ആവിര്‍ഭാവം – 8

“ഹാ, നീ വളച്ചുകെട്ടില്ലാതെ കാര്യം പറയെടാ. അതിനുള്ള സ്വാതന്ത്യം നമ്മള്‍ തമ്മില്‍ ഇല്ലേ, ഞങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടില്ലെങ്കില്‍ അത് നമുക്ക് ഡിസ്കസ് ചെയ്ത് ഒരു തീരുമാനത്തിലെത്താം, എന്താ?” സേതു പറഞ്ഞു. ആ അവസാനത്തെ “എന്താ” കാമിനിയോടായിരുന്നു. “നീ പറ അരുണ്‍” അവളും സപ്പോര്‍ട്ട് ചെയ്തു.
ഒരു ദീര്‍ഘശ്വാസം എടുത്ത ശേഷം അരുണ്‍ പറഞ്ഞുതുടങ്ങി, “എന്‍റെ ആത്മാര്‍ഥമായ അഭിപ്രായം നിങ്ങള്‍ ഇനി ഈ ലൈഫ് സ്റ്റൈല്‍ ഉപേക്ഷിക്കണമെന്നാണ്. ചേട്ടന്‍ എന്‍റെ കൂടെ തെറാപ്പിക്ക് വരണം. ഈ കക്കൊള്‍ഡിംഗ് ഫാന്ടസിയും ട്രീറ്റ്‌ ചെയ്യപ്പെടേണ്ടതാണ്.”

“എന്താണ് നിനക്ക് അങ്ങിനെ തോന്നാന്‍ കാരണം,” സേതുരാമന്‍ ഒന്ന് ഞെട്ടിയെങ്കിലും പെട്ടന്ന്‍ ഇടപെട്ടു. കാമിനിയാകട്ടെ താഴേക്ക്‌ നോക്കി ഇരുന്നതെ ഉള്ളു.

അരുണ്‍ തുടര്‍ന്നു, “എക്സ്പോസ്ഡ് ആവാനുള്ള സാധ്യത നാള്‍ക്ക് നാള്‍ കൂടും. എത്രയും കൂടുതല്‍ ആളുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുവോ, അത്രത്തോളം ആ റിസ്കും കൂടും. അതില്‍ ആരില്‍ നിന്ന്‍ വേണമെങ്കിലും ഇത് പുറത്ത് പോകാനുള്ള ചാന്‍സ് ഉണ്ട്. അങ്ങിനെ ഒരു അപവാദ പ്രചാരണത്തില്‍ നിങ്ങള്‍ രണ്ട് പേരും പെടുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല.”

“ശരിയാണ്, പക്ഷെ ഞങ്ങള്‍ അത്രയധികം ഇക്കാര്യത്തില്‍ ചൂസിയാണ്. വളരെയധികം സമയമെടുത്ത്, ആളെക്കുറിച്ചും, സാഹചര്യങ്ങളും അന്വേഷിച്ച് പഠിച്ച ശേഷമേ ഈ മൂന്ന്‍ തവണയും ഞങ്ങള്‍ മുന്നോട്ട് നീങ്ങിയിട്ടുള്ളു. അതും ആദ്യത്തേത് രാജ്യത്തിന്‌ പുറത്തായിരുന്നു. അനിലിനെയും ഞാന്‍ കണ്ടുപിടിച്ചു. നിന്നെ കാമിനിയും.

എല്ലാവരെക്കുറിച്ചും, ഞങ്ങള്‍ ഏറെ ഡിസ്കസ് ചെയ്തു, നിന്നെപ്പറ്റി ഞാന്‍ കുറെ അന്വേഷണങ്ങള്‍ നടത്തി, എന്നിട്ടാണ് മുന്നോട്ട് പോകാം എന്ന് തീരുമാനിച്ചത്,” സേതു വിശദീകരിച്ചു. ഒന്ന്‍ നിര്‍ത്തി വീണ്ടും തുടര്‍ന്നു, “ഞങ്ങള്‍ രണ്ട് പേരുടെയും ആഗ്രഹങ്ങളും ഫാന്ടസികളും തീര്‍ക്കാന്‍ ഒരു ഉപാധി എന്ന നിലക്കാണ് ഇതുള്ളത്. ഞങ്ങളില്‍ ആര്‍ക്കെങ്കിലും തുടരണ്ട എന്ന് എപ്പോള്‍ തോന്നിയാലും, അന്നവിടെ ഫുള്‍ സ്റ്റോപ്പ്‌ ആയിരിക്കും.”

ആ മറുപടി അരുണിന് തൃപ്ത്തികരമായിരുന്നില്ല. കാമിനിയെക്കുറിച്ച് മോശമായി എന്തെങ്കിലും കേള്‍ക്കുന്നതിനെ അവന്‍ വല്ലാതെ ഭയന്നു. അത്രക്ക് അവന്‍ അവളെ ഇഷ്ട്ടപ്പെട്ടിരുന്നു. “നിങ്ങള്‍ രണ്ടുപേരുടെയും തീരുമാനങ്ങളെ ഒരു നിലക്കും ചോദ്യം ചെയ്യാന്‍ എനിക്ക് അധികാരമില്ല, അതെനിക്ക് വ്യക്തമായി അറിയാം.

അത് കൊണ്ട് ഒരു അഭ്യര്‍ത്ഥനയാണ് ഇനിയുള്ളത്,” അരുണ്‍ പറഞ്ഞു. “എങ്കില്‍ ഈ ലൈഫ് സ്റ്റൈല്‍ ഇനി വിപുലീകരിക്കാതെ ഞങ്ങളില്‍ മാത്രമായി ഒതുക്കിക്കൂടെ?” കാമിനിക്ക് കൂടുതല്‍ കാമുകന്മാരുണ്ടാകുന്നത് അവന് ചിന്തിക്കാന്‍ ആവാത്ത വിഷയമായിരുന്നു.

ഇത് കൂടി കേട്ടതോടെ കാമിനി തല ഉയര്‍ത്തി ഭര്‍ത്താവിനെ നോക്കി മൊഴിഞ്ഞു, “ചേട്ടായി, ഇതിനെപ്പറ്റി നാട്ടിലെത്തിയിട്ട് സംസാരിക്കാന്‍ ഇരിക്കുകയായിരുന്നു ഞാന്‍. ഏതായാലും ഇതിപ്പോ പൊന്തി വന്ന നിലക്ക് ഇവന്‍റെ മുന്നില്‍ വെച്ച് തന്നെ പറയാം.”
അവള്‍ തുടര്‍ന്നു, “ഇന്നലെ രാത്രി തോന്നിയതാണ്. എനിക്ക് തൃപ്ത്തി ആയിട്ടുണ്ട്‌. പൂര്‍ണ്ണമായി എന്‍റെ മോഹങ്ങളും ഫാന്ടസികളും ആഗ്രഹങ്ങളും ഇന്നലത്തോടെ പൂര്‍ത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു. എന്താണ് ചേട്ടന്‍റെ അഭിപ്രായം?”

ഒരു നിമിഷം അവളെ നോക്കിയിരുന്നിട്ട് സേതു മറുപടി കൊടുത്തു. “നമ്മള്‍ ആദ്യം മുതലേ തീരുമാനിച്ചിരുന്നതല്ലേ മോളെ, ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഇത് അവസാനിപ്പിക്കണമെന്ന് തോന്നിയാല്‍ ഉടനെ ഇത് നിര്‍ത്തുമെന്ന്. നിനക്ക് അവസാനിപ്പിക്കണമെങ്കില്‍ ഇപ്പോള്‍ തന്നെ നമുക്ക് ഈ ശൈലി നിര്‍ത്താം, ഓക്കേ?”

അയാളുടെ വാക്കുകള്‍ കേട്ട ഉടനെ അവള്‍ മുട്ടിലുയര്‍ന്ന്‍ സേതുവിനെ കഴുത്തില്‍ കെട്ടിപ്പിടിച്ച് നീട്ടി ചുണ്ടില്‍ ഉമ്മവെച്ചു. “ഈ കഴിഞ്ഞ രണ്ട് കൊല്ലത്തിനുള്ളില്‍ കഴിഞ്ഞ കാര്യങ്ങള്‍ ഒരു സ്വപ്നം പോലെ രഹസ്യമായി വല്ലപ്പോഴും ചേട്ടനോട് സംസാരിക്കാനും മനസ്സിലിട്ട് താലോലിക്കാനും മാത്രമേ എനിക്കിനി മോഹമുള്ളു.

എന്‍റെ ഇനിയത്തെ ആഗ്രഹം, എന്‍റെ ചേട്ടന്‍റെ ഒരു കുഞ്ഞിനെകൂടി പ്രസവിച്ച്, ഒരു ആണ്‍കുട്ടിയെ, ആ കുഞ്ഞിനെയും പൊന്നുപോലെ നോക്കി വളര്‍ത്താനാണ്,” അവള്‍ മൊഴിഞ്ഞു.

പൊടുന്നനെ ഒരു വീണ്ടു വിചാരമെന്നപോലെ തിരികെ ഇരുന്നിട്ട് അവള്‍ തുടര്‍ന്നു, “പക്ഷെ അങ്ങിനെ എന്‍റെ കാര്യം മാത്രം നോക്കിയാല്‍ എന്‍റെ പൊന്ന് ചേട്ടന്‍റെ ആ ഒരു സ്വപ്നമുണ്ടല്ലോ, അതെങ്ങനെ നമ്മള്‍ തീര്‍ക്കും? ഒരിക്കല്‍ മതിയോ ചേട്ടന് അതോ കുറച്ച്‌ നാള്‍ തുടരണോ? രണ്ടായാലും എനിക്ക് കുഴപ്പമില്ല, ഒരു അവസാനമുണ്ടായാല്‍ മാത്രം മതി.”

ആ വാക്കുകള്‍ കേട്ട് സേതുരാമന്‍ പൊട്ടിച്ചിരിച്ചു. “അതിനി ഒരു സ്വപ്നമായി ബാക്കി നിന്നോട്ടെ, അതായിരിക്കും നല്ലത്. അങ്ങിനെ ഞാന്‍ മാത്രം പിഴച്ച് നടന്നാല്‍ ശരിയാവില്ല.”
സംഭാഷണങ്ങള്‍ കേട്ട് കിളി പോയ അരുണ്‍ ഇടക്ക് കയറി, “ഞാന്‍ കാമിനി പറഞ്ഞതിനോട് യോജിക്കുന്നു, ചേട്ടന് എന്തെങ്കിലും സ്വപ്നം ബാക്കിയുണ്ടെങ്കില്‍ അത്കൂടി തീര്‍ക്കണം, എന്തുതന്നെ ആയാലും.” അല്ലെങ്കിലെ സ്വല്‍പ്പം കലിപ്പിലായിരുന്ന സേതു ഉടനെ തിരിച്ചടിച്ചു, “നീ പോടാ മൈരെ, നീ നന്നാവാന്‍ തീരുമാനിച്ചതാ ഇതിനൊക്കെ കാരണം.” പക്ഷെ ഉടനെത്തന്നെ അയാള്‍ കൂട്ടിച്ചേര്‍ത്തു, “തമാശ പറഞ്ഞതാട, തെറ്റിദ്ധരിക്കണ്ട.” ഇത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
“എന്നാലും എനിക്ക് ചേട്ടന്‍റെ സ്വപ്നം എന്താണെന്നറിയാന്‍ വല്ലാത്ത ആഗ്രഹം,” ചിരി അടങ്ങിയപ്പോള്‍ അരുണ്‍ ജിത്ന്യാസ പുറത്തെടുത്തു. കാമിനി ഉടനെ ചാടിക്കയറി, “ഞാന്‍ പറയാം, ആളിന്‍റെ ഐടെന്‍റ്റിറ്റി പക്ഷെ ചോദിക്കരുത്. ചേട്ടന്‍ ഒരാളെ കണ്ട് ഇഷ്ട്ടപ്പെട്ടു. എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ പറയുകയുംചെയ്തു ശ്രമിച്ച് കിട്ടുകയാണെങ്കില്‍ എനിക്ക് പൂര്‍ണ്ണ സമ്മതമാണെന്ന്. എന്നോട് പറഞ്ഞ സെയിം കണ്ടീഷന്‍സ് മാത്രം അപ്പ്ളിക്കബിളാന്ന്‍. പക്ഷെ താല്‍പ്പര്യം പതുക്കെ പുറത്തെടുത്തപ്പോള്‍ മനസ്സിലായി, ആളൊരു ബുദ്ധിമുട്ടുകാരി ആണെന്ന്.

അതോടെ ചേട്ടന്‍ മനസ്സിലുള്ളത് വിട്ട് ഇവിടെ പരിചയമുള്ള ഒരു ഗ്രൂപ്പിന്‍റെ റിസോര്‍ട്ടില്‍ ഒരു ജോലി സംഘടിപ്പിച്ചു കൊടുക്കുകയാണ് ചെയ്തത്. ഇനി അത് പറഞ്ഞ് മുതലെടുക്കില്ല എന്ന് തീരുമാനിച്ച് കാര്യം വിടുകയും ചെയ്തു. പക്ഷെ അവള്‍ ഇടയ്ക്കിടെ കോണ്‍ടാക് ചെയ്യുമായിരുന്നു. അടുത്ത ഇടക്ക് അവള്‍ക്കും ഇന്‍റ്ററസ്റ്റ് ഉണ്ടെന്ന് കാണിച്ച് അവള്‍ സമ്മതം അറിയിച്ചു. കാത്തിരിക്കുകയായിരുന്നു രണ്ടാളും നല്ലൊരു സന്ദര്‍ഭത്തിനായി.”

Leave a Reply

Your email address will not be published. Required fields are marked *