സ്വാതന്ത്ര്യം – 4 Like

Kambi Stories – സ്വാതന്ത്ര്യം – 4

Swathanthryam Part 4 | Author : Kiran Kumar | Previous Part

സ്റ്റെപ്പ് ഇറങ്ങി വരുമ്പോൾ തന്നെ അവൻ കണ്ടു എല്ലാരും അവരെ തന്നെ ശ്രദ്ധിച് നിൽക്കുന്നു . പ്രകാശ് സാറും ജിനുവും കൂടെ എല്ലാം വന്നു എല്ലാരോടും പറഞ്ഞു കാണും ന്ന് അവനു മനസ്സിലായി. തോമാച്ചേട്ടൻ അവന്റെ നേരെ നടന്നു വന്നു.

“അമ്മു നീ കാറിൽ ഇരുന്നോ ഞാൻ ദെ വരാം ”

അവൻ അവളോട് അതും പറഞ്ഞു തോമ ചേട്ടനെയും വിളിച്ചു അവർ ഫുഡ് കഴിക്കാൻ ഇരിക്കുന്ന സ്‌തലത്തേക്ക് പോയി.

“എടാ ഞാൻ… ഞാൻ ഈ കേട്ടത് ഒക്കെ ഉള്ളത് തന്നെ??”.

“ചേട്ടാ എല്ലാം ഞാൻ പറഞ്ഞില്ലേ അന്ന്.. അവൾ… അവൾ എന്നെ തപ്പി ആണ് നാട്ടിൽ വന്നത് തന്നെ …”

“ഹോ എന്നാലും ഒരുപാട് സന്തോഷം ആയി ടാ.. അപ്പോ നീ ഇനി ഞങ്ങളുടെ മുതലാളി ആണല്ലേ?”.

“പൊന്നു ചേട്ടാ… ഞാനോ …??”

“ഹ ഞങ്ങളുടെ മുതലാളിടെ മോളെ കെട്ടിയ പിന്നെ നീ ആരാ ”

“ദെ അണ്ണാ ന്ന് വിളിച്ച നാക്ക് കൊണ്ട് ഒരുമാതിരി ”

“ശെടാ ഇത് നല്ല കൂത്ത് പിന്നെ എന്താണ്”

“ചേട്ട ഞാൻ ഇന്ന് ജോലിക്ക് തിരിച്ചു വരാൻ ഇരുന്നത അവൾ സമ്മതിക്കണ്ടെ… ഇനി പഠിക്കാൻ ഒക്കെ ആണ് അവൾ പറയുന്നേ ”

“നല്ലതല്ലേ അത് .. നീ ഈ പഠിപ്പ് കൊണ്ട് നടന്നിട്ട് ഒരു കാര്യവും ഇല്ല . പിന്നെ അവൾ നല്ലവള വിടാതെ ചേർത്ത് പിടിച്ചോണം ”

“ഹ അത് ചേട്ടൻ പറഞ്ഞിട്ട് വേണോ എന്റെ 14 കൊല്ലം ഞാൻ അവൾക്ക് വേണ്ടി മാറ്റി വച്ചതാ… ഇനിയും എന്റെ ജീവിതം തന്നെ അവൾക്ക് വേണ്ടി മാറ്റി വെക്കാനും ഞാൻ തയ്യാർ ആണ് . “
“ഹോ ഡയലോഗ് ഒക്കെ അടിച്ചു തുടങ്ങി… നടക്കട്ടെ അപ്പോ എന്ന കല്യാണം?? ”

“അത്… സത്യം പറഞ്ഞാൽ എനിക്കറിയില്ല. അവളുടെ അച്ഛൻ വരട്ടെ ന്നിട്ട് ഉണ്ടാവും”

“ഞങ്ൾക്ക് ഒരു ട്രീറ്റ് തരണേ?”

“അതൊക്കെ റെഡി ആക്കാം ഞാൻ ചെല്ലട്ടെ അവൾ അവിടെ നോക്കി ഇരിക്കുവാ”

“ആ ചെല്ലു ചെല്ലു ”

അവൻ പോവാൻ ഇറങ്ങിയപോ തന്നെ എല്ലാരും അവനെ വന്നു പൊതിഞ്ഞു , പ്രകാശ് സറും ജിനുവും വന്നു വിഷ് ഒക്കെ ചെയ്‌തു. കൂടെ ജോലി ചെയ്‌ത എല്ലാരും എന്താ സംഭവം എന്നറിയാതെ നിൽക്കുകയാണ്, എല്ലാരോടും തോമ ചേട്ടനോട് പറഞ്ഞിട്ടുണ്ട് പുള്ളി എല്ലാം പറഞ്ഞു തരും ന്നൊക്കെ പറഞ്ഞു അവൻ അവളുടെ അടുത്തേക്ക് ഓടി ..

“എന്താണ് മാഷെ നല്ല ഓടി ഒക്കെ വരുന്നേ”

അവൻ ഓടി വന്നു കാറിൽ കയറിയപ്പോൾ തന്നെ അവൾ ചോദിച്ചു

“എന്റെ പൊന്നോ അമ്മു ഒന്നും പറയണ്ട എല്ലാരും കൂടെ വളഞ്ഞു എന്നെ എന്താ ഏതാ എങ്ങനാ എല്ലാം അറിയണം എല്ലാർക്കും ”

” ഹ ഹ എന്നിട്ട് എന്ത് പറഞ്ഞു ”

അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു

“ഞാൻ എന്ത് പറയാൻ… ഓടി പോന്നു അതാ നീ ഇപോ കണ്ടത് ”

“ആം … അപ്പോ നമുക്ക് ഫുഡ് അടിക്കാൻ പോവണ്ടേ??”

“ആ പോവാം എനിക്ക് നല്ല വിശപ്പ് ഉണ്ട്”

“അയ്യോ ആണോ ന്ന വേഗം പോവാം ”

അവൾ കാർ സ്റ്റാർട് ആക്കി മുന്നോട്ട് എടുത്തു.

അടുത്ത തന്നെ ഉള്ള ഒരു മുന്തിയ ഇനം ഹോട്ടലിൽ തന്നെ അവർ കയറി

അവൾക്ക് അത് വലിയ പുത്തരി ഒന്നും അല്ലെങ്കിൽ കൂടെ അവനു അത് ആകെ പ്രശ്നം ആയിരുന്നു .

“അമ്മു… ഇത്രേം… വലിയ ഹോട്ടലിൽ ഒക്കെ കേറണോ??”
“അതെന്ന അച്ചുവേട്ട??”

“അല്ല എനിക്ക് ഒരുമാതിരി”

” ഞാൻ ഇല്ലേ കൂടെ എന്തിനാ വിഷമം ”

“സത്യം പറഞ്ഞ എന്റെ ജീവിതത്തിൽ ആദ്യമായി ആണ് ഞാൻ ഇങ്ങനെ ഒരു ഹോട്ടലിൽ കേറുന്ന തന്നെ.. ഇങ്ങനെ ഒരു സീറ്റിൽ വരെ ഇരിക്കുന്നത് ”

അവിടെ ഒരു നല്ല കോർണർ ടേബിൾ നോക്കി അവർ ഇരുന്നപ്പോൾ അവൻ പറഞ്ഞു

” അച്ചുവേട്ട ഇനി പഴേ ഒന്നും ഓർക്കണ്ട ഇപോ ഏട്ടൻ എന്റെ ആണ് എന്തിനും ഏതിനും ഞാൻ ഉണ്ട് ഏട്ടന് അത് മനസിൽ കരുതിക്കോ ”

അവൾ കൈ എത്തിച്ചു അവന്റെ കയ്യിൽ പിടിച്ചു . അവൻ അവളെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

അവൾ അവനെ എത്രത്തോളം സ്നേഹിക്കുന്നു ന്ന് അവൻ കൂടുതൽ അറിയുകയായിരുന്നു

ഒടുവിൽ അവിടുന്ന് ഫുഡ് ഒക്കെ കഴിഞ്ഞു അവർ ഇറങ്ങി

“ഹോ എല്ലാം കൂടെ കഴിച്ചു വയർ പൊട്ടാറായി അമ്മുസെ”

” അത് സാരമില്ല ”

“നമുക്ക് ഇനി ഡ്രസ് എടുക്കാൻ പോവാം”

“അതൊകെ വേണോ??? ”

“പിന്നെ വേണ്ടേ… അച്ചുവേട്ടൻ പിന്നെ എന്ന ഇടുക?”

അവൾ അതും പറഞ്ഞു വണ്ടി എടുത്തു.

ഒടുവിൽ ടൗണിലെ തന്ന വലിയ ഒരു കടയിൽ കയറി അവനു വേണ്ട ഒരുപാട് ജോടി ഡ്രസും എടുത്താണ് അവർ ഇറങ്ങിയത് .

“എന്ന അച്ചുവേട്ട മിണ്ടാതെ ഇരിക്കുന്നെ?”

