ശ്യാമയും സുധിയും – 7 11

 

 

“അയ്യേ. ഒരു നാണവും ഇല്ലാത്ത മനുഷ്യൻ . ഇങ്ങനെയും ഉണ്ടോ മനുഷ്യര്.”

 

 

“ആ ഉണ്ട്. എനിക്ക് എന്റെ പെണ്ണിന്റെ മുന്നിൽ ഒരു നാണവും ഇല്ല. പ്ലീസ് ഒന്ന് കാണിച്ചു തരുമോ..? രാവിലെ ഒരു നിമിഷം ഒന്ന് കണ്ടത് പോലെ.”

 

 

“അയ്യേ ഞാൻ പോകുവാ. ഇനിയും ഇവിടെ ഇരുന്നാൽ അപ്പു ഏട്ടന് പലതും തോന്നും.”

 

“ശ്യാമേ പോവല്ലേ..ഒരു ഉമ്മ തന്നേച്ചും പോ.”

 

 

“അയ്യെടാ. ഇനി അങ്ങനെ ഒന്നും ഇല്ല. എന്റെ മോൻ സമാധാമായി കിടന്നോ.”

 

 

“പ്ലീസ് ശ്യാമേ. ഇത്രയും ആയിട്ടും. ശ്യാമയ്ക്ക് എന്നോട് ഒരു ഇഷ്ട്ടവും ഇല്ലേ..?”

 

“ഇഷ്ട്ടം ഒക്കെ ഉണ്ട്. പക്ഷെ അത് ഇനിയും കൂടേണ്ട. നടക്കാത്ത കാര്യം ആണ് അപ്പു ഏട്ടന്റെ മനസ്സിൽ നിറയെ. ആദ്യം അതൊക്കെ കളഞ്ഞു നല്ല കുട്ടിയാവാൻ നോക്ക്.”

 

“ശ്യാമേ പ്ലീസ്. ഒരുമ്മ . ഒന്നേ ഒന്ന്..”

 

 

“ഇല്ല. ഇല്ല. ഇല്ല. ഒന്നും ഇല്ല പത്തും ഇല്ല നൂറും ഇല്ല.”

 

 

“ഉറപ്പാണോ..?”

 

 

“ആ ഉറപ്പ്. ”

 

 

“എന്നാൽ നമുക്ക് കാണാം. ശ്യാമ എനിക്ക് ഉമ്മ തരും. ഒന്നല്ല ഒരുപാട്. അതും ഞാൻ പറയുന്ന സ്ഥലത്ത്. ‘”

 

 

“അയ്യെടാ. നമുക്ക് കാണാം”

 

 

അതും പറഞ്ഞാണ് താൻ താഴേക്ക് പോന്നത്.

 

 

“ശ്യാമേ”

 

ശ്യാമ പെട്ടന്ന് ഞെട്ടി പോയി. മുകളിൽ സുധിയെ കാണാൻ പോയ സുചിത്ര തിരിച്ചു താഴെ വന്നപ്പോഴും ശ്യാമ അങ്ങനെ തന്നെ നിൽക്കുന്നത് കണ്ടപ്പോൾ സുചിത്ര വിളിച്ചു പിന്നെ ചോദിച്ചു.

 

“എന്താണ് ഇങ്ങനെ ആലോചിച്ചു തന്നെ നിൽക്കുന്നത്. ഞാൻ മുകളിൽ അപ്പു ഏട്ടനെ കാണാൻ പോയപ്പോൾ ഉള്ള നിൽപ്പ് ആണല്ലോ..എന്താണ് ഇതിനും മാത്രം ആലോചിച്ചു നിൽക്കുന്നത്..?”

 

“ഏയ്‌ ഒന്നും ഇല്ല.” ശ്യാമ പറഞ്ഞു.

 

“എന്നാ ശരി വാ. എന്റെ കാർ അവിടെ ആ വഴിയിൽ കിടക്കുകയാ. അതിൽ നിന്ന് എന്റെ ഡ്രസ്സ്‌ എടുക്കണം. പിന്നെ അത് അവിടെ എവിടെ എങ്കിലും ഒതുക്കി വെക്കണം.” സുചിത്ര പറഞ്ഞു ശ്യാമയുടെ കൈയും പിടിച്ചു പുറത്തേക്ക് നടന്നു.

 

ഒരു ബ്ലാക് സ്വിഫ്റ്റ് ഡിസൈർ കാർ ആണ് സൂചിത്രയുടെ. സുചിത്ര കാറിന്റെ പിന്നിലെ ഡോർ തുറന്ന് രണ്ട് ബാഗും രണ്ട് കവറുകളും എടുത്തു ശ്യാമയുടെ കൈയിൽ കൊടുത്തു. കാർ ശ്യാമയുടെ വീട്ടിലേക്ക് കയറുന്ന വഴിയിൽ അരികിലായി നിർത്തി ഇറങ്ങി.

 

ശ്യാമയുടെ കൈയിൽ നിന്ന് രണ്ടു കവറുകളും വാങ്ങി സുചിത്ര വീട്ടിലേക്ക് നടന്നു.

 

“ശ്യാമേ എനിക്ക് ഒന്ന് കുളിക്കണം. എന്റെ ബേഗ് ശ്യാമയുടെ മുറിയിൽ വെച്ചേക്ക്.. ഞാൻ ഇന്ന് മുതൽ കുറച്ചു ദിവസം ഇവിടെ ശ്യാമയുടെ കൂടെ കഴിയാൻ ആണ് വന്നത്. എവിടെയാ ശ്യാമയുടെ മുറി..”

 

 

“വാ കാണിച്ചു തരാം. കുറച്ചു സൗകര്യം മാത്രമേ ഇവിടെ ഉള്ളൂ മേഡം..”

 

അത് കേട്ട് സുചിത്ര ചിരിച്ചു. എന്നിട്ട് ശ്യാമയുടെ മൂക്കിൽ പിടിച്ചു കുലുക്കികൊണ്ട് പറഞ്ഞു.

 

 

“സുചിത്ര അതാണ് എന്റെ പേര്. എന്നെ സുചി എന്നോ ചിത്ര എന്നോ വിളിക്കാം. ഇനി അതും പോരെങ്കിലും ചേച്ചിന്നു വിളിച്ചോ. അല്ലങ്കിൽ സൂചിത്രേച്ചി. ”

 

 

“ചേച്ചി. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..?

 

 

“മ് എന്താ ചോദിച്ചോ ”

 

 

“അത്. ചേച്ചിയാണോ?”

 

 

അങ്ങനെ പറഞ്ഞു ശ്യാമ നിർത്തി .

 

“മ് . പറ. ചേച്ചിയാണോ..?” സുചിത്ര ചോദിച്ചു.

 

 

“ചേച്ചിയാണോ ഇവിടെയുള്ള ബാങ്കിലെ എന്റെ കടം വീട്ടിയത്. എനിക്ക് ഈ വീട് തിരിച്ചു എടുത്തു തന്നത്…?”

 

 

“അയ്യേ ഇതാണോ ഇത്രയും വലിയ കാര്യം. ഞാൻ കരുതി ചേച്ചിയുടേയും അപ്പു ഏട്ടന്റെയും കല്യാണം കഴിഞ്ഞാൽ എവിടെയാ ഹണിമൂൺ പോകുന്നേ എന്നോ മറ്റോ ആയിരിക്കും എന്നാ. ”

 

 

“പ്ലീസ് ചേച്ചി. അവർ പറഞ്ഞത് സുചിത്ര എന്ന് പേരുള്ള പെണ്ണാണ്‌ പണം അടച്ചത് എന്നാണല്ലോ..? ”

 

 

 

“ആര് അടച്ചാൽ എന്താ… കാര്യം നടന്നില്ലേ. എന്നാലും പറയാം. കൊണ്ട് പോയി അടിച്ചത് ഞാൻ തന്നെ ആണ്. ”

Leave a Reply

Your email address will not be published. Required fields are marked *