♥️അവിരാമം♥️ – 8 16അടിപൊളി 

 

നയന മനോഹരമായ കാഴ്ചകളിൽ കണ്ണും നട്ടിരുന്ന ഹിരണിനെ ഉണർത്തിയത് പിന്നിൽ നിന്നുള്ള ചോദ്യമായിരുന്നു….

 

ആരാ….

 

ചോദ്യം വന്ന വഴിയിലെയ്ക്ക് അവൻ തിരിഞ്ഞു നോക്കി…

 

പള്ളിയുടെ വലതു വശം ചേർന്നുള്ള ചെറിയ മേടയിൽ നിന്നും വയോധികൻ ആയ പള്ളി വികാരി നടന്നടുത്തു വരുന്നു….

 

അല്പം ഇരുണ്ട ശരീര പ്രകൃതം.. പ്രായത്തിന്റെതായ അവശതകൾ കാണാനുണ്ട്..ഷേവ് ചെയ്തു ഒരാഴ്ച എങ്കിലും ആയി കാണും കുറ്റി രോമങ്ങൾ നിറഞ്ഞ താടിയും മീശയും.. നരവീണു വെളുത്ത മുടികൾക്കിടയിൽ പേരിനു മാത്രം കറുത്ത മുടികൾ… താടി രോമവും മീശയും അത് പോലെ തന്നെ.. പഴകിയ ളോഹയ്ക്ക് പുറത്ത് കിടക്കുന്ന കറുത്ത ചരടിൽ കോർത്ത കുരിശു മാല……

 

ആരാ മനസിലായില്ല…..

 

വീണ്ടും ചോദ്യം ആവർത്തിച്ചു കൊണ്ട് അയാൾ നടന്നടുത്തു…..

 

ഹിരണിനു ഏകദേശം അടുത്തെത്തിയതും അയാളുടെ ചുളിവ് വീണ നെറ്റിത്തടവും കൺപോളകളും വികസിച്ചു…..

 

എവിടെയോ കണ്ടു മറന്ന പോലെ….

 

ഞാൻ… അത്…..

 

പെട്ടന്നുള്ള ചോദ്യത്തിൽ വാക്കുകൾക്ക് വേണ്ടി അവൻ പരതി..

 

നല്ല മുഖ പരിചയം തോന്നുന്നു.. എപ്പോളോ തമ്മിൽ കണ്ട പോലെ..മോൻ എവിടുന്നാ..പുറമേക്കാർ അങ്ങനെ വരവ് പതിവില്ല അത് കൊണ്ട് ചോദിച്ചതാ…..

 

അതിനും അവനു ഉത്തരം നൽകാൻ കഴിഞ്ഞില്ല… അനീറ്റയെതേടി അവന്റെ കണ്ണുകൾ അലഞ്ഞു.. പക്ഷെ പ്രകൃതി ഭംഗി ആസ്വദിച സമയം അവൾ എങ്ങോട്ടാണ് പോയത് എന്ന് അവൻ കണ്ടിരുന്നില്ല.. ആ സമയത്തെ അവൻ സ്വയം ശപിച്ചു…

 

എന്താ മോന്റെ പേര്…

 

ഹി…. ഹിരൺ…..

 

ആ പേര് കേട്ടതും അയാളുടെ മുഖം വിടർന്നു. ഒപ്പം ചുണ്ടിൽ ഒരു പുഞ്ചിരിയും…

 

അന്നമോളുടെ ചങ്ങാതിയാ അല്ലെ…

 

പേരിനോട് മുൻപരിചയം ഉള്ള പോലെ അയാൾ പറഞ്ഞു നിർത്തി…

 

അന്ന….

 

സംശയ ഭാവത്തിൽ ഹിരൺ ചെറു ചോദ്യം ഉന്നയിച്ചു…

 

ഓഹ്… അന്ന മോള് എന്ന് ഞാൻ വിളിക്കുന്നതാ.. അനീറ്റയുടെ ഒപ്പം പഠിക്കുന്നതല്ലേ.. മോള് പറഞ്ഞു അറിയാം….

