ശ്യാമയും സുധിയും – 7 11

 

 

“അത് ഇനി ഞാൻ എങ്ങനെ പറയും അപ്പു ഏട്ടാ. ഞാൻ ഇഷ്ട്ടം ആണെന്ന് പറഞ്ഞാൽ അത് ആ ചേച്ചിയെ വേദനിപ്പിക്കുന്നതവില്ലേ..? എനിക്ക് അതിന് കഴിയില്ല. ”

 

 

“അപ്പോൾ നിനക്ക് എന്നെ വേദനിപ്പിക്കാൻ കഴിയും അല്ലേ..?”

 

 

“എന്റെ കൈയും കാലും നേരെ ആയാൽ മാത്രമേ ഈ പറഞ്ഞ വിവാഹം നടക്കൂ. അത് വരെ ശ്യാമയ്ക്ക് സമയം ഉണ്ട്. എന്നോട് എന്നെ ഇഷ്ട്ടം ആണെന്ന് പറയാൻ. അതിനായി ഞാൻ കാത്ത് നിൽക്കും.”

 

ശ്യാമ ദോശ സുധിക്ക് കൊടുത്തുകൊണ്ടിരുന്നു. സുധി ചോദിച്ചു.

 

 

“ശ്യാമേ കറിക്ക് നല്ല എരിവ്. കുറച്ചു തേൻ തരുമോ…?”’

 

 

ശ്യാമ. പുറത്തേക്കും സുധിയുടെ മുഖത്തേക്കും നോക്കി. എന്നിട്ട് ചോദിച്ചു.

 

 

“അപ്പു ഏട്ടന് ഇപ്പോഴും എല്ലാം കുട്ടി കളിയാണല്ലേ. ഇതൊക്കെ ചേച്ചി അറിഞ്ഞാൽ എന്താകും. എന്നെ കുറിച്ച് എന്ത് കരുതും. ”

 

 

“ആരൊക്കെ എന്തൊക്കെ കരുതിയാലും എനിക്ക് ഒന്നും ഇല്ല. എന്റെ മനസ്സിൽ എന്റെ ശ്യാമ മാത്രമേ ഉള്ളൂ. ഈ വിവാഹത്തിന് ഞാൻ സമ്മതിച്ചിട്ടൊന്നും ഇല്ല. ഒക്കെ സൂചിയുടെ ആഗ്രഹം ആണ്.. ശ്യാമ സമ്മതിച്ചാൽ നമ്മുടെ വിവാഹം നടക്കും. അല്ലെങ്കിൽ എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയാം.. ”

 

 

അതേസമയം ശ്യാമയുടെ അമ്മയുടെ മുറിയിൽ. സുചിത്ര ശ്യാമയുടെ അമ്മയോട് സംസാരിക്കുകയായിരുന്നു.

 

 

“അമ്മേ.. അമ്മയുടെ മോളെ എന്റെ ഏട്ടനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നതിൽ എന്താ അമ്മയുടെ അഭിപ്രായം..?”

 

 

“മോളുടെ ഏട്ടന്. അവളെ ഇഷ്ട്ടം ആണോ. അവളുടെ കാര്യങ്ങളൊക്കെ അറിഞ്ഞും.”

 

 

“എന്ത് കാര്യങ്ങൾ . അവളുടെ വിവാഹം ഒരിക്കൽ കഴിഞ്ഞതാണ് എന്നതോ..? അതൊന്നും സാരമില്ല. ഞാൻ പറഞ്ഞാൽ എന്റെ ഏട്ടൻ സമ്മതിക്കും. അമ്മയ്ക്ക് സമ്മതം ആണോ..? ഈ വിവാഹം നടന്നാൽ എനിക്ക് സമാധാനത്തോടെ എന്റെ കല്യാണത്തിന് സമ്മതിക്കാമായിരുന്നു.”

 

 

“അപ്പോൾ മോളുടെ കല്യാണം കഴിഞ്ഞില്ലേ..? ”

 

 

“ഇല്ല. പറഞ്ഞു ഉറപ്പിച്ചു വെച്ചതേ ഉള്ളൂ. ഏട്ടന്റെ കല്യാണം നടക്കാത്തത് കൊണ്ട് എന്റെ കല്യാണം വൈകി. അടുത്ത മാസം ആദ്യം എന്റെ വിവാഹം ആണ്. അമ്മയ്ക്ക് സമ്മതം ആണെങ്കിൽ രണ്ടും ഒരുമിച്ചു നടത്താം..”

 

“ഞാൻ സമ്മതിച്ചിട്ട് എന്താ കാര്യം മോളെ.? അവൾ സമ്മതിക്കുന്നില്ല. അവൾ സമ്മതിക്കാതെ എങ്ങനെ കല്യാണം നടക്കും.”

 

 

“എനിക്ക് സമ്മതം ആണ് മോളെ. നൂറ് വട്ടം സമ്മതം ആണ്.”

 

 

“ഇത് മതി. ബാക്കി കാര്യം ഞാൻ ഏറ്റു. തല്ക്കാലം നമ്മൾ സംസാരിച്ച കാര്യം ശ്യാമ അറിയേണ്ട. .”

 

 

അതും പറഞ്ഞു സുചിത്ര വേഗം മുകളിലേക്ക് പോയി. അപ്പോൾ ശ്യാമ സുധിയുടെ മുഖം കഴുകി കൊടുക്കുകയായിരുന്നു.

 

 

അവിടെ എത്തിയ ഉടനെ സുചിത്ര ചോദിച്ചു.

 

“അപ്പു ഏട്ടാ നമ്മുടെ വിവാഹം നടക്കുന്ന അന്ന് തന്നെ എന്റെ ഏട്ടനെ കൊണ്ട് നമ്മുടെ ശ്യാമയുടെ വിവാഹം നടത്തിയാലോ..?”

 

 

“എനിക്ക് ഇനി വിവാഹം ഒന്നും വേണ്ട ചേച്ചി.”

 

ശ്യാമ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു.

 

“അത് ഇനി ശ്യാമയല്ല തീരുമാനിക്കുന്നത്. അത് ഞങ്ങൾ തീരുമാനിക്കും. എന്റെ ഏട്ടൻ വെറും ആപ്പ ഊപ്പ ഒന്നും അല്ല. പോലീസിൽ ആണ് അതും ക്രൈംബ്രാഞ്ചിൽ എസ്സ് പ്പി. എന്നിട്ടാ പറയുന്നത്. ഞാൻ പറഞ്ഞാൽ ഉണ്ടല്ലോ എന്റെ ഏട്ടൻ ഇവിടെ വന്നു ശ്യാമയെ തൂക്കി എടുത്തു കൊണ്ട് പോകും.”

 

 

“പ്ലീസ് ചേച്ചി. എന്നെ വിട്ടേക്ക് ചേച്ചി. എനിക്ക് ഇനി കല്യാണം ഒന്നും വേണ്ട.”

 

 

“അപ്പു ഏട്ടൻ പറ.. എന്റെ ഏട്ടനെ കൊണ്ട് ശ്യാമയെ കെട്ടിക്കുന്നതിൽ അപ്പു ഏട്ടന്റെ അഭിപ്രായം എന്താ..?” സുചിത്ര സുധിയോട് ചോദിച്ചു.

 

 

“അത് നല്ല കാര്യം അല്ലേ.. ശ്യാമയ്ക്ക് സമ്മതം ആണോ എന്ന് മാത്രം അറിഞ്ഞാൽ മതി.” ശ്യാമയെ നോക്കികൊണ്ട് സുധി പറഞ്ഞു.

 

 

” മതി. നിന്റെ അപ്പു ഏട്ടന്റെ അഭിപ്രായം കേട്ടല്ലോ ശ്യാമേ.. എന്റെ കല്യാണം നടക്കുന്ന അന്ന് തന്നെ എന്റെ ഏട്ടന്റെ കല്യാണവും നടക്കണം. ” ”

Leave a Reply

Your email address will not be published. Required fields are marked *