പക്ഷെ അവർക്കു തെറ്റി…
ഒരേ സാഹചര്യത്തിൽ ആന്റണിയും അലക്സും മരണപെട്ടതും അതിനിടയിൽ കൊഴുവള്ളിയെ കയ്യടക്കാൻ സാമൂവൽ ശ്രെമിച്ചതും കൂടി ആയപ്പോൾ തൊഴിലാളികൾ തിരിഞ്ഞു…….എല്ലാവരും തന്നെ തെരുവിൽ ഇറങ്ങി…..
കൊഴുവള്ളി പോലീസ് സ്റ്റേഷന് തീ വച്ചു….വലിയ പ്രശ്നങ്ങൾ ഉണ്ടായി…..
കൊഴുവള്ളിയിൽ അവർക്കു കാലു കുത്താൻ പോലും പറ്റാത്ത വിധത്തിൽ തൊഴിലാളികൾ ഇടഞ്ഞു… അവരുടെ അച്ചരം വാങ്ങിയ കുറച്ചു ആളുകൾ ഒഴികെ മറ്റെല്ലാവരും ആ കാര്യത്തിൽ ഒരു നിലപാട് എടുത്തു…..
തൊഴിലാളികൾ ഇടഞ്ഞതോടെ സാമൂവലിനു പിന്തിരിയേണ്ടി വന്നു…..
പക്ഷെ നിലവിൽ അവകാശികൾ ഇല്ലാത്തതിനാലും അനീറ്റയ്ക്ക് സുഖമില്ലാത്ത കാരണത്താലും അലക്സിന്റെ ഏറ്റവും അടുത്ത ബന്ധു ആണെന്നും കൊഴുവള്ളിയുടെ അവകാശങ്ങൾ തനിക്കു ആണ് എന്നും കാണിച്ചു കൊണ്ട് സാമൂവൽ നിയമപരമായി കോടതിയിൽ പോയി….
കോടതി നടപടികളിൽ കടന്നപ്പോൾ ആണ് അലക്സ് ഒരുക്കി വച്ച ഒരു കെണി സാമൂവലിനു മനസിലായത്….
താനോ തന്റെ കുടുംബമോ ഏതെങ്കിലും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയോ കാണാതെ ആവുകയോ ചെയ്താൽ കൊഴുവള്ളിയും അതിന്റെ പരിധിയിൽ വരുന്ന എല്ലാ സ്വത്തു വകകളും സർക്കാരിന്റെയും കൊഴുവള്ളി സെന്റ് പീറ്റർസ് ചർച്ചിന്റെ കീഴിലുള്ള സാധനാ ട്രസ്റ്റിന്റെയും സംയുക്ത സമിതിക്കു ആയിരിക്കും എന്നും നിലവിൽ ഉള്ള എല്ലാ തൊഴിലാളികളെയും എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും നൽകി പുനരധി വസിപ്പിക്കണം എന്നും ഉള്ള വിചിത്രമായ ഒരു വില്പത്രം അലക്സ് തയ്യാറാക്കി വച്ചിരുന്നു…
രജിസ്റ്റർ ഓഫീസിൽ നിന്നും അതിന്റെ കോപ്പി മാത്രം ആണ് അവർക്കു കിട്ടിയത്……
പക്ഷെ ആ വില്പത്ര പ്രകാരം ട്രസ്റ്റിനു അതിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല… അവകാശി ആയി അനീറ്റ ജീവനോടെ ഉണ്ട്… പക്ഷെ ഒന്നും അവളെ ഏല്പിക്കാനും നിയമത്തിനു കഴിഞ്ഞില്ല…
മനോ നില തെറ്റിയതിനാലും പ്രായ പൂർത്തി ആവാത്തതിനാലും കോടതിക്ക് മറ്റു മാർഗം തേടേണ്ടി വന്നു….
ഒടുവിൽ അവളുടെ അവസ്ഥയെ കണക്കിലെടുത്തു ഒരു താൽകാലിക കമ്മീഷനെ കോടതി നിയമിച്ചു….
ഇന്ന് എല്ലാ കാര്യങ്ങളും നടപ്പിലാക്കുന്നത് ആ കമ്മീഷന്റെ കീഴിൽ ആണ്.. കോടതി ഓരോ മൂന്ന് മാസം കൂടുമ്പോൾ അത് പരിശോധനക്ക് വിദേയമാക്കുന്നും ഉണ്ട്…..
അനീറ്റയുടെ ജീവിത ചിലവുകൾക്കും വിദ്യാഭ്യാസത്തിനും വേണ്ടുന്നതൊക്കെ ചെയ്യുന്നതും ആ കമ്മീഷൻ ആണ്….
അനീറ്റയെ ഇല്ലാതെ ആക്കിയാൽ കൊഴുവള്ളി എന്ന സാമ്രാജ്യം കൈവിട്ടു പോകും എന്നറിഞ്ഞ സാമൂവൽ പിന്നെ അതിന് മുതിർന്നില്ല….
അപ്പോളും അവളെ ഒരു ഭ്രാന്തി ആക്കി നിർത്തേണ്ടതും അയാളുടെ ആവശ്യം ആയി മാറി……
പണം വാങ്ങി അയാളുടെ വാഴ്ത്തു പാട്ടുകാർ പാണനെ പോലെ ഇവിടെ പാടി നടന്നു….അനീറ്റ ഒരു ഭ്രാന്തി ആണെന്ന്…..
ഏറെ നാളത്തെ ചികിത്സ നടത്തി എല്ലാം മറന്നു തിരികെ വരാൻ ശ്രെമിച്ച അവളെ മാനസികമായി തളർത്താൻ പോകുന്നതായിരുന്നു അവരുടെ വായ്മൊഴികൾ………
കൊഴുവള്ളിയിലെ ഒറ്റമുറിയിൽ ഒതുങ്ങി കൂടാൻ അവൾ ശ്രെമിച്ചപ്പോളാണ് അരമനയിൽ അറിയിച്ചു അവരുടെ സഹായത്തോടെ അവളെ ഇവിടെ നിന്നും മാറ്റിയത്……..
കോട്ടയം രൂപതയുടെ കീഴിലുള്ള കുറവില്ലങ്ങട്ടെ ഒരു കോൺവെന്റിൽ അവളെ പാർപ്പിച്ചു…..
അവിടെ അടുത്ത് തന്നെ ഒരു കോളേജിൽ പഠിക്കാനും ചേർത്തു…
അവിടെ പോയതിനു ശേഷമാണ് അവൾ പഴയ അനീറ്റ ആയതു…..
ഒരു കോമിക് കഥ പോലെ വികാരിയച്ഛൻ അവളുടെ പൂർവകാലം വിചാരിച്ചതു മുഴുവൻ ഒരു നെടുവീർപ്പോടെ ഹിരൺ കേട്ടിരുന്നു…..
ഒരു ദീർഘ നിശ്വാസം എടുത്ത് ഹിരൺ പള്ളിയിലെ ആൾതാരയ്ക്ക് മുന്നിൽ നിൽക്കുന്ന അനീറ്റയെ കണ്ണെടുക്കാതെ നോക്കി…….
10 കൊല്ലത്തെ പിണക്കവും പരിഭവങ്ങളും പരാതിയും പറയുകയാ എന്റെ കുഞ്ഞു….
കൈ പുറം കൊണ്ട് കണ്ണ് നീര് തുടച്ചു കൊണ്ടാണ് അച്ഛൻ അത് പറഞ്ഞു നിർത്തിയത്….

Aaki ezhuthunile