ആവിര്‍ഭാവം – 8 1

ഞാന്‍ ഇപ്പന്നെ എണീറ്റൊളാ പൊന്നെ”.

അത് കേട്ടപ്പോള്‍ അരുണിനും സമാധാനമായി. പ്രണയദമ്പതികളെ കൊക്കുരുമ്മാന്‍ വിട്ടിട്ട് അവന്‍റെ ബാഗ്‌ വെച്ചിട്ടുള്ള റൂമില്‍ പോയി ആവശ്യമുള്ള സമഗ്രികളൊക്കെ എടുത്ത് അവന്‍ അവിടുത്തെ ബാത്രൂമില്‍ പ്രഭാത പരിപാടികള്‍ നിര്‍വഹിക്കാന്‍ കയറി. ഇപ്പുറത്ത് പ്രണയ ചേഷ്ടകളൊക്കെ കഴിഞ്ഞ് സേതു കാമിനിയെ കെട്ടിപ്പിടിച്ച് കിടന്നപ്പോള്‍ അവള്‍ പറഞ്ഞു, “വിടു, ഞാന്‍ ബാത്രൂമില്‍ പോയിവന്നിട്ട് കുറച്ച്‌ ചായ ഉണ്ടാക്കാം, ഫ്ലാസ്ക്കില്‍ നമുക്ക് കൊണ്ടുപോകാന്‍.”

അരുണ്‍ കര്‍മ്മങ്ങളൊക്കെ കഴിഞ്ഞ് വേഷം മാറി റൂമില്‍ നിന്ന് പുറത്തെത്തിയപ്പോള്‍ കാമിനി അടുക്കളയില്‍ തിരക്കിലായിരുന്നു. അവനും അങ്ങോട്ട്‌ ചെന്നു എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ചു കൊണ്ട്. അവര്‍ സംസാരിച്ച് നില്‍ക്കുന്നതിനിടെ സേതുവും വേഷം മാറി എത്തി. അഞ്ചര കഴിഞ്ഞതോടെ മൂവരും വീടും പൂട്ടി ഇറങ്ങി.

പിറകുവശത്തെ കൊച്ചു ഗേറ്റ് വഴി പുറത്തിറങ്ങുന്നതിനു മുന്നെ എല്ലാവരും കാലുകളില്‍ ഒഡോമോസ് ഒക്കെ അട്ടക്ക് പ്രധിവിധിയായി മുട്ടുവരെ തേച്ചിരുന്നു. സേതുവിന്‍റെ കയ്യില്‍ ടോര്‍ച്ചും, ഒരു വാക്കിംഗ് സ്റ്റിക്കും, അരുണിന്‍റെ തോളിലെ ബാക്ക്പാക്കില്‍ ഫ്ലാസ്കില്‍ ചായയും, രണ്ട് കുപ്പി വെള്ളവും ഒരു പാക്ക്റ്റ് ബിസ്ക്കറ്റും ഉണ്ടായിരുന്നു.
മതില്‍ക്കെട്ടിനു പുറത്തായപ്പോള്‍ അരുണ്‍ ചോദിച്ചു, “ചേട്ടാ, വന്യ മൃഗങ്ങള്‍ വല്ലതും …..”. ഉടനെ വന്നു കക്ഷിയുടെ മറുപടി, “ഞാന്‍ അന്വേഷിച്ചിരുന്നു, സാധാരണ ഗതിയില്‍ ഇവിടെ കാണാറില്ലത്രെ.

ആനത്താരി അല്ല, പിന്നെ തിന്നാന്‍ പറ്റിയ ഇലകളും ഇവിടെ കുറവ്, കരടിക്ക് വേണ്ട കിഴങ്ങുകളും മറ്റും ഇല്ല. പിന്നെ ഉണ്ടാവുക മാനുകളും അപൂര്‍വ്വം അവയെ തേടിയെത്തുന്ന പുലിയുമാവാം. അവരും മിക്കവാറും ശബ്ദം കേട്ടാല്‍ മാറിപ്പോകാനാണ് ഇട. പാമ്പുകള്‍ കാണാന്‍ ഇടയുണ്ട്, നടക്കുമ്പോള്‍ കാല് നിലത്തുരച്ച് നടന്നാല്‍ അവ മാറിപ്പോവുമെന്നാണ് ഫോറെസ്റ്റ്കാര്‍ പറഞ്ഞത്. അന്തരീക്ഷത്തില്‍ മങ്ങിത്തെളിഞ്ഞുവ വരുന്ന ചെറിയ വെളിച്ചത്തിലും ടോര്‍ച്ചിന്‍റെ വെട്ടത്തിലും, സേതുരാമന്‍ മുന്നിലും മറ്റു രണ്ടുപേര്‍ പിറകെയുമായി നടത്തം തുടങ്ങി.

