ശ്യാമയും സുധിയും – 7 11

 

 

“ശ്യാമ പേടിച്ചു പോയോ..? പേടിക്കേണ്ട കേട്ടോ..? ഞാൻ ശ്യാമയെ പച്ചയ്ക്ക് അങ്ങനെ തിന്നുകയൊന്നും ഇല്ല. വറുത്തെടുത്തെ കഴിക്കൂ..”

 

അതും പറഞ്ഞു സുചിത്ര ചിരിച്ചു.

 

ശ്യാമ സൂചിത്രയ്ക്ക് ഭക്ഷണം എടുത്തു വെച്ചു.

 

“അപ്പു ഏട്ടന് കൊടുത്തായിരുന്നോ..?” സുചിത്ര ചോദിച്ചു.

 

 

“ഇല്ല. അപ്പു ഏട്ടന് കുറച്ചു കഴിഞ്ഞു ചോറ് കൊടുക്കാം..” ശ്യാമ പറഞ്ഞു.

 

 

“അതൊന്നും വേണ്ട ഇതൊക്കെ മതി. വാ നമുക്ക് ഇതൊക്കെ എടുത്തു മുകളിൽ പോകാം. എന്നിട്ട് അവിടെ ഇരുന്ന് കഴിക്കാം. ”

 

അതും പറഞ്ഞു സുചിത്ര എഴുനേറ്റു. ദോശയും കറിയും എടുത്തു. എന്നിട്ട് ശ്യാമയോട് പറഞ്ഞു.

 

“ബാക്കിയൊക്കെ ശ്യാമ എടുത്തിട്ട് വാ.”

 

സുചിത്ര മുകളിലേക്ക് നടന്നു. ശ്യാമ ബ്രഡും ഓംലറ്റും വെള്ളവും എടുത്തിട്ട് മുകളിലേക്ക് നടന്നു.

 

 

“നീ എന്തിനാ സുചി. വെറുതെ ശ്യാമയെ ബുദ്ധിമുട്ടിക്കാൻ ഇതൊക്കെ എടുത്തു ഇങ്ങോട്ട് വരാൻ പറഞ്ഞത്..”

 

 

“അയ്യടാ. .. എന്താണ്. ഇത്രയും വലിയ ബുദ്ധിമുട്ട്. അങ്ങനെ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ തന്നെ ശ്യാമ അതൊക്കെ സഹിക്കും അല്ലേ ശ്യാമേ..? എനിക്ക് ഇപ്പോഴല്ലേ ശ്യാമയെ ബുദ്ധിമുട്ടിക്കാൻ പറ്റുള്ളൂ.. നമ്മുടെ കല്യാണം കഴിഞ്ഞാൽ പിന്നെ എനിക്ക് ശ്യാമയെ ബുദ്ധിമുട്ടിക്കാൻ പറയുമോ..? അല്ലേ ശ്യാമേ..?” സുചിത്ര പറഞ്ഞു

 

ശ്യാമയുടെ മുഖം ഇരുണ്ടു. കണ്ണിൽ ചെറുതായി കണ്ണ് നീർ പൊടിഞ്ഞു.

 

സുചിത്ര ദോശ മുറിച്ചെടുത്തു സുധിയുടെ വായിൽ വെച്ച് കൊടുത്തു. സുധി ശ്യാമയെ നോക്കി അത് കഴിച്ചു എന്നിട്ട് പറഞ്ഞു.

 

” നിനക്കല്ലേ സുചി വിശക്കുന്നു എന്ന് പറഞ്ഞത്..? ഇപ്പോൾ നീ തന്നെ കഴിച്ചാൽ മതി. എനിക്ക് ഉള്ളത് ശ്യാമ തന്നോളും.. ”

 

 

“അതെന്താ ഞാൻ തന്നാൽ..? ശ്യാമ തരുന്നത് മാത്രമേ കഴിക്കൂ.?” സുചിത്ര ചോദിച്ചു.

 

 

“അങ്ങനെ ഞാൻ പറഞ്ഞോ..? ശ്യാമ തരുമ്പോൾ അതിന് പ്രത്യേകം രുചിയാണ്. അതിൽ ശ്യാമയുടെ സ്നേഹവും കാണും..”

 

 

“അപ്പോൾ ഞാൻ തരുന്നതിൽ സ്നേഹം ഇല്ലേ…? എന്നാൽ ഇനി എന്നും ശ്യാമ തരുന്നതും കഴിച്ചേച്ചു ഇരുന്നാൽ മതി. നമ്മുടെ കല്യാണം കഴിഞ്ഞു പോകുമ്പോൾ അപ്പു ഏട്ടൻ ശ്യാമയെ കൂടെ കൂട്ടിക്കോ.. ”

 

 

“ചേച്ചി. ഞാൻ താഴേക്കു പോയിക്കോട്ടെ..? ” ശ്യാമ ചോദിച്ചു.

 

“എവിടെ പോകാൻ ഇവിടെ ഇരുന്ന് അപ്പു ഏട്ടന് കൊടുത്തിട്ട് പോയാൽ മതി.” സുചിത്ര പറഞ്ഞു.

 

 

“എന്തിനാ സുചി വെറുതെ ശ്യാമയെ നീ കരയിക്കുന്നത്..? പാവം ശ്യാമയുടെ കണ്ണ് നിറഞ്ഞല്ലോ..” സുധി പറഞ്ഞു.

 

 

“ആണോ..? എന്തിന്. കരയാൻ മാത്രം അതിന് ഞാൻ എന്താ പറഞ്ഞത്. ?

ശ്യാമക്ക് താഴേക്ക് പോകണോ…?” സുചിത്ര ശ്യാമയോട് ചോദിച്ചു.

 

 

“വേണ്ട “. ശ്യാമ തല കുലുക്കിയിട്ട് പറഞ്ഞു.

 

“എന്നാൽ എന്റെ ശ്യാമ കുട്ടി അപ്പു ഏട്ടന് ദോശ എടുത്തു വായിൽ വെച്ച് കൊടുക്ക്. ഞാനും കഴിക്കട്ടെ. ഈ സാധനത്തിന് കൊടുക്കാൻ നിന്നാൽ എന്റെ വിശപ്പ് മാറില്ല. ശ്യാമ താഴേക്കു പോയി ഒരു പാത്രം കൂടെ എടുത്തിട്ട് വാ.” സുചിത്ര പറഞ്ഞു.

 

ശ്യാമ താഴേക്ക് പോകാൻ നോക്കി.

 

” എന്റെ സുചി. നീ എന്തിനാ ഈ പാവം ശ്യാമയെ ബുദ്ധിമുട്ടിക്കുന്നത്..? നിനക്ക് വേണ്ടത് കഴിച്ചോ. എനിക്ക് ഇപ്പോൾ വേണ്ട. ഞാൻ പിന്നെ കഴിച്ചോളും.. ശ്യാമേ. നിനക്ക് എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ താഴേക്ക് പോയിക്കോ. ”

 

 

ശ്യാമ അവിടെ നിന്ന് സൂചിത്രയെ നോക്കി.

 

 

“എന്നെ എന്തിനാ നോക്കുന്നത്. നിന്റെ അപ്പു ഏട്ടൻ അല്ലേ നിന്നോട് പോകാൻ പറഞ്ഞത്. നിനക്ക് ഇവിടെ ഞങ്ങളുടെ കൂടെ ഇരിക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ നീ പോയിക്കോ..?”

 

 

ശ്യാമ എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ നിന്നു പോയി. അപ്പോൾ സുചിത്ര ചിരിച്ചു.

 

“എന്റെ ശ്യാമ കുട്ടി. ഇങ്ങനെ പേടിച്ചാൽ എങ്ങനെയാ..? ഞാൻ ചുമ്മാ പറഞ്ഞതല്ലേ..? നീ താഴേക്കു പൊയ്ക്കോടി പെണ്ണെ. പോയിട്ട് രാത്രിയിൽ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്ക്..” സുചിത്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *