രാഹുൽ വാതിൽ തുറന്നു.
“ജെന്നി ?”
“അവള് പോയിട്ട് കുറച്ചു നേരമായി. “
ഞാൻ അകത്തോട്ട് കയറിയതും വാതിൽ അടച്ചു.
“ഡാ സോറി പെട്ടന്ന് പറ്റി പോയതാണ്. പെട്ടന്ന് ദേഷ്യം വന്നപ്പോൾ കൈ വിട്ടു പോയി.”
“നീ എന്തു കോപ്പാണ് കാണിച്ചത്. അവൾ ബ്ലോക്ക് ചെയ്തില്ലായിരുന്നെങ്കിൽ ഹെഡ് ഇഞ്ചുറി വന്നേനെ. ഒരു പെണ്ണാണെന്നുള്ള വിചാരം വേണ്ടേ. “
ഞാൻ ഒന്നും മിണ്ടിയില്ല
“നിനെക്കെന്താ അവളെ കാണുമ്പോൾ മാത്രം ഇത്ര ദേഷ്യം. ഞാൻ അറിയുന്ന ശിവ ഇങ്ങനെയല്ല. കൂൾ ആയിരുന്നെല്ലോ. ഇപ്പൊ എന്തു പറ്റി. “
“അവൾ അങ്ങനെ പറഞ്ഞപ്പോൾ.”
“അവൾ അങ്ങനെ പറഞ്ഞപ്പോൾ നീ നിന്നെ തന്നെ കണ്ട്രോൾ ചെയ്യണമായിരുന്നു.
ജെന്നി അകെ പേടിച്ചു പോയി.”
എനിക്ക് മറുപടിയൊന്നുമുണ്ടായിരുന്നില്ല
“ നല്ല ഊക്കൻ പഞ്ച് ആയിരുന്നെല്ലോ. ”
അവൻ എൻ്റെ മുഖത്തു പിടിച്ചാണ് ചോദിച്ചത്.
“നിൻ്റെ താടി കാരണം നീരുണ്ടെങ്കിലും അറിയില്ല. “
“അത്രക്ക് പവറൊന്നുമില്ല”
“എന്നാലും അവൾ പറഞ്ഞത് പോലെ തന്നെ തിരിച്ചു തന്നു”
അവൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് വീണ്ടും ദേഷ്യം വന്നു തുടങ്ങി. വിഷയം മാറ്റിയില്ലെങ്കിൽ ശരിയാകില്ല.
“ഡാ നീ ശിവാ എന്ന് എന്നെ വിളിച്ചതിനെ പറ്റി ജെന്നി ചോദിച്ചോ ?”
“അങ്ങനെ ഞാൻ വിളിച്ചോ ?”
രണ്ട് നിമിഷം അവൻ ആലോചിച്ചു നിന്നു
“നീ വിളിച്ചു.”
“സോറി ഡാ പെട്ടന്ന് അറിയാതെ. എന്നാലും അവൾ എന്നോടൊന്നും ചോദിച്ചില്ല. ഒരു പക്ഷേ കത്തി കാണില്ല. ആ സമയത്തു അവളുടെ കിളി ഒക്കെ പറന്നു പോയിരുന്നു. എൻ്റെയും.
“മ് മ് എങ്കിൽ കൊള്ളാം:
“കരാട്ടെ ഗേൾ എവിടെ?”
“അടുക്കളയിൽ ഉണ്ട്. മണി ചേട്ടനുമായി ചേർന്ന് എന്തോ കുക്കിംഗ് ആണ്. “
“നിനക്ക് വല്ല വിഷം ചേർത്ത് തരാനായിരിക്കും. വല്ല വിമും കലക്കി തരാണ്ടിരുന്നാൽ മതിയായിരുന്നു. എന്തായാലും എനിക്ക് വിശക്കുന്നുണ്ട്. വിമെങ്കിൽ വിം “
അവൻ അതും പറഞ്ഞു നേരെ ഡൈനിങ്ങ് ടേബിളിൽ ചെന്നിരുന്നു. ഒന്നാലോചിച്ചു നിന്ന ശേഷം പിന്നലെ ഞാനും ചെന്ന് രാഹുലിൻ്റെ അടുത്തായി ഇരുന്നു.