തമാശകള്‍ പറഞ്ഞും, അന്യോന്യം കളിയാക്കിയും തമ്മില്‍ കാല് വാരിയും ചിരകാല സുഹൃത്തുക്കളെപ്പോലെ അവര്‍ കയറ്റം കയറി. ആരോഗ്യക്ഷമതയില്‍ സേതുവിനെക്കാള്‍ മുന്നിലായിരുന്ന കാമിനിയും അരുണും അയാളെ കടന്ന് വേഗത്തില്‍ കയറിയപ്പോള്‍, സ്വതേ അലസതയുള്ള സേതുരാമന്‍ വലിയ തിരക്കൊന്നും കൂട്ടാതെ അല്‍പ്പംപിറകിലായി. അയാള്‍ മുകള്‍ഭാഗത്ത് എത്തിയപ്പോഴെക്ക്‌ ഇവിടെ വന്ന്‍ പരിചയമുള്ള കാമിനി തുള്ളിച്ചാടി അവിടെയൊക്കെ അരുണിനെ സീനറിയും ദൂരെയുള്ള സ്ഥലങ്ങളും കാണിച്ചുകൊടുത്ത് ബഹളം വെച്ച് നടപ്പുണ്ടായിരുന്നു.

സൂര്യോദയത്തിന് തൊട്ട് മുന്നേയാണ്‌ അവര്‍ എത്തിയത്. മൂവരും തോളോട് തോള്‍ ചേര്‍ന്ന് നിന്ന്‍ സൂര്യോദയം ആസ്വദിച്ചു. മഞ്ഞ് ആകെ ഒരു ആവരണം അന്തരീക്ഷത്തില്‍ ചാര്‍ത്തിയിരുന്നു. കയറ്റം കയറിയ ആയാസം പക്ഷെ ശരീരത്തില്‍ നിന്ന്‍ തണുപ്പിനെ അകറ്റുകയും ചെയ്തു.

വളരെ അലൌകികമായ ഒരു ശാന്തതയും സമാധാനവും ആ കാഴ്ചകളിലും ചുറ്റുപാടും നിറഞ്ഞു നിന്നു. അതേ ചിന്ത തന്നെ മൂവരിലും പ്രതിഭലിച്ചു.

ലൈംഗികച്ചുവയുള്ള യാതൊരു കാര്യവും വിദൂരമായിപ്പോലും അവരില്‍ അപ്പോള്‍ തൊട്ട് തീണ്ടിയിരുന്നു പോലുമില്ല. നിറഞ്ഞ സന്തോഷത്തിലും സംതൃപ്ത്തിയിലും മനസ്സിനെ വിട്ടുകൊടുത്ത് അവര്‍ സൂര്യോദയം കണ്ട്നിന്നാസ്വദിച്ചു. നടുവില്‍ നിന്നിരുന്ന കാമിനി കൈകള്‍ ഇരു ഭാഗത്തും നിന്നിരുന്നവരുടെയും പിറകില്‍ കൂടിയിട്ട് അവരുടെ വയറിന്‍റെ സൈഡില്‍ പിടിച്ചു നിന്നു. സൂര്യന്‍ ഉയര്‍ന്ന് വന്നപ്പോള്‍, സേതു ഇറക്കി വെച്ചിരുന്ന ബാക്ക് പാക്കില്‍ നിന്ന് കയ്യില്‍ കരുതിയ ഷീറ്റെടുത്ത് ഏതാണ്ട് നിരപ്പായ ഭാഗത്ത്‌ വിരിച്ച്, ചായ കരുതിയ ഫ്ലാസ്ക്കും ബിസ്കറ്റ് പാക്കുകളും നിരത്തി വെച്ചു.
മൂവരും വിരിപ്പില്‍ ഇരിപ്പുറപ്പിച്ചതോടെ, സേതുരാമന്‍ ഫ്ലാസ്ക്കിന്‍റെ അടപ്പില്‍ ചായ ഒഴിച്ച് കാമിനിക്ക് നല്‍കി, “കപ്പുകള്‍ എടുക്കാന്‍ മറന്നു” അയാള്‍ പറഞ്ഞു. കാമിനി ആസ്വദിച്ച് ചൂടാറാന്‍ അതില്‍ ഒന്ന് രണ്ടാവര്‍ത്തി ഊതിയശേഷം ഒരു സിപ്പെടുത്ത് ചായ അതങ്ങിനെ അരുണിന് കൈമാറി. ഒന്നന്ധാളിച്ച് അര സെക്കണ്ട് തരിച്ചിരുന്ന ശേഷം അവന്‍ അത് വാങ്ങി, കാമിനി ചെയ്തപോലെ ഒന്നുരണ്ടാവര്‍ത്തി ഊതി ഒരു സിപ്പെടുത്ത് അടപ്പ് സേതുവിന് കൊടുത്തു. രണ്ട് റൌണ്ട് ആയപ്പോള്‍ സേതു അതില്‍ വീണ്ടും ചായ നിറച്ചു, ഇതിനിടെ ബിസ്കറ്റ് പാക്കറ്റ് തുറന്ന്‍ അവര്‍ അതും കഴിക്കാന്‍ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *