വീണ്ടും പള്ളി മുറ്റം വന്നു നിന്ന സമയം അവൾ…
ഹിരൺ…. ഞാൻ ഞാൻ ഇപ്പൊ വരാം……..
എവിടെ പോകുവാ….
അവൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല പള്ളി വാതിലിനുള്ളിലൂടെ അൾത്താരയിലേയ്ക്ക് നോക്കി അവൾ നിന്നു….
അവളുടെ കയ്യിൽ നിന്നും ഹിരണിന്റെ പിടുത്തം അയഞ്ഞതും കഴുത്തിൽ കിടന്ന ഷാൾ എടുത്തു തല മൂടി പള്ളിയ്ക്കകതെയ്ക്ക് നടന്നു.. അവൾക്കു പിന്നാലെ ഹിരണും..
ആൾതാരയിലെ തിരു രൂപത്തിന് മുന്നിൽ അവൾ മുട്ടുകുത്തി തൊഴു കൈയ്യോടെ നിന്നു…
മനസ്സ് ശൂന്യമായ അവസ്ഥയിൽ ആയിരുന്നു ഹിരൺ.. കോളേജിൽ എല്ലാവരോടും ചിരിച്ചും കളിച്ചും ഉല്ലസിച്ചും ഒക്കെ നടക്കുമ്പോൾ മനസ്സിൽ ഇത്രയും സങ്കടങ്ങൾ അവൾ കൊണ്ട് നടന്നതോന്നും ആരും അറിഞ്ഞിരുന്നില്ല… ആരെയും അറിയിച്ചും ഇല്ല…
ഇതെല്ലാം മറച്ചുവച്ചത് എന്തിന് എന്നതിനെ കുറിച്ചായിരുന്നു അവന്റെ ചിന്ത….
അനീറ്റ പ്രാർത്ഥനയിൽ മുഴുകി ഇരുന്ന സമയം പള്ളിയ്ക്കുള്ളിലെ ഇരിപ്പിടത്തിൽ പ്രാർത്ഥന നിരതൻ ആയിരുന്ന വികാരിയച്ഛൻ പുറത്തേക്കു നടന്നു വന്നു..
ഹിരണിന്റെ അടുത്തെത്തിയ അദ്ദേഹം അവന്റെ കണ്ണുകളിലെയ്ക്ക് ഒന്ന് നോക്കി വീണ്ടും പുറത്തേക്കു നടന്നു….
അനീറ്റയിലെയ്ക്ക് ഒന്ന് കൂടി നോട്ടം എറിഞ്ഞുകൊണ്ട് അവൻ അച്ഛന്റെ പിന്നാലെ നടന്നു….
പള്ളി മുറ്റത്തെ അത്തി മരത്തിന്റെ തണലിൽ ജപ മാല കൈയിൽ പിടിച്ചു ചിന്തയിൽ മുഴുകിയിരിക്കുകയാണ് അച്ഛൻ..
അച്ഛനോട് ചേർന്നു ആ കൽ തിട്ടയിൽ ഹിരൺ ഇരിക്കുമ്പോൾ അച്ഛൻ അവനോടു ചോദിച്ചതും അവന്റെ മനസ്സിൽ അപ്പോൾ ഉണ്ടായിരുന്ന ചിന്തയും ഒന്ന് തന്നെ ആയിരുന്നു….
അന്ന മോളെ കുറിച്ച് അറിഞ്ഞത് ഒന്നും ഇങ്ങനെ ആയിരുന്നില്ല അല്ലെ….
അല്ല എന്ന് അർത്ഥത്തിൽ തല കുനിയ്ക്കാൻ മാത്രേ അവനു കഴിഞ്ഞുള്ളു…
ഇരുവർക്കുമിടയിൽ രൂപം കൊണ്ട മൗനത്തെ കീറി മുറിച്ചു കൊണ്ട് ഹിരൺ അച്ഛനോടായ് ചോദിച്ചു…
എന്താ അച്ചോ അമ്മുവിന്റെ ജീവിതത്തിൽ സംഭവിച്ചത്…..എന്തിനാ അവൾ എല്ലാവരോടും ഇതെല്ലാം മറച്ചു വച്ചതു….
മനുഷ്യ ജീവന് പണത്തിനും സ്വത്തിനും മുന്നിൽ വില ഇല്ലാതെ പോയതാണ് കുഞ്ഞേ അവളുടെ ഈ കാണുന്ന ജീവിതം… എന്തിനു ഏറെ രക്ത ബന്ധം പോലും മറന്നു ചില ചെകുത്താൻമാർ ….പണത്തിനോടുള്ള ആർത്തി…..
ഒന്നും മനസിലാകാതെ ഇരുന്ന ഹിരണിനു മുന്നിൽ അച്ഛൻ അനീറ്റയുടെ കഴിഞ്ഞ കാലത്തിന്റെ നേർ പുസ്തകം തുറന്നു വച്ചു…
…………………………………………………………………….
ബ്രിട്ടീഷുകാർ വയനാടിനെ അടക്കി വാണിരുന്ന കാലത്താണ് ഈ പള്ളിയും ബംഗ്ലാവും എല്ലാം ഉണ്ടാകുന്നതു..
അവർക്കു വേണ്ടുന്ന ഏലവും കുരുമുളകും തേയിലയും കാപ്പിയും ഒക്കെ കിട്ടാൻ വേണ്ടി ഈ കാണുന്ന തോട്ടങ്ങളും അവർ തന്നെ ഉണ്ടാക്കിയെടുത്തു..
അടിമകൾ ആയും അവരുടെ പണിക്കാരായും പരിചാരകർ ആയും എല്ലാം ഈ നാട്ടിലെ പാവം ജനങ്ങളും..
സ്വാതന്ത്ര്യം കിട്ടിയിട്ട് പോലും ഈ നാട്ടിലെ ആളുകൾ ബംഗ്ലാവിലെ പ്രഭുവിന്റെ അടിമകൾ ആയിരുന്നു..
1968 കാലഘട്ടത്തിൽ അന്നത്തെ പ്രഭു പ്രായത്തിന്റെ അവശതകളിൽ തിരികെ പോയപ്പോളാണ് അയാളുടെ ചെറുമകൻ ഒരു 20 കാരൻ പയ്യനും ഭാര്യയും ഈ നാട്ടിലേക്ക് വന്നത് ..
എബ്രിഡ് കേൾവോസും എമിലിയാനയും..
നന്മയുള്ള ഒരു മനുഷ്യൻ…. അതായിരുന്നു എബ്രിഡ്…
പ്രകൃതി സ്‌നേഹി.. യാത്രികൻ.. ഒപ്പം സംഗീതവും… വയനാട് പോലെ ഒരു നാട് അയാളുടെ അഭിരുചിക്കു ചേർന്ന് നിന്നത് കൊണ്ട് തന്നെ എപ്പോളും ഈ കാടുകളിൽ കാഴ്ച കാണാൻ ആയിരുന്നു ഇരുവർക്കും താല്പര്യം…..
ഇവിടെ കൃഷി ചെയ്തു ഉണ്ടാക്കുന്നത് കയറ്റി അയക്കുന്നതിനൊപ്പം തന്നെ ഇവിടുത്തെ തൊഴിലാളികളെയും അയാൾ താങ്ങി നിർത്തി എന്നത് തന്നെ ആയിരുന്നു അയാളിലെ നന്മ…
ഒരാളോട് പോലും മോശമായി പെരുമാറിയില്ല.. സ്ത്രീകളെയും കുട്ടികളെയും ബഹുമാനിച്ചു.. എന്തിനേറെ അവർ ഉണ്ടാക്കിയ ഈ പള്ളിയിലെ വൈദികൻമാരെ കർത്താവിൻ്റെ പ്രതിപുരുഷൻ ആയി കണ്ട് ഭക്തിയും ബഹുമാനവും…..

Aaki ezhuthunile