( അവർ അതു പറഞ്ഞു നിലത്തു ഇരുന്നു ആർത്തു കരയാൻ തുടങ്ങി അവിടെ ഉള്ളവർ എല്ലാം തബുരാട്ടിയെ സമാധാന പെടുത്താൻ ശ്രെമിച്ചു അവർ എങ്ങലടിച്ചു കരയാൻ തുടങ്ങി സുഭദ്രയും മാളവികയും അമ്മയെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു
സുഭദ്ര… അമ്മേ സത്യമാ അവൻ ആതിരയെ കയറി പിടിച്ചിരുന്നു അവൾ കുതറി ഓടി വന്നു വീണത് എന്റെ അടുത്ത ഞാൻ നോക്കുമ്പോ അവൻ അവളുടെ റൂമിൽ നിന്ന് ഇറങ്ങി വരുന്നു അവളുടെ ശ്വാലും ആയി
മാളവിക….. അമ്മേ വാ അകത്തേക്കു പോകാം
വലിയതബുരാട്ടി അവർ ഇരുവരെയും നോക്കി എന്നിട്ടും എഴുന്നേറ്റ് ഭദ്രന്റെ അടുക്കൽ പോയി
വലിയതബുരാട്ടി… ഭദ്ര മോനെ നീ ഇവിടെ ഇട്ട് ആ കുഞ്ഞിനെ കൊല്ലാകൊല ചെയ്തത് ആണ് പിന്നെ അവനെ ഇവിടെ കാണാൻ ഇല്ല. ആ കുട്ടി പൊയ്ക്കോട്ടേ ഇവിടുന്നു എന്ന് ചോദിച്ചപ്പോ അമ്മയാടാ അവനെ ഇവിടെ പിടിച്ചു നിർത്തിയത് ആ ഒരു പാപം മാത്രമേ അമ്മ ചെയ്തിട്ടുള്ളു മോനെ അമ്മ വെണ്ണേ നിന്റെ കാലു പിടികം നീ സത്യം പറയണം നീ അവനെ കൊന്നോ
ഭദ്രൻ ആകെ ഒന്നും പരുങ്ങി അമ്മ തന്റെ കാലു പിടിക്കാൻ വാരെ തയാർ ആയിരിക്കുന്നു അതു ഇവിടുത്തെ ഒരു പട്ടിക്ക് വേണ്ടി അയാൾ ധർമസങ്കടത്തിൽ ആയിരിക്കുന്നു തന്റെ കണ്ണിലേക്ക് നോക്കി ഇരിക്കുന്ന അമ്മയോട് എന്ത് പറഞ്ഞാലും അമ്മ അത് മനസ്സിൽ ആകും എന്ന തിരിച്ചറിവ് അയാൾക് വന്നിരുന്നു
ഭദ്രൻ… അമ്മേ അത് ഞാൻ
പെട്ടന്നൊരു പെൺ ശബ്ദം അവിടെ മുഴങ്ങി അവൾ പടികൾ കയറി ആ പൂമുഖത്തു വന്നു എല്ലാവർക്കും മുന്നിൽ ആയി നിന്ന് അവൾ ആടി കൊഴിയുന്നുണ്ട്
അഞ്ചു… എന്താ അച്ഛമേ നിങ്ങളുടെ പ്രോബ്ലം എന്താ ഇവിടെ പേ പിടിച്ച ഒരു നായിയെ താലിക്കൊന്നു അതാണോ പ്രശ്നം
ഭദ്രൻ…. അഞ്ചു….. അകത്തു പോ
സാവിത്രി… മോളെ നീ അകത്തേക്കു വാ നീ ഇതിൽ ഇടപടേണ്ടാ…. അവളെ പിടിച്ചു അകത്തേക്കു വലിച്ചു
വലിയതബുരാട്ടി…. നിക്കടി എന്റെ പ്രശ്നം അറിഞ്ഞിട്ടു നീ പോയ മതി.പേ പിടിച്ച നായ കൊള്ളാം നിന്റെ വാക്കിയം കൊള്ളാമെടി പക്ഷേ അത് അവന്ന് അല്ല അത് കുടുതലും ചേരുന്നത് നിനക്കടി പിഴച്ചവളെ കുടുംബത്തിന്റെ പേരുകളയാൻ ഉണ്ടായ നശിച്ചവളെ കണ്ട അവമാരുമായി ആയിഞ്ഞാടി നടക്കുന്ന നിനക്കടി പേ പിടിച്ചത് കാമവെറി കൊണ്ടു ഏതൊരുതെന്റയും കൂടെ പോകുന്ന നിനക്കാണ് പേ പിടിച്ചത്
അഞ്ചുവിന് ദേഷ്യം വന്നു പക്ഷെ അവൾ കണ്ട്രോൾ ചെയ്തു
അഞ്ചു… ഞങ്ങൾ ആണ് അച്ഛമയുടെ പേരക്കുട്ടികൾ കണ്ട വേലക്കാരന് പിറന്ന തെണ്ടികൾ ഒന്നും ഇവിടുത്തെ ആരും അല്ല ഇവിടുത്തെ പെണ്ണിന്നെ കേറിപ്പിടിച്ച ഒരുത്തനെ ആണ് അച്ഛമാ ഇപ്പോൾ നന്നാക്കി പറയുന്നത് അപ്പൊ ഞങ്ങളെക്കാൾ വലുത് അച്ഛമക് അവരാണോ…
വലിയതബുരാട്ടി… എടി ഈ മുറ്റത്തു വീണു കിടക്കുന്ന ഉണ്ണിമാങ്ങാ പോലും അവൻ ചോദിക്കാതെ എടുക്കില്ല അപ്പോഴാ അവൻ നിന്റെ ഓക്കേ റൂമിൽ വന്നു നിന്നെ ഓക്കേ കേറി പിടിച്ചു പോലും
അവനെ നിന്റെ തളളയും തന്തയും പോറ്റിയ കുട്ടി അല്ല മാണിക്യനും മിനക്ഷിയും വളർത്തിയ കുട്ടിയ നന്ദികേട് അവൻ കാണിക്കില്ല പക്ഷെ നീ കാണിക്കും നിന്റെ തന്ത നിന്നെ പോലെ ഒരു സർപ്പത്തിനെ പൊറ്റുന്നത് തന്നെ അവന്റെ അവസാനത്തിനാ
അഞ്ചു… അച്ചാമക് തീമിരബാധിച്ചിരിക്കുവാ അവരോട് ഉള്ള സ്നേഹത്തിന്റെ തീമിരം
വലിയ തബുരാട്ടി…. പ്പാ അറവാണിച്ചി
ഭദ്രൻ…. അമ്മേ അമ്മക്ക് ഞങ്ങളോണോ വലുത് അതോ അവരോ
സാവിത്രി… അത് നിങ്ങൾക് മനസ്സിൽ ആയില്ലേ നിങ്ങളുടെ അമ്മ മാണിക്യനെ ആണ് മകൻ ആയി കണ്ടിട്ടുള്ളത് അതാ നിങ്ങളോട് ഇത്ര വെറുപ്
അപ്പോഴാണ് പൂമുഖത്തു നിന്ന് ഒരു ശബ്ദം സുദേവൻ മാളവികയുടെ ഭർത്താവ് എല്ലാവരും അവിടേക്കു നോക്കി
സുദേവൻ… നിർത്തുന്നുണ്ടോ നിങ്ങളുടെ ഓക്കേ ഈ സംസാരം….
അമ്മയെ കൂടുതൽ സങ്കടപെടുത്തി കുത്തി നോവിക്കുന്നത് നിർത്തിക്കൂടെ
ഇതൊക്കെ നോക്കി നില്കാൻ നിങ്ങൾക് ഓക്കേ സാധിക്കും എനിക്കു അത് പറ്റില്ല ഇവിടെ നടന്നത് ഓക്കേ നിങ്ങൾ ഓക്കേ കളിച്ച നാടകം ആണ് എന്ന് മനസ്സിൽ ആകാൻ മാത്രം ഉള്ള ബുദ്ധി ഇവിടെ ഉള്ള എല്ലാർക്കും ഉണ്ട് വെറുത എന്റെ വായ തുറപ്പിക്കണ്ട.
