♥️അവിരാമം♥️ – 8 16അടിപൊളി 

 

കണ്മുന്നിൽ കാണുന്ന കോടിക്കണക്കിനു വിലയുള്ള

അവകാശികൾ ആരും ഇല്ലാത്ത കോഴുവള്ളി എസ്റ്റേറ്റ് എങ്ങനെ എങ്കിലും സ്വന്തം ആകണം .അത് മാത്രം ആയിരുന്നു അവരുടെ ചിന്ത….

 

പക്ഷെ അതിനു തടസ്സം നിന്നത് ആകട്ടെ ആൻ്റണിയും.. ആൻ്റണിയെ മറികടന്ന് കൊണ്ട് നടത്താൻ ഇട്ട അവറുടെ ഒരു പദ്ധതികളും വിജയിച്ചില്ല……

 

സ്പീഡ് പോസ്റ് മുഖേനെ വളരെ കോൺഫിഡൻ്റ്യൽ ആയി കോഴുവള്ളിക്ക് വന്ന കൊറിയർ ആയിരുന്നു പുതിയ സംഭവ വികാസങ്ങൾക്ക് തുടക്കം കുറിച്ചത്…

 

എബ്രിഡ് എഴുതിയ കത്തിനോടൊപ്പം കോഴുവള്ളിയുടെ പരമാധികാരം ആൻ്റണിക്ക് ചാർത്തി കൊടുത്തത്തിന്റെ ഡോക്യുമെൻ്റ് കൂടെ ഉണ്ടായിരുന്നു….

 

എല്ലാവരും മതിമറന്ന് സന്തോഷം പ്രകടിപ്പിച്ചപ്പോൾ അർഹിക്കത്ത എന്തോ കയ് വന്നു ചേർന്ന ഭാവം ആയിരുന്നു ആൻ്റണിക്ക്…

 

കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ കയ്യിൽ വന്നു ചേരുന്നു എന്ന സന്തോഷത്തിൽ ജോണിക്കുട്ടി മതി മറന്ന് ആഘോഷിച്ചു….

 

ആഘോഷത്തിൻ്റെ അലയൊലികൾ അവസാനിച്ചതാകട്ടെ കോഴുവള്ളിയെ കീറി മുറിച്ചുകൊണ്ടുള്ള വിൽപത്രങ്ങൾ ആൻ്റണിക്ക് മുന്നിൽ നിരത്തികൊണ്ടും ….

 

തങ്ങൾക്കു വേണ്ടുന്നതൊക്കെ കൃത്യമായി എഴുതി കൂട്ടി അവർ ആന്റണിക്ക് മുന്നിൽ അവകാശം ഉന്നയിച്ചു….

 

ഇതിലൊന്നും നമുക്ക് യാതൊരു അവകാശം ഇല്ല എന്നും നമ്മൾ എല്ലാവരെയും പോലെ ഇവിടുത്തെ പണിക്കാർ മാത്രം ആണ് എന്ന തരത്തിലും വളരെ സൗമ്യതയോടെ ആ വിഷയം കൈകാര്യം ചെയ്യാൻ ശ്രെമിച്ച ആന്റണിയുമായി മത്തായിയും ജോണിക്കുട്ടിയും വലിയ വഴക്ക് തന്നെ ഉണ്ടാക്കി…..

 

കയ്യാങ്കളിയിൽ എത്തിയ ആ വഴക്കിൽ ആന്റണിയെ കുത്താൻ ശ്രെമിച്ച ജോണിക്കുട്ടിക്ക് പിഴച്ചു…..

 

കുത്തു മാറി കൊണ്ട മത്തായി മരിച്ചു….

 

ജോണിക്കുട്ടിയെ പോലീസ് ജയിലിലും അടച്ചു..

.

പക്ഷെ അത് കൊണ്ട് ഒന്നും തീർന്നില്ല..

 

സ്വത്തിനു വേണ്ടി ജോണിക്കുട്ടിയുടെ മകൻ സാമൂവൽ പ്രതികരവുമായി ഇറങ്ങി….

 

വിദഗ്ധമായി ആസൂത്രണം ചെയ്ത വാഹന അപകടം.. അതിലൂടെ ആന്റണിയും അയാളുടെ ഭാര്യയും ഇല്ലാതെ ആയി….

 

സിനിമ കഥകളിൽ നായകനെ പോലെ തന്നെ ആന്റണി ബാക്കി വച്ചിട്ട് പോയ എല്ലാ ഉത്തരവാദിത്വങ്ങളും അലക്സ്‌ ഏറ്റെടുത്തു…

 

ആന്റണിയേക്കാൾ എന്ത് കൊണ്ടും ഒരു പടി മുന്നിൽ ആയിരുന്ന അലക്സും…..

 

ആന്റണി കാണിച്ചു കൊടുത്ത വഴിയിലൂടെ തന്നെ അലക്സ് കൊഴുവള്ളിയെ നയിച്ചു…..

 

കൈ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ അലക്സ് ചുരുങ്ങിയ കാലം കൊണ്ട് കൊഴുവള്ളിയുടെ സമ്പത്തിനെ പതിന്മടങ്ങു വർദ്ധിപ്പിച്ചു…..

 

അലക്സും കുടുംബവും ഇല്ലാതെ ആയാൽ മാത്രമേ കൊഴുവള്ളി എന്ന സാമ്രാജ്യം കൈയിൽ വന്നു ചേരൂ എന്ന് മനസ്സിലാക്കിയ സാമൂവൽ വീണ്ടും ആ പഴയ വേഷം എടുത്തണിഞ്ഞു…..

 

അലക്സിന്റെയും കുടുംബത്തിന്റെയും മരണത്തിനു കാരണമായ ആന്റണിയും ഭാര്യയും എങ്ങനെ മരണപെട്ടോ അതിന് സമാനമായ അപകടം വരുന്നത് വരെ കൊഴുവള്ളിയിലെ രാജാവ് തന്നെ ആയിരുന്നു അലക്സ്…..

 

അന്ന് അലക്സിനെ ആണ് ദൈവം ബാക്കി വച്ചത് എങ്കിൽ ഇന്ന് അന്ന മോളെ ദൈവം തനിച്ചു ആക്കി…….

 

പപ്പയുടെയും മമ്മിയുടെയും അനിയന്റെയും ജീവനെടുത്ത ആ അപകടത്തിൽ നിന്നും തലനാരിഴ കൊണ്ട് ജീവൻ തിരിച്ചു കിട്ടി എങ്കിലും അന്ന മോളുടെ മനോനില തെറ്റി പോയി…..

 

ഒരു മുഴു ഭ്രാന്തിയെ പോലെ അവൾ ഇവിടെ മൊത്തം അലറി കരഞ്ഞു നടന്നു……

 

അനീറ്റയുടെ മനോനില തെറ്റിയതും ഭ്രാന്തി പെണ്ണ് എന്ന വിളി പേര് അവൾക്ക് ചാർത്തി കൊടുക്കാൻ ജോണിക്കുട്ടിയുടെയും സാമൂവലിന്റെയും പങ്കു പറ്റിയവർ ഇവിടെ കൊഴുവള്ളിയിലും ഉണ്ടായിരുന്നു…..

 

അവകാശികൾ ആരും ഇല്ലാതെ ആയി…. അനീറ്റ ആണെങ്കിൽ ഭ്രാന്തിയും…..

 

അലക്സിന്റെ മരണം കഴിഞ്ഞു ഏകദേശം ഒരാഴ്ച കഴിഞ്ഞതും സാമൂവലും കുറച്ചാളുകളും കുഴുവള്ളിയിലേക്ക് ഇരച്ചു കയറി എല്ലാം കയ്യടക്കാൻ ശ്രെമിച്ചു….

 

Updated: November 2, 2025 — 3:10 pm

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *