ഞാൻ പറയാറില്ലേ എപ്പോളും ഒരാളെ കുറിച്ച്…ദാ ഇതാ ആള്.. ഹിരൺ……
ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അവൾ ഒരു നാല് ചുവടു പിന്നിലേയ്ക്ക് നടന്നു…
ഹിരണിനോടൊപ്പം അവന്റെ വലതു വശം ചേർന്നു അവൾ നിന്നു…
പരസ്പരം മുഖത്തോട് മുഖം നോട്ടം വീണ സമയം അവൾ പറഞ്ഞു..
നീ എന്നോട് ചോദിച്ചിരുന്നിലേ എന്റെ വീട്ടുകാരെ കുറിച്ച്…
അവനിൽ നിന്നും നോട്ടം ആ കല്ലറകളിലെയ്ക്ക് നീട്ടി അവൾ തുടർന്നു…
പപ്പാ…. മമ്മി…. അനുകുട്ടൻ……
അത് പറയുന്ന സമയം അവൾ വിതുമ്പി പോയി… ഹിരണിന്റെ തോളിലേയ്ക്ക് തല ചായ്ച്ച അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി….
വിശ്വസിക്കാനാവാത്ത ഒന്നായിരുന്നു അനീറ്റയുടെ വാക്കുകൾ ആയി അവന്റെ കാതിൽ പതിഞ്ഞത്….
പപ്പയും മമ്മിയും അനിയനും ഒക്കെ ജർമനിയിൽ ആണ് എന്നാണ് എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്..
കേട്ടത് വിശ്വസിക്കാനാവാതെ അവൻ ആ കല്ലറകളിലെയ്ക്ക് നോക്കി…
അലക്സ് ആൻ്റണി കൊഴുവള്ളിൽ….
മോളി അലക്സ് കൊഴുവള്ളിൽ….
ആൻസൺ അലക്സ് കൊഴുവള്ളിൽ…..
കല്ലറകൾക്ക് മുകളിൽ മാർബിളിൽ ഇപ്രകാരം എഴുതിയിരിക്കുന്നു…
എന്ത് പറയണം എന്നോ എങ്ങനെ ആശ്വസിപിയ്ക്കണംഎന്നോ അവനു മനസിലായില്ല…. ഇടതടവില്ലാതെ കണ്ണ് നീര് ഒഴുകി ഇറങ്ങിയ അവളുടെ കണ്ണുകളിലെയ്ക്ക് നോക്കി നിന്നു പോയി അവൻ….
അമ്മു……
അത്ര മാത്രേ അവന്റെ വായിൽ നിന്നും പുറത്ത് വന്നോള്ളൂ….
കേട്ടതൊന്നും വിശ്വസിക്കാനാവാത്ത ഒരാളുടെ അങ്കലാപ്പ്… അല്ല എങ്കിൽ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയാൻ കഴിയാത്ത ഒരാളുടെ നിസംഗത…. ഇതെല്ലാം നിറഞ്ഞു നിന്നിരുന്നു ആ ഒരു വിളിയിൽ….
ഇരു കയ്യാലും മുഖം പൊത്തി പൊട്ടി കരഞ്ഞു കൊണ്ട് അവൾ താഴേക്ക് തളർന്നു ഇരുന്നു..
അവളെ താങ്ങി പിടിച്ചു കൊണ്ട് ഹിരണും അവൾക്ക് അരികിൽ ഇരുന്നപ്പോൾ അവന്റ അരയിൽ വട്ടം പിടിച്ചു ആ മടി തട്ടിലെയ്ക്ക് തല ചെയ്ച്ചു കല്ലറകളിലേക്ക് കണ്ണ് നീട്ടി അവൾ പൊട്ടി പൊട്ടി കരഞ്ഞു…
ഇപ്പോളൊക്കെയോ മനസ്സിൽ അടക്കി വെച്ച എല്ലാ ഭാരവും അവൾ അവന്റെ സാമീപ്യത്തിൽ ആ ആത്മാകൾക്കുമുന്നിൽ ഇറക്കി വച്ചു…..
ആ സമയം ഹിരണിന്റെ മനസ്സിൽ അവളോട് ഒരിക്കൽ പറഞ്ഞ വാക്കുകൾ തികട്ടി വന്നു…
“ഒറ്റപ്പെടലിന്റെ വേദന നിനക്ക് മനസിലാവില്ല”
ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സന്ദര്ഭങ്ങൾ ജീവിതത്തിൽ ഉണ്ടായപ്പോൾ അതിൽ തന്നെ സ്നേഹിക്കുന്നവർ അവർക്കുണ്ടായ സങ്കടവും ദേഷ്യവും പ്രകടിപ്പിച്ചപ്പോൾ… അപ്പോൾ മുതൽ തോന്നിയതാണ് ഒറ്റയ്ക്കാണെന്നു… അതെ ചോദ്യം തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിൽ എപ്പോളോ അനീറ്റയോട് ചോദിച്ചതും…
ഒറ്റപ്പെടലിന്റെ വേദന നിനക്ക് പറഞ്ഞാൽ മനസിലാവുമോ എന്ന്…
ആ ചോദ്യം നേരിടുന്ന സമയം ഒരു പുഞ്ചിരി മാത്രം നൽകിയ അനീറ്റയുടെ മനസിന്റെ വേദന എന്ത് എന്ന് ആ നിമിഷങ്ങളിൽ ഹിരൺ തിരിച്ചറിയുകയായിരുന്നു…
അനീറ്റയുടെ മുതുകിൽ സാവധാനം തലോടി കൊണ്ട് അവളെ ആശ്വസിപ്പിക്കാൻ അവൻ വൃധ ശ്രെമിച്ചു കൊണ്ടിരുന്നു….
അവളുടെ നെഞ്ചിലെ സങ്കടങ്ങൾ കണ്ണീരായി ഒഴുകി ഇറങ്ങി അവന്റെ ഡ്രെസ്സിനെ നനയിച്ചു…
അണ പൊട്ടിയോഴുകിയ അവളുടെ സങ്കടങ്ങൾ കെട്ടടങ്ങും വരെ ഹിരൺ അവൾക്കരികിലിരുന്നു….
അമ്മു…….
അവളുടെ കരച്ചിൽ ഒന്ന് അടങ്ങി എന്ന് തോന്നിയ സമയം ഹിരൺ ആ തോളിൽ തട്ടി വിളിച്ചു….
മ്മ്…..
പോകണ്ടേ… സമയം ഒരുപാട് ആയി…
ഹിരണിന്റെ അരയിൽ ചുറ്റിയ കൈ വിട്ടു ഷാളിൽ മുഖം തുടച്ചു അവൾ എഴുന്നേറ്റു ഒപ്പം അവനും…
അരികിൽ നിന്ന അവളുടെ അരയോട് ചേർത്തു ഹിരണിന്റെ കൈകൾ അവളെ വലയം ചെയ്തു അവനിലെയ്ക്ക് ചേർത്തു പിടിച്ചു…
ഒരിയ്ക്കൽ പോലും കണ്ടിട്ടില്ലാത്ത ആ ആത്മക്കൾ ഉറങ്ങുന്ന കല്ലറയിലെയ്ക്കൂ ഒരു പിടിക്കുന്ന നോട്ടം അവനിൽ നിന്നും വീണലിഞ്ഞു…..

Aaki ezhuthunile