അവർ അവരുടെ കൈയൽ മുഖത്തു ആജ്ഞടിച്ചു മാളു അമ്മയെ കയറി പിടിച്ചു രാമനും അമ്മയെ ആശ്വസിക്കാൻ വാക്കുകൾ ഇല്ലാതെ കരഞ്ഞു പോയി
മാളു.. അമ്മേ ഇങ്ങനെ കരയാലേ ചിലപ്പോ അവൻ രക്ഷപെട്ടുകാണുമ് നമുക്ക് അറിയില്ലലോ എന്താ ഉണ്ടായത് എന്ന് ഏട്ടൻ പറഞ്ഞില്ലെ കൊന്നിട്ടില്ല എന്ന്
അമ്മതബുരാട്ടി…. മോളെ മാളു അവനൊരു മൃഗം ആണ് മോളെ അവൻ ആ കുഞ്ഞിനെ കൊന്നുകാണുമ് എനിക്കു അറിയാം നോക്കിക്കോ അവൻ നശിച്ചുപോവു എന്റെയും നിങ്ങളുടെ അച്ഛന്റെയും ശാപം അവനോറപ്പാ നശിച്ചു നാറാണകാലെടുക്കും അവൻ എനിക്ക് തോന്നുന്നത് നിങ്ങളെ അച്ഛനാണ് കൊന്നതും മാണിക്യനെയും മിനക്ഷിയെയും ഓക്കേ കൊന്നത് അവനാ മഹാപാപി എന്റെ വീരപുരത്തമേ എന്റെ വയറ്റിൽ ഇങ്ങനെ ഒരു നരകാസുരൻ പിറവി എടുത്താലോ ഇതിലും ഭേദം ഞാൻ മച്ചി ആവുന്നത് ആയിരുന്നു
രാമൻ…അമ്മേ ഇങ്ങനെ ഓക്കേ പറഞ്ഞു ബി പി കൂട്ടാതെ കുറച്ചു വെള്ളം കുടിക്കൂ
അമ്മതബുരാട്ടി…. എന്റെ ഉമിനീർ എനിക്കു ഇറങ്ങുന്നില്ല രാമാ….
മാളു…. അമ്മ കുറച്ച് നേരം കിടക്കു
രാമൻ.. ഞാൻ അവളുമാരെ ഒന്നും കാണട്ടെ ഇന്ന് ഞാൻ തീർക്കും ആ പിഴച്ചാതങ്ങളുടെ തിളപ്.രാമൻ മുറി വിട്ടു പോകാൻ നോക്കിയതും മാളു കയറി കാലിൽ പിടിച്ചു
മാളു… വേണ്ട ഏട്ടാ…ചേട്ടന്റെ ഒരറ്റ അടിക്ക് ഇല്ല അവർ സത്യം അവര് പറയുകയും ചെയ്യൂ പക്ഷേ ഇതൊക്കെ അറിയുമ്പോൾ ചിലപ്പോൾ വേറൊരു ജീവൻ ആയിരിക്കും പോവുക നമ്മുടെ കുഞ്ഞിയുടെ.അവൾ കാരണം ആണ് അച്ചുവിന്ന് ഇതൊക്കെ സംഭവിച്ചത് എന്നും കൂടി അറിഞ്ഞാൽ അവൾ ആകെ തകർന്നു പോകും വയ്യാത്ത കുട്ടിയും കൂടി ആണ് അവൾ
രാമൻ അവിടെ ഉള്ള ചെയറിൽ ഇരുന്നു കണ്ണു തുടച്ചു അവിടെ ആകെ നിശബ്ദത ട്ടോ എന്ന ശബ്ദത്തോടെ കുഞ്ഞി അമ്മ തബുരാട്ടിയുടെ റൂമിലേക്കു വന്നു അവർ അവളെ നോക്കി പേടിച്ചു നിന്നും അവൾ കേട്ടു കാണുമോ എന്നുള്ള ഭയത്തോടെ
സീത…. അയ്യേ അയ്യേ പേടിചേ വീര പുരത്ത് മഹാറാണി പേടിച്ചു പോയല്ലോ
(അവൾ വന്നു അച്ഛമായേ കെട്ടിപിടിച്ചു അവരുടെ മുഖത്തുള്ള സങ്കട ഭാവം അവൾക്ക് എന്തോ ഒരു പന്തികേട് തോന്നി) എന്താ അച്ഛമ്മ എന്തിനാ സങ്കടപ്പെട്ടിരിക്കുന്നെ എല്ലാവർക്കും എന്താ പറ്റിയേ.
