ശ്യാമയും സുധിയും – 7 11

 

“ആ. കയറി വാ. അമ്മ റൂമിൽ ആണ്. കിടക്കുകയാ..’ ശ്യാമ പറഞ്ഞു.

 

 

സുചിത്ര വീട്ടിലേക്ക് കയറി. അവർ അമ്മ കിടക്കുന്ന റൂമിൽ എത്തി. എന്നിട്ട് അമ്മയോട് പറഞ്ഞു.

 

“എന്താണമ്മേ ഈ സമയം ഇങ്ങനെ കിടക്കുന്നത്..? എഴുനേറ്റെ എഴുനേറ്റ് ഇരിക്ക്. ”

 

സുചിത്ര മെല്ലെ അമ്മയെ എഴുനേപ്പിച്ചു ഇരുത്തി. എന്നിട്ട് ചോദിച്ചു.

 

“അമ്മയ്ക്ക് എന്നെ അറിയാമോ..? ”

 

ശ്യാമയുടെ അമ്മ സുചിത്രയെ നോക്കി എന്നിട്ട് ചോദിച്ചു..

 

” എവിടെയോ കണ്ട പോലെ ഉണ്ട് …മോള് ഏതാ..?”

 

“അമ്മയ്ക്ക് ഓർമ്മ കിട്ടാഞ്ഞിട്ട. ഞാൻ ഇവിടെ എത്രയോ പ്രാവശ്യം വന്നിട്ടുണ്ട്. ഞാൻ ശ്യാമയുടെ കൂടെ പഠിച്ചതാ. എന്റെ ഏട്ടൻ ആണ് മുകളിൽ ആക്സിഡന്റ് പറ്റി

കിടക്കുന്നത്..”

 

“ഓഹ്! ചിലപ്പോൾ ആയിരിക്കും. എനിക്ക് ഇപ്പോൾ ചില സമയം ഓർമ്മ ശക്തി ഇത്തിരി കുറവാ.. എന്താണെന്ന് അറിയില്ല മോളുടെ അച്ഛൻ പോയത് മുതൽ ഇങ്ങനെയാ ”

 

“ഏയ്‌! അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ കുറച്ചു ആയില്ലേ. ഇത് അതൊന്നും അല്ല. അമ്മ എപ്പോഴും ഇങ്ങനെ കിടക്കുന്നത് കൊണ്ടാണ്. എന്തായാലും ഞാൻ കുറച്ചു ദിവസം ഇവിടെ ഉണ്ടാകും. നമുക്ക് എല്ലാം ശരിയാക്കാം… ഞങ്ങൾ തമ്മിൽ കണ്ടിട്ട് തന്നെ കുറച്ചായി. ഞങ്ങൾക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ട്… ഞാൻ ഇപ്പോൾ എന്റെ ഏട്ടനെ കണ്ടിട്ട് വരാം.”

 

അതും പറഞ്ഞു സുചിത്ര ശ്യാമയേയും കൂട്ടി പുറത്തേക്ക് നടന്നു. പുറത്ത് എത്തിയ സുചിത്ര ശ്യാമയോട് പറഞ്ഞു.

 

“അമ്മയോട് അങ്ങനെ അല്ലേ അപ്പു ഏട്ടനെ കുറിച്ച് ശ്യാമ പറഞ്ഞത്. തല്ക്കാലം അത് അങ്ങനെ തന്നെ നിൽക്കെട്ടെ.. ഞാൻ അപ്പു ഏട്ടനെ കണ്ടിട്ട് വരാം.”

അതും പറഞ്ഞു സുചിത്ര മുകളിലേക്ക് നടന്നു.

 

ശ്യാമ വീണ്ടും ചിന്തകളിൽ മുഴുകി. എന്താണ് അവർ പറഞ്ഞത്. അവർ അപ്പു ഏട്ടനെ വിവാഹം കഴിക്കാൻ പോകുന്നു എന്നോ..? എന്നിട്ട് അപ്പു ഏട്ടൻ അങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത്..? അപ്പു ഏട്ടന് തന്നെയാണ് ഇഷ്ട്ടം എന്നല്ലേ…? തന്നെയാണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് എന്നല്ലേ..? എന്നിട്ട് ഇവർ ഇപ്പോൾ എന്തൊക്കെയാണ് പറയുന്നത്.

 

 

ശ്യാമ രാവിലെ നടന്ന സംഭവത്തിന്റെ തുടർച്ച ഒന്ന് ഓർത്ത് നോക്കി.

 

അപ്പു ഏട്ടൻ തന്നെ അങ്ങനെ കണ്ടെങ്കിലും ഒന്നും മിണ്ടുകയോ എന്തെങ്കിലും ചെയ്യുകയോ ഉണ്ടായില്ല. വേഗം തന്നെ ഇറങ്ങി പോവുകയാണ് ചെയ്തത്.

 

അതിന് മുൻപൊക്കെ തന്നെ ഉമ്മ വെക്കാനും മണക്കാനും കാണാനും കൊതിയോടെ എന്ന പോലെ നടന്ന ആളാണ് അപ്പു ഏട്ടൻ. എന്നിട്ടും അങ്ങനെ ഒരു അവസ്ഥയിൽ തന്നെ കണ്ടിട്ടും തന്റെ അടുത്ത് വരികയോ തന്നെ കെട്ടിപ്പിടിക്കാനോ ഉമ്മ വെക്കാനോ മണക്കാനോ ഒന്നും നിൽക്കാതെ വേഗം പോകുമെന്ന് താനും കരുതിയില്ല. അപ്പു ഏട്ടന്റെ സ്ഥാനത് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഒരുപക്ഷെ തന്നെ നശിപ്പിച്ചേനെ.

 

 

എങ്കിലും തനിക്കു ആ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല. സങ്കടത്തേക്കാൾ നാണം ആയിരുന്നു തന്റെ മനസ്സിൽ. അപ്പു ഏട്ടന്റെ മുന്നിൽ നിൽക്കാൻ പോലും തനിക്കു എന്തോ പോലെ തോന്നി.

 

താൻ രാവിലെ ഉള്ള ചായയുമായി മുകളിൽ പോയപ്പോൾ അപ്പു ഏട്ടൻ കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്നു. താൻ അപ്പു ഏട്ടനെ ഉണർത്താതെ ചായയും പുട്ടും കറിയും അവിടെ വെച്ച് മെല്ലെ ഇറങ്ങി വന്നു.

 

പിന്നെ ഉച്ചയ്ക്ക് ആണ് താൻ മുകളിൽ പോകുന്നത് അപ്പു ഏട്ടനുള്ള ചോറും കറികളും എടുത്തു. മുകളിൽ എത്തിയപ്പോൾ അപ്പു ഏട്ടൻ ഫോണിൽ എന്തോ നോക്കുകയായിരുന്നു. താൻ രാവിലെ കൊണ്ട് വെച്ചതൊന്നും അപ്പു ഏട്ടൻ തൊട്ടു നോക്കിയത് പോലും ഇല്ലെന്ന് മനസ്സിലായി. ചായയും പുട്ടും കറികളും എല്ലാം അവിടെ അങ്ങനെ തന്നെ ഇരിക്കുന്നു.

 

 

അപ്പു ഏട്ടൻ തന്നെ നോക്കി എന്നിട്ട് വിളിച്ചു. പിന്നെ പറഞ്ഞു

 

“ശ്യാമേ. എന്നോട് ദേഷ്യം ഉണ്ടോ…? ഞാൻ ഒന്നും മനപ്പൂർവം..”

 

 

Leave a Reply

Your email address will not be published. Required fields are marked *