെ പോയി എടുക്കാൻ എനിക്ക് പറ്റില്ല നീ കുറച്ച് ക്ഷെമിക്കു നിന്റെ തന്ത ഓടി വരും നീ ഇവിടെ ആണ് എന്ന് അറിഞ്ഞാൽ… അപ്പോയെക്കും എസ്.ഐ അവിടെ വന്നു.അവൻ എഴുന്നേറ്റ്
വിഷ്ണു…. സാർ 3 മണിക്കൂർ ആയി ഞാൻ ഇവിടെ വന്നിട്ട് എന്നെ ഇവിടെ പിടിച്ചു നിർത്തിയത് എന്തിനാ എന്ന് എനിക്കു അറിയില്ല സാർ ഞാൻ എന്ത് തെറ്റ് ചെയ്തു.
എസ്.ഐ… എടോ സി.ഐ സാർ ആണ് തന്നെ ഇവിടെ കൊണ്ടു വന്നത് അദ്ദേഹം പറയാതെ എനിക്ക് തന്നെ വിടാൻ പറ്റില്ല പിന്നേ തന്റെ അച്ഛനും.സി. ഐ. സാർ നല്ല സ്നേഹത്തിൽ ആയത് കൊണ്ടു ആണ് താൻ ഇപ്പൊ ഇവിടെ ഇരിക്കുന്നെ ഇനി കുറച്ചു കുടി സ്‌നേഹ കൂടിയ നീ സെല്ലിന്റ ഉള്ളിൽ ആയിരിക്കും. അതു കൊണ്ടു നിന്റെ അച്ഛൻ ശേഖരൻ വരുന്ന വരെ നല്ല കുട്ടി ആയി അവിടെ പോയി ഇരിക്. എനിക്കു ഇതിൽ ഒന്നും ചെയ്യാൻ ഇല്ല.
അപ്പോയെക്കും അവിടെക്ക് ഒരു റെഡ് കളർ സ്വിഫ്റ്റ് വന്നു നിന്നും.. ശേഖരൻ ചാടി ഇറങ്ങി അയാൾ സ്റ്റേഷൻ പടികൾ എല്ലാം ചവിട്ടി മേതിച്ചു കയറി വന്നു ദേഷ്യംത്തിൽ
ശേഖരൻ… എവിടെടോ അശോകൻ എന്റെ മോനെ പിടിച്ചു കൊണ്ടുവരാൻ മാത്രം ആയ നിങ്ങൾ ഓക്കേ
റൈറ്റർ… എന്താ ആരാന്ന് മനസ്സിൽ ആയില്ല
ശേഖരൻ… എടോ തന്റെ…. എന്റെ മോൻ എവിടെ ടോ ഉള്ളിൽ നിന്ന് എസ്. ഐ പുറത്ത് വന്നു കൂടെ വിഷ്ണുവും
ശേഖരൻ… എടോ അശോക തനിക്കു അത്രയിക്ക് ധൈര്യമായോ എന്റെ മോനെ ഓക്കേ സ്റ്റേഷനിൽ കൊണ്ടു വരാൻ മാത്രം
എസ് ഐ ഒന്നും ചിരിച്ചു എന്നിട്ട് വിഷ്ണുവിന്റെ കഴുത്തും ഷർട്ട് കുട്ടി പിടിച്ചു വിഷ്ണു ആകെ വല്ലാതെ ആയി
എസ്. ഐ… എന്താടാ നീ വിളിച്ചത് ( അയാൾ വിഷ്ണുവിന്റെ പിടി കുറച്ചു കുടി മുറുക്കി ഒന്നും കുടഞ്ഞു അത് കണ്ടതും ശേഖരൻ ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയി അയാൾ ഒന്നും പേടിച്ചു.
എസ് ഐ വിഷ്ണുവിന്റെ മുഖത്തു നോക്കി ഉറക്കെ ചോദിച്ചു .. എന്താ വിളിച്ചത്.. എന്ന്
ശേഖരൻ ഒന്നും പരുങ്ങി സ്വന്തം മകൻ മുന്നിൽ കിടന്നു വേദന അനുഭവിക്കുന്നു അയാൾ ഒന്നും പതറി ശേഖരൻ… സാർ അറിയാതെ സോറി സാർ ക്ഷെമിക്കണം
എസ്. ഐ. വിഷ്ണുവിന്റെ പിടുത്തം വിട്ടു എന്നിട്ടും ഷർട്ട് ഒന്നും നേരയാക്കി കൊടുത്തു രണ്ടും ഷോൾഡറിലും ഒന്നും തട്ടി അവന്റെ മുഖം ഉയർത്തി നേരെയാക്കി
എസ്. ഐ… മോനെ ഇങ്ങനത്തെ തന്തമാരുണ്ടെകിൽ മക്കളും തെറ്റൊന്നു ചെയ്യണ്ട ഇതേ പോലെ ഓരോ പ്രശ്നങ്ങൾ അവർക്കു നേരയും വരും ചിലപ്പോ മേൽ നോവും. വിഷ്ണുവിന്റെ കണ്ണ് നിറഞ്ഞിരുന്നു അവൻ ശേഖരനെ ദേഷ്യംത്തോടെ നോക്കി അയാളുടെ തല കുനിഞ്ഞു പോയി