” ഒന്നുമില്ല ടി … ”

“ശെടാ… കടയിൽ നിന്ന് ഇറങ്ങിയപ്പോ തൊട്ട് ശോകം ആണല്ലോ മാഷെ”

അവൾ വണ്ടി ഓടിച്ചുകൊണ്ടു അവനെ നോക്കി പറഞ്ഞു

“ഒന്നുമില്ല അമ്മു നീ മുന്നോട്ട് നോക്കി വണ്ടി ഓടിക്ക് ”

“ഓഹോ ?? ആയിക്കോട്ടെ”

അവൾ പിന്നെ ഒന്നും മിണ്ടാതെ വണ്ടി ഓടിക്കാൻ തുടങ്ങി.
അവന്റെ മനസിൽ പക്ഷെ ഇന്നലെ അച്ചൻ പറഞ്ഞ വാക്കുകൾ ആയിരുന്നു. ഇടക്ക് അവളെ നോക്കുമ്പോൾ അവൾ വാശിയോടെ മുന്നോട്ട് തന്നെ നോക്കി വണ്ടി ഓടിച്ചുകൊണ്ടിരിക്കുകയാണ്. കുറെ നേരം ഓടിച്ചു കഴിഞ്ഞ് അവൾ ബീച്ചിലെ പാർക്കിങ്ങിലേക്ക് വണ്ടി ഒതുക്കി നിർത്തി പുറത്തിറങ്ങി മുന്നിലൂടെ കടന്നു അവന്റെ ഡോറിലേക്ക് എത്തി. അവൻ പുറത്തിറങ്ങി ഡോർ അടച്ചു.

“വ … ”

അവൾ അവന്റെ കൈ പിടിച്ചു മുൻപോട്ട് നടന്നു. ബീച്ചിൽ എത്തിയാണ് അവൾ നിന്നത്.

“അച്ചുവേട്ട”

“ആം..”

“എന്നോട് വല്ല പിണക്കം ഉണ്ടോ?”

“ഏയ്… എന്ന അമ്മു നീ ഈ പറയുന്നേ?”

“അല്ല എനിക്ക് അങ്ങനെ തോന്നി”

“എനിക്ക് എന്തിനാ മോളെ നിന്നോട് പിണക്കം?”

“ആം എന്നാലേ… ന്നെ ഇഷ്ടമാണോ??”

” ശെടാ നിനക്ക് എന്ന പറ്റി… ”

“പറ ”

അവൾ വാശി കാണിച്ചു

“നോക്കിയേ കൊച്ചു കുഞ്ഞുങ്ങളെ പോലെ… ഈ നീ ആണോ ആ കടയിൽ ഇരുന്ന് എല്ലാരേം ചാടിക്കുന്നെ ന്ന് ഓർക്കുമ്പോഴ”

“ഞാൻ ചോദിച്ചേ നു ഉത്തരം പറ”

“ഞാൻ അതൊന്ന് പറഞ്ഞേ അല്ലെ അമ്മു”

“ആ അത് മതി”

അവൾ അവനെ കേറി കെട്ടി പിടിച്ചു. പെട്ടെന്ന് ഉള്ള അവന്റെ പ്രവർത്തിയിൽ അവൻ പതറി പോയി.

“ടി നീ എന്താ ഈ കാണിക്കുന്നെ… എല്ലാരും കാണുവാ”

“കാണട്ടെ അതിന് ഇപോ എന്താ”

അവൾ പിന്നെയും ഒന്നുകൂടെ അവനെ മുറുക്കി കെട്ടി പിടിച്ചു.

പിന്നെ അവനും അവളെ കെട്ടി പിടിക്കേണ്ടി വന്നു അല്ലാതെ അവൾ വിടില്ല ന്ന് അവനു മനസിലായി.

ഒടുവിൽ അവിടെ കുറെ നേരം ചിലവഴിച്ചിട്ടാണ് അവർ രണ്ടും കൂടെ അവിടുന്ന് ഇറങ്ങിയത് അപ്പോഴേക്കും ഉച്ച ആയിരുന്നു . കടയിലേക്ക് വണ്ടി ഓടിച്ചു കൊണ്ടിരിക്കുകയാണ് അവൾ

“അച്ചുവേട്ട… ഞാൻ ഇന്നലെ പറഞ്ഞ കാര്യം സെറ്റ് ആക്കണ്ടേ നമുക്ക്?”
“എന്ന??

അവൻ ഒന്നും മനസിലാകാതെ ചോദിച്ചു .

” അച്ചുവേട്ടനു തുടർന്ന് പഠിക്കാൻ പോണ്ടേ? ”

“ഒ ഇനി ഇപോ എന്തിനാ ഞാൻ എങ്ങും ഇല്ല”

“അതൊന്നും പറഞ്ഞ പറ്റില്ല മര്യാദക്ക് പഠിക്കണം ”

“ഞാൻ ഈ പ്രായത്തിൽ ഇനി എങ്ങനെ ആണ് അമ്മു??”

“അതിന് എന്താ ഒരു കുഴപ്പവും ഇല്ല അച്ചുവേട്ടനു പഠിക്കാൻ വേണ്ട കാര്യങ്ങൾ ഒക്കെ ഞാൻ റെഡി ആക്കി കൊള്ളാം ഏട്ടൻ പഠിച്ച മതി”

Leave a Reply

Your email address will not be published. Required fields are marked *