മണി ചേട്ടൻ ഫുഡ് ഒക്കെ എടുത്തു വെക്കാൻ തുടങ്ങി. അന്നയും ഹെല്പ് ചെയുന്നുണ്ട്. എന്നെ നോക്കുന്നൊന്നുമില്ല. ഞാനും മൈൻഡാക്കിയില്ല
ചോറ് ചെറുപയറ് തൈര് മൊട്ട.
എൻ്റെ നേരെ എതിർ ഭാഗത്തു തന്നെ അവളും ഇരുന്നു. ഇനി അങ്ങോട്ട് നോക്കാൻ പറ്റില്ല.
ഞാനും രാഹുലും ഭക്ഷണം വിളംബി കഴിപ്പ് തുടങ്ങി.
അപ്പുറത്തു ഇരുന്ന് അന്നയും . ആരുമൊന്നും സംശയിക്കുന്നില്ല.
“അന്ന കുട്ടിയാണ് മൊട്ട പൊരിച്ചത്. “
മണി ചേട്ടൻ്റെ വക ഒരു ഡയലോഗ്. അതോടെ ഞാനും രാഹുലും ഒന്ന് pause അടിച്ചു. രണ്ട് പേരും അവളെ ഒന്ന് നോക്കി.
മുഖത്തു ഒരു ചിരിയുണ്ട്. പക്ഷേ ഞങ്ങളെ നോക്കുന്നൊന്നുമില്ല. രാഹുൽ വീണ്ടും കഴിപ്പ് തുടർന്നു. എനിക്കാണെങ്കിൽ. ഇനി മൊട്ട പൊരിച്ചതിൻ്റെ ബാക്കി കഴിക്കെണോ വേണ്ടയോ എന്ന കൺഫ്യൂഷണിലാണ്. പിന്നെ കഴിക്കാൻ തന്നെ തീരുമാനിച്ചു. എൻ്റെ കൺഫ്യൂഷൻ കണ്ടു കാണണം അവളുടെ ഇളി ഒന്ന് കൂടി കൂടിയിട്ടുണ്ട്.
“ഓ.. ഒരു മൊട്ട പൊരിച്ചതാണോ ഇത്ര വലിയ കാര്യം ”
ഞാൻ മനസ്സിൽപറയണം എന്ന് വിചാരിച്ചതാണ്. പക്ഷേ ഉറക്കെ തന്നെ പറഞ്ഞു.
അടുത്ത നിമിഷം അവളുടെ മുഖത്തെ ചിരി മാഞ്ഞു.
രാഹുൽ അവൻ്റെ ഇടം കൈ കൊണ്ട് എൻ്റെ തുടയിൽ ബലമായി അമർത്തി.
അന്ന എന്തെങ്കിലും തിരിച്ചു പറഞ്ഞാൽ വീണ്ടും ഒരു പ്രശനം ഉണ്ടാകാതിരിക്കാൻ ആണ്.
കഴിച്ചു കഴിഞ്ഞു ആദ്യം എഴുന്നേറ്റത് രാഹുൽ ആണ് പിന്നാലെ ഞാനും. അവൾ അവിടെ ഇരുന്ന് വെട്ടി വിഴുങ്ങുന്നുണ്ട്. ആസ്വദിച്ചാണ് കഴിപ്പ്. ഞങ്ങൾ എഴുന്നേറ്റതും മണി ചേട്ടനെ പിടിച്ചു സൈഡിൽ ഇരുത്തി നിർബന്ധിച്ചു ചോറ് വിളമ്പി കൊടുത്തു.
മുൻപ് ഞങ്ങൾ പറഞ്ഞപ്പോളൊന്നും ടേബിളിൽ ഇരുന്ന കഴിക്കാൻ കൂട്ടാക്കാത്ത മനുഷ്യൻ ആണ്.
ഞാനും രാഹുലും എൻ്റെ റൂമിലെ ബാല്കണിയിലേക്കിറങ്ങി നിന്നു.
“ഡാ അവളെ എങ്ങനെയാണ് ഒന്ന് ഇവിടെ നിന്ന് പറഞ്ഞു വിടുക. ഇപ്പോൾ തന്നെ അവളുടെ ഇവിടത്തെ പൊറുതി എല്ലാവരും അറിഞ്ഞു കാണും.”
