മൂവരും breakfast കഴിക്കാൻ തുടങ്ങുകയായിരുന്നു. കറക്റ്റ് സമയത്തു തന്നെ എത്തി.
എന്നെ കണ്ടതുകൊണ്ടാണോ എന്നറിയില്ല പുരുഷ കേസരികൾ കുറച്ചു ദേഷ്യത്തിലാണ്.
ജെന്നിയുടെ മുഖത്താകട്ടെ പരിഭ്രമവും
Breakfast കഴിക്കുന്നതിനിടയിൽ അവളുടെ അടുത്ത് നല്ല പോലെ സംസാരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇനി ഇവന്മാർ ഉള്ളത് കൊണ്ടാണോ ?
ഡ്രസ്സ് മാറാനായി റൂമിൽ കയറിയപ്പോൾ ജെന്നി വന്ന് ഉപദേശിക്കാൻ തുടങ്ങി.
അവന്മാരുടെ വക്കാലത്തുമായി വന്നതാണ്. തിരിച്ചു അവൾ റൂമിൽ നിന്നിറങ്ങിയപ്പോൾ അവന്മാരടക്കം കേൾക്കാനായി ഡയലോഗ് ഇറക്കി.
എൻ്റെ സംസാരം ഇഷ്ടപ്പെടാതെ അർജ്ജു സംസാരിക്കാൻ തുടങ്ങിയപ്പോൾ ബ്ലാക്‌മെയ്‌ലിങ് കാർഡ് ഇറക്കിയതാണ്.
പെട്ടന്ന് തന്നെ അവൻ്റെ ദേഷ്യം ഇരട്ടിച്ചു. അവൻ്റെ ഭാഗത്തു നിന്ന് ഒരു പ്രതീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചത് കൊണ്ട് കൈ വീശിയുള്ള അവൻ്റെ അടി ഈസിയായി ബ്ലോക്ക് ചെയ്യാൻ എനിക്ക് സാധിച്ചു.
അവൻ്റെ പ്രവർത്തി കണ്ട് രാഹുൽ അവനെ ‘ശിവാ’ എന്ന് ഉറക്കെ വിളിച്ചിരിക്കുന്നു.
അടിക്കാൻ ശ്രമിച്ചതിൽ ഉള്ള കുറ്റബോധം കൊണ്ടാണോ അതോ ശിവ എന്ന് രാഹുൽ വിളിച്ചത് കൊണ്ടാണോ എന്നറിയില്ല അവൻ അപ്പോൾ തന്നെ തിരിഞ്ഞു നിന്നു
അതിൻ്റെ ആത്മവിശ്വാസത്തിൽ വീമ്പടിച്ചതാണ് വിനയായത്. തിരിഞ്ഞു ഒരു കിക്ക്. അത് ഞാൻ ബ്ലോക്ക് ചെയ്‌തെങ്കിലും ബാലൻസ് തെറ്റി താഴെ വീണു പോയി. അത്യാവശ്യം പവർ ഉണ്ടായിരുന്നു.
ചെവിയുടെ ഭാഗത്തു അവൻ്റെ കാല് കൊണ്ട് തല അകെ വേദന തോന്നി. പെട്ടന്ന് താഴെ നിന്ന് ചാടി എഴുന്നേറ്റു അവനിട്ട് ഒരിടിയെങ്കിലും തിരിച്ചു കൊടുക്കണം. ആദ്യത്തെ ഇടി അവൻ്റെ മുഖത്തിന് ലക്ഷ്യമാക്കിയാണ് ചെയ്‌തത്. അവൻ്റെ താടിയിൽ കൊണ്ടപ്പോൾ എൻ്റെ കൈ നല്ല പോലെ വേദനിച്ചു. രണ്ടാമത്തെ അവൻ്റെ ബോഡി മാസ്സ്. അതും ലക്‌ഷ്യം കണ്ടു.
തിരിച്ചു എന്നെ ചവിട്ടിക്കൂട്ടും എന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ രാഹുൽ അവനെ വട്ടം പിടിച്ചിരുന്നു. മാത്രമല്ല സ്വിച്ചിട്ട പോലെ അവൻ്റെ ദേഷ്യവും പോയിരിക്കുന്നു. ഇനി തുടരാൻ താത്പര്യമല്ല എന്ന് അവൻ്റെ സംസാരത്തിൽ നിന്ന് മനസ്സിലായി
എല്ലാവരും അന്ധാളിച്ചു നോക്കുന്നുണ്ട് .
കവിളും ചെവിയുമൊക്കെ നല്ല പോലെ വേദനിക്കുന്നുണ്ട്. അവൻ്റെ താടിക്ക് ഇടിച്ച എൻ്റെ fist ഉം നല്ല പോലെ വേദനിക്കുന്നുണ്ട്. എന്തായാലും അവനും നല്ല വേദന കാണും.
success അന്ന success ഒന്നിന് പകരം രണ്ട് എണ്ണം തിരിച്ചു കൊടുക്കാൻ സാധിച്ചു.
അർജ്ജുവിൻ്റെ മുഖത്തു യാതൊരു വികാരവും ഇല്ല. പതിവിലും വിപിരിതമായി രാഹുലിനു അർജ്ജുവിനോട് ദേഷ്യം ഉണ്ടായിട്ടുണ്ട്. അവൻ ഒരു icepack എടുത്തു തന്നു. നന്നായി അല്ലെങ്കിൽ നീര് വരാൻ ചാൻസ് ഉണ്ട്.
ഞാൻ അവിടെ ഒരു കസേരയിലേക് ഇരുന്നു. എൻ്റെ ചുണ്ട് പൊട്ടിയിട്ടുണ്ട്. അവൻ്റെ കിക്ക് ബ്ലോക്ക് ചെയ്തപ്പോൾ എൻ്റെ തന്നെ കൈ കൊണ്ടതായിരിക്കണം. എന്നാലും ഇങ്ങനയൊക്കെ കിക്ക് ചെയ്യാൻ പാടുണ്ടോ? അതും ഒരു പെണ്ണിനെ. ബ്ലോക്ക് ചെയ്തില്ലായിരുന്നെങ്കിൽ ഇപ്പോൾ തീരുമാനം ആയേനെ. അവന് എന്നോട് ഇത്രയും ദേഷ്യമുണ്ടോ? ഓർത്തപ്പോൾ എനിക്ക് സങ്കടവും ദേഷ്യവും തോന്നി എന്നാലും ഞാൻ പുറത്തു കാണിച്ചില്ല
ജെന്നി പോണം എന്ന് പറഞ്ഞതും രാഹുൽ അവളെ വിളിച്ചു കൊണ്ട് അവൻ്റെ റൂമിൽ കയറി വാതിലടച്ചു. മണി ചേട്ടന് നല്ല വിഷമം ആയിട്ടുണ്ട്. അർജ്ജു നേരെ ബാൽക്കണിയിലേക്ക് പോയി. എന്തോ ആലോചിച്ചു കൊണ്ടാണ് നിൽപ്പ്. അവൻ്റെ മുഖത്തു ഇടിച്ച എൻ്റെ കൈക്ക് നല്ല വേദന ഉണ്ട്. അവനും നല്ല വേദന കാണണം.
ഐസ് വെച്ചോളാൻ പറഞ്ഞതും ആള് റൂമിൽ കയറി വാതിലടച്ചു.
ഞാൻ മണി ചേട്ടൻൻ്റെ അടുത്ത് ഒന്ന് സംസാരിച്ചേക്കാം എന്ന് കരുതി ആളുടെ റൂമിലേക്ക് നടന്നു . വർക്ക് ഏരിയ കഴിഞ്ഞുള്ള ചെറിയ ബാൽക്കണിയിൽ നിന്നാണ് ആളുടെ റൂമിലേക്കുള്ള എൻട്രി. പുള്ളിക്കാരൻ അവിടെ നിന്ന് സംസാരിക്കുന്നുണ്ട്. പുള്ളി നാട്ടിൽ പൊക്കണം എന്നൊക്കെ പറയുന്നുണ്ട്. ആൾക്ക് വിഷമം ആയി എന്ന് തോന്നുന്നു. അപ്പുറത്തു ജേക്കബ് അങ്കിളാണെന്നു എനിക്ക് മനസ്സിലായി. ഫോൺ വിളിച്ചു കഴിഞ്ഞതും ഞാൻ ആളോട് സോറി പറഞ്ഞു. അതോടെ ആൾ ഫ്ലാറ്റ്.
