രാവണ ഉദയം – 3

എസ്. ഐ. വിഷ്ണുവിന്റെ പിടുത്തം വിട്ടു എന്നിട്ടും ഷർട്ട്‌ ഒന്നും നേരയാക്കി കൊടുത്തു രണ്ടും ഷോൾഡറിലും ഒന്നും തട്ടി അവന്റെ മുഖം ഉയർത്തി നേരെയാക്കി

എസ്. ഐ… മോനെ ഇങ്ങനത്തെ തന്തമാരുണ്ടെകിൽ മക്കളും തെറ്റൊന്നു ചെയ്യണ്ട ഇതേ പോലെ ഓരോ പ്രശ്നങ്ങൾ അവർക്കു നേരയും വരും ചിലപ്പോ മേൽ നോവും. വിഷ്ണുവിന്റെ കണ്ണ് നിറഞ്ഞിരുന്നു അവൻ ശേഖരനെ ദേഷ്യംത്തോടെ നോക്കി അയാളുടെ തല കുനിഞ്ഞു പോയി

വിഷ്ണു… സാർ ഞാൻ ഇനി പൊയ്ക്കോട്ടേ (എസ്. ഐ അവനെ നോക്കി ഒന്നും ചിരിച്ചു)

എസ് ഐ… നീ പോയിക്കോ

വിഷ്ണു… സാർ എന്റെ ഫോൺ

എസ്. ഐ… കുമാരേട്ട ഇവന്റെ ഫോൺ എവിടെയാ
റൈറ്റർ… താ ഇവിടെ ഉണ്ട് സാർ. അയാൾ ഇരിക്കുന്ന ടേബിളിന്റെ വലിപ് തുറന്നു ഫോൺ എടുത്തു വിഷ്ണുവിന്ന് കൊടുത്തു. അവൻ അയാളെ ദയനീയമായി ഒന്നും നോക്കി… എടാ മോനെ നിന്റെ തന്ത വരതെ നിനക്ക് ഒരു സഹായവും ചെയ്യരുത് എന്ന് ഓഡർ ഉണ്ട് അതോണ്ടാ. നിന്റെ തന്തയുടെ കൈലിരുപിന്ന് നിനക്ക് ഇത് വരെ ഇവിടുന്ന് വേറെ ഉപദ്രവം ഒന്നും കിട്ടാത്തത് തന്നെ നിന്റെ ഈ പാവം പിടിച്ച മുഖം കണ്ടിട്ടും നീ ഇവിടെ മര്യധക്ക് മിണ്ടാതെ ഇരുന്നത് കൊണ്ട അയാൾ അത് പറഞ്ഞു ചിരിച്ചു. വിഷ്ണു ആകെ തളർന്നിരുന്നു അവൻ ശേഖരന്റെ മുന്നിൽ വന്നു നിന്നും

വിഷ്ണു…. വണ്ടിയുടെ കീ താ

ശേഖരൻ… എടാ ഞാനും വരാം

വിഷ്ണു… വണ്ടിയുടെ കീ തടോ ഇയാള് ഉണ്ടാകുന്നു പോലും. ( ശേഖരൻ ആകെ നാണം കേട്ട് കീ അവന്ന് കൊടുത്ത് വിഷ്ണു അത് വാങ്ങി തിരിഞ്ഞു നോക്കാതെ നടന്നു കാറിന്റെ അടുത്തേക്ക്

ശേഖരൻ….. മോനെ വിഷ്ണു അച്ഛൻ പറയട്ടെടാ. ( അവൻ കാറിൽ കയറി അത് ഓടിച്ചു പോയി ) ശേഖരന് മുഖത്തു ആടി കിട്ടിയ പോലെ ആയി അയാൾ തിരിഞ്ഞു എസ് ഐ നോക്കി അവിടെ ഇല്ല റൈറ്റർ ശേഖരനെ നോക്കി എന്തോ എഴുതി

ശേഖരൻ… സർ എസ് ഐ സാർ എവിടെ പോയി. അയാൾ കേട്ടിട്ടും കേക്കാതെ പോലെ ഇരുന്നു എഴുതി കൊണ്ടിരുന്നു ശേഖരൻ… സാർ സാർ റൈറ്റർ ശേഖറിനെ മുഖത്തേക്ക് നോക്കി റൈറ്റർ…. എന്നെ ആണോ സാർ എന്ന് വിളിച്ചേ ആാാ മര്യധ വന്നാലോ മുതലാളിക്ക്.

ഇപ്പോ സമയം എത്രയായി മുതലാളി. (അയാൾ വാച്ചിലേക്ക് നോക്കി)

ശേഖരൻ… 2.30

റൈറ്റർ ….മുതലാളി ഇതുവരെ എവിടെയായിരുന്നു ഞങ്ങളെ വീട്ടിൽ ഒക്കെ വന്നായിരുന്നു കണ്ടില്ല

ശേഖരൻ….ഞാനൊരു വർക്കുമായി ബന്ധപ്പെട്ട് പുറത്തു പോയതായിരുന്നു അതാ.

റൈറ്റർ… ഇനി ഇപ്പോ സാരമില്ല മുതലാളി രാവിലെ 7 മണിക്ക് പോരെ പിന്നെ പോരും പോ ആ ഭദ്രൻ മുതലാളിയെ കൂടി അങ്ങ് വിളിചേര് . അപ്പോ ഓടിപ്പിടിച്ച് വന്നതല്ലേ മുതലാളി ഇപ്പൊ വിട്ടു പൊയ്ക്കോ ഫോൺ ഓഫ് ആക്കി ഇറങ്ങിയിരിക്കുകയാണ് അവൻ നിന്നെയൊക്കെ ഇവിടെ എത്തിക്കാൻ പോലീസിന്ന് അറിയാം എന്ന് മനസ്സിൽ ആയില്ലേ പോടാ ഇറങ്ങിട്ട് നാളെ ക്രിത്യം 7 മണിക്ക് എത്തി ഇല്ലേ നിന്റെ ഭാര്യ ആയിരിക്കും പിന്നേ ഇവിടെ ഉണ്ടാവുക പോടാ പോ….
ശേഖരൻ ഭൂമി പിളർന്നു തായോട്ട് പോയെങ്കിൽ എന്നാ അവസ്ഥയിൽ അവിടെ നിന്ന് നാണം കേട്ട് ഇറങ്ങി നടന്നു റോഡിൽ എത്തി അയാൾ കുറേ നേരം അങ്ങനെ നിന്നും പെട്ടന്ന് ഒരു സ്കോർപിയോ വന്നു അയാളുടെ മുന്നിൽ ബ്രേക്ക് ഇട്ടു നിന്നും……….

തുടരും………

Leave a Reply

Your email address will not be published. Required fields are marked *