ജീവിതമാകുന്ന നൗക – 12 Likeഅടിപൊളി  

അതോടെ സകല കണ്ട്രോളും പോയി. തിരിഞ്ഞു സ്പീഡിൽ തന്നെ ഒരു റൗണ്ട് ഹൗസ് കിക്ക്‌ അവളുടെ മുഖം ലക്ഷ്യമാക്കി കൊടുത്തു.

” തടയുന്നെങ്കിൽ തടയടി”

അവൾ അത് ബ്ലോക്ക് ചെയ്‌തു. എങ്കിലും ബലം അത് പോരായിരുന്നു. എൻ്റെ പാദം അവളുടെ മുഖത്തു പതിഞ്ഞു. അവൾ ബാലൻസ് തെറ്റി നിലത്തേക്ക് വീണു.

ഡാ എന്തു ഭ്രാന്താണ് കാണിക്കുന്നത്. രാഹുൽ ഓടി വന്ന് എന്നെ ചുറ്റി പിടിച്ചു. നിലത്തു കിടക്കുന്ന അന്നയെ ചവിട്ടികൂട്ടുമെന്ന് ആണ് അവൻ വിചാരിച്ചത്.
പക്ഷേ അവൾ നിമിഷ നേരം കൊണ്ട് എഴുന്നേറ്റു.

എൻ്റെ മുഖത്തിനു നേരെ ആയിരുന്നു ആദ്യ പഞ്ച്. രാഹുൽ വട്ടം പിടിച്ചേക്കുന്നത് കൊണ്ട് എനിക്ക് തടയാൻ പറ്റിയില്ല. അത്യാവശ്യം പവർ ഉണ്ട്.

അടുത്തത് സോളാർ പ്ലസ്സ്നു നേരെ. ശ്വാസം നിലച്ച പോലെ തോന്നി. കഴിഞ്ഞില്ല അവൾ പിടിച്ചു തള്ളി. രാഹുൽ പിടിച്ചിരിക്കുന്നത് കൊണ്ട് വീണില്ല.

“ഡാ വിടെടാ എന്നെ.”

“വിടെടാ അവനെ “

അവൾ രാഹുലിനോട് അലറി

അന്ന fighting പോസിൽ നിൽക്കുകയാണ്. കണ്ണ് ചെറുതായി നിറഞ്ഞിട്ടുണ്ട്. മുഖത്തു ദേഷ്യമല്ല. മറിച്ചു ജാഗ്രതയാണ്. എൻ്റെ കിക്ക്‌ തടഞ്ഞപ്പോൾ അവളുടെ തന്നെ കൈ കൊണ്ടതായിരിക്കണം ചുണ്ട് പൊട്ടി ചോര വന്നിട്ടുണ്ട്.

വേണ്ടായിരുന്നു. ആ കിക്ക്‌ ഡയറക്റ്റ് ആയി അവൾക്ക് കിട്ടിയിരുന്നേൽ നല്ല ഇഞ്ചുറി വന്നേനെ.

രാഹുൽ എന്നെ പുച്ഛിച്ചു നോക്കുന്നുണ്ട്.

ജെന്നി ആകട്ടെ കിളി പോയി നിൽക്കുകയാണ്. മണി ചേട്ടൻ്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.

വേണ്ടായിരുന്നു. മോശമായി പോയി. സോറി പറയണോ സോറി ഏയ് വേണ്ട. അവൾ തിരിച്ചു തന്നെല്ലോ .

“അന്ന കൂൾ.”

അതോടെ അന്ന ഗാർഡ് ഡൗൺ ചെയ്‌തു. മുഖത്തു ഒരു വിജയ പുഞ്ചിരി ഉണ്ട്

രാഹുൽ പോയി ഒരു ഐസ് പാക്ക് എടുത്തു കൊണ്ട് വന്ന് അന്നക്ക് നേരെ നീട്ടി. അവൾ അതും വാങ്ങി ഒരു കസേരയിലേക്കിരുന്നു. ചുണ്ടിലെ ചോര വിരലിൽ തൊട്ടെടുത്തിട്ട് എന്നെ രൂക്ഷമായി ഒന്ന് നോക്കി. എന്നിട്ട് ഐസ് പാക്ക് മുഖത്തോട്ട് പൊത്തി പിടിച്ചു

അവളുടെ ഇടി കൊണ്ട താടി ഭാഗത്തു വേദനയുണ്ട്. ഐസ് വെക്കുന്നതാണ് ബുദ്ധി എന്നാലും അഭിമാനം സമ്മതിക്കുന്നില്ല.

“ഞാൻ ഹോസ്റ്റലിലേക്ക് പൊക്കോട്ടെ ”

ജെന്നിയാണ് പറഞ്ഞത്. നടന്ന സംഭവമൊക്കെ കണ്ട് ജെന്നി അകെ ഒന്ന് ഉലഞ്ഞിട്ടുണ്ട്

രാഹുൽ അവളെയും വലിച്ചു കൊണ്ട് അവൻ്റെ മുറിയിൽ കയറി വാതിലടച്ചു.

മണി ചേട്ടൻ ഒന്നും മിണ്ടാത പുള്ളിയുടെ റൂമിലേക്ക് പോയി.

ഞാൻ പതുക്കെ ബാൽക്കണിയിലേക്ക് പോയി.

കുറച്ചു നേരം ആകെ നിശബ്ദത ആയിരുന്നു. അന്ന അവിടെ ഇരുന്നു എന്നെ നോക്കുന്നുണ്ട് എന്ന് തോന്നുന്നു.
“അർജ്ജു വേദനയുണ്ടെങ്കിൽ ഐസ് പാക്ക് വെക്കൂ”

അവൾ എന്നെ നോക്കിയാണ് പറഞ്ഞത്.

ഒന്നും മിണ്ടാതെ ഞാൻ എൻ്റെ റൂമിൽ കയറി വാതിലടച്ചു.

അകത്തു നേരെ കട്ടിലിലേക്ക് വീണു .

ഇത്രക്ക് വേണ്ടായിരുന്നു. അതും ഒരു പെണ്ണിനോട്. ഇവളുടെ അടുത്ത് മാത്രം ഞാൻ എന്താ ഇത്ര ദേഷ്യത്തിൽ പെരുമാറുന്നത്. നിതിൻ വരെ പിണങ്ങി എന്ന് തോന്നുന്നു.

അതിനിടയിൽ അവൻ എൻ്റെ യഥാർത്ഥ പേരും വിളിച്ചിരിക്കുന്നു. ഇനി ആ ജെന്നിയും അതിൽ കയറി പിടിക്കുമോ?

എല്ലാത്തിനും കാരണം അവളാണ്. അന്നാ അവളെ എങ്ങനെയെങ്കിലും ഇവിടന്ന് ഒഴുവാക്കണം. എന്തൊക്കയോ ആലോചിച്ചു കുറച്ചു നേരം കിടന്നു.

താടിക്ക് ചെറിയ വേദന തോന്നി. കോപ്പ് ഐസ് വെച്ചാൽ മതിയായിരുന്നു.

നേരെ കണ്ണാടിയുടെ മുൻപിൽ പോയി നോക്കി. നീരൊന്നുമില്ല.

ഉച്ച സമയമായിരിക്കുന്നു. മണി ചേട്ടൻ എന്തെങ്കിലും ഉണ്ടക്കിയിട്ടുണ്ടോ ആവൊ. ഇല്ലെങ്കിൽ സ്വിഗ്ഗി ചെയ്യണം.

ഞാൻ പുറത്തോട്ടിറങ്ങി. രാഹുലിൻ്റെ മുറി അടഞ്ഞു തന്നെയാണ് കിടക്കുന്നത്.

ഓപ്പൺ കിച്ചൺ ആണ്. എന്നാലും എൻ്റെ ഡോറിൽ നിന്ന് നേരെ കാണാൻ സാധിക്കില്ല.

കിച്ചണിൽ നിന്ന് മണി ചേട്ടൻ്റെയും അന്നയുടെയും സംസാരം കേൾകാം. സന്തോഷത്തോടെയാണ് സംസാരം. എന്തോ പാചകം പഠിക്കാനുള്ള ശ്രമം ആണെന്ന് തോന്നുന്നു.

എനിക്കെന്തോ അങ്ങോട്ട് പോകാൻ തോന്നിയില്ല. ഞാൻ ചെന്ന് രാഹുലിൻ്റെ റൂം വാതിലിൽ തട്ടി. എന്നെ കണ്ടു കാണണം അന്നയുടെ സംസാരം നിന്നു.

Leave a Reply

Your email address will not be published. Required fields are marked *