ആവിര്‍ഭാവം – 8

“അതൊക്കെ കൊള്ളാം, പക്ഷെ ആ MBA പ്രോഗ്രാം സമയത്ത് നീ തീര്‍ത്തില്ലെങ്കില്‍ അപ്പൊ കാണാം,” സേതു അവളെ വിരട്ടി. “ഇന്നെന്തു പറ്റി, വീട്ടില്‍ പോകാതെ ഇവിടെ നില്‍ക്കാന്‍?”
“അക്കൗണ്ട്‌സ് അപ്ഡേറ്റ് ചെയ്യാനുണ്ടായിരുന്നു സാര്‍, വെള്ളിയാഴ്ച തീര്‍ന്നില്ല. അപ്പോള്‍ ഈ ആഴ്ച ഇവിടെത്തന്നെ നിന്നാല്‍ അതും പിന്നെ MBAക്ക് പ്രിപ്പേര്‍ ചെയ്യുന്നതും അപ്ടുഡേറ്റ് ആക്കാമെന്ന് കരുതി.”
“അത് ചേട്ടന്‍ വിളിച്ച് കുളമാക്കി അല്ലെ,” കാമിനി ചോദിച്ചു. “അയ്യോ ഇല്ല മാഡം,” ഉടനെ വന്നു ഷംനയുടെ മറുപടി. “പണി ഞാന്‍ ഇന്നലെ രാത്രിയോടെ തീര്‍ത്തു.

പഠിത്തം പിന്നെ ഇന്നു രാത്രിയും ചെയ്യാമല്ലോ.”
“അതിന് നിന്നെ ഇന്ന് ഞാന്‍ വിട്ടിട്ട് വേണ്ട ഇവിടുന്ന്,” സേതു ഒന്ന് തോണ്ടി. അത് കേട്ടതോടെ പെണ്ണ് ലജ്ജിച്ചു തല താഴ്ത്തി ഇരുപ്പായി. കാമിനി ഉടനെ രക്ഷക്കെത്തി, “എന്താണ് ഷംന കുടിക്കാന്‍ വേണ്ടത്, ചായയോ, കാപ്പിയോ അതോ ജ്യൂസ്‌ വല്ലതും മതിയോ?”

അവള്‍ പക്ഷെ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരിക്ക്ന്നത് കണ്ടപ്പോള്‍ കാമിനി തുടര്‍ന്നു, “ഈ സേതുന്‍റെ ഒരു കാര്യം, ഇവളെ പേടിപ്പിച്ചപ്പോ സമാധാനമായി. നീ വിഷമിക്കേണ്ട ഷംന, നിനക്ക് എപ്പോ കംഫര്‍ട്ടബിള്‍ അല്ലാതെ തോന്നുന്നുവോ, അപ്പോള്‍ തന്നെ തിരികെ പോകാം, ഞാന്‍ ഗാരണ്ടി.”
തന്‍റെ അനുവാദമില്ലാതെയാണ് ഇതൊക്കെ എന്ന് മാഡം തെറ്റിദ്ധരിച്ചോ എന്ന ഭയത്തോടെ ഷംന തല ഉടനെ ഉയര്‍ത്തി. സാറിനെ കുറ്റപ്പെടുത്തുന്നത് അവള്‍ക്ക് സഹിക്കാനായില്ല. അവള്‍ ചാടിക്കയറി പറഞ്ഞു, “അയ്യോ അങ്ങിനെയൊന്നുമില്ല മാഡം, ഞാന്‍ ഇഷ്ട്ടപ്പെട്ടു തന്നെയാ വന്നേ.” പറഞ്ഞു കഴിഞ്ഞപ്പോഴാണ് അതില്‍ ഒളിച്ചിരുന്ന അര്‍ത്ഥം അവള്‍ക്ക് ഓര്‍മ്മവന്നത്.

അവളുടെ മുഖം ചുവന്ന്‍ വിളറി.
“ഹൊ, സാറിനെ പറഞ്ഞപ്പോ പെണ്ണിന് കൊണ്ടു,” കാമിനി രംഗം ലഘുവാക്കി. ഷംന കാമിനിയെ കണ്ണിമക്കാതെ നോക്കിയിരുന്നുപോയി. സത്യത്തില്‍ ഇവര്‍ പൂര്‍ണ്ണമനസ്സാലെ സമ്മതിച്ചുകൊണ്ട് തന്നെയാണോ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ഇണചേരുന്നത്? അങ്ങിനെ സ്ത്രീകളുണ്ടാവുമോ? മാഡത്തിനെ അവള്‍ വിലയിരുത്താന്‍ ശ്രമിച്ചു.

അപ്സരസ്സിനെ വെല്ലുന്ന സൌന്ദര്യം, തൊട്ടാല്‍ ചോര പൊടിയുന്ന നിറം, അല്‍പ്പം നീണ്ട മുഖം, മാന്‍പേട കണ്ണുകള്‍, തൊണ്ടിപ്പഴം പോലുള്ള അല്‍പ്പം വിടര്‍ന്ന ചുണ്ടുകള്‍, ചിരിക്കുമ്പോള്‍ കവിളില്‍ തെളിയുന്ന നുണക്കുഴികള്‍, കവിളുകള്‍ തൊട്ടാല്‍ തന്നെ തുടുക്കുമെന്നു തോന്നുന്നു അത്രയ്ക്ക് റോസ് നിറമാണ്. കോലന്‍ മുടിയാണ്, അത് ചെറുതായി ഒന്ന് കളര്‍ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു, സ്ട്രീക്കുകളായി.
ചെറിയ മൂക്കാണ് പക്ഷെ അത് ആ മുഖത്തിനു മാറ്റ് കൂട്ടുകയാണ്. നീണ്ട കഴുത്തും വിടര്‍ന്ന തോളും കണ്ടാല്‍ പെണ്ണുങ്ങള്‍ക്കു പോലും കൊതിതോന്നും, അത്രയ്ക്ക് അഴകാണ്. മാറിടം കനത്തതാണ്, വലിയ ഉടവൊന്നും തട്ടിയിട്ടെല്ലെന്ന് തോന്നുന്നു, ടീ ഷര്‍ട്ടിനുള്ളില്‍ തള്ളി നില്‍ക്കുന്നു, പിന്നെ സ്ഥിരം വര്‍ക്ക് ഔട്ട്‌ ചെയ്യുന്ന ഗുണവുമുണ്ടല്ലോ, ഷംന ഓര്‍ത്തു.

വയര്‍ തീരെ ചാടിയിട്ടില്ല, ഏറ്റവും ഹൈലൈറ്റ് പക്ഷെ അരക്കെട്ടും നിതംബവും തുടകളുമാണ്. തീരെ ഒതുങ്ങിയ അരക്കെട്ടില്‍നിന്നു വിരിഞ്ഞ്‌ വിസ്താരമായ അരവണ്ണവും, കിടപിടിക്കാനുതകുന്ന തുള്ളിത്തുളുംബുന്ന നിതംബവുമാണ്. അവയെ താങ്ങി നിര്‍ത്താന്‍ കെല്‍പ്പുള്ള അഴകാര്‍ന്ന നല്ല രൂപഭംഗിയുള്ള വണ്ണിച്ച തുടകള്‍.

അവളുടെ നോട്ടം തന്‍റെ അടുത്ത് ബെഞ്ചിലേക്ക് കയറ്റി വച്ചിട്ടുള്ള പാദങ്ങളിലേക്ക് നീങ്ങി. തുടുത്ത് ഉരുണ്ട പാലുപോലുള്ള പാദങ്ങള്‍. നഖങ്ങള്‍ വൃത്തിയായി വെട്ടി റോസ് നിറത്തില്‍ നെയില്‍ പോളീഷ് ഇട്ടിരിക്കുന്നു. ശരിക്കും ഒരു മാലാഖ തന്നെയാണ് മാഡം. ഒരു കറുത്ത ലെഗ്ഗിന്സും വെള്ള ടീഷര്‍ട്ടുമാണ് വേഷം.
തന്നെ കാര്യമായി നോക്കിയിരിക്കുന്ന ഭര്‍ത്താവിന്‍റെ കാമുകിയെ കാമിനിയും വിശകലനം ചെയ്തു. ശരീരപ്രകൃതി നോക്കിയാല്‍ തന്‍റെ ഒരു മീനിയെചെര്‍ പതിപ്പ്. നല്ല ഷേപ്പ് ഉള്ള ശരീരം എങ്കിലും മൊത്തത്തില്‍ തന്‍റെ പകുതിയേ ഉള്ളൂ തടിയും വണ്ണവും എല്ലാം.

ഭംഗിയുള്ള കൊച്ചുമുഖം, ഒരു ബ്രൌണ്‍ കലര്‍ന്ന ഗോതമ്പിന്‍റെ നിറം, ഇളം പ്രായത്തിന്‍റെ കുസൃതി നിറഞ്ഞ കണ്ണുകള്‍, കൌതുകമുള്ള പുഞ്ചിരി, കൂമ്പി നില്‍ക്കുന്ന കൊച്ചു മുലകള്‍, വ്യായാമം കൊണ്ട് ആക്രതിയൊത്ത വലിയ തുടകള്‍, എല്ലാം പാകത്തിന്. താനൊരു മദാലസയാണെങ്കില്‍, അവളെ ഒരു കൊച്ചു സുന്ദരി എന്ന് വിളിക്കാനാണ് തോന്നുന്നത്. ഉയരവും അഞ്ചടി കഷ്ട്ടി ഉണ്ടാവാനേ തരമുള്ളു.
ചേട്ടന്‍ ഇന്ന് ഇവളുടെ പല്ലും നഖവുമെങ്കിലും ബാക്കിവെച്ചാല്‍ മതിയായിരിന്നു.

ഇളം നീല ലെഗ്ഗിന്സും കറുത്തൊരു കുര്‍ത്തിയുമാണ്‌ വേഷം. മേക്കപ് ഒട്ടും തന്നെ ഇല്ലെന്നു തോന്നുന്നു. ഏല്ലാറ്റിനും ഒരു ഫ്രഷ്‌ ലുക്ക് കാണാനുണ്ട്. ഏതായാലും ഇവളായിട്ട് ഇന്ന് താന്‍ ഇഷ്ട്ടപ്പെട്ട്തന്നെയാണ് വന്നത് എന്ന് സ്വയം പറഞ്ഞ നിലക്ക്, ഇതൊരു ഓപ്പണിംഗ് ആയി എടുത്ത് കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാക്കാം എന്ന് കാമിനിക്ക് തോന്നി.

“നോക്കു ഷംന ഞങ്ങള്‍ സെക്ഷ്വലി ലിബറേറ്റഡ് ആണെന്ന് തന്നത്താന്‍ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന കൂട്ടത്തില്‍ പെട്ടവരാണ്, രഹസ്യമായിട്ടെങ്കിലും,” അവള്‍ സംസാരം തുടങ്ങി. “ഒരു പ്രത്യേകതരം ഇഷ്ട്ടം തോന്നുന്ന ആരോടെങ്കിലും ശാരീരികമായി ബന്ധപ്പെടണം എന്ന് ആഗ്രഹം വന്നാല്‍, പങ്കാളിയുടെ അറിവോടും അംഗീകാരത്തോടും സമ്മതത്തോടും കൂടി, അത് ചെയ്യുന്നതില്‍ തെറ്റില്ല എന്ന് വിശ്വസിക്കുന്നവര്‍.

സമൂഹത്തിന് ഇത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ്. അത് കൊണ്ട് ഞങ്ങള്‍ അത് രഹസ്യമായെ ചെയ്യാറുള്ളു. എന്‍റെ ഭര്‍ത്താവിന് ഞാന്‍ ഇങ്ങനെയൊക്കെ ചെയ്ത് എന്‍റെ ആഗ്രഹങ്ങളും, മോഹങ്ങളും ഫാന്ടസികളും നിറവേറ്റുന്നത് ഇഷ്ട്ടമാണ്. എനിക്കും എന്‍റെ ഭര്‍ത്താവ് അങ്ങിനെ ചെയ്യുന്നത് ഇഷ്ടമാണ്,” അവള്‍ തന്‍റെ മുഖത്തേക്ക് കണ്ണിമക്കാതെ വീക്ഷിക്കുന്ന ഷംനയെ ചോദ്യഭാവത്തില്‍ നോക്കി.
ഷംനക്ക് സമ്മതഭാവത്തില്‍ തല ആട്ടാന്‍ മാത്രമേ സാധിച്ചുള്ളു. “എന്‍റെ ഭര്‍ത്താവിന് നിന്നെ വളരെ ഇഷ്ടമാണ്, ശരീരം പങ്കുവെക്കണമെന്ന് ഏറെ മോഹമുണ്ട്. പക്ഷെ നീ കല്യാണം കഴിയാത്ത കുഞ്ഞാണ്. അതുകൊണ്ട് നല്ലവണ്ണം ആലോചിച്ചുമാത്രം മുന്നോട്ട് പോവുക. ഭാവി വരനെ വഞ്ചിക്കരുത് എന്ന തോന്നലുണ്ടെങ്കില്‍ ഉടന്‍ വീട്ടില്‍ പോകൂ.”

ഷംന ഇതെല്ലാം കേട്ട് ഒന്നും മിണ്ടാതെ താഴേക്ക്‌ നോക്കി ഇരുന്നു. അതോടെ സേതുരാമന് ആധിയായി, ഇവിടം വരെ എത്തിച്ചിട്ട് ഇവള്‍ കലമിട്ടുടച്ചോ? കുറച്ച്‌ നിമിഷങ്ങള്‍ കഴിഞ്ഞ് മുഖമുയര്‍ത്തി ഷംന പറഞ്ഞുതുടങ്ങി, “മാഡം ……”

Leave a Reply

Your email address will not be published. Required fields are marked *