പെട്ടന്ന് ശേഖരൻ ഭദ്രന്റെ കഴുത്തിന്ന് കയറിപിടിച്ചു ഭദ്രൻ ഒന്നും ഷോക്ക് ആയി
ഭദ്രൻ… എന്താടാ അളിയാ താൻ എന്താ ഈ കാണിക്കണേ
ശേഖരൻ… പ്പാ പട്ടി അളിയാ താൻ എന്തിനാടോ മിനാക്ഷിയെ കൊന്നേ തന്നെ ഞാൻ ഇന്ന് കൊല്ലും അവിടെ ഇട്ട് തന്നെ തല്ലാൻ ഒരുങ്ങുബോയാ അവൻ തനിക്കു ഇട്ട് പണി തന്നെ അപ്പോ പിന്നേ ഞാൻ മറന്നു പോയി ഇപ്പൊ അവളെ പറ്റി പറഞ്ഞപ്പോ തനിക്കു തരാൻ ഉള്ളത് തരാം എന്ന് കരുതി
ഭദ്രൻ…. വിട് അളിയാ വിടാൻ ശേഖര നീ കളികലെ……… വിടാടാ
ശേഖരന്റെ കൈ വിടുവിച്ചു അയാൾ കാറിൽ നിന്ന് പുറത്ത് ഇറങ്ങി കുപ്പിഎടുത്തു പതുക്കെ കുടിച്ചു
ശേഖരനും പുറത്ത് ഇറങ്ങി ഭദ്രന്റെ മുൻപിൽ വന്നു നിന്നു
ശേഖരൻ… ഇനി വലിയതബുരാനെയും നീ തന്നെയാണോ തീർത്തത്
ഭദ്രൻ.. എടാ അടിച്ചുനിന്റെ പല്ല് ഞാൻ കളയും എടാ അച്ഛനോട് എനിക്കു ദേഷ്യം ഉണ്ട് അത് വിചാരിച്ചു എന്റെ അച്ഛനെ ഞാൻ കൊന്നു എന്ന് പറഞ്ഞാൽ കൊന്നു കളയും ഞാൻ നിന്നെ
ശേഖരൻ… അല്ലെകിലും നീ വലിയ തബുരാന്നെ കൊല്ലാൻ മാത്രം വളർന്നിട്ടില്ല 18 കളരിക്ക് ആശാൻ ആണ് അദ്ദേഹം നിനക്ക് മൂപ്പരെ മുമ്പിൽ പോയി നിക്കാൻ ഉള്ള ധൈര്യം ഇല്ല പിന്നേ അല്ലേ കൊല്ലാൻ നോക്കണേ.
എന്നാലും നീ അവളെ കൊന്നാലോട സമദ്രോഹി ഓ ഈ ചെക്കനെ വച്ച് ഒരു കളി കളിക്കം എന്നൊക്കെ ഒരു പ്ലാൻ ഉണ്ടായിരുന്നു എനിക്കു അതിലൊക്കെ ആണല്ലോ നീ വെള്ളം കോരി ഒഴിച്ചേ ആ സാബു അവളെ കാണാഞ്ഞത് നന്നായി അവളെ കണ്ടിട്ടുണ്ടായിരുന്നു എങ്കിൽ നീ ആണ് അവളെ തീർത്തത് എന്ന് പറഞ്ഞ ടൈം തന്നെ നിന്റെ തല അവൻ അറുത്തെന്നേ പറയടാ പട്ടി എന്തിന്റെ കേട് ആയിരുന്നെടാ അവളെ കൊല്ലാൻ നിനക്ക് എങ്ങനെ മനസ്സ് വന്നു പറയടാ പുല്ലേ
ഭദ്രൻ… ഞാൻ അവളെ ഒന്നും ചെയ്തിട്ടില്ല അങ്ങനെ അവളെ പോലെ ഒരു സുന്ദരിയെ കൊല്ലാൻ മാത്രം കഠിന ഹൃദയം ഉള്ള ഒരാൾ അല്ല ഞാൻ എനിക്കു അവളെ ഭയങ്കര ഇഷ്ട്ടം ആയിരുന്നു അങ്ങനെ ഉള്ളപ്പോൾ ഞാൻ അവളെ നുള്ളി നോവിക്കുമോ പറയടാ
ശേഖരൻ…. പിന്നെ നീ എന്താ അവിടുന്ന് അങ്ങനെ പറഞ്ഞത്
ഭദ്രൻ… അത് ആ സാബു വെറുപ്പിച്ചപ്പോ അവൻ കാര്യംങ്ങൾ വേഗം തീർക്കാൻ വേണ്ടി ഞാൻ അങ്ങ് പറഞ്ഞു പോയതാ
ശേഖരൻ…. അത് കലക്കി അതുകൊണ്ട് കാലിന് ഒരു സമ്മാനം കിട്ടീലെ എന്നാലും നീ പറഞ്ഞതിൽ എല്ലാം ശെരി ആണലോ അവക്ക് കിട്ടിയ കുത്തുകൾ ഓക്കേ
ഭദ്രൻ… എടാ അത് ഞാൻ ആണ് അവളെ ആദ്യമായി മരിച്ചു കിടക്കുന്നത് കണ്ടത് അപ്പൊ കണ്ടത് വെച്ച് അങ്ങ് പറഞ്ഞതാ അല്ലാതെ ഒന്നും അല്ല നിന്നോട് ഞാൻ കള്ളം പറയുമോ
ശേഖരൻ… മ്മ്മ് മ്മ്മ്
ഭദ്രൻ… എന്ത് മ്മ്മ് ന്ന് നിനക്ക് എന്നെ വിശ്വാസം ഇല്ലേ
ശേഖരൻ. ആ ഉണ്ട് അതൊക്കെ വിട് നീ വണ്ടിയിൽ കയറ് നമുക്ക് വള്ളിയുടെ അടുത്തേക്ക് പോകാം ഈ മൂഡ് ഓക്കേ മാറും
ഭദ്രൻ… വേണ്ട നീ തറവാട്ടിലേക്ക് വണ്ടി എട് അവിടെ എന്താ അവസ്ഥ എന്ന് അറിയില്ല പോലീസ് പോയി എന്ന അവളെ വിളിച്ചപ്പോ പറഞ്ഞത്
ശേഖരൻ… ഞാൻ കയറുന്നില്ല.. എടാ പിന്നേ ഞാൻ പറഞ്ഞ ബിസിനസ് പ്രൊപോസൽ നീ ഒന്നും പറഞ്ഞില്ല
ഭദ്രൻ… എടാ ഈ കോലാഹലം ഒന്നും കേട്ടടങ്ങിട്ട് നമുക്ക് നോകാം
ശേഖരൻ… അത് മതി പിന്നേ മനുവിന് ഇ ബിസിനസ് വേഗം ചെയ്താൽ കൊള്ളാം എന്ന ഉദ്ദേശം ഉണ്ട് അതാ ഞാൻ പറഞ്ഞത് , അവർ വേഗം കാർ തറവാട്ടിലേക്ക് ഓടിച്ചു……….
(( വീരപുരം നാട്ടിലെ മംഗലത്ത് വിട് കിരീടം വെക്കാത്ത രാജാവ് ആയിരുന്നു
കേശവ വർമ തബുരാൻ. അവിടെ ഉള്ള ജനങ്ങൾക്ക് അദ്ദേഹം ദൈവതുല്യൻ ആയിരുന്നു അവിടെ ഉള്ളവരുടെ രക്ഷകനും ആശ്രയവും എല്ലാം അദ്ദേഹം ആയിരുന്നു വീരപൂരം മുഴുവനും നീണ്ട് കിടക്കുന്ന സ്വത്ത് വകകൾ വിവസായ സ്ഥാപനങ്ങൾ ഷോപ്പിങ് മാള്കൾ ചാരിറ്റി ഇന്സ്ടിട്യൂഷൻ സ്കൂളുകൾ കോളേജ്കൾ എന്തിനു പല റോഡ്കൾ പാലാങ്ങൾ പോലും അദ്ദേഹം പണികഴിപ്പിച്ചായിരുന്നു അതിലും ഉപരി അദ്ദേഹം ആയിരുന്നു അവിടുത്തെ പോലീസും കോടതിയും ജഡ്ജിയും എല്ലാം അദേഹത്തിന്റെ വാക്ക് ആണ് അവിടെ അവസാന വാക്
കേശവ വർമ തബുരാൻറെ ഭാര്യ ആയിരുന്നു അരുന്ധതി തമ്പുരാട്ടി അവർക്ക് 5 മക്കൾ വീരഭദ്രൻ, ഭാർഗവാൻ, സുഭദ്ര, മാളവിക, രാമഭദ്രൻ അവരുടെ ഭാര്യമാർ ഭർത്താക്കന്മാർ മക്കൾ എന്നൊരു വലിയ കുടുബം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ പല കുടുബംങ്ങളും വേറെയും മംഗലത്ത് വിട്ടിൽ താമസിച്ചിരുന്നു…