വന്നപ്പോൾ തൊട്ട് ഞാൻ കാണുവാ എല്ലാവർക്കും ഒരു സങ്കടം എന്താ ഉണ്ടായേ
രാമൻ…. ഒന്നുല്ല മോളേ
മാളു…മോൾ എന്തെങ്കിലും കഴിച്ചോ നമുക്ക് കഴിക്കാം
സീത…വേണ്ട നിങ്ങളൊക്കെ എന്നോട് എന്തോ മറക്യുന്നുണ്ട് ഇപ്പോയും അച്ഛമ്മ ഭയങ്കര സങ്കടത്തിലും കരച്ചിലും ആണ് കണ്ടറിയാം എന്താ ഉണ്ടായത് ആരും എന്നോട് ഒന്നും പറയുന്നില്ല
മാളു…അച്ചു പോയി ഇവിടുന്ന് അതാണ് അമ്മ സങ്കടത്തിൽ ഇരിക്കുന്നത്
കുഞ്ഞി… അയ്യോ കുഞ്ഞേട്ടൻ എവിടെ പോയി വൈകിട്ട് കൂടി ഞാൻ പോയി കണ്ടു ഇങ്ങോട്ട് വിളിച്ച് ആയിരുന്നല്ലോ
രാമൻ.. മോള്……. മോള് എന്തിനാ അചുവിനെ പോയി വിളിച്ചത്
കുഞ്ഞി… അഞ്ചു ചേച്ചി പറഞ്ഞു അച്ഛമ്മ അച്ചു ഏട്ടനെ വിളിക്കുന്നുണ്ടെന്ന് എന്നോട് പോയി പറയാൻ പറഞ്ഞു ഞാൻ പോയി കുഞ്ഞേട്ടനോട് അച്ഛമ്മ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു പിന്നെ നമ്മൾ പുറത്ത് പോയില്ലേ ചെറിയ അച്ഛാ
മാളു… അഞ്ചു ആണോ മോളോട് അച്ചുവിനെ വിളിക്കാൻ പറഞ്ഞത്
കുഞ്ഞി തല കുലുക്കി
കുഞ്ഞി.. ഞാൻ കരുതി അച്ഛമ്മ കാലു തടവാൻ വിളിച്ച് ആണെന്ന്
അമ്മ തമ്പുരാട്ടിയുടെ കണ്ണിൽ നിന്ന് കണ്ണീർ കുഞ്ഞിയുടെ കൈകളിൽ ഇറ്റു വീണു
കുഞ്ഞി… എന്താ അച്ഛാ അമ്മേ എന്തിനാ കരയുന്നേ കുഞ്ഞേട്ടൻ എവിടെയാ പോയത്
മാളു…ജോലിയുടെ ആവശ്യത്തിനു പുറത്തു പോയതാ മോളെ അവൻ കുറച്ചുനാൾ കഴിഞ്ഞ് തിരിച്ചു വരും അപ്പൊ അവനെ വിട്ടു നിൽക്കുന്നതിന് സങ്കടം അച്ഛമാ കരയുന്നെ
കുഞ്ഞി… അയ്യേ അച്ഛമ്മ കുഞ്ഞേട്ടൻ വേഗം തിരിച്ചു വരൂ എന്റെ പൊന്നു അച്ഛമ്മഅല്ലെ കരയല്ലേ
മാളു… മോളു വല്ലതും കഴിച്ചോ
കുഞ്ഞി…ഞങ്ങൾ പുറത്തു കഴിചലോ അല്ലേ ചെറിയച്ച
മാളു…. എന്നാ മോള് വാ മാളു അമ്മ ഒരു ഗ്ലാസ് പാൽ എടുത്തു തരാം അത് കുടിച്ച് നേരത്തെ പോയി കിടന്നോ മോക്ക് നല്ല ക്ഷീണമുണ്ട്
കുഞ്ഞി… അയ്യോ കിടക്കാനോ എനിക്ക് അഞ്ചു ചേച്ചിയെ പോയി കാണണം ഒന്ന് ഗുണദോഷിക്കണം