ഇവിടെ വരുമ്പോളൊക്കെ മോന്റെ കാര്യം പറയാനേ അവൾക്ക് സമയം ഉള്ളു.. അല്ല അത് മാത്രേ അവള് പറയാറുള്ളൂ….

അന്ന മോള് വന്നില്ലേ….

 

ഉണ്ടായിരുന്നു.. പക്ഷെ…

 

വീണ്ടും അവന്റെ കണ്ണുകൾ അവളെ തേടി അലഞ്ഞു.

 

കല്ലറയിൽ പ്രാർത്ഥിക്കുന്നുണ്ടാവും…

 

പള്ളിയിൽ വന്നാൽ അവളുടെ പതിവുകൾ അറിയാം എന്ന് കാണിക്കും വിധം ആ വികാരി പറഞ്ഞു നിർത്തി…

 

അപ്പോളാണ് തുറന്നു കിടന്ന പള്ളി വാതിൽ കടന്നു അനീറ്റ അങ്ങോട്ടേക്ക് വന്നത്. വന്ന മാത്രയിൽ അവൾ വികാരിയച്ഛന്റെ മുന്നിൽ തല കുനിച്ചു…

 

ഈശോ മിശിഹായ്‌ക് സ്തുതിയായിരിക്കട്ടെ…

 

താഴേക്ക്‌ മടിഞ്ഞു ചുളിവുകൾ വീണ വായോഥികന്റെ കൈയിൽ അവൾ മുത്തി നിവർന്നു…

 

ഇപ്പോളും എപ്പോളും സ്തുതിയായിരിക്കട്ടെ….

 

അയാൾ അത് പറയുമ്പോൾ ആ കണ്ഠം ഒന്നിടറിയോ..ആ കണ്ണുകൾ ഒന്ന് ഈറനണിഞ്ഞുവോ…ഹിരണിന് അപ്പോൾ അങ്ങനെയാണ് തോന്നിയത്…

 

അത് വെറും തോന്നൽ ആയിരുന്നില്ല പ്രായാധിക്യത്തിന്റെ മങ്ങൽ നിലനിന്നിരുന്ന വികാരിയച്ഛന്റെ കൺ കോണിൽ കണ്ണീരിന്റെ നനവ് ഇറ്റി നിന്നു…

 

ഇരുവർക്കുമിടയിൽ നിന്നും അനീറ്റ പള്ളിക്കു പിന്നിലേക്ക് നടന്നകന്ന സമയം മൗനം പാലിച്ചു കൊണ്ട് വികാരിയച്ചനും പള്ളിയിലേക്ക് നടന്നു നീങ്ങി…

 

ഒരല്പ സമയം അതെ നിൽപ് തുടർന്ന ഹിരൺ അനീറ്റ പോയ വഴിയേ അവൾക്കരികിലേയ്ക്കു നടന്നു ചെന്നു..

 

പള്ളിക്കു പിന്നിലെ ചെറിയ സെമിതേരിയിൽ ഒരേ പോലെ തോന്നിക്കുന്ന അടുത്തടുത്ത്‌ ഉള്ള മൂന്നു കല്ലറകൾക്കു മുന്നിൽ മുട്ട് കുത്തി പ്രാർത്ഥിക്കുകയാണ് അനീറ്റ…

 

വഴിയരികിൽ നിന്നും അവൾ ഒടിച്ചെടുത്ത പൂക്കൾ എല്ലാം സമമായി പകുർത്തു ഓരോ കല്ലറയ്ക്കും മുകളിൽ വിരിച്ചു വച്ചിട്ടുണ്ട്…

 

മാറിന് കുറുകെ കൈകൾ പിണച്ചു കെട്ടി അവളിൽ നിന്നും ഒരു നാല് അടി അകലെയായി ഹിരൺ നിന്നു…..

 

ഏറെ നേരത്തെ പ്രാർത്ഥനയ്ക്ക് വിരാമമിട്ടു അവൾ എഴുനേറ്റു….

Updated: November 2, 2025 — 3:10 pm

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *